Thursday, 8 November 2012

Dracula മരിക്കുന്നില്ല

ഇന്നത്തെ google doodle കണ്ടപ്പൊ വീണ്ടും Dracula യെ ഓര്‍ത്തു. വളരെ കുട്ടിയായിരുന്നപ്പോഴാണ് ഞാന്‍ ഡ്രാക്കുളയുടെ മലയാളം പരിഭാഷ വായിക്കുന്നത്. എന്നാലും എനിക്കിപ്പഴും ആ പുസ്തകത്തിന്റെ ചട്ടയൊക്കെ ഓര്‍മേണ്ട്. Rectangle രൂപത്തില്‍ ചുവന്ന ചട്ടയുള്ള ഒരു പേപര്‍ബാക്. അതില്‍ ഒരു കോട്ടയും പിന്നെ രണ്ട് കണ്ണുകളും പിന്നെ പുസ്തകത്തിന്റെയും എഴുത്തുകാരന്റെയും പേരും. അത് എഴുന്നുനില്‍ക്കുന്ന രീതിയിലാണ്. ഈ പുസ്തകം വായിച്ച് വായിച്ചാണ് എനിക്ക് എന്റെ ഭ്രാന്തിന്റെ ആദ്യ ചേരുവകള്‍ കിട്ടുന്നതെന്ന് തോന്നുന്നു. വായിച്ച് പേടിച്ചു എന്ന് പറഞ്ഞാപ്പോര. ശരിക്കും പേടിച്ചു.
സ്കൂള്‍ വിട്ട് കഴിഞ്ഞ് ഞാന്‍ വേഗം വീട്ടിലെത്തും. ചേച്ചിയും മമ്മിയും പിന്നീടാണ് വരിക. അപ്പൊ വീടിന്റെ പുറത്ത് ഒരിടുങ്ങിയ അറ്റത്തുള്ള രണ്ട് ടയറിന്റെ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കണ താക്കോലെടുത്ത് വീട് തുറന്ന് മമ്മി വരണ വരെ കാത്തിരിക്കുക. ഡ്രാക്കുള വായിച്ച സമയത്ത് ഇങ്ങനെ കാത്തിരിക്കണ സമയം മുഴുവന്‍ ഞാന്‍ പേടിച്ചിരുന്നു. എന്തിനെയാണ് പേടിക്കണതെന്നൊന്നും അറിയില്ല. എന്നാലും വന്‍ പേടി. മമ്മി വന്ന് കഴിഞ്ഞാലാണ് സമാധാനാവ.
ഏതായാലും ഇപ്പഴും മനസ്സില്‍ തങ്ങി നില്‍ക്കുന്ന രീതിയിലെന്തൊക്ക്യോ ആ പുസ്തകത്തിലുണ്ടായിരുന്നു. കാര്‍പാത്യന്‍ മലനിരകള്‍, പ്രഭു, കുതിരവണ്ടിക്കാരന്‍ തുടങ്ങിയ വാക്കുകളെല്ലാം എന്നെ വളരെ ആകര്‍ഷിച്ചിരുന്നു. പേടിച്ച് ജോനഥന്റെ മുടി നരച്ചതും ഇഷ്ടായി. എന്റെ ഏറ്റോം വല്യ സ്വപ്നം അതുപോലെ പേടി കാരണോ അല്ലെങ്കെ മറ്റെയാളാരാണ്? കൊല്ലാന്‍ പോണ സമയത്ത് കൊല്ലിണില്ലാന്ന് പറഞ്ഞപ്പൊ വിജൃംഭിച്ച് മുടി നരച്ച ആള്. ഡസ്റ്റേവ്സ്കിയോ. എന്നാലയാളെപ്പോലെയോ ഒക്കെ മുടി നരയ്ക്കുക എന്നത്. ഏതായാലും cheers to Dracula and Bram Stoker.




Monday, 22 October 2012

കല്‍ക്കത്താ ക്രോണിക്കിള്‍സ്

രാത്രി നെറയെ വെളിച്ചം.
വലിയ നഗരം.
കൊളങ്ങളും തടാകങ്ങളും തന്നെ.
പിന്നെ പാലങ്ങള്‍.
പണിതോണ്ടിരിക്കണ മെട്രോ റെയിലുകള്‍
ചുറ്റും അഴുക്ക്
സോപ്പ് പതയാത്ത വെള്ളം.

അവടത്തെ ഭക്ഷണത്തിലാകെ കഴിച്ചട്ടിഷ്ടപ്പെട്ടത് ഒരു വഴുതനങ്ങ ഫ്രൈ. വഴുതനങ്ങ എനിക്ക് തീരെ ഇഷ്ടല്ല. പക്ഷെ ഇത് ബജി പോലെയാണ്. കഴിച്ചു.
ഗതികെട്ടൊരുദിവസം മസാലദോശ വാങ്ങി ബിഗ് ബസാറീന്ന്. നൂറ് രൂപ. സന്തോഷായി.

കൊതുകുകളാണ്. കൊച്ചീലിള്ളേന്റെ എരട്ടീടെരട്ടീണ്ടാവും. അതോണ്ട് എല്ലാ ഹോട്ടല്‍ മുറികളിലും ജനലിലൊക്കെ ഒട്ടിച്ചുവെയ്ക്കാന്‍ പറ്റണ കൊതുകുവലകളാണ്. അതിന്റുള്ളീക്കൂടെയേ ഒക്കെ കാണാന്‍ പറ്റുള്ളു.

വഴീലെറങ്ങി നടന്നാ ഇവടത്തേതിന് നേരെ വിപരീതായിട്ട് ഒരൊറ്റ മന്‍ഷ്യന്‍ നോക്കില്ല. വേറേം നഗരങ്ങളില് പോയിട്ട്ണ്ട്. ഹൈദരബാദ്. ഡെല്ലി. അവടെയൊക്കെ ആള്‍ക്കാര് തുറിച്ച് നോക്കാറും ഒന്ന് നോക്കിപ്പോവാറും (check you out) ഒക്കേണ്ട്. ഇവടെ പക്ഷെ തുണീല്ലാണ്ട് നടന്നാലും ഒരു മന്‍ഷ്യന്‍ നോക്കില്ലാന്ന് തോന്നുണു. ശരിക്കും. അത്രയ്ക്ക് disinterested.

പ്രായപൂര്‍ത്തിയായ എല്ലാരും അവടെ പൊകവലിക്കുംന്ന് തോന്നുണു. വഴീല് കാണണ മിക്കവാറും ആള്‍ക്കാര് സിഗരെറ്റ് പൊകച്ചോണ്ടാണ് നിക്കണതും നടക്കണതും. പെണ്ണുങ്ങളല്ലാട്ടോ. കള്ള് ഷാപ്പുകളോ ബാറുകളോ കണ്ടില്ല. കൊറവാണ് എണ്ണം ഏതായാലും. മിക്ക സ്ത്രീകളും (അവടത്തോര്) സാരിയാണ്. ഉള്ളില് ബ്രാ ഇടണത് കൊറവാണ്. വയസ്സായോരും സാരിയന്നെ. ബ്ലൌസിടാണ്ട്.

ബംഗാളികളെന്തിയ്താല് സ്വന്തം ഭാഷേലേ സംസാരിക്കുള്ളു. അരിശം വരും ചെലപ്പൊ. ബംഗാളി അറിയാത്തോണ്ടാണല്ലോ ഹിന്ദീല് ചോദിക്ക്യണത്. അപ്പഴൊക്കെ ബംഗാളീല് ഉത്തരം. സഹികെട്ട് മമ്മി ഒരു ദിവസം മലയാളത്തില് അവരോട് തിരിച്ച് വര്‍ത്താനം പറയാന്‍ തൊടങ്ങി. ഒരു എബ്സര്‍ഡ് നാടകം പോലെ തോന്നിച്ചു.

cost of living വളരെ കൊറവാവണം. കാരണം ഒരാള്‍ക്ക് ഒരു നേരം ഭക്ഷണം കഴിക്കാന്‍ പതിനൊന്ന് രൂപയൊക്കെ മതി. നമക്കല്ലേ ഭക്ഷണം പിടിക്കാത്തതുള്ളു. അവര്‍ക്ക് പിടിക്കിണ്‌ണ്ടാവല്ലോ.

തിരിച്ച് ട്രെയിന്‍ കേറാന്‍ നേരത്ത് ആദ്യായിട്ട് Information counter ഇല്ലാത്ത ഒരു റെയില്‍‌വേ സ്റ്റേഷന്‍ കണ്ടു. Santragachi.

ഹൈദരബാദ് ഭയങ്കര ഇഷ്ടാണ്. ഡെല്ലി ഇഷ്ടായില്ല. ബാംഗ്ലൂര് കൊഴപ്പല്യ. പ്രത്യേകിച്ച് താല്‍പര്യൊന്നൂല്ല്യ. കല്‍ക്കട്ട, വെറുപ്പ്. വെറും വെറുപ്പ്. മാറുമായിരിക്കും. കൊറെകാലം അവടെ നിന്ന് കഴിഞ്ഞാല്.

Saturday, 1 September 2012

ഞാന് ചത്താലെന്താക്കണം

സ്കൂട്ടറോടിക്കാനേ അറിയൂ. കാറോടിക്കാന്‍ പഠിക്കണംന്ന് വിചാരിക്കാന്‍ തൊടങ്ങീട്ട് കാലം കൊറെയായി. പിന്നെ മടിയാണല്ലോ ജന്മസ്വഭാവം. മൂന്ന് വര്‍ഷത്തില്‍ കൂടുതലായി സ്കൂട്ടറോടിക്കാന്‍ തൊടങ്ങീട്ട്. ഇതുവരെ ലൈസന്‍സെടുത്തട്ടില്ല. മടി തന്നെ കാരണം. ഇവടെ വെറുതെ എട്ടെടുക്കലാണല്ലോ ലൈസന്‍സ്. ശരിക്കും വണ്ടിയോടിക്കാന്ള്ള ലൈസന്‍സിന് എനിക്ക് അര്‍ഹതയുണ്ടോന്നറിയില്ല. എന്നോളം absent minded ആയ ഒരു ഡ്രൈവറെ എനിക്കറിയില്ല. അതിനെക്കുറിച്ചൊക്കെ വിവരിക്കാന്‍ തൊടങ്ങിയാപ്പിന്നെ എനിക്കന്നെ പേടിയാകും. അതോണ്ട് ചെയ്യിണില്ല. രണ്ട് വര്‍ഷം മുമ്പ് മുതല്‍ ഞാന്‍ വിശ്വസിക്കാന്‍ തൊടങ്ങിയതാണ് ഞാന്‍ റോഡ് ആക്സിഡന്റിലാണ് മരിക്ക്യാന്ന്. എന്റെ വണ്ടിയോടിക്കലുംവെച്ച് നോക്കിയാല്‍ അതിനെ സ്വാഭാവികമരണം എന്നേ വിളിക്കാന്‍ പറ്റു. റോഡ് ആക്സിഡന്റില്‍ മരിക്കുന്നതുതന്നെയാണ് ഏറ്റവും നല്ലത് എന്നും തീരുമാനിച്ചു. പക്ഷെ മിനെഞ്ഞാന്നൊരനുഭവണ്ടായതോടെ എല്ലാം പോയി. 

മേല്‍പറഞ്ഞ സവിശേഷതകളുള്ളതോണ്ടന്നെ എല്ലാ വണ്ടിയോടിക്കലിലും ഞാന്‍ മരണത്തിന്റെ സാധ്യതകള്‍ തൊട്ടടുത്ത് കാണാറുണ്ട്. അത് routine ആയിക്കഴിഞ്ഞിരിക്കുണു. പക്ഷെ രണ്ട് ദിവസം മുമ്പ് ഞാന്‍ വിചാരിച്ചു ശരിക്കും മരിച്ചൂന്ന്. തമാശയെന്താണെന്ന് വെച്ചാ ഞാന്‍ വണ്ടീമ്മലായിരുന്നില്ല എന്നതാണ്. റോഡ് മുറിച്ച് കടക്കായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഇപ്പഴും അറിയേമില്ല. രണ്ട് വശത്തേയ്ക്കും നോക്കീട്ട് പ്രത്യേകിച്ച് കൊഴപ്പൊന്നൂണ്ടായിരുന്നില്ല. പക്ഷെ പകുതി വഴിയെത്തിയപ്പഴേയ്ക്കും തുടരെത്തുടരെ ഹോണടീം screeching of wheels ഉം. എന്തോ കൊഴപ്പമുണ്ടെന്ന് മനസ്സിലായി. ഞാന്‍ ചാവാന്‍ പോവാണെന്നും മനസ്സിലായി. ഇത്രേം കാലം മനസ്സില്‍ താലോലിച്ചോണ്ട് നടന്ന റോഡപകടമരണത്തെ മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ ചെയ്തതിത്രമാത്രം. കണ്ണടച്ച് രണ്ട് കൈയ്യുംകൊണ്ട് കാതും പൊത്തി അവടങ്ങനെ നിന്നു. രണ്ട് സെക്കന്റ് നേരം. കണ്ണ തൊറന്നപ്പൊ മനസ്സിലായി ചത്തില്ലാന്ന്. തെറ്റാര്‍ടെ ഭാഗത്താന്നും വ്യക്തമല്ല. ആരും ആരെയും തെറി വിളിക്കിണിണ്ടായിരുന്നില്ല. സാധാരണ ആര് തെറ്റ് ചെയ്താലും പരസ്പരം തെറി വിളിക്കുമല്ലോ. ഇതൊന്നുമില്ല. എനിക്ക് ഉപദേശോമില്ല. മോളേ സൂക്ഷിച്ച് നടക്കണ്ടേ എന്ന്. അല്ലെങ്കിലും തെറ്റാര്‍ടെയാണെങ്കിലെന്താ. ചത്താല്‍ ചത്തു. അത്രല്ലേള്ളു. 

പക്ഷെ ഞാന്‍ കാഞ്ഞ് പോയില്ല എന്നതിനേക്കാള്‍ എനിക്ക് ആ നിമിഷത്തിന്റെ നിസ്സഹായാവസ്ഥയാണ് striking ആയിത്തോന്നിയത്. ശരിക്കും 'മരണമേ, വന്നോളൂ, എന്നെ എടുത്തോളൂ' എന്ന് പറഞ്ഞ് നിക്കായിരുന്നല്ലോ ഞാന്‍.  സിനിമേല് കാണണ പോലെ നമ്മള് സ്നേഹിക്കണോരെക്കുറിച്ചോര്‍ക്കലൊന്നൂല്ല. തീര്‍ത്തും blank. അതിലെന്താണ് രസം. എന്റെ ചിന്ത പ്രവര്‍ത്തിക്കാന്‍ പോണ അവസാന നിമിഷങ്ങളായിരുന്നു അത്. അപ്പൊ അത് എനിക്കേറ്റവും ഇഷ്ടള്ള കാര്യങ്ങളെപ്പറ്റി ഓര്‍ക്കണ്ട സമയല്ലേ! അതിനുപോലും പറ്റാണ്ട് ഇങ്ങനെ ഠപ്പ്ന്ന് പറഞ്ഞ് പോണേലെന്താണര്‍ഥം. ഈ അനുഭവം കൊണ്ട് അതുകൊണ്ട് ഒരു ഗുണണ്ടായി. പഴയ സുഹൃത്തായ ആത്മഹത്യയിലേയ്ക്ക് തന്നെ തിരികെ പോകാമെന്ന് തീരുമാനമെടുത്തു. അല്ല നമ്മളാഗ്രഹിക്കണ മരണം എന്താണെന്നേ. എനിക്ക് ഞാന്‍ തന്നെ എന്നെ കൊല്ലുന്നതാണിഷ്ടമെന്ന് മനസ്സിലായി. അത് വളരെ planned ആയിരിക്കും. എന്തിനെപ്പറ്റി വേണമെങ്കിലും എത്ര നേരം വേണമെങ്കിലും ആലോചിക്കാം. എപ്പ മരിക്കണംന്ന് തീരുമാനിക്കാം. അവസാനനിമിഷങ്ങളില്‍ അല്ലെങ്കില്‍ ദിവസങ്ങളില്‍ ചെയ്യണ്ട കാര്യങ്ങള്‍ ചെയ്യാം. ഹൊ! എന്തൊരു സമാധാനായിരിക്കും. ഇതിനെക്കാളൊക്കെ എത്ര ഭേദം. എത്ര സുന്ദരം. 

ഇനിയിപ്പൊ അങ്ങനെ ചാവാന്‍ എന്നെ സാഹചര്യങ്ങള്‍ അനുവദിച്ചില്ലെങ്കില്, അല്ല റോഡപകടൊക്കെ ഞാന്‍ ഇഷ്ടല്ലാന്ന് തീരുമാനിച്ചാല് വീണ്ടും വന്നേക്കാല്ലോ, അതിനുശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ഒരു permanent രേഖയായിക്കെടക്കട്ടെ എന്നും വെച്ചു. ആയതിനാല്‍, 
ചത്തുകഴിഞ്ഞാല്‍ 

1. എന്നെ പള്ളിപ്പറമ്പിലൊന്നും കൊണ്ടോയ് കുഴിച്ചിടരുത്. ഒരു മതത്തിന്റേം ആചാരപ്രകാരമുള്ള ചടങ്ങുകള് നടത്തരുത്. ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല എന്നല്ല, ദൈവം ഇല്ല എന്നെനിക്കറിയാം. അതുകൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും എനിക്ക് മതങ്ങളിലൊന്നിലും വിശ്വാസമില്ല. വീട്ടില്‍ സ്ഥലണ്ടാവേയിരിക്കും. അവടെ കുഴിച്ചിട്ടോട്ടെ. അപ്പൊ വളം കൂടെയാവല്ലോ. 

2. കൊടുക്കാന്‍ പറ്റണ അവയവങ്ങളൊക്കെ ആര്‍ക്കാന്ന് വെച്ചാ കൊടുക്കാം. അത് ഇങ്ങനെ പറഞ്ഞാ valid ആയിരിക്ക്യോ? അല്ലെങ്കില്‍ valid ആക്കാന്‍ എന്താണ് ചെയ്യണ്ടത്? അറിവുള്ളോര് പറഞ്ഞ് തരൂ. 


ആ ഇപ്പത്തല്‍ക്കാലം ഇത്രേള്ളു. സ്വത്തൊന്നും ഇല്ലാത്തോണ്ട് പിന്നെ ആ പ്രശ്നം ഇല്ല. ഇള്ള സമയത്താണെങ്കിലും അതൊക്കെ legal ആയ കാര്യങ്ങളല്ലേല്ലേ. വേറെ ആലോചിക്കേണ്ട കാര്യങ്ങളെന്താ? ഇത്രയൊക്കെയല്ലേള്ളു? 

റോഡപടകടങ്ങളെക്കുറിച്ച് പറഞ്ഞ് തൊടങ്ങ്യതോണ്ട് വേറൊരു കാര്യം കൂടെ. നമ്മടെ നിയവ്യവസ്ഥേടെ ഓരോ തമാശകളേ. ഒരിക്കല്‍ കോടതിയില്‍ പോയ സമയത്താണ് ഇത് മനസ്സിലാക്കണത്. അവടെ മിക്കവാറും പേരും ഇങ്ങനെ മരിച്ചവര്‍ടെ ബന്ധുക്കളാണ്. നഷ്ടപരിഹാരത്തിന് കേസ് നടത്തണോര്. ഈ ഒത്തുതീര്‍പ്പ് ഒത്തുതീര്‍പ്പ് എന്ന് വെച്ചാലെന്താണെന്ന് അന്നാണ് മനസ്സിലായത്. കേസ് നടത്തി പൈസ വാങ്ങാന്‍ വിധി വരാണെങ്കിത്തന്നെ അത് വരുമ്പഴേയ്ക്കും പൈസയ്ക്കാവശ്യള്ളോരൊക്കെ മരിച്ചട്ട്ണ്ടാവും. അത്രയ്ക്ക് വേഗം കാര്യങ്ങള് നടക്കണോണ്ടേ. അപ്പൊ സ്വാഭാവികായും ഒത്തുതീര്‍പ്പ് എന്ന പരിപാടി ചെയ്യും. അന്ന് എന്റെ കേസിലും ഒത്തുതീര്‍പ്പന്ന്യാണ് ചെയ്തത്. എങ്ങനെയാണ് സംഭവംന്നറിയോ. എനിക്കതൊരു പുതിയ അനുഭവായിരുന്നു. വാദി പറയണം, എനിക്ക് പ്രതിയെ തിരിച്ചറിയാന്‍ പറ്റിണില്ലാന്ന്. അതായത് അഭിഭാഷകര്‍ ചോദിക്കും ഇന്നയാളാണോ നിങ്ങടെ ബന്ധുവിനെ ഇടിച്ചിട്ടത്? അപ്പൊ നമ്മള് പറയണം, അന്ന് വ്യക്തമായി കാണാന്‍ പറ്റ്ണ്ടായിരുന്നില്ല, അല്ലെങ്കെ വെളിച്ചണ്ടായിരുന്നില്ല അതോണ്ട് എനിക്കറിയില്ല എന്ന്. നഷ്ടപരിഹാരം കോടതിക്ക് പൊറത്ത് വിലപേശി ഒറപ്പിക്ക്യായിരിക്കും. ഞാനും അതന്നെ പറഞ്ഞു. എന്നെ കമന്റടിച്ച ഇവടടുത്തുള്ള ഒരു ചെക്കനെതിരെയായിരുന്നു കേസ്. (വെറും കമന്റടിയായിരുന്നില്ല, കൊറച്ച് ഭീഷണിയൊക്കെയായിരുന്നു) അപ്പൊ ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു, എവടെ വെച്ച് കണ്ടാലും എനിക്ക് തിരിച്ചറിയാന്‍ പറ്റണ ആ കുട്ടിയെ എനിക്ക് കണ്ടട്ട് അതുതാനല്ലയോ ഇത് എന്ന് മനസ്സിലാവിണില്ലാന്ന്. പകരം ഇനി അങ്ങനെ ചെയ്യില്ലാന്ന് ഒറപ്പ്. ഹയ്യോ. കോമ‍ഡിയെന്നൊക്കെപ്പറഞ്ഞാല്. നീതിയും ന്യായവും നടപ്പിലാക്കേണ്ട വക്കീലൊരാള് എനിക്ക് ഒരു rehearsal ഉം തന്നിരുന്നു. നൊണ പറഞ്ഞ് പഠിപ്പിക്ക്യലൊക്കെ സുഹൃത്തുക്കള് തമ്മിലേ ചെയ്തട്ട്ള്ളായിരുന്നു. ഇതേതായലും പുതിയൊരനുഭവായി. 

നമ്മടെ കോടതികളെക്കാളും വലിയ മോറല്‍ പോലീസുമാര് ഇല്ലാന്നും മനസ്സിലായി. കോടതീല് കേറണെങ്കെ കഴുത്തുവരെ കേറ്റി buttons ഇടണം. ആണുങ്ങളും പെണ്ണുങ്ങളും. എന്റെ ഉടുപ്പിന് അവടം വരെ ബട്ടന്‍സില്ലായിരുന്നു. ഞാന്‍ വിചാരിച്ചു ക്ലീവേജ് കാണണേനായിരിക്കും പ്രശ്നന്ന്. പക്ഷെ അല്ലല്ലോ,ക്ലീവേജ് കാണണ ഉടുപ്പായിരുന്നില്ല, മാത്രല്ല ആണുങ്ങള്‍ക്ക് അതില്ലല്ലോ. ജഡ്ജി നമ്മളോട് നേരിട്ടൊന്നും പറയൊന്നൂല്ല. വക്കീലിന്റടുത്ത് പറഞ്ഞു, കുട്ടീടട്ത്ത് ബട്ടന്‍സിടാന്‍ പറയൂന്ന്. വക്കീല് പറഞ്ഞപ്പൊ ഞാന്‍ പറഞ്ഞു. അത്ര ബട്ടന്‍സേയുള്ളൂന്ന്. അപ്പൊ ജ‍ഡ്ജി 'കാലം പോയ പോക്കേ' എന്ന മട്ടില്‍ തലയാട്ടി. ഇങ്ങനേള്ള കോടതികളില് 'ആ കുട്ടി ആവശ്യത്തിന് ബട്ടനിടാതെ ഉടുപ്പിട്ടോണ്ടാണ് ഞാനവളെ ബലാല്‍സംഗം ചെയ്തത്' എന്ന് ഒരു പ്രതി പറഞ്ഞാല്‍ എന്ത് തരം വിധിയായിരിക്കും എന്ത് വാദമായിരിക്കും അവടെ നടക്കാന്ന് ആലോചിക്ക്യാണ്. പ്രതി പറയോ വക്കീലേ വക്കീലേ കുട്ടീടെ ബട്ടന്‍സാണ് കാരണംന്ന്? അപ്പൊ ജ‍‍ഡ്ജി വീണ്ടും കുട്ടിയെ ബട്ടന്‍സിടാന്‍ ഓര്‍മിപ്പിക്ക്യോ? പഴേ പോലെ തല കുലുക്കോ? വിധി പറഞ്ഞ് കഴിഞ്ഞ് പ്രതീന്റട്ത്ത് ചെന്ന്, 'I totally understand you bro' എന്ന് പറഞ്ഞ് തോളത്ത് തട്ടി കെട്ടിപ്പിടിക്ക്യോ? നമിച്ചെന്റപ്പ!  

അപ്പോള്‍ ഞാന്‍ റോഡപകടത്തില്‍ ഒന്നുമേതുമോര്‍ക്കാതെ ചാവില്ല എന്ന് വിചാരിക്കാം. എല്ലാരേം ഓര്‍ത്ത് എല്ലാം ആയി എന്ന് തോന്നുമ്പോള്‍ ചാവാന്‍ സാധിക്കട്ടെ എനിക്ക് :)  

Wednesday, 29 August 2012

ബുക്കറിലൂടെ 5: ദി വൈറ്റ് ടൈഗര്; അരവിന്ദ് അഡിഗ



പത്തോളം ബുക്കര് പുസ്തകങ്ങളേ ഞാന് വായിച്ചിട്ടുണ്ടാകുള്ളൂ. അല്ലാത്ത പുസ്തകങ്ങള് എത്ര വായിച്ചിട്ടുണ്ടെന്നറിയില്ല. ഞാന് വായിച്ചുള്ള പുസ്തകങ്ങളില് വെച്ച് ഏറ്റവും വൃത്തികെട്ട പുസ്തകമാണ് അരവിന്ദ് അഡിഗയുടെ ബുക്കര് പ്രൈസ് വിജയി, ദി വൈറ്റ് റ്റൈഗര്. കോട്ടയം പുഷ്പനാഥിന്റെ സോഫ്റ്റ് പോണ് അടങ്ങിയ കുറ്റാന്വേഷക നോവലുകള്ക്കും, ഇംഗ്ലിഷില് ഹാരോല്ഡ് റോബിന്സന്റെ കഥകള്ക്കും ഒക്കെ താഴെയാണ് ഈ പുസ്തകത്തിന് ഞാന് വില കല്പിച്ചിരിക്കുന്നത്. ചവറുകളില് ചവറ് പുസ്തകങ്ങളിലെ ഭാഷയും ക്രാഫ്റ്റുമൊക്കെ ഈ പുസ്കത്തിന്റേതിനേക്കാള് എത്രയോ എത്രയോ ഭേദമാണ്.

എഴുത്തിനേക്കാള് എനിക്ക് പ്രശ്നമായിത്തോന്നിയത് എഴുത്തുകാരന്റെ മനോഭാവമാണ്. ഇതിനെ slumdog millionaire syndrome എന്ന് വിളിക്കാം എന്ന് തോന്നുന്നു. ഒരു മൂന്നാംലോക രാജ്യമെടുക്കുക. അതിലെ സകലമാന പ്രശ്നങ്ങളെക്കുറിച്ചും പറയാന് ഒരു നോവലോ സിനിമയോ ഉണ്ടാക്കുക. മറ്റു രാജ്യങ്ങള് ഈ സൃഷ്ടികള് കണ്ട് അയ്യോ പാവം രാജ്യം, ഹാ കഷ്ടം, അപലപനീയം എന്നൊക്കെ പറയുന്നത് കണ്ട് അതില് നിന്നൊരു സുഖം derive ചെയ്യുക. ഇത്തരം ആളുകളോട് എനിക്ക് പറയാനുള്ളതിതാണ്. ആദ്യമായും, ഒന്ന് പോടാപ്പ. പിന്നെ, ഇവിടെ പട്ടിണിയുണ്ട്, അഴിമതിയുണ്ട്, അധോലോകം, വേശാവൃത്തി എല്ലാമുണ്ട്. അതിനെപ്പറ്റി എഴുതാം. പാടില്ലെന്നല്ല. പക്ഷെ അതിനെപ്പറ്റി എഴുതുമ്പോള് കുറച്ച് തലച്ചോറുപയോഗിക്കണം. ഇതാ ഞങ്ങളുടെ രാജ്യം, ഇതാ അതിന്റെ എല്ലാ വൃത്തികേടും, വരൂ വന്ന് സഹതപിക്കൂ എന്ന് പറയുന്നതിലെന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിന് ഫിക്ഷന്‍ തന്നെ വേണമെന്നില്ലല്ലോ. ഇനിയും അരുതേ, നമ്മുടെ യുവാക്കള്‍ എങ്ങോട്ട്, എന്നൊക്കെയുള്ള പേരുകളില്‍ ആ സ്വഭാവത്തിലുള്ള ലേഖനങ്ങളെഴുതി വല്ല യഹോവ സാക്ഷികളുടെ മാസികകള്‍ക്കും അയച്ച് കൊടുത്താല്‍ പോരേ.

ഇന്ത്യയുടെ ചേരികളില്‍ നിന്ന് വരുന്ന പാവപ്പെട്ടവനായ ഒരു മനുഷ്യന്‍ ബിസിനസ് ലോകത്തിന്റെ എല്ലാ കൊള്ളരുതായ്മകളും പഠിച്ച് ഒരു കൊലപാതകവും നടത്തി സ്വയം ഒരു വലിയ ബിസിനസുകാരനാകുന്നതാണ് ഈ നോവലിന്റെ കഥ. ഇത് ഇപ്പോള്‍ പറഞ്ഞ ഒരു വാചകത്തിലോ മറ്റോ പറയാനുള്ളതിനു പകരം പത്ത് മുന്നൂറ് പേജില്‍ നല്ല ബോറ് ഭാഷയില്‍ പേനയ്ക്ക് വയറിളക്കം വന്ന പോലെ എഴുതിവച്ചിരിക്കുകയാണ് കഥാകൃത്ത്. ഇതിന് ബുക്കര്‍ കിട്ടിയതോ പിന്നെ? സ്ലംഡോഗിന് ഓസ്കാര്‍ കിട്ടുന്ന അതേ കാരണത്തില്‍. തീട്ടം തീനികളും തീട്ടം കോരികളുമൊക്കെയുള്ള ഇന്ത്യയെ പുറത്തുള്ളവര്‍ക്ക് പെരുത്ത് പിടിക്കും. അത്ര തന്നെ. എനിക്കിനി ദേശസ്നേഹം കയറി ഭ്രാന്തായതാണെന്ന് വിചാരിക്കരുത്. ദേശസ്നേഹം എന്നത് ഒരു പ്രഹസനമാണെനിക്ക്. യാതൊരുവിധ യുക്തിയുമില്ലാത്ത ഒരു കാര്യം. ഇന്ത്യയില്‍ ജനിച്ചതുകൊണ്ട് ഇന്ത്യയെ സ്നേഹിക്കുക, അമേരിക്കയിലാണെങ്കില്‍ അമേരിക്കയെ. ഓരോരോ മതങ്ങളില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളൊക്കെ പിന്തുടരുന്നതുപോലെ. അതിലും വലിയ തമാശയുണ്ടോ. അപ്പോള്‍ എന്റെ പ്രശ്നം എഴുത്തുകാരന്റെ കാഴ്ചപ്പാടിനോടും അദ്ദേഹത്തിന്റെ മാപ്പര്‍ഹിക്കാത്ത ധൈര്യത്തിനോടുമാണ്. കാല്‍ക്കാശിന് വിലയില്ലാത്ത എഴുത്തും വച്ച് ഞെളിഞ്ഞിരിക്കാനും അതിന്മേല്‍ ഞാന്‍ ഇന്ത്യയുടെ യഥാര്‍ഥ മുഖം ലോകത്തിനുമുമ്പില്‍ തുറന്നുകാട്ടി എന്ന് പറയാനുമൊക്കെ കാണിക്കുന്ന ധൈര്യം.

ഏതായാലും ഇത് വായിച്ചതുകാരണം ഇനി ഈ എഴുത്തുകാരനെ വായിക്കേണ്ടതില്ല എന്ന ഒരു ഗുണമുണ്ടായി. വായിക്കേണ്ട പുസ്തകങ്ങളില്‍ രണ്ട് പൊട്ട പുസ്തകങ്ങള്‍ കുറയുന്നതിലൂടെ വേറെ രണ്ട് നല്ല പുസ്തകങ്ങള്‍ ഇടം പിടിക്കുമല്ലോ.

അടുത്തത്: Life of Pi, Yann Martel

Sunday, 19 August 2012

വെജൈന: എങ്ങനെ നീ മുറുക്കും കുയിലേ?

18Again നെപ്പറ്റി ഇനി ഞാനായിട്ട് വിശദീകരിക്കേണ്ടതില്ലല്ലോ. സ്ത്രീകളുടെ വെജൈന(യോനി)കളുടെ വിസ്താരം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ക്രീം. വെജൈനയുടെ properties അളക്കുന്നതിനുപയോഗിക്കുന്ന വാക്ക് വിസ്താരം എന്നതാണെങ്കില്‍. വിസ്താരം കുറയുന്നതിനനുസരിച്ചാണ് പുരുഷന്മാര്‍ക്ക് ലൈംഗികസുഖം കൂടുക. അതുകൊണ്ട് തങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷനെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് ഇതുപയോഗിക്കാം. അതിനെന്താണ് കുഴപ്പം?വെളുത്തിരിക്കുന്ന വെജൈനകളിഷ്ടമുള്ളവര്‍ക്ക് അതിനു വേണ്ടുന്ന ക്രീം വിപണിയിലുള്ളതുപോലെത്തന്നെ. ലൈംഗികതയിലേയ്ക്ക് വരുമ്പോള്‍ അന്യോന്യം സുഖം കൂടുതല്‍ നല്‍കുക എന്നത് ആര്‍ക്കായാലും സന്തോഷമുള്ള കാര്യമാണല്ലോ. അതുമല്ലെങ്കില്‍ ഓരോരുത്തര്‍ക്കും സുഖം കൂടുതല്‍ കിട്ടുക എന്നത് എന്തായാലും സന്തോഷമുള്ള കാര്യമാണല്ലോ. മംഗളം. ശുഭം. 

പരസ്യം കണ്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത്  ആലിസ് വോക്കറുടെ Possessing the Secret of Joy ല്‍ നിന്നുള്ള ചില അറിവുകളാണ്. ആഫ്രിക്കയില്‍ ക്ലിറ്റോറിസ് മുറിച്ചുമാറ്റുന്ന ആചാരമുണ്ടായിരുന്നു. (ഇപ്പോഴുമുണ്ട്. ആഫ്രിക്കയില്‍ മാത്രമല്ല താനും.) അത് ചെയ്തുകൊടുക്കുന്നതും സ്ത്രീകളാണ്. അവരുടെ അടുത്തേയ്ക്ക് കല്യാണം കഴിച്ച സ്ത്രീകള്‍ വേറൊരാവശ്യവുമായി ചെല്ലാറുണ്ട്. തങ്ങളുടെ യോനിക്ക് കൂടുതല്‍ മുറുക്കം കിട്ടുന്ന രീതിയില്‍ അത് തുന്നിച്ചേര്‍ക്കാന്‍. രണ്ടും ഒന്നു തന്നെ. അല്ലേ? അതായത് പണ്ടുപണ്ടുനിന്ന് ഇപ്പഴിങ്ങോട്ട് വരുമ്പഴും ശങ്കരന്‍ തെങ്ങില്‍ത്തന്നെയാണ്. ശങ്കരന് തെങ്ങ് ഇഷ്ടമാണെങ്കിലോ എന്നാണ് പലരും, സ്ത്രീകളുള്‍പ്പെടെ, ചോദിക്കുന്നത്. അതിനെന്താണ് കുഴപ്പമെന്നു പറയാം. ശങ്കരന് ആദ്യം തന്നെ താനിരിക്കുന്നത് തെങ്ങിലാണെന്ന് മനസ്സിലാവണം. രണ്ടാമതായി താനിരിക്കുന്നത് തെങ്ങിലാണെന്നറിഞ്ഞു കഴിഞ്ഞാല്‍ അവിടെത്തന്നെയാണോ തന്റെ സ്ഥാനം എന്നും മനസ്സിക്കണം. 

പറഞ്ഞു വരുന്നത്, വെജൈനയുടെ മുറുക്കത്തില്‍ കാര്യമുണ്ട് എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്നത് സ്ത്രീകള്‍ക്ക് മനസ്സിലായാല്‍ തീര്‍ച്ചയായും ഇങ്ങനെ ഒരു ഉല്‍പന്നത്തിന്റെ പ്രശ്നം നമുക്കു കാണാന്‍ കഴിയും. എല്ലാവരും പരസ്യത്തെ കുറെ കളിയാക്കുന്നതു കണ്ടിരുന്നു. ശരിക്കും പരസ്യത്തിനാണോ കുഴപ്പം? പരസ്യം പരസ്യം ചെയ്യുന്ന സാധനത്തിനല്ലേ. ഈ ഉല്‍പന്നം പറയുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കാം.

1. കന്യകകള്‍ക്കാണ് മുറുക്കമുള്ള വെജൈനകളുള്ളത്.

2. പുരുഷന്മാര്‍ക്ക് മുറുക്കമുള്ളവെജൈനകളാണിഷ്ടം.

3. ആയതിനാല്‍ പുരുഷന്മാര്‍ക്ക് കന്യകമാരെയാണിഷ്ടം.

4. കന്യകയുമായി ഒരു പ്രാവശ്യം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കന്യക കന്യകയല്ലാതാവുന്നതുകൊണ്ട് പുരുഷന്മാര്‍ക്ക് ഓരോ ബന്ധപ്പെടലിലും ഓരോ സ്ത്രീയെ, അ അ. കന്യകയായ സ്ത്രീയെ ആവശ്യമാണ്. 

5. ഈ ഉല്‍പന്നം ഉപയോഗിച്ചില്ലെങ്കില്‍ ആദ്യ ബന്ധപ്പെടലിനുശേഷം ഭര്‍ത്താവ് പിന്നെ കന്യക വേട്ട തുടങ്ങുന്നതിനാലും ലോകത്തെ എല്ലാ പുരുഷന്മാരും അങ്ങനെ ചെയ്യാന്‍ തുടങ്ങുമ്പോള്‍പ്പിന്നെ കന്യകമാരുടെ എണ്ണം തീര്‍ന്നു തീര്‍ന്നു പോകും എന്നതിനാലും അവസാനം വീട്ടിലെ തന്നെ കന്യകകളെ പ്രാപിക്കേണ്ടതായി വരികയും ചെയ്യും. 

6. വീട്ടിലെ കന്യകകളെ പ്രാപിക്കുമ്പോള്‍ മകളുടെ കൂടെക്കിടന്ന തന്ത എന്ന പേരു വരുമെന്ന പേടി കൊണ്ട് അന്യ ദേശത്തുനിന്നുമുള്ള വേറെ ആളുകളുടെ കന്യകരായ മക്കളിലേയ്ക്ക് ആണുങ്ങള്‍ തിരിയുകയും അങ്ങനെ എല്ലാ രാജ്യങ്ങളും എല്ലാ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം/ലൈംഗികബന്ധം പുലര്‍ത്തുകയും അങ്ങനെ FINALLY ലോകസമാധാനം ഉണ്ടാവുകയും ചെയ്യും. 

അപ്പൊ പറഞ്ഞ് വരുമ്പൊ വെജൈനയുടെ മുറുക്കം കൂട്ടാന്‍ മാത്രല്ലാട്ടൊ. ലോകസമാധാനത്തിനും ഈ ക്രീം ഉപയോഗിക്കാം. ഏതായാലും സ്ത്രീകള്‍ ഈ കാര്യങ്ങള്‍ നോക്കുമ്പഴും പ്രത്യേകിച്ചൊരു പ്രശ്നവും കാണുന്നില്ല എന്നതുകൊണ്ട് ഇതിലെ പ്രശ്നത്തിനെപ്പറ്റി ഇത്രയും പറഞ്ഞാല്‍ പോര എന്നു വരുന്നു. അതുകൊണ്ട്.

ആദ്യമായി നമ്മുടെ വെജൈനകളുടെ മുറുക്കം നമ്മളെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. കാരണം നമ്മുടെ ഒന്നും അതിനുള്ളിലേയ്ക്ക് പോകാന്‍ പോകുന്നില്ല. ഇനി പോകുന്നുണ്ടെങ്കില്‍ത്തന്നെ ലൈംഗിക സുഖം തരുന്ന നമ്മുടേതായ ഒന്നും അതിലേയ്ക്ക് പോകുന്നില്ല. വെജൈനയുടെ മുറുക്കം നമ്മളെ ബാധിക്കാന്‍ പോകുന്ന ഒരേയൊരു സമയം പ്രസവത്തിലാണ്. ആ സമയത്താണെങ്കില്‍ അത് ഏറ്റവും അയഞ്ഞിരിക്കുകയാണ് നമുക്ക് സുഖം. പിന്നെ നമ്മള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ നമ്മുടെ വെജൈനയുടെ മുറുക്കമെത്രയാണെന്ന് സ്വാഭാവികമായും അറിയാന്‍ കഴിയും.അയാളുടെ ലിംഗത്തിന്റെ ചുറ്റളവനുസരിച്ച് നമ്മുടെ വെജൈനയുടെ മുറുക്കം മാറി വരുമെന്നും അയാള്‍ക്കറിയാം. അറിയില്ലെങ്കില്‍ പതിയെ അറിഞ്ഞോളും.അതിലും മുറുക്കമുള്ള വെജൈനയാണ് അയാള്‍ക്ക് താല്‍പര്യം എന്നുണ്ടെങ്കില്‍ അയാള്‍ അത് നമ്മളോട് പറയേണ്ടതാണ്. (നമുക്ക് അയാളുടേതിനേക്കാള്‍ നീളം കൂടിയ ലിംഗമാണ് താല്‍പര്യമെങ്കില്‍ നമ്മള്‍ അത് അയാളോട് പറയേണ്ടുന്നപോലെത്തന്നെ.) ഇത് ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെ മുന്നില്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് അയാളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളി ഇപ്പറഞ്ഞ ക്രീം വാരിത്തേയ്ക്കുക. ക്രീമില്ലാത്ത കാലത്തായിരുന്നെങ്കില്‍ നമ്മള്‍ വോക്കറുടെ നോവലിലെ ആ തയ്യല്‍ക്കാരിയുടെ അടുത്തു പോകേണ്ടുന്നതാണ്. അതല്ലെങ്കില്‍ ലൈംഗികപങ്കാളിയോട്  ഇപ്രകാരം  അരുളി ചെയ്യുക. 
'നിങ്ങളുടെ ഒരവയവം കാരണമാണ് എന്റെ മുറുക്കം പോരെന്ന് നിങ്ങള്‍ പറയുന്ന വെജൈന ഉണ്ടായത്. നിങ്ങള്‍ പറയുന്നു ഇപ്പോളത് നിങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന്. എപ്പോഴും ആദ്യം ബന്ധപ്പെടുമ്പോഴുള്ള മുറുക്കമുള്ള വെജൈനയാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ നിങ്ങളുടെ ലോജിക് കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗത്തിന് എന്തോ കുഴപ്പമുണ്ട്. ആ ഭാഗത്തിനു മാത്രമല്ല, വേറെ പല ഭാഗങ്ങള്‍ക്കും കുഴപ്പമുണ്ട്. അങ്ങനെ കുഴപ്പമുള്ള ആളുടെ കൂടെ കഴിയാനോ കിടക്കാനോ എനിക്ക് താല്‍പര്യമില്ല. പിന്നെ, നിങ്ങള്‍ കാരണമാണ് ഇപ്പറയുന്ന മുറുക്കം കുറഞ്ഞതെന്നറിയാമല്ലോ. അത് കാരണം, പോകുമ്പോള്‍ എടുത്തതെല്ലാം തിരിച്ചുവെച്ചട്ട് പോയാല്‍ മതി.'

പിന്നെ മുറുക്കമാണ് ലൈംഗികസുഖത്തിന് ആധാരം എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്ന ചോദ്യം. അത് വരുന്നത് വേറെവിടെ നിന്ന്, കന്യകയില്‍ നിന്നു തന്നെ. തന്റെ ഭാര്യ കന്യകയായിരിക്കുക, അല്ലെങ്കില്‍ കന്യകയുമായി ബന്ധപ്പെടുക എന്നത് പണ്ടുപണ്ടേ തൊട്ടുള്ള ഒരു പുരുഷ ഫാന്റസിയാണ്. വെജൈനയുടെ മുറുക്കമാണ് കന്യകയുടെ പ്രസിദ്ധമായ ഗുണം. ആയതിനാല്‍ ഈ വിശ്വാസം. ഇനി കന്യക ഫാന്റസി എവിടെ നിന്ന് വരുന്നു എന്ന് ചോദിക്കരുത്. ഒരു കൊട്ട പറയാന്ണ്ടാവും. അതില്‍ ചിലത് : ലൈംഗിതയുടെ പാഠങ്ങള്‍ ആദ്യമായി ഒരു സ്ത്രീയ്ക്ക് പകര്‍ന്നു കൊടുക്കുക. അതായത് പഠിപ്പിക്കുക. പഠിപ്പികുക എന്നാല്‍ പുരുഷന്മാരുടെ ഒരു ദൌര്‍ബല്യമാണ്, കന്യകയുമായി ബന്ധപ്പെടുമ്പോള്‍ അവള്‍‍ക്ക് വേദനയുണ്ടാകുക സ്വാഭാവികം. അതുകൊണ്ട് കിട്ടുന്ന sadistic സുഖം, കന്യകയ്ക്ക് ലൈംഗികബന്ധത്തിലൂടെ സംഭവിക്കുന്നത് കന്യകത്വം നഷ്ടപ്പെടുക എന്നതാണ്. സ്ത്രീയുടെ എന്തോ ഒന്ന് അപഹരിക്കുന്നതിലെ സുഖം, അങ്ങനെയങ്ങനെ പോകും.

എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു റ്റെലിവിഷന്‍ സീരീസായ  FRIENDS ലെ ഒരു രസകരമായ അധ്യായം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. സ്ത്രീകളുടെ സംഭാഷണങ്ങളില്‍ സ്വന്തം വെജൈനയുടെ മുറുക്കം ചര്‍ച്ചയായി വരുന്നത് വളരെ അപൂര്‍വമായാണ്. എന്നാല്‍ സ്വന്തം ലൈംഗികാവയവത്തെക്കുറിച്ച് ഏറ്റവും അരക്ഷിതത്വം അനുഭവിക്കുന്നവരാണ് പുരുഷന്മാര്‍. ലിംഗത്തിന്റെ നീളം സ്ത്രീയുടെ രതിസുഖത്തിന് ഒരു അളവുകോലാണോ എന്നതൊക്കെ അവരുടെ പ്രശ്നമാണ്. അതുകൊണ്ട് പ്രസിദ്ധമായ ആ ചോദ്യം. Does size matter? കാമുകന്മാരില്‍ തന്റെ ലിംഗത്തിനാണ് വലുപ്പം കൂടുതല്‍ എന്ന് എസ്റ്റാബ്ലിഷ് ചെയ്തെടുക്കാന്‍ തത്രപ്പെടുന്ന എത്ര പുരുഷന്മാര്‍. എന്നലോ, അവര്‍ക്കിങ്ങനെയുള്ള യാതൊരു ക്രീമും ഇല്ലതാനും. (പോണ്‍ സൈറ്റുകളിലെ പരസ്യങ്ങളിലല്ലാതെ.) അത് ഇത്രയ്ക്ക് പ്രശ്നമാകുന്നത് അവര്‍ക്കാണെങ്കില്‍ പിന്നെ ആ ഉല്‍പന്നമല്ലേ ആദ്യമുണ്ടാക്കി വിപണിയിലെത്തിക്കേണ്ടത്! അങ്ങനെയുണ്ടാകുമ്പോള്‍ എനിക്ക് പുരുഷന്മാരുടെ പ്രതികരണങ്ങളറിയണം. അല്ല ഒന്ന് കാണാനാ. അതിന്റെ പരസ്യവും കാണണം. ഹി ഹി. FRIENDS ല്‍ നിന്നുള്ള ക്ലിപ് താഴെ. അതില്‍ girth എന്നു വെച്ചാല്‍ ചുറ്റളവ്. സ്ത്രീകള്‍ പരസ്പരം എല്ലാം പറയും എന്ന് റോസ് ചാന്റ്ലറിനോട് പറയുന്നതും, ഈ എല്ലാം പറയും എന്നാല്‍ എന്തൊക്കെ പറയും എന്ന് പുരുഷന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതുമായ ഭാഗം. കാണുവിന്‍, ചിരിക്കുവിന്‍, ആസ്വദിക്കുവിന്‍. ജയ് വെജൈന, ജയ് ആരോഗ്യം, ഇന്റ്യ ഇസ് മൈ ഫക്കിങ്ങ് കന്റ്രി. മംഗളം ശുഭം. 


വെജൈന: എങ്ങനെ നീ മുറുക്കും കുയിലേ

18Again നെപ്പറ്റി ഇനി ഞാനായിട്ട് വിശദീകരിക്കേണ്ടതില്ലല്ലോ. സ്ത്രീകളുടെ വെജൈന(യോനി)കളുടെ വിസ്താരം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ക്രീം. വെജൈനയുടെ properties അളക്കുന്നതിനുപയോഗിക്കുന്ന വാക്ക് വിസ്താരം എന്നതാണെങ്കില്‍. വിസ്താരം കുറയുന്നതിനനുസരിച്ചാണ് പുരുഷന്മാര്‍ക്ക് ലൈംഗികസുഖം കൂടുക. അതുകൊണ്ട് തങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷനെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് ഇതുപയോഗിക്കാം. അതിനെന്താണ് കുഴപ്പം?വെളുത്തിരിക്കുന്ന വെജൈനകളിഷ്ടമുള്ളവര്‍ക്ക് അതിനു വേണ്ടുന്ന ക്രീം വിപണിയിലുള്ളതുപോലെത്തന്നെ. ലൈംഗികതയിലേയ്ക്ക് വരുമ്പോള്‍ അന്യോന്യം സുഖം കൂടുതല്‍ നല്‍കുക എന്നത് ആര്‍ക്കായാലും സന്തോഷമുള്ള കാര്യമാണല്ലോ. അതുമല്ലെങ്കില്‍ ഓരോരുത്തര്‍ക്കും സുഖം കൂടുതല്‍ കിട്ടുക എന്നത് എന്തായാലും സന്തോഷമുള്ള കാര്യമാണല്ലോ. മംഗളം. ശുഭം. 

പരസ്യം കണ്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത്  ആലിസ് വോക്കറുടെ Possessing the Secret of Joy ല്‍ നിന്നുള്ള ചില അറിവുകളാണ്. ആഫ്രിക്കയില്‍ ക്ലിറ്റോറിസ് മുറിച്ചുമാറ്റുന്ന ആചാരമുണ്ടായിരുന്നു. (ഇപ്പോഴുമുണ്ട്. ആഫ്രിക്കയില്‍ മാത്രമല്ല താനും.) അത് ചെയ്തുകൊടുക്കുന്നതും സ്ത്രീകളാണ്. അവരുടെ അടുത്തേയ്ക്ക് കല്യാണം കഴിച്ച സ്ത്രീകള്‍ വേറൊരാവശ്യവുമായി ചെല്ലാറുണ്ട്. തങ്ങളുടെ യോനിക്ക് കൂടുതല്‍ മുറുക്കം കിട്ടുന്ന. (ആഹ. വാക്ക് കിട്ടി. മുറുക്കം.) രീതിയില്‍ അത് തുന്നിച്ചേര്‍ക്കാന്‍. രണ്ടും ഒന്നു തന്നെ. അല്ലേ? അതായത് പണ്ടുപണ്ടുനിന്ന് ഇപ്പഴിങ്ങോട്ട് വരുമ്പഴും ശങ്കരന്‍ തെങ്ങില്‍ത്തന്നെയാണ്. ശങ്കരന് തെങ്ങ് ഇഷ്ടമാണെങ്കിലോ എന്നാണ് പലരും, സ്ത്രീകളുള്‍പ്പെടെ, ചോദിക്കുന്നത്. അതിനെന്താണ് കുഴപ്പമെന്നു പറയാം. ശങ്കരന് ആദ്യം തന്നെ താനിരിക്കുന്നത് തെങ്ങിലാണെന്ന് മനസ്സിലാവണം. രണ്ടാമതായി താനിരിക്കുന്നത് തെങ്ങിലാണെന്നറിഞ്ഞു കഴിഞ്ഞാല്‍ അവിടെത്തന്നെയാണോ തന്റെ സ്ഥാനം എന്നും മനസ്സിക്കണം. 

പറഞ്ഞു വരുന്നത്, വെജൈനയുടെ മുറുക്കത്തില്‍ കാര്യമുണ്ട് എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്നത് സ്ത്രീകള്‍ക്ക് മനസ്സിലായാല്‍ തീര്‍ച്ചയായും ഇങ്ങനെ ഒരു ഉല്‍പന്നത്തിന്റെ പ്രശ്നം നമുക്കു കാണാന്‍ കഴിയും. എല്ലാവരും പരസ്യത്തെ കുറെ കളിയാക്കുന്നതു കണ്ടിരുന്നു. ശരിക്കും പരസ്യത്തിനാണോ കുഴപ്പം? പരസ്യം പരസ്യം ചെയ്യുന്ന സാധനത്തിനല്ലേ. ഈ ഉല്‍പന്നം പറയുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കാം.

1. കന്യകകള്‍ക്കാണ് മുറുക്കമുള്ള വെജൈനകളുള്ളത്.

2. പുരുഷന്മാര്‍ക്ക് മുറുക്കമുള്ളവെജൈനകളാണിഷ്ടം.

3. ആയതിനാല്‍ പുരുഷന്മാര്‍ക്ക് കന്യകമാരെയാണിഷ്ടം.

4. കന്യകയുമായി ഒരു പ്രാവശ്യം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കന്യക കന്യകയല്ലാതാവുന്നതുകൊണ്ട് പുരുഷന്മാര്‍ക്ക് ഓരോ ബന്ധപ്പെടലിലും ഓരോ സ്ത്രീയെ, അ അ. കന്യകയായ സ്ത്രീയെ ആവശ്യമാണ്. 

5. ഈ ഉല്‍പന്നം ഉപയോഗിച്ചില്ലെങ്കില്‍ ആദ്യ ബന്ധപ്പെടലിനുശേഷം ഭര്‍ത്താവ് പിന്നെ കന്യക വേട്ട തുടങ്ങുന്നതിനാലും ലോകത്തെ എല്ലാ പുരുഷന്മാരും അങ്ങനെ ചെയ്യാന്‍ തുടങ്ങുമ്പോള്‍പ്പിന്നെ കന്യകമാരുടെ എണ്ണം തീര്‍ന്നു തീര്‍ന്നു പോകും എന്നതിനാലും അവസാനം വീട്ടിലെ തന്നെ കന്യകകളെ പ്രാപിക്കേണ്ടതായി വരികയും ചെയ്യും. 

6. വീട്ടിലെ കന്യകകളെ പ്രാപിക്കുമ്പോള്‍ മകളെ പ്രാപിച്ച തന്ത എന്ന പേരു വരുമെന്ന പേടി കൊണ്ട് അന്യ ദേശത്തുനിന്നുമുള്ള വേറെ ആളുകളുടെ കന്യകരായ മക്കളിലേയ്ക്ക് ആണുങ്ങള്‍ തിരിയുകയും അങ്ങനെ എല്ലാ രാജ്യങ്ങളും എല്ലാ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം/ലൈംഗികബന്ധം പുലര്‍ത്തുകയും അങ്ങനെ FINALLY ലോകസമാധാനം ഉണ്ടാവുകയും ചെയ്യും. 

അപ്പൊ പറഞ്ഞ് വരുമ്പൊ വെജൈനയുടെ മുറുക്കം കൂട്ടാന്‍ മാത്രല്ലാട്ടൊ. ലോകസമാധാനത്തിനും ഈ ക്രീം ഉപയോഗിക്കാം. ഏതായാലും സ്ത്രീകള്‍ ഈ കാര്യങ്ങള്‍ നോക്കുമ്പഴും പ്രത്യേകിച്ചൊരു പ്രശ്നവും കാണുന്നില്ല എന്നതുകൊണ്ട് ഇതിലെ പ്രശ്നത്തിനെപ്പറ്റി ഇത്രയും പറഞ്ഞാല്‍ പോര എന്നു വരുന്നു. അതുകൊണ്ട്.

ആദ്യമായി നമ്മുടെ വെജൈനകളുടെ മുറുക്കം നമ്മളെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. കാരണം നമ്മുടെ ഒന്നും അതിനുള്ളിലേയ്ക്ക് പോകാന്‍ പോകുന്നില്ല. ഇനി പോകുന്നുണ്ടെങ്കില്‍ത്തന്നെ ലൈംഗിക സുഖം തരുന്ന നമ്മുടേതായ ഒന്നും അതിലേയ്ക്ക് പോകുന്നില്ല. വെജൈനയുടെ മുറുക്കം നമ്മളെ ബാധിക്കാന്‍ പോകുന്ന ഒരേയൊരു സമയം പ്രസവത്തിലാണ്. ആ സമയത്താണെങ്കില്‍ അത് ഏറ്റവും അയഞ്ഞിരിക്കുകയാണ് നമുക്ക് സുഖം. പിന്നെ നമ്മള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ നമ്മുടെ വെജൈനയുടെ മുറുക്കമെത്രയാണെന്ന് സ്വാഭാവികമായും അറിയാന്‍ കഴിയും.അയാളുടെ ലിംഗത്തിന്റെ ചുറ്റളവനുസരിച്ച് നമ്മുടെ വെജൈനയുടെ മുറുക്കം മാറി വരുമെന്നും അയാള്‍ക്കറിയാം. അറിയില്ലെങ്കില്‍ പതിയെ അറിഞ്ഞോളും.അതിലും മുറുക്കമുള്ള വെജൈനയാണ് അയാള്‍ക്ക് താല്‍പര്യം എന്നുണ്ടെങ്കില്‍ അയാള്‍ അത് നമ്മളോട് പറയേണ്ടതാണ്. (നമുക്ക് അയാളുടേതിനേക്കാള്‍ നീളം കൂടിയ ലിംഗമാണ് താല്‍പര്യമെങ്കില്‍ നമ്മള്‍ അത് അയാളോട് പറയേണ്ടുന്നപോലെത്തന്നെ.) ഇത് ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെ മുന്നില്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് അയാളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളി ഇപ്പറഞ്ഞ ക്രീം വാരിത്തേയ്ക്കുക. ക്രീമില്ലാത്ത കാലത്തായിരുന്നെങ്കില്‍ നമ്മള്‍ വോക്കറുടെ നോവലിലെ ആ തയ്യല്‍ക്കാരിയുടെ അടുത്തു പോകേണ്ടുന്നതാണ്. അതല്ലെങ്കില്‍ ലൈംഗികപങ്കാളിയോട്  ഇപ്രകാരം  അരുളി ചെയ്യുക. 
'നിങ്ങളുടെ ഒരവയവം കാരണമാണ് എന്റെ മുറുക്കം പോരെന്ന് നിങ്ങള്‍ പറയുന്ന വെജൈന ഉണ്ടായത്. നിങ്ങള്‍ പറയുന്നു ഇപ്പോളത് നിങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന്. എപ്പോഴും ആദ്യം ബന്ധപ്പെടുമ്പോഴുള്ള മുറുക്കമുള്ള വെജൈനയാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ നിങ്ങളുടെ ലോജിക് കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗത്തിന് എന്തോ കുഴപ്പമുണ്ട്. ആ ഭാഗത്തിനു മാത്രമല്ല, വേറെ പല ഭാഗങ്ങള്‍ക്കും കുഴപ്പമുണ്ട്. അങ്ങനെ കുഴപ്പമുള്ള ആളുടെ കൂടെ കഴിയാനോ കിടക്കാനോ എനിക്ക് താല്‍പര്യമില്ല. പിന്നെ, നിങ്ങള്‍ കാരണമാണ് ഇപ്പറയുന്ന മുറുക്കം കുറഞ്ഞതെന്നറിയാമല്ലോ. അത് കാരണം, പോകുമ്പോള്‍ എടുത്തതെല്ലാം തിരിച്ചുവെച്ചട്ട് പോയാല്‍ മതി.'

പിന്നെ മുറുക്കമാണ് ലൈംഗികസുഖത്തിന് ആധാരം എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്ന ചോദ്യം. അത് വരുന്നത് വേറെവിടെ നിന്ന്, കന്യകയില്‍ നിന്നു തന്നെ. തന്റെ ഭാര്യ കന്യകയായിരിക്കുക, അല്ലെങ്കില്‍ കന്യകയുമായി ബന്ധപ്പെടുക എന്നത് പണ്ടുപണ്ടേ തൊട്ടുള്ള ഒരു പുരുഷ ഫാന്റസിയാണ്. വെജൈനയുടെ മുറുക്കമാണ് കന്യകയുടെ പ്രസിദ്ധമായ ഗുണം. ആയതിനാല്‍ ഈ വിശ്വാസം. ഇനി കന്യക ഫാന്റസി എവിടെ നിന്ന് വരുന്നു എന്ന് ചോദിക്കരുത്. ഒരു കൊട്ട പറയാന്ണ്ടാവും. അതില്‍ ചിലത് : ലൈംഗിതയുടെ പാഠങ്ങള്‍ ആദ്യമായി ഒരു സ്ത്രീയ്ക്ക് പകര്‍ന്നു കൊടുക്കുക. അതായത് പഠിപ്പിക്കുക. പഠിപ്പികുക എന്നാല്‍ പുരുഷന്മാരുടെ ഒരു ദൌര്‍ബല്യമാണ്, കന്യകയുമായി ബന്ധപ്പെടുമ്പോള്‍ അവള്‍‍ക്ക് വേദനയുണ്ടാകുക സ്വാഭാവികം. അതുകൊണ്ട് കിട്ടുന്ന sadistic സുഖം, കന്യകയ്ക്ക് ലൈംഗികബന്ധത്തിലൂടെ സംഭവിക്കുന്നത് കന്യകത്വം നഷ്ടപ്പെടുക എന്നതാണ്. സ്ത്രീയുടെ എന്തോ ഒന്ന് അപഹരിക്കുന്നതിലെ സുഖം, അങ്ങനെയങ്ങനെ പോകും.

എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു റ്റെലിവിഷന്‍ സീരീസായ  FRIENDS ലെ ഒരു രസകരമായ അധ്യായം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. സ്ത്രീകളുടെ സംഭാഷണങ്ങളില്‍ സ്വന്തം വെജൈനയുടെ മുറുക്കം ചര്‍ച്ചയായി വരുന്നത് വളരെ അപൂര്‍വമായാണ്. എന്നാല്‍ സ്വന്തം ലൈംഗികാവയവത്തെക്കുറിച്ച് ഏറ്റവും അരക്ഷിതത്വം അനുഭവിക്കുന്നവരാണ് പുരുഷന്മാര്‍. ലിംഗത്തിന്റെ നീളം സ്ത്രീയുടെ രതിസുഖത്തിന് ഒരു അളവുകോലാണോ എന്നതൊക്കെ അവരുടെ പ്രശ്നമാണ്. അതുകൊണ്ട് പ്രസിദ്ധമായ ആ ചോദ്യം. Does size matter? കാമുകന്മാരില്‍ തന്റെ ലിംഗത്തിനാണ് വലുപ്പം കൂടുതല്‍ എന്ന് എസ്റ്റാബ്ലിഷ് ചെയ്തെടുക്കാന്‍ തത്രപ്പെടുന്ന എത്ര പുരുഷന്മാര്‍. എന്നലോ, അവര്‍ക്കിങ്ങനെയുള്ള യാതൊരു ക്രീമും ഇല്ലതാനും. (പോണ്‍ സൈറ്റുകളിലെ പരസ്യങ്ങളിലല്ലാതെ.) അത് ഇത്രയ്ക്ക് പ്രശ്നമാകുന്നത് അവര്‍ക്കാണെങ്കില്‍ പിന്നെ ആ ഉല്‍പന്നമല്ലേ ആദ്യമുണ്ടാക്കി വിപണിയിലെത്തിക്കേണ്ടത്! അങ്ങനെയുണ്ടാകുമ്പോള്‍ എനിക്ക് പുരുഷന്മാരുടെ പ്രതികരണങ്ങളറിയണം. അല്ല ഒന്ന് കാണാനാ. അതിന്റെ പരസ്യവും കാണണം. ഹി ഹി. FRIENDS ല്‍ നിന്നുള്ള ക്ലിപ് താഴെ. അതില്‍ girth എന്നു വെച്ചാല്‍ ചുറ്റളവ്. സ്ത്രീകള്‍ പരസ്പരം എല്ലാം പറയും എന്ന് റോസ് ചാന്റ്ലറിനോട് പറയുന്നതും, ഈ എല്ലാം പറയും എന്നാല്‍ എന്തൊക്കെ പറയും എന്ന് പുരുഷന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതുമായ ഭാഗം. കാണുവിന്‍, ചിരിക്കുവിന്‍, ആസ്വദിക്കുവിന്‍. ജയ് വെജൈന, ജയ് ആരോഗ്യം, ഇന്റ്യ ഇസ് മൈ ഫക്കിങ്ങ് കന്റ്രി. മംഗളം ശുഭം. 



Saturday, 18 August 2012

ബുക്കറിലൂടെ 4. The English Patient (പുസ്തകവും സിനിമയും)



The English Patient കനേഡിയന്‍  എഴുത്തുകാരന്‍ Michael Ondatjee യുടെ നോവലാണ്. 1992 ലാണ് ഇതിന് ബുക്കര്‍ കിട്ടുന്നത്. ഈ പുസ്തകത്തെപ്പറ്റി പറയുമ്പോള്‍ ഞങ്ങളുടെ തലമുറയെപ്പറ്റി പ്രത്യേകം പറയേണ്ടി വരും. ഞങ്ങള്‍ക്ക് തൊട്ടുമുമ്പുള്ളവരോ അതിനും തൊട്ടുമുമ്പുള്ളവരോ ഒന്നും യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നതുപോലെയോ ചിന്തിക്കുന്നതുപോലെയോ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടെന്ന് തോന്നുന്നില്ല. യുദ്ധത്തിന് മുമ്പോ പിമ്പോ എന്നടിസ്ഥാനത്തിലോ അപ്പോഴുണ്ടായിരുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലോ ഒന്നും ഒന്നിനെപ്പറ്റിയും ഒരിക്കലും സംസാരിക്കാത്ത ഒരു തലമുറയായിരിക്കണം എന്റേത്. ചരിത്രമെല്ലാം ഞങ്ങളില്‍ അവസാനിക്കുന്നതായി എനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട്. അതറിയാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എന്നാലും പഴയ കാലത്തെപ്പോലെ അത് തനത്താന്‍ വരുന്ന ഒന്നാകുന്നില്ല ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്ക് അത് അധ്വാനത്തിലൂടെ സ്വായത്തമാക്കേണ്ടിയിരിക്കുന്നു. അത് ചെയ്യാന്‍ മെനക്കെടുന്നവര്‍ ചുരുക്കം. ചിലപ്പോള്‍ അതിന്റെ ആവശ്യമേ ഉണ്ടാവുന്നില്ല.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ നടക്കുന്ന കഥ എന്ന് പറഞ്ഞുകൂട, ചില സംഭവങ്ങളുടെയും ഓര്‍മകളുടെയും ഒരു ശേഖരമാണ് The English Patient. വായന അത്ര സുഖമുള്ളതായിരുന്നില്ല. വളരെ അധ്വാനിച്ചാണ് വായിച്ചതെന്നു തന്നെ പറയേണ്ടി വരും. ലളിതമായ ഭാഷ തന്നെയാണ്. എന്നാലും. യുദ്ധമവസാനിച്ചിട്ടും മരിച്ചുകൊണ്ടിരിക്കുന്ന മേലാസകലം പൊള്ളിയ ഒരു മനുഷ്യനോടൊപ്പം ഇറ്റലിയിലെ ഒരു വില്ലയില്‍ താമസിക്കുന്ന ഇരുപതു വയസ്സുകാരിയായ നഴ്സിന്റെ കഥയാണിത്. എന്നാല്‍ അവരുടെ മാത്രം കഥയല്ല. അത് അവള്‍ ഇംഗ്ലിഷ് പേഷ്യന്റ് എന്ന് വിളിക്കുന്ന ആ മനുഷ്യന്റെയും ഇടയ്ക്ക് അവരുടെ ഇടയില്‍ താമസമാക്കുന്ന അവളുടെ അച്ഛന്റെ സുഹൃത്ത് Caravaggio യുടെയും ഒരു ഇന്ത്യന്‍ സിഖ് Kirpal Singh എന്ന പട്ടാളക്കാരന്റെയുംകൂടെ കഥയാണ്. അവസാനത്തേയ്ക്ക്, ഞാന്‍ പറയും അത് കിപ് എന്ന് വിളിക്കപ്പെടുന്ന കിര്‍പാല്‍ സിങ്ങിന്റെ മാത്രം കഥയാകുന്നു എന്ന്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലിഷ് പേഷ്യന്റിന്റെ ഭൂതകാലം, കിര്‍പാലിന്റെ പല യുദ്ധ അനുഭവങ്ങള്‍, ഒരു ചാരനായിരുന്ന കരവാജിയോയുടെ അനുഭവങ്ങള്‍ ഹാന എന്ന നഴ്സിന്റെ വികാരങ്ങള്‍ എന്നിവയിലൂടെയൊക്കെ കടന്നുപോകുന്നു പുസ്തകം. അതില്‍ എന്നെ ഏറ്റവും സ്പര്‍ശിച്ചത് കിര്‍പാലിന്റെ ബോംബുകള്‍ നിര്‍വീര്യമാക്കുന്ന ഭാഗങ്ങളാണ്. അതൊക്കെ വായിക്കുമ്പോള്‍ കുറച്ചുനേരത്തേയ്ക്ക് ഞാന്‍ ആലോചിച്ചിരുന്നുപോകാറുണ്ട്, അന്ന് ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ ഞാനെന്തു തരം മനുഷ്യനാവുമായിരുന്നു എന്ന്. ആ സ്ഥലം അപ്പാടെ കുഴിച്ചുമൂടിയ മൈനുകളാണ്. നിങ്ങളുടെ ഒരു പാദസ്പര്‍ശത്തില്‍ അത് പൊട്ടിത്തെറിക്കാം. ജര്‍മന്‍കാര്‍ വൈവിധ്യമാര്‍ന്ന പല രീതികളും സ്വീകരിക്കുന്നതനുസരിച്ച് ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ പുതിയ പാഠങ്ങള്‍ allies ും പഠിച്ചുകൊണ്ടിരുന്നു. നമ്മളുടെ നടപ്പില്‍ പോലും മരണം കണ്ടുകൊണ്ടു ജീവിക്കുക! അതൊന്നും അറിയാതെ ഇങ്ങനെ ജീവിക്കുന്നതില്‍ അല്‍പനേരം ലജ്ജിച്ചിരുന്നു. പിന്നെ അതിലൊന്നും വലിയ കഥയില്ലെന്നാണ് എന്റെ വിശ്വാസം എന്നതുകൊണ്ട് വായന തുടര്‍ന്നു. 
വായിച്ചു കഴിഞ്ഞ ഉടനെ സിനിമയും കണ്ടു. മുക്കാല്‍ ഭാഗം വരെയായപ്പോഴേയ്ക്കും പുസ്തകത്തേക്കാള്‍ എനിക്ക് സിനിമയാണ് ഇഷ്ടപ്പെട്ടതെന്ന നിഗമനത്തിലേയ്ക്കെത്തുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നോവലിന്റെ കാമ്പ് തന്നെ കിര്‍പാല്‍ സിങ്ങ് എന്ന ഇന്ത്യക്കാരനാകുന്നത് ഒരു പ്രത്യേക സംഭവത്തിലൂടെയാണ്. കിര്‍പാലും ഹാനയും പ്രേമത്തിലാവുകയുമെല്ലാം കഴിഞ്ഞിട്ടും എല്ലാം ശുഭകരമായി പുരോഗമിക്കുകയാണ്, യുദ്ധം ഭൂരിഭാഗം സ്ഥലങ്ങളിലും അവസാനിച്ചു എന്നിരിക്കുന്ന സമയത്ത് അത്യധികം ക്ഷുഭിതനായി കിര്‍പാല്‍ ഇംഗ്ലിഷ് പേഷ്യന്റിനു നേരെ വെടിയുതിര്‍ക്കാന്‍ തുനിയുന്നുണ്ട്. ആ മുറിയിലുള്ള മൂന്ന് പേര്‍ക്കൊപ്പം നമുക്കും കാര്യമെന്താണെന്ന് മനസ്സിലാവുന്നില്ല. എന്നാല്‍ പിന്നെ അയാള്‍ പറഞ്ഞു തുടങ്ങുന്നു. അമേരിക്കയുടെയും ഇംഗ്ലന്റിന്റെയും സാമര്‍ഥ്യത്തെക്കുറിച്ച്. നമ്മള്‍ അവരുടെ കോളനിയായിരുന്നിട്ടും നമുക്കവരെ വെറുക്കാന്‍ കഴിയാതിരിക്കുന്നതിനെക്കുറിച്ച്. ഏതെങ്കിലും ഇംഗ്ലിഷ് ആചാരം തെറ്റിച്ചുപോകുമോ എന്ന് നമ്മള്‍ ഭയക്കുന്നതിനെക്കുറിച്ച്. എന്നിട്ടൊടുവില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? ജപ്പാനെ നശിപ്പികുകയോ? എന്നാണയാള്‍ ചോദിക്കുന്നത്. ഹിരോഷിമ അറ്റോമിക് ബോംബിങ്ങിനെക്കുറിച്ച് റേഡിയോയില്‍ കേട്ട് ക്ഷുഭിതനായ കിര്‍പാലായിരുന്നു അത്. അയാള്‍ ആ വഴിക്ക് ഹാനയെ ഉപേക്ഷിച്ച് തിരിച്ചു പോകുന്നു. നോവല്‍ അവസാനിക്കുന്നത് ഹാനയുടെ കത്തുകള്‍ക്ക് മറുപടി അയയ്ക്കാത്ത ലാഹോറില്‍ ഭാര്യയും കുട്ടികളുമായി കഴിയുന്ന കിര്‍പാല്‍ സിങ്ങിലാണ്. ആ ഭീകരമായ എപിസോഡ് സിനിമയിലില്ലേയില്ല. ഞാന്‍ അല്‍ഭുതപ്പെട്ടുപോയി. അതുവരെ പുസ്തകത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിക്കൊണ്ടുപോകുകയായിരുന്ന സിനിമയില്‍ ഈ ഭാഗം ഇല്ലെന്നു മാത്രമല്ല, യുദ്ധം അവസാനിച്ചതിന്റെ സൂചകമായി കുറെ അമേരിക്കന്‍ കൊടികള്‍ നാട്ടിയ കൂറ്റന്‍ ട്രക്കുകള്‍ ആടിത്തിമിര്‍ക്കുന്നതും കാണിച്ചിരിക്കുന്നു. ഇത്തരം കാപട്യം ഞാനീയടുത്തെങ്ങും കണ്ടട്ടില്ല. സിനിമയെക്കുറിച്ച് വികിപീഡിയയില്‍ നോക്കിയപ്പോള്‍ കാണുന്നത് നോവലിസ്റ്റ് സിനിമയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുപാട് പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. എനിക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല. വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ല എന്നതാണ് കൂടുതല്‍ ശരി. ആ പുസ്തകമെഴുതിയ മനുഷ്യന്‍ ഒരിക്കലും ഇങ്ങനെ അതിനെ ആവിഷ്കരിക്കാന്‍ സമ്മതിക്കില്ല. സമ്മതിക്കുമെങ്കില്‍ ഇനി അയാള്‍ എഴുതേണ്ടതില്ല. സിനിമയ്ക്ക് ഒമ്പത് ഓസ്കാറുകള്‍ കിട്ടിയത്രെ. എനിക്കല്‍ഭുതമില്ല.
ഈ അരിശത്തിലായതുകൊണ്ടോ എന്തോ excerpt ആയി ആ ഭാഗം തന്നെ ചേര്‍ക്കാന്‍ പോകുന്നു. ചിലത് bold letters ലിടാനും പോകുന്നു. 

Put down the gun, Kip.
He slams his back against the wall and stops his shaking. Plaster dust in the air around them.
I sat at the foot of this bed and listened to you, Uncle. These last months. When I was a kid I did that, the same thing. I believed I could fill myself up with what older people taught me. I believed I could carry that knowledge, slowly altering it, but in any case passing it beyond me to another.
I grew up with traditions from my country, but later, more often, from your country. Your fragile white island that with customs and manners and books and prefects and reason some¬how converted the rest of the world. You stood for precise behaviour. I knew if I lifted a teacup with the wrong finger I’d be banished. If I tied the wrong kind of knot in a tie I was out. Was it just ships that gave you such power? Was it, as my brother said, because you had the histories and printing presses?
You and then the Americans converted us. With your mis¬sionary rules. And Indian soldiers wasted their lives as heroes so they could be pukkah. You had wars like cricket. How did you fool us into this? Here... listen to what you people have done.
He throws the rifle on the bed and moves towards the Eng¬lishman. The crystal set is at his side, hanging off his belt. He unclips it and puts the earphones over the black head of the patient, who winces at the pain on his scalp. But the sapper leaves them on him. Then he walks back and picks up the rifle. He sees Hana at the door.

One bomb. Then another. Hiroshima. Nagasaki...

...Caravaggio sits down in the chair. He is always, he thinks, sitting in this chair. In the room there is the thin squawking from the crystal set, the radio still speaking in its underwater voice. He cannot bear to turn and look at the sapper or look towards the blur of Hana’s frock. He knows the young soldier is right. They would never have dropped such a bomb on a white nation.

അടുത്തത്, The White Tiger: Aravind Adiga



Friday, 10 August 2012

ഒരു മരണം കണ്ട കഥ

രണ്ടു ദിവസം മുമ്പാണ്. ഈ മുറിയില്‍ കുറെ നേരമായി ഒരു പ്രാണി ഇങ്ങനെ ഒച്ചേണ്ടാക്കിക്കൊണ്ട് പറന്നു നടക്കായിരുന്നു. വല്ലാത്ത irritation ആണ് എനിക്കത്. എല്ലാര്‍ക്കും ആയിരിക്കുമെന്ന് തോന്നുണു. ഇതിനെ ഓടിക്കാന്‍ പല വഴി ഞാന്‍ നോക്കി. ഒരു ജനല് തൊറന്നിട്ടുകൊടുത്തു. പോണില്ല. പിന്നെ ഒരു മാസിക കൊണ്ട് ആട്ടിപ്പായിക്കാംന്ന് വിചാരിച്ചു. പക്ഷെ ഇതിനെ ആട്ടാനായിട്ട് ഒരു സ്ഥലത്ത് ഒരു സെക്കന്റീക്കൂടുതല്‍ നിന്നാലല്ലേ. പ്രാണിക്ക് വല്ലാത്ത എളക്കം. അതിന്റെ മൂളക്കമാണെങ്കെ സഹിക്കാനും വയ്യ. അവസാനം ഞാന്‍ തോല്‍വി സമ്മതിച്ച് മുറിയില്‍ നിന്ന് പോയി താഴെ റ്റി വി കാണാന്‍ ചെന്നിരുന്നു. തിരിച്ചു വന്നപ്പഴേയ്ക്കും മൂളക്കമുണ്ടെങ്കിലും പ്രാണിയുടെ അനക്കമൊന്നുമില്ല. നോക്കുമ്പൊ അതൊരു എട്ടുകാലി വലയില്‍ കുടുങ്ങീരിക്ക്യാണ്. ശെരിക്കും കുടുങ്ങി. രണ്ട് എട്ടുകാലികളുണ്ട്. ഈ ഊഞ്ഞാലാടിക്കോണ്ടിരിക്കണ എല്ലുംകോലായ രണ്ടെണ്ണം. മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ക്കുമുന്നില്‍ മരണം കാണുമ്പോള്‍ ഇടപെടാതെ കാമറയില്‍ അത് പകര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് വലിയ ആക്ഷേപമുള്ളതാണല്ലോ. ഞാനും ആ രീതിയിലൊരു ചെറിയ മാധ്യമപ്രവര്‍ത്തകയായി ആ ഇരപിടുത്തം കാമറയിലാക്കി. എട്ടുകാലി 1 ആണ് പ്രാണിയെ വലയില്‍ പെടുത്തിയതെന്ന് തോന്നുണു. അത് വിഷം കുത്തിവെച്ചോ മറ്റോ പ്രാണിയെ കൊല്ലാന്‍ നോക്കുന്നുണ്ട്. ഇടയ്ക്ക് എട്ടുകാലി 2 വന്ന് എത്തിനോക്കും. നമക്കും വല്ലതും കിട്ടുമോ എന്നറിയാന്‍. എട്ടുകാലി 1 അടുക്കുന്നില്ല. അവസാനം പ്രാണിയെ വശത്തിരുത്തി ഇവരു രണ്ടുപേരും തമ്മില്‍ വന്‍ യുദ്ധം. ഇവിടെ റ്റങ്സ്റ്റന്‍ ബള്‍ബായതുകൊണ്ട് ഓരോ ജീവിക്കും ഒരു നിഴല്‍ വെച്ചുണ്ട്. ജീവികളും അവരുടെ നിഴലുകളും പിന്നെ പ്രാണിയുടെ ദീന രോദനവും ബാക്ക്ഗ്രൌണ്ട് സ്കോറായി ചീവീടുകളും. കണ്ടു നോക്കൂ.



വേറെ തമാശയെന്താന്ന് വെച്ചാ ഇതെടുക്കാന്‍ ഞാന്‍ കൊറെ കഷ്ടപ്പെട്ടിരുന്നു. original video പത്ത് പതിനഞ്ച് മിനുറ്റുണ്ട്. അത്രേം നേരം രണ്ട് പുസ്തക,ഷെല്‍ഫിന്മേല്‍ രണ്ട് കാലും വെച്ച് സ്വയം ബാലന്‍സ് ചെയ്ത് കഴുത്ത് ഏന്തി വലിഞ്ഞാണ് കണ്ടിരുന്നത്. ഇതുവരെ കഴുത്തിന്റെ വേദന മാറീട്ടില്ല :)

Tuesday, 7 August 2012

ബുക്കറിലൂടെ 3: The Finkler Question



ഈ പുസ്തകം പണ്ട് കോളെജ് ലൈബ്രറിയില്‍ കണ്ട് വേണ്ടെന്നു വെച്ചതായിരുന്നു. അതിനുപകരം വേറെയെന്തോ എടുത്തു. പക്ഷെ പുസ്തകത്തിന്റെ ചട്ട മറന്നട്ടില്ലായിരുന്നു. The Finkler Question രസകരമായ ഒരു പുസ്തകമാണ്.  2010 ലെ ബുക്കര്‍ പ്രൈസ് വിജയി. 
എല്ലാ മനുഷ്യര്‍ക്കും ആശയക്കുഴപ്പങ്ങളുണ്ടാകും. എഴുത്തുകാരും അതുപോലെതന്നെയാണ്. അത് മറച്ചുവയ്ക്കാനുള്ള ശ്രമമായിപ്പോകരുത് അവരുടെ പുസ്തകങ്ങള്‍ എന്നെനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട്. നമ്മുടെ സംശയങ്ങള്‍ അതുപോലെത്തന്നെ നിഴലിക്കുന്നതായിരിക്കണം നമ്മുടെ എഴുത്തുകള്‍ എന്ന്. The Finkler Question ല്‍ ഇതില്‍ വിശ്വസിക്കുന്ന ഒരെഴുത്തുകാരനെ ഞാന്‍ കണ്ടു. ജൂതരുടെ വിഷയം വളരെ സങ്കീര്‍ണമാണ്. അതിനെപ്പറ്റി ആധികാരികമായി പറയാന്‍ ജൂതരല്ലാത്തവര്‍ക്ക് വളരെ പ്രയാസമാണ്. ക്രിസ്ത്യാനികളെയോ ഹിന്ദുക്കളെയോ പറ്റി പൊതുവായി ചില കാര്യങ്ങളെങ്കിലും നമുക്കു പറയാന്‍ പറ്റും. എന്നാല്‍ ജൂതരുടെ കാര്യത്തില്‍ അതെല്ലാം വളരെ വിഷമമുള്ള സംഗതിയാണ്. ജൂതര്‍ എന്നാല്‍ എന്താണ് എന്നോ, ജൂതരാവാനുള്ള മാനദണ്ഡം എന്ത് എന്നൊന്നും ആര്‍ക്കും അങ്ങനെ എളുപ്പം മനസ്സിലാക്കുക സാധ്യമല്ല. മനസ്സിലാക്കുകയേ സാധ്യമല്ല എന്നു തന്നെ വേണമെങ്കില്‍ പറയാം. 
പുസ്തകത്തിന്റെ ശീര്‍ഷകത്തിലെ Finkler ജൂതരെ ഒന്നടങ്കം സൂചിപ്പിക്കാന്‍ പുസ്തകത്തില്‍ത്തന്നെ Howard Jacobson ഉപയോഗിക്കുന്ന വാക്കാണ്. പുസ്തകത്തിലെ Finkler എന്ന കഥാപാത്രം ജൂതനാണ്. അതില്‍ നിന്നാണ് കഥാനായകനായ ജൂലിയന്‍ റ്റ്രെസ്ലോവ് ആ പ്രയോഗമുണ്ടാക്കുന്നത്. പുസ്തകത്തിലുടനീളം ജൂതര്‍ക്ക് പല വിഷയങ്ങളോടുമുള്ള കാഴ്ചപ്പാടിനെപ്പറ്റി പുറത്തുനിന്നൊരാളുടെ അഭിപ്രായങ്ങളാണ്. Sam Finkler ഒരു philosopher ആണ്. ബ്രിട്ടനിലാകട്ടെ ജൂതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയുമാണ്. എന്നാലും അതിനെപ്പറ്റിയെല്ലാം Finkler നിശ്ശബ്ദത പാലിക്കുകയാണ് പതിവ്. ഇസ്രയേലിന്റെ അതിക്രമങ്ങളില്‍ ദേഷ്യപ്പെടുന്ന Finkler താന്‍ ജൂതനായതില്‍ ലജ്ജിക്കുന്നുണ്ട്. ലോകത്തിലെ ഒരു വിഭാഗം ജൂതര്‍ ഇങ്ങനെയുള്ളവരാണ്. വേറെ പലര്‍ക്കും തങ്ങളുടെ വിശ്വാസത്തോട് കൂറുണ്ടെങ്കിലും ഇത്തരം അതിക്രമങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാന്‍ താല്‍പര്യമില്ല. ഒരു ജൂതയുമായി ജൂലിയന്‍ പ്രേമത്തിലാവുകയും സ്വയം ഒരു ജൂതനാവാന്‍ ശ്രമിക്കുകയും മറ്റും ചെയ്യുന്നുണ്ട്. എന്നാലത് സാധ്യമല്ല എന്ന് അയാള്‍ക്ക് തുടരെത്തുടരെ ബോധ്യപ്പെടുന്നുമുണ്ട്. വേറൊരു കാര്യം കൂടെ കുറച്ച് നാള്‍ മുമ്പ് ഒരു വാര്‍ത്ത കണ്ടിരുന്നു തന്റെ The Colour Purple എന്ന പുസ്തകം Israel ല്‍ translate ചെയ്ത് വിക്കാന്‍ Alice Walker വിസമ്മതിച്ചു എന്ന്. അത്തരത്തിലുള്ള നിലപാടുകളെപ്പറ്റി പുസ്തകത്തില്‍ Finkler ഒരഭിപ്രായം പറയുന്നുണ്ട്. നമ്മുടെ political stand എന്തുതന്നെയായാലും എതിര്‍കക്ഷിയോട് എത്രതന്നെ വിയോജിപ്പുണ്ടെങ്കിലും information exchange നിര്‍ത്തലാക്കുക എന്നത് ഒന്നിനും ഒരു പരിഹാരമല്ല എന്ന്. തീര്‍ത്തും പിന്തിരിപ്പനായ ഒരു നയമാണത് എന്ന്.  Academic Boycotts നോടൊക്കെയുള്ള Finkler ുടെയും അതിലൂടെ ജേകബ്സന്റെയും അഭിപ്രായമിതാണ്. Alice Walker ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരെഴുത്തുകാരിയാണ്. (The Colour Purple എനിക്കവരുടെ രണ്ടാമതായേറ്റവും ഇഷ്ടപ്പെട്ട പുസ്തകവും.) എന്നാലും ഇടയ്ക്കൊക്കെ Finkler ുടെ ഈ അഭിപ്രായം കുറച്ച് ശരിയാണെന്നെനിക്ക് തോന്നാറുണ്ട്. ആ പുസ്തകവും അതുപോലെ വേറെ പലതും, The Finkler Question ും ഒരപക്ഷെ ഇസ്രയേലുകാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതുതന്നെയാണ്. 
ഇത്തരം സംഭവങ്ങളെല്ലാം നര്‍മമുപയോഗിച്ചാണ് ജേകബ്സന്‍ പറഞ്ഞിരിക്കുന്നത് എന്നതാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ ഭംഗി. അദ്ദേഹത്തിന്റെ നര്‍മം വളരെ രസകരമാണ്. ഇടയ്ക്കൊക്കെ ഞാനുറക്കെ പൊട്ടിച്ചിരിച്ചിരുന്നു. എന്നാലും പുസ്തകം വായിക്കുമ്പോഴുടനീളം ഒരു ചെറുചിരി ചുണ്ടുകളിലുണ്ടാവും. അതാണ് ജേകബ്സന്‍ നര്‍മത്തിന്റെ മനോഹാരിത. നര്‍മം ഉപയോഗിച്ച പുസ്തകങ്ങളില്‍ ബുക്കര്‍ കിട്ടുന്നത് The Finkler Question ലൂടെ ആദ്യമായാണെന്നും രണ്ടാമതായാണെന്നും അഭിപ്രായമുണ്ട്. ഏതായാലും തമാശകളിലൂടെ ഗൌരവമുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്നതില്‍ സംശയമില്ല. അതില്‍ ജേകബ്സന്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു. ഇതാ ഒരു excerpt. ജൂതനാവാനുള്ള ശ്രമത്തിന്റെ ഭാഗമായി യിഡ്ഡിഷ് പഠിക്കുന്ന ജൂലിയന്‍ റ്റ്രെസ്ലോവിനെയാണ് കാണുന്നത്. 

But he did as he was told. He went to Liguira with his two gouische sons and came back ready to move in.
'My feygelah,' he said, taking her in his arms.
She laughed one of her big laughs, 'Feygelah, me? Do you know what feygelah means?'
'Sure. Little bird. Also homosexual, but I wouldn't be calling you a homosexual. I bought a Yiddish dictionary.'
'Call me something else.'
He'd come prepared. When he was certain his sons weren't looking he had studied the Yiddish dictionary by the swimming pool on Portofino. His aim had been a hundred Yiddish words to woo her with.
'My neshomeleh,' he said. 'It means my little darling. It comes from neshomeh, meaning soul.'
'Thank you,' she said. 'I fear you're going to teach me how to be Jewish.'
'I will if you like, bubuleh.'

അടുത്തത് The English Patient: Michael Ondatjee

Saturday, 28 July 2012

ബാച്ച്‌ലര്‍ പാര്‍ട്ടി: നല്ലത് പറയാനും നാവ് വഴങ്ങണം

ഇതെഴുതണമെന്ന് വെച്ചട്ട് കൊറെ നാളായി. പറ്റാതിരുന്നത് ഒരു ഡൌണ്‍ലോഡിങ്ങ് പ്രശ്നം കൊണ്ടാണ്. ബാച്ച്ലര്‍ പാര്‍ട്ടിയെപ്പറ്റി നല്ല അഭിപ്രായമുള്ള ചുരുക്കം ചില മലയാളികളില്‍ ഒരാളാണ് ഞാന്‍. ആ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞപ്പോള്‍ ഈ സിനിമ ജോണി തോയുടെ എക്സൈല്‍ഡിന്റെ കോപിയാണെന്നും മൌലികമല്ലാത്ത സൃഷ്ടികളെ ആ വിധത്തിലേ കാണാന്‍ പാടുള്ളൂ എന്നും അഭിപ്രായം വന്നു. കോക്ക്ടെയില്‍ പോലെ ഷോട്ട് ബൈ ഷോട്ട് അടിച്ചുമാറ്റിയ ഒരു സിനിമയെ സ്നേഹിക്കുന്നതില്‍ അര്‍ഥമില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അടിച്ചുമാറ്റിയതല്ലെങ്കില്‍കൂടെ ആ സിനിമ ഇഷ്ടമല്ല താനും. പക്ഷെ ബാച്ച്ലര്‍ പാര്‍ട്ടി അത്തരത്തിലൊരു മോഷണമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അതുകൊണ്ട് എക്സൈല്‍ഡ് ഡൌണ്‍ലോഡ് ചെയ്യാനിട്ട് കാത്തിരിക്കാന്‍ തുടങ്ങിയതാണ്. ഇന്നാണ് അവസാനം കാണാന്‍ സാധിച്ചത്. കാണാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വിചാരിച്ചു ഈശ്വരാ മനസ്സറിഞ്ഞ് ഒരു സിനിമ പോലും ഇഷ്ടപ്പെടാന്‍ പറ്റാതായല്ലോ എന്ന്. പക്ഷെ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്കങ്ങനെ തോന്നുന്നില്ല. കഥ അപ്പാടെയും പല രംഗങ്ങളും അതേപടി മോഷ്ടിച്ചിരിക്കുകയാണെങ്കിലും ഒരിജിനലിനേക്കാള്‍ മികച്ചതാണ് അമല്‍ നീരദിന്റെ copy എന്നാണ് എന്റെ അഭിപ്രായം. അതിന് പല കാരണങ്ങളുമുണ്ട്. അതിലേയ്ക്ക് വരുന്നതിനു മുമ്പ് സിനിമാ ആസ്വാദകരോടും നിരൂപകരോടും എനിക്ക് ചിലത് പറയാനുണ്ട്.



നല്ലത് പറയാനും നാവ് വഴങ്ങണം
സിനിമ ഇറങ്ങിക്കഴിഞ്ഞ് വളരെ ചുരുക്കം പേരാണ് ഇതിനെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞത്. നല്ലത് പറയാനുള്ള ഒരു നിരൂപണം പോലും ഞാന്‍ കണ്ടില്ല. ഇത്രയ്ക്ക് കുറ്റപ്പെടുത്താന്‍ മാത്രം ഈ സിനിമയ്ക്കെന്താണ് കുഴപ്പം? അതിലും വിചിത്രമായിത്തോന്നിയത് സ്ത്രീവിരുദ്ധത എന്നത് ആളുകള്‍ ആയുധമാക്കുന്നതാണ്. ഒരു സംഗതിയെക്കുറിച്ച് ഒന്നും പറയാനില്ലങ്കില്‍ അപ്പത്തന്നെ ഇത് സ്ത്രീവിരുദ്ധമാണ് എന്ന് പറയുക. ആണോ അല്യോന്ന് ആലോചിക്കാതെ എടുത്ത് കാച്ചാന്‍ പറ്റിയ ഒരു പ്രയോഗമായിത്തീര്‍ന്നിരിക്കുന്ന് ഇത്. സ്ത്രീവിരുദ്ധമാണെങ്കില്‍ ആണ് എന്ന് പറയുക തന്നെ വേണം. പക്ഷെ അത് ആ വാക്കിനെത്തന്നെ അപഹാസ്യമാക്കുംവിധമായിപ്പോകരുത്. കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ നടത്തിയ ഒരു ബസ് യാത്രയിലാണ് നായിക എന്ന സിനിമ കാണുന്നത്. അതില്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞ് ജയറാം കഥാപാത്രം ശാരദയോട് പറയുന്നുണ്ട് കല്യാണം കഴിഞ്ഞാല്‍ നീ അഭിനയിക്കാന്‍ പാടില്ല എന്ന്. അത് എഴുത്തുകാരിയുടെ അല്ലെങ്കില്‍ സംവിധായകന്റെ സ്ത്രീവിരുദ്ധതയാണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞിട്ടൊരു കാര്യവുമില്ല. പണ്ട് (ഇന്നും) താരജോഡികളുടെ (അല്ലാത്തവരുടെയും) കല്യാണത്തിനുമുമ്പ് ആണ് പെണ്ണിനോട് അങ്ങനെ നിശ്ചയമായും പറഞ്ഞിട്ടുണ്ടാകും. ആ യാഥാര്‍ഥ്യം സ്ക്രീനില്‍ കൊണ്ടുവരിക മാത്രമാണ് ചിത്രം ചെയ്യുന്നത്. (ആകെമൊത്തം ആ സിനിമ എന്താണ് എന്ന് ആലോചിക്കുന്നേയില്ല. ഒരുദാഹരണം പറഞ്ഞതാണ്) ബാച്ച്ലര്‍ പാര്‍ട്ടി ഒരു ആണ്‍ സിനിമയാണ്. ആണത്തത്തിന്റെ ആഘോഷമാണ്. (ആണത്തം എന്ന് നമ്മുടെ ആണുങ്ങള്‍ വിശ്വസിക്കുന്നതിന്റെ) ആണ്‍ സൌഹൃദത്തിന്റെ കുറെ കഥകള്‍ ഒരുമിച്ചുപറയുന്നതിലെ ആനന്ദം മാത്രമാണ് സംവിധായകന്‍ തേടുന്നത്. അതിന്റെ പൊതുസ്വഭാവം സ്ത്രീവിരുദ്ധമല്ലെങ്കില്‍പ്പിന്നെ എന്താണാവുക! യഥാര്‍ഥത്തില്‍ സ്ത്രീവിരുദ്ധത ഈ സിനിമയില്‍ ഐറ്റം ഡാന്‍സിലൂടെയോ അശ്ലീല തമാശകളിലൂടെയോ അല്ല. അതെല്ലാം പറയുന്ന കഥയുടെ യാഥാര്‍ഥ്യവും സ്വഭാവവും മാത്രമാണ്. അത് വരുന്ന വഴികള്‍ വേറെയാണ്. ഉദാഹരണത്തിന് എക്സൈല്‍ഡിലെ ആസിഫ് അലി നിത്യ മേനോന്‍ ജോഡികള്‍ താമസിക്കുന്ന വീട്ടിലെ രംഗങ്ങള്‍. മലയാളത്തിലെത്തിയപ്പോള്‍ നിത്യ മേനോന്‍ ചിക്കന്‍ കറിയുണ്ടാക്കി ഭര്‍ത്താവിന്റെ കൂട്ടുകാര്‍ക്ക് വിളമ്പുന്ന സ്ത്രീയാകുന്നു. എന്നാല്‍ എക്സൈല്‍ഡില്‍ എല്ലാവരും ഒരുമിച്ചാണ് പാചകം ചെയ്യുന്നത്. ഭര്‍ത്താവിന്റെ കള്ളുകുടി നോക്കിക്കാണുന്ന പെണ്ണല്ല വോ (എക്സൈല്‍ഡിലെ ആസിഫ് അലി) യുടെ ഭാര്യ. അവരും മദ്യപിക്കുന്നു. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ പ്രതികാരത്തിനായി ഇറങ്ങിത്തിരിക്കുന്നുണ്ട്. എന്നാല്‍ അമല്‍ നീരദ് അതും ഒഴിവാക്കിയിരിക്കുന്നു. ഇതിലൂടെയൊക്കെയാണ് സംവിധായകന്റെ സ്ത്രീവിരുദ്ധത നമ്മള്‍ വായിച്ചെടുക്കുന്നത്. കാരണം ഒരു കഥ മോഷ്ടിക്കാന്‍ തീരുമാനിക്കുകയും അതിലേയ്ക്ക് തന്റേതായ സംഭവാനകള്‍ നടത്തുകയും ചെയ്യുമ്പോള്‍ മൌലികമല്ലാത്തതെല്ലാം സംവിധായകന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാണ്.
ഇനി മൌലികത എന്ന factor. മലയാളം സിനിമയില്‍ മൌലികം പ്രതീക്ഷിക്കാന്‍ ഇനിയും സമയമായിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസം വന്നട്ടില്ലെങ്കില്‍ ഇവിടെ നോക്കുക. എന്നിട്ട് ഓരോന്നോരോന്നായി വെരിഫൈ ചെയ്യുക വിശ്വാസം താനേ വരും. എന്നാല്‍ മോഷ്ടിക്കുമ്പോള്‍ പോലും തനി മലയാളി ചേരുവകള്‍ ചേര്‍ത്ത് ആവുന്നത്ര വൃത്തികേടാക്കാന്‍ നമ്മുടെ സംവിധായകര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഉദാഹരണത്തിന് Life is Beautiful എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അധ്യാപക ജീവിതം മുഴുവന്‍ Dead Poet's Society യുടെ കോപിയാണ്. എന്നാല്‍ മലയാളത്തിലായതുകൊണ്ട് അതിലേയ്ക്ക് അവിഹിതവും പശ്ചാത്താപവും ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ പവിത്രതയുമൊക്കെ ചേര്‍ത്ത് ആകുന്നത്ര കൊളമാക്കിയിരിക്കുന്നു. ഇതൊക്കെ നടക്കുന്ന ഒരു അരങ്ങിലേയ്ക്കാണ് ബാച്ച്ലര്‍ പാര്‍ട്ടിയുമായി ഒരാള്‍ കടന്നുവരുന്നത്. അങ്ങേരെ മാത്രം നമ്മളെന്തിന് പഴിക്കണം? അങ്ങനെയാണെങ്കില്‍ ആദ്യം നമ്മള്‍ പ്രിയദര്‍ശന് വിലക്ക് കല്‍പിക്കണ്ടേ? അത് ചെയ്യുന്നില്ലല്ലോ. പിന്നെന്തിന് അമല്‍ നീരദിനെ വിധിക്കുന്നു. ഒരുപക്ഷേ നല്ലത് പറയാന്‍ നിരൂപക നാവുകള്‍ വഴങ്ങാത്ത അവസ്ഥയിലെത്തിയതുകൊണ്ടായിരിക്കാം. സാധാരണ നല്ലതെന്തെങ്കിലും പറയാനുള്ള സിനിമകള്‍ ഉണ്ടാവാറില്ലല്ലോ. ശീലങ്ങള്‍ മാറ്റാനുള്ള ബുദ്ധിമുട്ടാകാം invariably bad reviews ന് കാരണം എന്ന് കരുതാം.



എന്തുകൊണ്ട് എക്സൈല്‍ഡിനേക്കാള്‍ ബാച്ച്ലര്‍ പാര്‍ട്ടി.

ഒരു gangster സിനിമയാണ് ജോണി തോയും അതിനാല്‍ അമല്‍ നീരദും പറയുന്നത്. എക്സൈല്‍ഡില്‍ കാണുന്ന ആണ്‍ സൌഹൃദങ്ങള്‍, തമാശകള്‍, പ്രയാസങ്ങള്‍ എന്നിവയെല്ലാം കണ്ട് ബോധിച്ച് അത് മോഷ്ടിക്കാന്‍ തീരുമാനിച്ച സംവിധായകന്‍ ഇപ്പറഞ്ഞ വികാരങ്ങളെയെല്ലാം തന്നെ അതിന്റെ രണ്ടിരട്ടി മനോഹാരിതയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കള്ളുകുടിയും പുകവലിയും അശ്ലീല തമാശകളുമെല്ലാം തന്നെ ആണ്‍ സൌഹൃദങ്ങളുടെ പ്രധാന ചേരുവകളാണ്. ഇന്ദ്രജിത്തും റഹ്മാനും വണ്ടിയിലിരുന്ന് കള്ളുകുടിക്കുന്ന രീതി കണ്ട് (തണ്ണിമത്തങ്ങയില്‍ മുക്കിയടിക്കുന്നത്) ഇത് പരീക്ഷിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍ എന്നാണ് എന്റെ ഒരു ആണ്‍സുഹൃത്ത് പറഞ്ഞത്. കൃത്യമായും അതാണ് സിനിമയുടെ വികാരം. അത് ഫലിക്കുന്നുണ്ടെന്നതില്‍ സംശയമുണ്ടോ. ഇതൊരുദാഹരണം മാത്രമാണ്. ഇനിയങ്ങോട്ട് പറയുന്നതെല്ലാം തന്നെ ഈ male camaraderie യുടെ ആഘോഷമാണ്. പണ്ടേ നിലവിലുള്ള അശ്ലീല തമാശകള്‍ സ്വന്തം കൂട്ടുകാരന്റെയും ഭാര്യയുടെയും പേരില്‍ അടിച്ചിറക്കുന്നത് (തത്തക്കഥ), സ്ത്രീകളുടെ മുമ്പിലെത്തുമ്പോള്‍ കള്ളുകുടി മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്, പോട്ടയില്‍ പോയി വരുന്ന വരവില്‍ അടിച്ചു കിണ്ടിയാകുന്നത് (എത്രയെത്ര പോട്ടക്കഥകള്‍ നമ്മുടെ ആണുങ്ങള്‍ക്ക്!), ഏത് കഥയിലും തുണ്ട് കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നത് (ബിറ്റുണ്ടെങ്കില്‍ പറ), സിനിമകളിലെല്ലാം underworld dons ഉപയോഗിക്കുന്ന ആ കള്ളുകുപ്പി ബ്ലെന്റര്‍? ില്‍ സാദാ മദ്യമൊഴിച്ച് കഴിക്കുന്നത്, രാത്രിമുഴുവന്‍ കള്ളുകുടിച്ചും കഥ പറഞ്ഞും അറിയാതെ എപ്പഴോ ഉറങ്ങിപ്പോയി അങ്ങനെയും ഇങ്ങനെയും കിടന്നെഴുന്നേല്‍ക്കുന്നത്, പണക്കാരികളായ പെണ്ണുങ്ങള്‍ ചരക്കാണോ എന്ന ചോദ്യം, ആ സമയത്തെ ഒരു ഹോട്ട് നടിയുമായുള്ള ഫാന്റസി (വിദ്യ ബാലന്‍)... ഇനിയുമുണ്ടേറെ, എഴുതാന്‍ മടി. :D Gangster സിനിമകളിലെ മുഖമുദ്രയായ സംഘട്ടന രംഗങ്ങളും അതിലെ വെടിവെയ്പ്പും എന്ത് സ്നേഹത്തോടെയാണ് സംവിധായകന്‍ സമീപിച്ചിരിക്കുന്നത്. എക്സൈല്‍ഡിനേക്കാളും എത്രയോ മികച്ചതാണ് അവയെല്ലാം. എക്സൈല്‍ഡില്‍ ഒരു വെടിവെപ്പ് സീന്‍ നടക്കുന്നത് ഒരു ഹോട്ടലിലാണ്. അത് അമല്‍ നീരദ് ഒരു സിനിമാ തിയറ്ററാക്കിയിട്ടുണ്ട്. രണ്ടും അടുപ്പിച്ച് കണ്ടാലറിയാം എന്തൊരു ബുദ്ധിപൂര്‍വമായ മാറ്റമാണതെന്ന്. എന്തിരന്‍ എന്ന അതിമാനുഷന്‍ നടത്തുന്ന വിക്രിയകള്‍ കണ്ട് അയാളെ ദൈവമായി ആരാധിക്കുന്ന ആളുകളെ സാക്ഷ്യം നിര്‍ത്തിയാണ് എത്ര വെടിവെച്ചാലും അമാനുഷികമാംവിധം ചാവാത്ത മനുഷ്യരെ അവതരിപ്പിക്കുന്നത്. അതേ പോലെ മുറിവ് തുന്നിക്കെട്ടുന്ന ഡോക്ടറുടെ കഥാപാത്രവും മലയാളത്തിലാണ് മികച്ചുനില്‍ക്കുന്നത്. ചൈനീസ് പടത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥരെ നിരന്തരം കാണിക്കുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ അത് ഒഴിവാക്കിയിട്ടുണ്ട്. അതും സാമര്‍ഥ്യം തന്നെ. ഇത്രയധികം വെടിവെപ്പും കൊലപാതകങ്ങളും നടന്നിട്ടും പോലീസിന്റെ തരി പോലും എവിടെയും കാണിക്കാതെ രണ്ടു കാര്യങ്ങള്‍ പറയുന്നുണ്ട് സിനിമ. ഒന്നുകില്‍ ഇതെല്ലാം അവരുടെ അറിവോടെയാണ് നടക്കുന്നത്. അല്ലെങ്കില്‍ (എനിക്ക് വിശ്വസിക്കാന്‍ താല്‍പര്യം ഇതാണ്) ഇതൊക്കെ നമ്മുടെ റിയാലിറ്റിയില്‍ നിന്നകന്ന് സംഭവിക്കുന്ന കഥകളാണ്. അധോലോകത്തെ നമ്മള്‍ ഭയക്കുന്നതോടൊപ്പം ചില രീതിയില്‍ സ്നേഹിക്കുന്നുമുണ്ട് എന്നും അതുകൊണ്ടുതന്നെ അതിന് നമ്മുടെയൊക്കെ മനസ്സില്‍ ഒരു മാന്ത്രിക പരിവേഷമാണുമുള്ളത് എന്നും സിനിമ പറയാതെ പറയുന്നു.

മോഷ്ടിക്കലിലെ ചില രസങ്ങളുമുണ്ട്. എക്സൈല്‍ഡില്‍ Boss Fay എന്ന കഥാപാത്രമാണ് മലയാളത്തില്‍ കമ്മത്താകുന്നത്. ഇവരെ അവതരിപ്പിച്ചിരിക്കുന്ന നടന്മാര്‍ തമ്മില്‍ രൂപത്തിലും ഭാവത്തിലും നല്ല സാദൃശ്യമുണ്ട്. അതേ പോലെതന്നെയാണ് വോ യെ അവതരിപ്പിച്ചിരിക്കുന്ന നടനും ആസിഫ് അലിയും തമ്മിലുള്ള രൂപസാദൃശ്യം. പക്ഷെ എനിക്ക് മനസ്സിലാവാത്ത ഒന്നുണ്ട്. ഐ എം വിജയന്റെ കഥാപാത്രം ശരിക്കും സിനിമയില്‍ എങ്ങനെ വന്നതാണ് എന്ന്. എക്സൈല്‍ഡില്‍ അങ്ങനെയൊരാളില്ല എന്നതും പോട്ടെ. ഒരാളെ കൂട്ടിച്ചേര്‍ക്കാന്‍ ഇത്രയും നിര്‍ബന്ധമുണ്ടായിട്ടും ആ മനുഷ്യനെ വെറുതെ ഒരു റ്റാ റ്റ കാണിക്കാന്‍ അവടെ എന്തിന് കുത്തിനിര്‍ത്തി. ഷൂട്ടിങ്ങ് നടക്കണ സമയത്ത് വെറുതെ ആ വഴി പോയ വിജയനെപ്പിടിച്ച് ഒരോളത്തിനങ്ങഭിനയിപ്പിച്ചതാണെന്നാണെന്റെ ബലമായ സംശയം. :)

കല്ലുകടികള്‍

മോഷ്ടിച്ചതാണെങ്കിലും വലിയ ആത്മാര്‍ഥതയോടെ തന്നെ സംവിധായകന്‍ സിനിമയ്ക്കുവേണ്ടി പണിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്. സാധാരണ മലയാളം സിനിമകളില്‍ നിന്നും അതിലെ തന്നെ അടിയിടിപ്പടങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കണം എന്ന് നീരദിന് നിര്‍ബന്ധമുണ്ടായിരുന്നെന്ന് വ്യക്തം. സത്യം പറഞ്ഞാല്‍ ഒരു ഹോളിവുഡ് സിനിമ കോപിയടിക്കുക എന്ന രീതിയില്‍ നിന്ന് മാറി മലയാളികള്‍ക്ക് തീരെ പരിചയമില്ലാത്ത ഒരു ഭാഷാചിത്രത്തില്‍ നിന്ന് മോഷ്ടിക്കാന്‍ തീരുമാനിക്കുന്നതില്‍നിന്ന് തന്നെ അത് വ്യക്തമാണ്. എന്നാലും ചിലയിടത്തൊക്കെ മലയാളസിനിമാസംസ്കാരത്തിന്റെ പ്രേതം സംവിധായകനെ പിടികൂടിയിട്ടുണ്ട്. ഒരു പാട്ടില്‍ത്തന്നെ പ്രണയവും രതിയും ഗര്‍ഭവും കുട്ടിയുടെ ജനനവുമെല്ലാം കാണിക്കുന്ന രീതി ഇതിലും സ്വീകരിച്ചിരിക്കുന്നു. ആവുന്നത്ര വ്യത്യസ്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ പ്രണയകഥയിലുടനീളം പൈങ്കിളി പാടുന്നു. മകളെ രക്ഷിക്കണം എന്ന് അവളുടെ കാമുകനോട് അപേക്ഷിക്കുന്ന നിസ്സഹായയായ അമ്മയും കമിതാക്കളുടെ ഒളിച്ചോട്ടത്തിന് സഹായിക്കാനെത്തുന്ന ആണിന്റെ ചങ്ങാതിക്കൂട്ടവുമെല്ലാം എന്നാണൊന്നവസാനിക്കുക! റഹ്മാനും കലാഭവന്‍ മണിയുമെല്ലാം മലയാളി ഇന്നേവരെ അവരെക്കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളില്‍ മികച്ചുനില്‍ക്കുന്നു. പക്ഷെ അതിനുംവേണ്ടി ആസിഫ് അലി പറ്റാവുന്നത്ര ബോറാക്കിയിട്ടുണ്ട്. ആ അഞ്ച് കൂട്ടുകാരുടെയും ഒരു പൊതുസ്വഭാവത്തിനു വഴങ്ങാത്ത രീതിയില്‍ വല്ലാതെ മുഴച്ചുനില്‍ക്കുന്നു ആസിഫ് അലി.



കഥയില്ലായ്മയും മറ്റും.

മിക്കവരും സിനിമയെപ്പറ്റിയും സംവിധായകനെപ്പറ്റിയും പറഞ്ഞുകേട്ട ആക്ഷേപമാണ് കഥയില്ല കഥയില്ല എന്ന്. കഥയില്ല എന്ന് എനിക്ക് തോന്നിയില്ല എന്നാദ്യമേ പറയട്ടെ. എന്നാലും എന്താണീ കഥ എന്നാലോചിച്ച് പോകുകയാണ്. നമ്മളിപ്പഴും ആ അരിസ്റ്റോട്ട്ലിയന്‍ തിയറിയില്‍ കടിച്ചുതൂങ്ങുന്നതുകൊണ്ടല്ലേ കഥയില്ല എന്ന് പറയുന്നത്. അത് പ്രകാരം കഥ എന്നാല്‍ ആദ്യമൊരു പ്രശ്നമുണ്ടാകുക, പ്രധാന കഥാപാത്രം അതിനെയെല്ലാം പല വഴികളിലൂടെ തരണം ചെയ്യുക അങ്ങിനെയൊക്കെയാണല്ലോ. അവസാനം എല്ലാം മംഗളമായവസാനിക്കുന്നതിന്റെ ഒരു ഗ്രൂപ് ഫോട്ടോയുംകൂടിയായാല്‍ ഭേഷ്. ആയ്ക്കോട്ടപ്പ. അങ്ങനെ വേണ്ടവരങ്ങനെ ചെയ്യട്ടെ. അങ്ങനെ വേണ്ട എന്ന് ചിന്തിക്കാനേ പാടില്ല എന്നുണ്ടോ. കുറെ സംഭവങ്ങളടുക്കിവെച്ചും നോവലുകളുണ്ടായിട്ടുണ്ട്. ഒരു crisis ുമില്ലാതെ ഒരു dénouement ുമില്ലാതെ ഒരു സിനിമ വരുമ്പോള്‍ പണ്ടുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമാണ് എന്നതുകൊണ്ട് മാത്രം അതിനെ പുച്ഛിക്കുന്നതെന്തിന്. രണ്ട് വട്ടം കണ്ടിരുന്നു സിനിമ. (അത്രയ്ക്കിഷ്ടായതോണ്ടല്ല. രണ്ടാമത് കാണാന്‍ കൂട്ടുപോയതാണ്.) രണ്ടാമത് പോയപ്പോള്‍ സിനിമ കണ്ടിറങ്ങിയ ഒരു സുഹൃത്തിനെ കണ്ടു. വളരെ മോശമഭിപ്രായമാണ് കേട്ടിരുന്നതെന്നും എന്നാല്‍ കണ്ടപ്പോളിഷ്ടപ്പെട്ടു എന്നും പറഞ്ഞു അവന്‍. എന്നിട്ട് കൂട്ടിച്ചേര്‍ത്തു. 'എനിക്ക് തോന്നുന്നത് ഇതിലെല്ലാവരും മരിച്ചതാണ് പ്രശ്നായിപ്പോയതെന്നാണ്. നമക്ക് പിന്നെ നായകന്‍ ചാവാന്‍ പാടില്ലല്ലോ.' ശരിയല്ലേ. നായകന്‍ ചത്താല് നമക്ക് വല്യ പ്രശ്നമാണ്. അയാളെ കൊല്ലണ്ട വല്ല കാര്യവുമുണ്ടായിരുന്നോ എന്ന് വിലപിക്കും. നിരാശപ്പെടും. ഞാന്‍ പറയട്ടെ. ഏതായാലും എല്ലാവരും ചാവും. അപ്പൊ ഫുള്‍ ടൈം വെടിവെയ്ക്കല് നടക്കണ ഒരു സിനിമേല് എല്ലാവരും ചത്തില്ലെങ്കിലല്ലേ അല്‍ഭുതം. (ആ വെച്ചുകൂട്ടിയ വെടിക്ക് തിയറ്ററിലിരുന്ന നമ്മളും ചാവാത്തതാണല്‍ഭുതം.)
കഥയില്ലായ്മ എന്നതിനെപ്പറ്റി ആകുലപ്പെടുന്നതിനുപകരം നമ്മള്‍ ശരിക്കും ആശയമില്ലായ്മ എന്നതിനെപ്പറ്റിയാണ് ആകുലപ്പെടേണ്ടത്. കാരണം ഇത്ര കഴിവുണ്ടായിട്ടും അമല്‍ നീരദിന് വേറെ സിനിമയെ ആശ്രയിക്കേണ്ടി വരുന്നു ആശയത്തിന്. ഇത്രേം ആശയദാരിദ്ര്യം അനുഭവിക്കുന്ന വേറൊരു സിനിമ ഇന്റസ്റ്റ്രിയും നിലവിലുണ്ട് എന്നെനിക്ക് തോന്നുന്നില്ല. പിന്നെ വേറൊന്നുംകൂടെ ഏകദേശം ആ സമയത്തുതന്നെ ഇറങ്ങിയ ഉസ്താദ് ഹോട്ടലിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. സിനിമ നല്ലതല്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഒരുപാട് നന്മ കണ്ട് ഇറങ്ങിയപ്പോളല്‍പം തേട്ടി വന്നു എനിക്ക്. ജീവിതത്തില്‍ നന്മ മാത്രമൊന്നുമല്ലല്ലോ ഉള്ളത്. അത്യാവശ്യം നല്ല രീതിയില്‍ ബോറാണ് ലോകവും ജീവിതവും. അപ്പൊ കുറച്ച് ഇരുട്ടും രക്തവും അശ്ലീലവുമൊക്കെയാവാം സിനിമയിലും. എന്താ?

Saturday, 21 July 2012

ഒരു ബ്ലഡി മല്ലുവിന് പറയാനുള്ളത്

കഴിഞ്ഞ ആഴ്ച എനിക്ക് എന്റെ ജീവിതത്തില്‍ ആദ്യമായി മലയാളിയായതില്‍, സൌത് ഇന്ത്യക്കാരിയായതില്‍ അഭിമാനം തോന്നി. ദേശസ്നേഹം സ്വന്തം നാട് സ്നേഹം എന്നൊക്കെപ്പറഞ്ഞാല്‍ മൈരാണെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. എന്നാലും ജമ്മു താവി എന്ന റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെ നിന്ന് ഡല്‍ഹിയിലേയ്ക്ക് എത്തുംവരെയുള്ള സമയമത്രയും ഞാന്‍ കേരളത്തെക്കുറിച്ചും അവിടുത്തെ ആളുകളെക്കുറിച്ചും സ്നേഹത്തോടെ മാത്രം ഓര്‍ത്തു. ഇന്നുവരെ തെറി പറഞ്ഞോണ്ട് നടന്നിരുന്ന മലയാളി പുരുഷന്മാരെയും സ്ത്രീകളെയും (ഇതിന്റെ ആഘാതം കഴിഞ്ഞാല്‍ ഇനിയും പറയുമെങ്കിലും) ഞാന്‍ സ്തുതിച്ചു. കാരണം ആ തീവണ്ടിയില്‍ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ അനുഭവം കേരളത്തില്‍ വച്ച് ഒരിക്കലും ഉണ്ടാവില്ല എന്നെനിക്കുറപ്പാണ്.
 
ഏതെങ്കിലും ദേശക്കാരായതുകൊണ്ടുമാത്രം ആളുകളെ കളിയാക്കുന്നത് ശരിയല്ല എന്നൊക്കെ ഉറച്ച് വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളൊന്നും അതിനെ ബാധിക്കാന്‍ പാടില്ല എന്നും മറ്റും. ഉദാഹരണത്തിന് എനിക്ക് കോട്ടയത്തിനോട് കാര്യമായ വിരോധമുണ്ട്. പക്ഷെ അത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. ചില ഓര്‍മകള്‍ ചില സ്ഥലങ്ങളുമായി നമ്മള്‍ ബന്ധിപ്പിച്ചിടുന്നത് കൊണ്ട്. എന്നാലും കോട്ടയംകാരെ കോട്ടയംകാരായതുകൊണ്ടുമാത്രം കളിയാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അവിടുത്തെ ആണുങ്ങള്‍ക്ക് റബറും പെണ്ണും തീറ്റയും മാത്രമാണ് പണിയെന്ന് എന്റെ സുഹൃത്ത് പറഞ്ഞപ്പോള്‍ ഞാന്‍ വിയോജിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോള്‍ അതിന് കാരണക്കാരായവരുടെ സ്ഥലവും മതവും മറ്റും കഴിയുമെങ്കില്‍ ഒഴിവാക്കി വിവരിക്കാറുണ്ട്. പക്ഷെ ഇന്ന് ഞാനത് ചെയ്യുന്നില്ല. ഈ എഴുത്തില്‍ അറിയാവുന്ന പേരുകളെല്ലാം ഞാന്‍ പറയും. ദേശപ്പേരുകളെടുത്ത് സംസാരിക്കും.
 
പറയാന്‍ പോകുന്ന സംഭവമുണ്ടായ വിനോദയാത്രയ്ക്കിടയില്‍ ഉണ്ടായ വേറൊരനുഭവം വെച്ച് തുടങ്ങാം. (കശ്മീരിലേയ്ക്കായിരുന്നു യാത്ര. അതിമനോഹരമായ സ്ഥലം. യാത്ര പൊട്ട. :) ) സോനമാര്‍ഗില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് തിരിച്ചുവരുന്ന വഴി ഒരു പാര്‍ക്കില്‍ കയറി. അവിടെ ഒരു കടയില്‍ കയറി വെള്ളം വാങ്ങാന്‍ പോയപ്പോള്‍ കയ്യില്‍ ചില്ലറയില്ല. ചില്ലറയില്ലെന്ന് പറഞ്ഞപ്പോള്‍ പഞ്ചാബിയായ കടയുടമ എന്റെ കയ്യിലുണ്ടായിരുന്ന purse സ്വയം പരിശോധിച്ചു. ചോദിക്കലും പറയലുമൊന്നുമില്ല. എന്റെ കയ്യില്‍ പിടിച്ചിരിക്കുകയായിരുന്ന purse ന്റെ അറകള്‍ ഓരോന്നായി ചികഞ്ഞ് ഇവിടെയുണ്ടോ ഇവിടെയുണ്ടോ എന്ന് ആത്മഗതം. എന്നിട്ടെന്നോട് എവിടെനിന്നാണെന്നൊരു ചോദ്യം. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, നിങ്ങളിപ്പോള്‍ ചെയ്തത് പോലെ purse ഇങ്ങനെ അലസമായി കൈയ്യില്‍ പിടിച്ചുകൊണ്ട് നിന്നാല്‍ ബീഹാറിലാണെങ്കില്‍ അതെപ്പപ്പോയീന്ന് ചോദിച്ചാല്‍ മതി. (തന്നെ തന്നെ) ഞാന്‍ ചോദിച്ചു, നിങ്ങളെവിടെനിന്നാണ്. എന്ത് പറയണമെന്നാലോചിച്ച് കൊണ്ട് രണ്ട് നിമിഷം നിന്ന്  ദില്ലി എന്ന് കള്ളം പറഞ്ഞു അയാള്‍. അവിടുത്തുകാരെപ്പറ്റിയും ഞാനിതുതന്നെയാണ് കേട്ടിട്ടുള്ളത് എന്ന് ഞാനും ഒരു കള്ളം പറഞ്ഞു. (എനിക്കുമാവാല്ലോ)


അടുത്ത ദിവസമാണ് മടക്കയാത്ര തുടങ്ങുന്നത്. ഫ്ലൈറ്റിനല്ല, മുഴുവന്‍ ട്രെയിനിലാണ് യാത്ര. അത് ഞങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു. ഫ്ലൈറ്റ് അവിടെ ഒരിക്കലും ഒരു luxury അല്ല, necessity മാത്രമാണ് എന്ന് വൈകാതെ മനസ്സിലായി. ജമ്മു തവിയില്‍ നിന്ന് ദില്ലിയിലേയ്ക്ക് സ്ലീപര്‍ ടിക്കറ്റുകളാണ് കിട്ടിയത്. സീറ്റ് നമ്പറുകള്‍ പോലും ഇപ്പോഴും ഓര്‍മ. S1 58 59 60. അത്രയധികം പ്രാവശ്യം അത് പലരോടുമായി പറയേണ്ടി വന്നതുകൊണ്ട്. ജമ്മു തവി എന്ന സ്റ്റേഷനിലെത്തിയപ്പോഴാണ് നമ്മുടെ നാടിനെ ഞാന്‍ തൊഴുന്നത്. ഇന്ത്യയലെ ആദ്യ ട്രെയിന്‍ പോയത് ജമ്മു താവിയില്‍ നിന്ന് എങ്ങ്ടോ ആയിരുന്നു എന്ന് പണ്ട് പഠിച്ചതുപോലെ ഒരോര്‍മയുണ്ട്. ആണെങ്കിലും അല്ലെങ്കിലും ആദ്യ യാത്രയ്ക്കു ശേഷം ആ സ്റ്റേഷനില്‍ മാറ്റമൊന്നും വന്നു എന്നെനിക്ക് തോന്നുന്നില്ല. അവിടെ എനൌണ്‍സ്മെന്റുകളില്ല. (ട്രെയിന്‍ വരാന്‍ പോണു, വന്നു, ഇപ്പപ്പോകും തുടങ്ങിയവയാണ് ഇല്ലാത്തത്. ഇടയ്ക്ക് ഇവിടെ ഒരു കുട്ടിയെ കളഞ്ഞുകിട്ടിയിട്ടുണ്ട് എന്നൊരു അനൌണ്‍സ്മെന്റ് കേട്ടു). ടിക്കറ്റ് കൌണ്ടറില്‍ നിന്ന് തുടങ്ങി ഉള്ള രണ്ടോ മൂന്നോ പ്ലാറ്റ്ഫോമുകളപ്പടി ആളുകളിരിക്കുകയാണ്. നിലത്ത്. ഇരിക്കാന്‍ ഒന്നോ രണ്ടോ ബെഞ്ചുകളുണ്ടെന്ന് തോന്നുണു. എന്നാല്‍ അവിടെയുള്ളത് ഉത്തരേന്ത്യയുടെ പകുതി ജനസംഖ്യയാണെന്ന് തോന്നും. ആളുകള്‍ നിലത്തിരുന്നും കിടന്നുമൊക്കെ തീവണ്ടിക്ക് കാക്കുന്നു. സ്റ്റേഷന്‍ അവര്‍ക്ക് വീടാണെന്ന് തോന്നും. കുളി, കക്കൂസില്‍ പോക്ക് മൂത്രമൊഴി ഭക്ഷണം കഴിക്കല്‍ എല്ലാം പ്ലാറ്റ്ഫോമുകളില്‍ തന്നെ. അവിടെയിരുന്ന് മുടി വെട്ടിക്കൊടുക്കുന്ന ഒരാളെ ഞാന്‍ കണ്ടു. എനിക്ക് തോന്നുന്നത് കുറച്ചൊന്ന് തിരഞ്ഞാല്‍ മറയില്ലാതെയോ ഉണ്ടായിട്ടോ ഭോഗിക്കുന്നവരെ വരെ അവിടെ കാണാനാവുമെന്നാണ്. മൂന്ന് മണിക്കൂറിനടുത്ത് വണ്ടിക്ക് വേണ്ടി കാത്തിരിക്കേണ്ടതായുണ്ടായിരുന്നു. വെയിറ്റിങ്ങ് റൂം എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് വിരലിലെണ്ണാവുന്ന കസേരകളിലൊന്നില്‍ ഞാനിരുന്നു. അവിടെയിരുന്ന് കുറെ ചുറ്റും നോക്കി. പിന്നെ കണ്ണടച്ചു. അധികം വൈകാതെ പ്രത്യേകിച്ചൊന്നും ചെയ്യാതെ കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങി. നിസ്സഹായത, ഗത്യന്തരമില്ലാതിരിക്കല്‍ എന്നിങ്ങനെയുള്ള അവസ്ഥകള്‍ ഒരുമിച്ച് വന്നാലും ഞാന്‍ കരയും എന്നെനിക്ക് മനസ്സിലായി.
 
ട്രെയിനില്‍ തിരക്കായിരിക്കും എന്ന് സ്റ്റേഷനിലെ തിരക്കില്‍ നിന്നൂഹിക്കാവുന്നതായിരുന്നു. പക്ഷെ കയറിപ്പറ്റിയാല്‍ പിന്നെ പ്രശ്നമില്ലല്ലോ. കണ്‍ഫേമ്ഡ് സ്ലീപര്‍ ടിക്കറ്റുണ്ട്. പക്ഷെ കയറിപ്പറ്റുക എന്നാല്‍ മരണം മുന്നില്‍ കാണുകയായിരിക്കും എന്ന് വിചാരിച്ചിരുന്നില്ല. ട്രെയിന്‍ വന്നതും ആളുകള്‍ തിക്കിത്തിരക്കാന്‍ തുടങ്ങി. സ്വാഭാവികം. പക്ഷെ തിക്കിത്തിരക്കല്‍ എന്നൊക്കെപ്പറഞ്ഞാല്‍ ഒരു കൊലപാതക മനോഭാവത്തോടെയാണവിടെ. സീറ്റിനു വേണ്ടി അതിവേഗം ഓടുകയായിരുന്ന രണ്ടുപേര്‍ തടസ്സം നില്‍ക്കുകയാണെന്നവര്‍ക്ക് തോന്നിയ എന്നെ ഒരു ഭീമാകാരപ്പെട്ടി കൊണ്ട് ഇടിച്ചിട്ടു. സിനിമയിലൊക്കെയേ ആളുകള്‍ (റോപ് ഉപയോഗിച്ച്) പറക്കുന്ന പ്രതിഭാസം ഞാന്‍ കണ്ടിട്ടുള്ളൂ. പക്ഷെ പക്ഷെ കുറച്ച് നേരത്തേയ്ക്ക് ഞാന്‍ സ്ലോ മോഷനില്‍ പറക്കുകയായിരുന്നു. സിനിമയായിരുന്നെങ്കില്‍ നല്ല കാര്യമാണ്. എഡിറ്റര്‍ക്ക് റോപ് മായ്ച്ചു കളയുക എന്ന പണിയില്ല. അമ്മ എന്റെ കൈ പിടിച്ചിട്ടില്ലായിരുന്നെങ്കില്‍ പുറകിലത്തെ ജനക്കൂട്ടത്തിലേയ്ക്ക് ഞാന്‍ വീണുപോവുകയും എത്ര തിരഞ്ഞാലും കണ്ടുപിടിക്കാനാവാത്ത വിധം അതിലെവിടെയോ നഷ്ടപ്പെട്ടുപോവുകയും ചെയ്യുമായിരുന്നു എന്നെനിക്കുറപ്പാണ്.
 
കേരളത്തിന്റെ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ വളരെയേറെ തീവണ്ടിയാത്രകള്‍ നടത്തിയിരിക്കുന്നു. ഒരു പെണ്‍കുട്ടിയെ  (മിക്കവാറും ആണ്‍കുട്ടികളെയും) സംബന്ധിച്ച് നന്നെ ചെറിയ പ്രായത്തില്‍ തന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാനും തുടങ്ങി. സ്ലീപര്‍ സ്ലീപര്‍ എന്നു പറഞ്ഞാല്‍ എന്താണെന്നറിയാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം സ്ലീപര്‍ ടിക്കറ്റെടുക്കുകയാണ് (കയ്യില്‍ പൈസയുണ്ടെങ്കില്‍) സൌകര്യം. സ്ലീപറിലും വന്‍ തിരക്കായി എറണാകുളം മുതല്‍ കോഴിക്കോട് വരെ നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ മിക്കവാറും സീറ്റുണ്ടാവാനാണ് സാധ്യത. പക്ഷെ സീറ്റുണ്ടാവുക എന്നാലെന്താണെന്ന് ഉത്തരേന്ത്യക്കാരെ അക്ഷരം പഠിപ്പിക്കുന്നതുപോലെ പഠിപ്പിക്കേണ്ടതുണ്ട്. പ്രിയ നോര്‍ത്തേ, സ്ലീപറില്‍ ഈ സീറ്റ് നമ്പറില്ലാതെ കിട്ടുന്ന ടിക്കറ്റുകളുണ്ടല്ലോ, അത് തോന്നിവാസത്തിനുള്ളതല്ല. നമ്പറുള്ള ടിക്കറ്റുകളുള്ളവര്‍ ഇരുന്നു കഴിഞ്ഞാല്‍ സീറ്റുണ്ടെങ്കില്‍ പകല്‍ നിങ്ങള്‍ക്ക് അതിലെവിടെ വേണമെങ്കിലും ഇരിക്കാം. (ഇരിക്കാം എന്ന് പറയുമ്പോള്‍ ഇരിക്കാം എന്ന് തന്നെ വായിക്കണം. കുടിച്ചു കൂത്താടാം എന്ന് വായിക്കരുത്. കാരണം നിങ്ങളില്‍ പലര്‍ക്കും അക്ഷരാഭ്യാസം കുറവാണ് എന്ന് നിങ്ങള്‍ തന്നെ പറഞ്ഞു കേട്ടു) രാത്രിയായാല്‍ സ്ലീപറില്‍ ആളുകള്‍ സ്ലീപ് ചെയ്യുന്നതുകൊണ്ട് ഇരിക്കാന്‍ പറ്റില്ല.

S1 ല്‍ കയറുക അസാധ്യമായിരുന്നു. അത്രയും തിരക്ക്. അടുത്ത കംപാര്‍ട്ട്മെന്റില്‍ കയറി ഉള്ളിലൂടെ കടക്കാമെന്ന് വിചാരിച്ചു. അത് എ.സി ആയിരുന്നു. അവിടെ മൂന്ന് TTE മാര്‍ ഉണ്ട്. അവരിലൊരാളോട് ടിക്കറ്റ് എ.സി യിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്ത് തരാമോ എന്ന് ചോദിച്ചു. അയാള്‍ പറ്റില്ല എന്ന് പറഞ്ഞു. അടുത്തു നില്‍ക്കുകയായിരുന്ന ആള്‍ പറഞ്ഞത് Third AC യില്‍ ഇതു തന്നെയാണ് അവസ്ഥ എന്നാണ്. ടിക്കറ്റില്ലാത്തവര്‍ കയറിയതുകൊണ്ടാണ് ഞങ്ങള്‍ക്ക് S1 ല്‍ കയറാന്‍ പറ്റാതിരുന്നത്. ടിക്കറ്റില്ലാത്തവരെ ഒഴിപ്പിക്കുക ടി.ടി.ഇയുടെ ജോലിയാണ്. അയാളോട് ഞങ്ങളിതു പറഞ്ഞപ്പോള്‍ എ.സി യില്‍ നിന്നിറങ്ങണമെന്നും ഞങ്ങള്‍ക്ക് വഴിയുണ്ടാക്കിത്തരലല്ല അയാളുടെ ജോലിയെന്നും പറഞ്ഞു. എ.സിയില്‍ നിന്ന് സ്ലീപറിലേയ്ക്കുള്ള വാതില്‍ പൂട്ടിയിട്ടിരിക്കുകയാണ്, അതുകൊണ്ടാണ് പോകാന്‍ കഴിയാത്തത് എന്നും ജോലി ചെയ്തില്ലെങ്കില്‍ പരാതിപ്പെടേണ്ടി വരുമെന്നും പറഞ്ഞു. അയാള്‍ക്ക് കൂസലൊന്നുമുണ്ടായില്ല. നിയമം എന്നൊന്നുള്ളതായേ അയാള്‍ക്കറിവില്ലാത്തതുപോലെ തോന്നി. കുറെ കഴിഞ്ഞപ്പോള്‍ വലിയ ഔദാര്യമാണിതെന്ന് പറഞ്ഞുകൊണ്ട് അയാള്‍ സ്ലീപറിലൂടെ നടന്ന് ഞങ്ങള്‍ക്ക് വഴിയുണ്ടാക്കിത്തന്നു. 58 59 60 സീറ്റുകളിലെത്തിയപ്പോള്‍ ഒരു പതിനഞ്ചുപേര്‍ അവിടെ ഇരിക്കുന്നുണ്ട്. ഞങ്ങളുടെ സീറ്റാണതെന്നും ഒഴിപ്പിച്ചു തരണമെന്നും പറഞ്ഞു. മൂന്നു പേരെ അയാള്‍ എഴുത്തേന്നേല്‍പിച്ചു. അയാള്‍ പോയപ്പോള്‍ അവര്‍ ഞങ്ങളുടെ അടുത്തു കൂടുതല്‍ തിക്കിയിരുന്നു. അവിടയുണ്ടായിരുന്ന ആറ് സീറ്റുകളില്‍ ടിക്കറ്റുണ്ടായിരുന്നത് ഞങ്ങള്‍ മൂന്നു പേര്‍ക്കും വേറെ ഒരു സ്ത്രീയ്ക്കുമായിരുന്നു. അത്രയും പേര്‍ക്കിടയില്‍ ഇരിക്കുക സാധ്യമല്ലായിരുന്നു. ടിക്കറ്റില്ലാത്തവര്‍ എഴുന്നേറ്റു പോകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോളാണ് ഛാട്ടുകള്‍ എന്ന് വിളിക്കപ്പെടുന്നു എന്ന് ഞാന്‍ ആ യാത്രയില്‍ മനസ്സിലാക്കിയ നോര്‍ത്ത് ഇന്ത്യയിലെ പഞ്ചാബ്, ഹര്യാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ മഹത്വം മനസ്സിലാവുന്നത്.


ഇത് ഒരു ജെനറലൈസേഷനല്ലേ? ആണ്. ഞാന്‍ എന്റെ മുന്നില്‍ കണ്ടത് സാധാരണക്കാരെയാണ്. സാധാരണക്കാര്‍ പെരുമാറുന്ന രീതി വച്ച് ഞാന്‍ ജെനറലൈസ് ചെയ്യുന്നു. ശരാശരി ഇന്ത്യന്‍ ആണ് പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കുന്നവനാണ്. ശരാശരി ഇന്ത്യന്‍ സ്ത്രീ domestic violence ന് ഇരയായാലും ഭര്‍ത്താവിനെതിരെ യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ലാത്തവളാണ്. അതുപോലെ ശരാശരി ഛാട്ട് മനുഷ്യനും മൃഗവും തമ്മില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല എന്ന് വിശ്വസിക്കുന്നവരാണ്. Sue me!

അവിടെ ആ തിരക്കിനിടയില്‍ വയസ്സായ ഒരു മനുഷ്യന്‍ ബീഡി വലിക്കുകയാണ്. അയാള്‍ കുടിച്ചിട്ടുണ്ട്. കൂടെയിരിക്കുന്നവര്‍ അയാളുടെ ലക്കുകെട്ട അവസ്ഥയെ ആഘോഷിച്ച് തമാശകള്‍ പറയുന്നു. തമാശ എന്നത് തെറി എന്നും വായിക്കാം. അയാള്‍ തെറി പറയുമ്പോള്‍ ചിരിച്ച് ആസ്വദിക്കുകയാണവര്‍. ഇവരോട് എഴുന്നേറ്റ് സീറ്റ് കാലിയാക്കാന്‍ പറഞ്ഞപ്പോള്‍ കുടിയന്‍ എഴുന്നേറ്റ് അമ്മയോടും എന്നോടുമായി സ്ത്രീകള്‍ എനിക്ക് പെങ്ങളെപ്പോലെയാണെന്നും മറ്റും പറഞ്ഞു. ലിറ്ററലി അയാള്‍ നാലു കാലിലാണ്. രണ്ട് കാലുകള്‍ നിലത്തും വായുവിലുമായും കൈകള്‍ സൌകര്യപൂര്‍വം പെങ്ങളാണെന്ന് അയാള്‍ പറഞ്ഞ എന്റെയോ അമ്മയുടെയോ ദേഹത്തും. മദ്യപിച്ച് യാത്ര ചെയ്യാന്‍ പാടില്ലെന്നും ഇയാളുടെ കൂടെ ഇരിക്കാന്‍ സാധ്യമല്ലെന്നും ഞാന്‍ പറഞ്ഞു. (ഇവിടെ മദ്യപിച്ച് യാത്ര ചെയ്യുന്നത് punishable offence ആക്കിയപ്പോള്‍ പുരുഷകേസരിമാര്‍ മുറവിളി കൂട്ടുന്നതിനെപ്പറ്റി ഞാനൊരു പോസ്റ്റിട്ടിരുന്നു. എന്തുകൊണ്ട് അത് അവശ്യമായ ഒരു നിയമമാണ് എന്നതിന് ഇതും ഇതലേറെയും ഉദാഹരണങ്ങള്‍ വേണമെങ്കില്‍ നിരത്താം) അതോടെ അവിടെയുണ്ടായിരുന്നവര്‍ മുഴുവന്‍ ഞങ്ങളെ ചീത്ത വിളിക്കാന്‍ തുടങ്ങി. അയാള്‍ ആര്‍മിക്കാരനാണെന്നും അയാള്‍ക്ക് ടിക്കറ്റ് ഉള്ളതാണെന്നും ആര്‍മിക്കാരായാല്‍ മദ്യപിച്ച് യാത്ര ചെയ്യാമെന്നും അവര്‍ വെളിപാടരുളി. കൂട്ടത്തില്‍ വേറെ പലതും. ഉദാഹരണത്തിന്, ഞാന്‍ ഇംഗ്ലിഷില്‍ സംസാരിച്ചപ്പോള്‍ (ഹിന്ദിയാണ് എല്ലാവര്‍ക്കും അറിയുന്ന ഭാഷ. പക്ഷെ കേട്ടാല്‍ മനസ്സിലാവുമെങ്കിലും സംസാരിക്കുന്നതില്‍ ഫ്ലുവന്റല്ല ‍ഞാന്‍. ദേഷ്യം വന്നാലത്രയും.) ഹിന്ദിയില്‍ സംസാരിച്ചാലേ കാര്യമുള്ളുവെന്നും ഞങ്ങള്‍ തമ്മില്‍തമ്മില്‍ മലയാളത്തില്‍ സംസാരിച്ചപ്പോള്‍ ഇതേത് പട്ടിക്കാട്ടിലെ ഭാഷയാണെന്നും മറ്റും. കുടിയന്‍ അവസാനം അപ്പുറത്തെ കംപാര്‍ട്ട്മെന്റിലേയ്ക്ക് പോയപ്പോള്‍ അവിടെനിന്നും ആളുകള്‍ ചോദിച്ചുവന്നു ആരാണ് അയാളെ കുടിയനെന്ന് വിളിച്ചതെന്ന്. കുടിച്ചാല്‍ കുടിയനെന്നു തന്നെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ അക്രമാസക്തരായി. ഇടയ്ക്ക് ടി ടി ഇ ടിക്കറ്റ് നോക്കാന്‍ വന്നു. അപ്പോള്‍ മനസ്സിലായി അവിടെ പലര്‍ക്കും ടിക്കറ്റേ ഇല്ലെന്ന്. വെയിറ്റിങ്ങ് ലിസ്റ്റിലുള്ളവരും ടിക്കറ്റില്ലാത്തവരുമാണ് ഞങ്ങളുടെ സീറ്റുകളിലിരിക്കുന്നത്. ഇത് പറഞ്ഞപ്പോള്‍ ടി ടി ഇ ഞങ്ങളെ വീണ്ടും കളിയാക്കി. ഇയാള്‍ യൂണിഫോമിലായിരുന്നില്ല. (സ്ക്വാഡല്ല. കറുത്ത ഓവര്‍കോട്ടുണ്ട്. ബാക്കിയൊന്നും യൂണിഫോമല്ല) നേംപ്ലേറ്റ് ധരിച്ചിരുന്നില്ല. പേര് ചോദിച്ചപ്പോള്‍ പറയാനും വിസമ്മതിച്ചു. സമയം കഴിയുന്തോറും രംഗം വഷളായിക്കൊണ്ടിരുന്നു. ദില്ലിയില്‍ അടുത്ത ദിവസം രാവിലെയേ എത്തുള്ളൂ. ആ രാത്രി അവിടെയുണ്ടായിരുന്നവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലായിരുന്നു. പേടിയായിരുന്നു ശരിക്കും. കയ്യൂക്കുകൊണ്ട് കാര്യം നേടുന്ന ഒരു കൂട്ടം.

ശ്രീനഗറില്‍ ചേച്ചിയുടെ പരിചയക്കാരനായി ഒരു പോലീസുദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. റിയാസ് അഹമ്മദ്. ഇങ്ങേരെ വിളിച്ച് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. Jammu Railway Police ന്റെ നമ്പറും അവിടുത്തെ ഓഫിസറുടെ നമ്പറും ഇദ്ദേഹം തന്നു. വിളിച്ച് പറയുകയും ചെയ്തു. അവിടേയ്ക്ക് വിളിച്ചപ്പോള്‍ രണ്ട് സ്റ്റേഷന്‍ കഴിഞ്ഞാല്‍ പോലീസിനെ അയയ്ക്കാമെന്ന് പറഞ്ഞു. ഇതിനിടയില്‍ ചേച്ചി കംപ്ലെയിന്റ് എഴുതുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ കൂട്ട പരിഹാസമാണ്. application എഴുതുന്നത് കണ്ടില്ലേ, കോളേജില്‍ പോകാനാണോ എന്ന മട്ടില്‍. അവര്‍ അവരെപ്പറ്റിത്തന്നെ പറഞ്ഞത് ഛാട്ട് ഹെ തൊ ആഠ് തക് എന്നാണ്. (ഛാട്ട് ആണെങ്കില്‍ എട്ടാം ക്ലാസ് പാസ്). നമ്മള്‍ പഠിപ്പില്ലാത്തവരാണ്, പക്ഷെ വിട്ടുകൊടുക്കരുത് എന്നൊക്കെ അവര്‍ തമ്മില്‍തമ്മില്‍ പറയുന്നുണ്ട്. കേട്ടാല്‍ തോന്നും ഞങ്ങള്‍ കാരണമാണ് അവരുടെ പഠിപ്പ് മുടങ്ങിയതെന്ന്.

ഒരു ദിവസമെന്ന് തോന്നിപ്പിച്ച ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോലീസ് കേറി. പോലീസ് ബ്രൂട്ടാലിറ്റി എന്നൊക്കെ പത്രത്തില്‍ വായിച്ചട്ടേയുള്ളൂ. അന്ന് ആദ്യമായി കണ്ടു. ആരാണ് സീറ്റ് കൈയ്യടക്കിയിരിക്കുന്നതെന്ന് ചോദിച്ച് ഇവരാണ് എന്ന് പറഞ്ഞതും തടി ലാത്തികൊണ്ട് ഒന്നും നോക്കാതെയുള്ള അടി. ഒരു ലാത്തി പൊട്ടിയ കഷ്ണം അവിടെ കിടന്നു. രണ്ട് നിമിഷം കൊണ്ട് സ്ഥലം കാലിയായി. വേറൊരു സന്ദര്‍ഭത്തിലായിരുന്നെങ്കില്‍ ഇങ്ങനെ അടിക്കുന്നത് കണ്ടാല്‍ എന്റെ മനുഷ്യാവകാശബോധം ഉണരുമായിരുന്നു. പക്ഷെ അപ്പോള്‍ എനിക്ക് സന്തോഷത്തില്‍ കുറഞ്ഞൊന്നും തോന്നിയില്ല.

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ടി ടി ഇയ്ക്കെതിരെയും ടിക്കറ്റില്ലാതെയും കുടിച്ചും യാത്ര ചെയ്ത് അപമര്യാദയായി പെരുമാറിയ യാത്രക്കാര്‍ക്കെതിരെയും പരാതി കൊടുത്തെങ്കിലും എനിക്കിപ്പഴും ആ സംഭവം ആലോചിക്കുമ്പോള്‍ അറപ്പും പേടിയും ഒരുപോലെ തോന്നാറുണ്ട്. ഞാന്‍ പലപ്പോഴും ഒറ്റയ്ക്കാണ് യാത്ര ചെയ്യാറെന്ന് പറഞ്ഞല്ലോ. ഈ യാത്ര ഞാനൊറ്റയ്ക്കായിരുന്നു നടത്തിയിരുന്നെങ്കിലോ? എനിക്ക് ഒരു പോലീസുദ്യോഗസ്ഥരെയും പരിചയമില്ല. കശ്മീരില്‍ പ്രീ പെയ്‌ഡ് കണക്ഷന്‍സ് പ്രവര്‍ത്തിക്കില്ല. ഫോണില്ലാത്ത കൂടെ ആരുമില്ലാത്ത ഒരു സ്ത്രീയാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ ആ രാത്രി അവര്‍ അതിജീവിക്കില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. സ്ത്രീ പോട്ടെ. പുരുഷന്മാര്‍ക്കും അത് സാധ്യമായിരിക്കില്ല. കാരണം നമ്മുടെ പുരുഷന്മാര്‍ നടത്തുന്ന അടിപിടികളുടെ സ്വഭാവമൊന്നുമല്ല അവിടുത്തേതിന്. കൂട്ടത്തില്‍പ്പെടാത്ത ഒരാളുണ്ടെങ്കില്‍ (ഇവിടെ ഭാഷ അറിയാത്ത കാഴ്ചയില്‍ത്തന്നെ വേറെ ദേശക്കാരായ ഞങ്ങള്‍) കൂട്ടത്തോടെ അവരെ ഒരു സൈഡിലിരുത്താന്‍ അവര്‍ക്ക് വളരെ എളുപ്പമാണ്.

എനിക്ക് മനസ്സിലാവാത്ത ഒന്നുണ്ട്. ഇവരാരും ഇവിടെങ്ങും കണ്ടിട്ടില്ലേ? തലസ്ഥാന നഗരത്തിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ ഞാന്‍ കണ്ടു. ഇതില്‍ ന്യൂ ദില്ലി സ്റ്റേഷനില്‍ മാത്രമാണ് സിവിലൈസേഷന്‍ എത്തിയിട്ടുള്ളതായി കണ്ടത്. പുരാനി ദില്ലി. എച്ച് നിസാമുദ്ദിന്‍ സ്റ്റേഷനുകളില്‍ ജമ്മു സ്റ്റേഷന്റെ ഒരു ചെറിയ പതിപ്പാണ് കണ്ടത്. മലയാളിക്ക് വൃത്തി മറ്റത് മറച്ചത് എന്നൊക്കെപ്പറഞ്ഞ് കുറച്ചധികം അഭിമാനമുണ്ടല്ലോ. അത് മിക്കവാറും ആവശ്യമില്ലാത്ത ഒരഹങ്കാരമാണെങ്കില്‍പോലും ദക്ഷിണേന്ത്യയിലെ ഒരു സ്റ്റേഷനിലും സത്യത്തില്‍ ഇത്രയും വൃത്തികേടില്ല. ഇവിടെ എത്ര ചെറിയ സ്റ്റേഷനായാലും പ്ലാറ്റ്‌ഫോമിലിരുന്ന് ആളുകള്‍ തൂറാറില്ല എന്നാണെന്റെ വിശ്വാസം. എങ്ങനെയാണ് തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ പാടുള്ളത് എന്നൊന്നും ഇവര്‍ക്കറിയില്ലേ. കാരണം വെയിറ്റിങ്ങ് ലിസ്റ്റ് പോട്ടെ ടിക്കറ്റേ ഇല്ലാത്തവര്‍ പോലും ടിക്കറ്റുള്ളവരുടെ സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ ഏത് TTE ആണ് ഇവിടെ സമ്മതിക്കുക?

തിരിച്ച് നാട്ടിലേയ്ക്ക് വന്നപ്പോള്‍ കേരളം അടുക്കുംതോറും അന്നുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു സന്തോഷം. ഷൊര്‍ണൂരില്‍ വണ്ടി നിര്‍ത്തി പ്ലാറ്റ്ഫോമില്‍ കാല് കുത്തിയപ്പോള്‍ മനസ്സില്‍ ഞാന്‍ 'ക്ലാസ്മേറ്റ്സി'ല്‍ വനിതാ ഹോസ്റ്റലില്‍ കയറുന്ന ഇന്ദ്രജിത്തിനെപ്പോലെയായിരുന്നു. ആ നിലത്ത് കിടന്ന് കുറെ ഉമ്മ കൊടുക്കാന്‍ തോന്നി. പക്ഷെ ഇതിലെ ഭീകരാവസ്ഥയും ഇടയ്ക്ക് ആലോചിക്കാറുണ്ട്. ഇവിടെത്തന്നെ ഇത്രയും പ്രശ്നങ്ങളാണ്. ട്രെയിനിലും ബസ്സിലുമൊക്കെയായി എല്ലാ സ്ത്രീകളും പല തരത്തിലുള്ള പീഡനങ്ങള്‍ ദിവസവും അനുഭവിക്കുന്നുണ്ട്. ഇവിടെ കോഴിക്കോട്, തൃശ്ശൂര്‍ സ്റ്റേഷനുകളിലൊക്കെ എന്റെ വക പരാതികളുണ്ട്. ഓരോ യാത്രയിലും നേരിടുന്ന പ്രശ്നങ്ങളനധി. ഇഷ്ടമുള്ള വസ്ത്രം ധരിച്ച് വഴിയിലിറങ്ങി നടന്നാല്‍ പ്രശ്നമാണ്. ജോലിസ്ഥലങ്ങളില്‍, വീട്ടില്‍, എല്ലായിടത്തും വിവേചനം. എന്നാല്‍ പുറത്തുള്ള അവസ്ഥ കണ്ടാല്‍ ഇതൊന്നും ഒന്നുമല്ല എന്ന് പറയേണ്ടി വരുന്നതിലെ ഗതികേടാണ് ഞാനോര്‍ക്കുന്നത്.



ഏതായാലും യാത്ര ചെയ്യുമ്പോള്‍ അത്യാവശ്യമായി ചെയ്യണം എന്ന് ഞാന്‍ കരുതുന്ന കുറച്ച് കാര്യങ്ങള്‍ കൂടി പറയാം. പ്രത്യേകിച്ച് സ്ത്രീകളാണെങ്കില്‍. ഒന്നാമതായി ഫോണില്‍ പൈസയില്ലാതെ യാത്ര ചെയ്യരുത്. (ഫോണ്‍ തന്നെ ഇല്ലാത്തവര്‍ റീചാര്‍ജ് പോയിട്ട് വണ്ടിക്കൂലി തന്നെ തികയ്ക്കാന്‍ കഷ്ടപ്പെടുന്നവരൊക്കെ എന്ത് ചെയ്യണമെന്ന് ചോദിച്ചാല്‍ വീണ്ടും കുഴങ്ങും. എന്നാലും) ദില്ലിയിലെത്തി ഞാനാദ്യം ചെയ്തത് സുഹൃത്തിനെ വിളിച്ച് എന്റെ ഫോണ്‍ റീചാര്‍ജ് ചെയ്യിക്കലാണ്. ഒരു ധൈര്യത്തിന്! രണ്ടാമതായി ഈ നമ്പറുകള്‍ സ്പീഡ് ഡയലില്‍ വയ്ക്കുക. സേവ് ചെയ്യുക. Railway alert 1: 9846200100 Railway Alert 2: 9846200150. ഇത് കേരളത്തില്‍ ഉപകരിക്കും. ഒരു പ്രാവശ്യം ഞാന്‍ വിളിച്ചിട്ടുണ്ട്. ഉപകരിച്ചിട്ടുണ്ട്. രാത്രി വൈകിയൊക്കെ ഫോണെടുക്കുമോ എന്നറിയില്ല. പൊലീസ് കണ്ട്രോള്‍ റൂമിലേതായാലും എടുക്കാറില്ല.  പുറത്താണ് യാത്ര എങ്കില്‍ പിന്നെയും ബുദ്ധിമുട്ടാണ്. പക്ഷെ ഇതൊക്കെ ചെയ്യാം. പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിക്കുക. (100) അവിടെ നിന്ന് ഇപ്പോഴുള്ള സ്ഥലത്തെ കണ്ട്രോള്‍ റൂമിന്റെ കോഡ് വാങ്ങുക. അല്ലെങ്കില്‍ ആ സ്ഥലത്തെ റെയില്‍വേ പൊലീസ് കണ്ട്രോള്‍ റൂമിന്റെ നമ്പര്‍ വാങ്ങുക. എന്നാലും പ്രശ്നങ്ങള്‍ ബാക്കിയാണ്. ജമ്മുവിലെ റെയില്‍വേ പൊലീസിനെ വിളിച്ചപ്പോള്‍ അവിടെ ആര്‍ക്കും ഇംഗ്ലിഷ് അറിയില്ല. ഹിന്ദി അറിയില്ലയെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. അല്ലെങ്കില്‍ പിന്നെ കേരളത്തില്‍ വിളിച്ച് കാര്യം പറയണ്ടി വരും. ഇതൊക്കെ ചെയ്ത് വരുമ്പോഴേയ്ക്കും ജീവന്‍ ബാക്കിയുണ്ടാകുമോ എന്നും സംശയമാണ്. ഒന്നും നടന്നില്ലെങ്കില്‍ ഇടത്തേയ്ക്കോ വലത്തേയ്ക്കോ നോക്കി മുകളിലായി കാണുന്ന ചങ്ങല വലിക്കുക. അത്രതന്നെ.





Saturday, 23 June 2012

ബുക്കറിലൂടെ 2. Vernon God Little

ഒരു ഫേസ്‌ബുക് സുഹൃത്തിന്റെ നിര്‍ദേശമനുസരിച്ചാണ് DBC Pierre ന്റെ Vernon God Little വായിക്കുന്നത്. ആ എഴുത്തുകാരനേയും പുസ്തകത്തേയും കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്. വായിച്ചു. ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാല്‍ ഒരു പകുതി മൂളലേ തരാന്‍ പറ്റുള്ളൂ. അതിന് കുറച്ച് കാരണങ്ങളുമുണ്ട്. ഇത് ഒരു നല്ല പുസ്തകമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ ബുക്കര്‍ പ്രൈസ് കിട്ടേണ്ടിയിരുന്ന പുസ്തകമാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഞാനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമായ The Finkler Question ആണ് ബുക്കര്‍ പ്രൈസ് കിട്ടുന്ന രണ്ടാമത്തെ തമാശ നോവല്‍ എന്ന് എവിടെയോ വായിച്ചിരുന്നു. ഇത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. Vernon God Little ും തമാശ തന്നെയാണ്. നര്‍മത്തിന്റെ ഭാഷയില്‍ നമ്മളോട് സംസാരിക്കുന്നു. തമാശയിലൂടെയാണ് കാര്യം പറയുന്നത് എന്നതല്ല എന്റെ പ്രശ്നം പക്ഷെ. ഈ പുസ്തകം അവസാനമൊക്കെയാകുമ്പോഴേയ്ക്കും ഒരു ക്രൈം ത്രില്ലറായിപ്പോകുന്നു എന്നാണെനിക്ക് തോന്നിയത്. ഒരു പെരി മേസണ്‍ പുസ്തകം വായിക്കുന്നത് പോലെ. പെരി മേസണ്‍ എത്ര നല്ല ത്രില്ലറായാലും അതിന് ബുക്കര്‍ കിട്ടില്ലെന്ന് നമുക്കറിയാം. ഈ പുസ്തകവും അതിന്റെ നര്‍മം എത്ര ചിരിപ്പിച്ചിട്ടും, കഥ എത്ര ചിന്തിപ്പിച്ചിട്ടും, ബുക്കറിന് അര്‍ഹമാണ് എന്നെനിക്ക് തോന്നുന്നില്ല.  

Vernon Gregory Little എന്ന കൌമാരക്കാരന്റെ സാഹസങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഒരു കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെടാന്‍ പോകുകയാണവന്‍. എന്നാലവന്‍ കൊല ചെയ്തട്ടുമില്ല. ഈ അവസ്ഥയില്‍ അവന്‍ ഒരു രക്ഷപ്പെടല്‍ ആസൂത്രണം ചെയ്യുകയും അത് കൂടുതല്‍ കൂടുതല്‍ കുഴപ്പങ്ങളിലേയ്ക്ക് നീങ്ങുകയും ചെയ്യുന്നു. 

എനിക്കേതായാലും ഇതിലേറ്റവും ഇഷ്ടപ്പെട്ട സംഗതി ഭാഷയില്‍ Pierre കൊണ്ടുവരുന്ന നര്‍മത്തേക്കാളേറെ ചില അവസ്ഥകളുടെ നര്‍മമാണ്. Vernon Gregory യുടെ കുടുംബാന്തരീക്ഷം നോവലിലുടനീളം വിവരിച്ചിരിക്കുന്നത് തമാശയായിട്ടാണ്. എന്നാലും അതില്‍ വലിയ ഒരു സത്യമുണ്ട്. മകന്‍ തൂക്കിലേറ്റപ്പെടാന്‍ പോകുകയാണ് എന്നറിഞ്ഞാലും പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും അതിനനുസരിച്ച് സംസാരിക്കുകയും ചെയ്യുന്ന അമ്മ. അമ്മയുടെ കൂട്ടുകാരും അങ്ങിനെത്തന്നെ. ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുമ്പോഴും എന്തെങ്കിലും കഴിച്ചോ എന്നേ അവര്‍ ചോദിക്കുള്ളൂ. ഇത് നമ്മള്‍ക്ക് വളരെ സുപരിചിതമായ ഒരു സംഭവമാണ്. ഫോണ്‍ സംഭാഷണങ്ങളിലെല്ലാം എന്താ കഴിച്ചത് എന്ന് നമ്മള്‍ ചോദിക്കും. സത്യം പറഞ്ഞാല്‍ മറ്റെയാള്‍ എന്ത് കഴിച്ചാലും നമുക്കൊന്നുമില്ല. ആ ചോദ്യത്തിന്റെ ആവശ്യമേയില്ല. അങ്ങിനെ വളരെ bizarre ആയ പല സന്ദര്‍ഭങ്ങളും അതിസാമര്‍ത്ഥ്യത്തോടെ നോവലിസ്റ്റ് വിവരിച്ചിട്ടുണ്ട്. അമേരിക്കന്‍ മീഡിയയുടെ പരിതാപകരമായ അവസ്ഥ, അവിടുത്തെ നിയമം, child sexual abuse എന്നിങ്ങനെ പല വിഷയങ്ങളും പുസ്തകം ചര്‍ച്ച ചെയ്യുന്നു എന്ന് പറയാന്‍ പറ്റില്ല, അതിനെപ്പറ്റി തമാശ പറയുന്നു. തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം തന്നെ. എന്റെ പ്രശ്നം അത് അവസാനിപ്പിച്ച രീതിയോട് മാത്രമാണ്. അത് വായനയ്ക്കൊരു പ്രശ്നമല്ല താനും. ഇതാ ഒരു excerpt 

'Vernon Gregory Little?' The lady offers me a barbecued rib. She offers half-heartedly, though, and frankly you'd feel sorry to even take the thing when you see the way her chins vibrate over it.
She returns my rib to the box, and picks another for herself. 'Gh-rr, let's start at the beginning. Your habitual place of residence is seventeen Beulah Drive?'
'Yes ma'am.'
'Who else resides there?'
'Nobody, just my mom.'
'Doris Eleanor Little . . .' Barbecue sauce drips onto her name badge. Deputy Vaine Gurie it says underneath. 'And you're fifteen years old? Awkward age.'
Is she fucken kidding or what? My New Jacks rub together for moral support. 'Ma'am - will this take long?'
Her eyes widen for a moment. Then narrow to a squint. 'Vernon - we're talking accessory to murder here. It'll take as long as it takes.'
'So, but . . .'
'Don't tell me you weren't close to the Meskin boy. Don't tell me you weren't just about his only friend, don't you tell me that for one second.'
'Ma'am, but I mean, there must be plenty of witnesses who saw more than I did.'
'Is that right?' She looks around the room. 'Well I don't see anyone else here - do you?' Like an asshole I look around. Duh. She catches my eyes and settles them back. 'Mr Little - you do understand why you're here?'
'Sure, I guess.'
'Uh-huh. Let me explain that my job is to uncover the truth. Before you think that's a hard thing to do, I'll remind you that, stuss-tistically, only two major forces govern life in this world. Can you name the two forces underlying all life in this world?'
'Uh - wealth and poverty?'
'Not wealth and poverty.'
'Good and evil?'
'No - cause and effect. And before we start I want you to name the two categories of people that inhabit our world. Can you name the two proven categories of people?'
'Causers and effecters?'
'No. Citizens - and liars. Are you with me, Mister Little? Are you here?'
Like, duh. I want to say, 'No, I'm at the lake with your fucken daughters,' but I don't. For all I know she doesn't even have daughters. Now I'll spend the whole day thinking what I should've said. It's really fucked.
Deputy Gurie tears a strip of meat from a bone; it flaps through her lips like a shit taken backwards. 'I take it you know what a liar is? A liar is a psychopath - someone who paints gray areas between black and white. It's my duty to advise you there are no gray areas. Facts are facts. Or they're lies. Are you here?'
'Yes ma'am.'
'I truly hope so. Can you account for yourself at a quarter after ten Tuesday morning?'
'I was in school.'
'I mean what period.'
'Uh - math.'
Gurie lowers her bone to stare at me. 'What important facts have I only now finished outlining to you, about black and white?'
'I didn't say I was in class . . .'
A knock at the door saves my Nikes from fusing. A wooden hairdo pokes into the room. 'Vernon Little in here? His ma's on the phone.'

അടുത്തത് The Finkler Question: Howard Jacobson 

Friday, 8 June 2012

എഴുത്തുകുത്ത്, അല്ലാത്ത കുത്ത്.

ഇന്നാണ് (6th June) മഹാശ്വേതാദേവിയുടെ എഴുത്തും അതിന് പിണറായ് വിജയനെഴുതിയ മറുപടിയും ആ മറുപടിക്ക് ദേവി എഴുതിയ മറുപടിയും വായിക്കുന്നത്. ദേവി പറയുന്ന കാര്യങ്ങളോട് വിജയനുള്ള വിയോജിപ്പും ആ വിയോജിപ്പിനോട് ദേവിക്കുള്ള വിയോജിപ്പും കണ്ടു, മനസ്സിലാക്കി. പക്ഷെ കത്തിലെ ഭാഷ എന്നെ കുഴക്കുന്നു. ആരാണത് തര്‍ജമ ചെയ്തതെന്നറിയില്ല. എന്നാലും അതില്‍ കുറച്ച് പ്രശ്നങ്ങളുള്ളതായിത്തോന്നി. ദേവിയുടെ കത്തിന്റെ മലയാളവും അവരുടെ കൈപ്പടയിലുള്ള ഇംഗ്ലിഷ് കത്തും വിജയന്റെ മറുപടിയും കാണിച്ചു തന്നതിന് ഡൂള്‍ ന്യൂസിന് നന്ദി.

ആദ്യം തന്നെ എം എം മണിയുടെ പ്രസംഗത്തിലെ ഒരു വാക്കിന്റെ പരിഭാഷ. മഹാശ്വേത ദേവിക്ക് എന്തിന്റെ കഴപ്പാണെന്നറിയില്ല എന്നാണല്ലോ മണി പറഞ്ഞത്. കഴപ്പ്, കടി എന്നീ വാക്കുകള്‍ക്ക് എന്താണ് ഇംഗ്ലിഷ് എന്ന് ആലോചിക്കുകയായിരുന്നു. sexual frustration െയാണല്ലോ കഴപ്പ് എന്ന് വിളിക്കുന്നത്. അതിന് ദേവി ഉപയോഗിച്ച് കാണുന്ന വാക്ക് lust എന്നാണ്. ലസ്റ്റ് എന്നാല്‍ കാമം എന്നല്ലേ. കഴപ്പിനെ വേണമെങ്കില്‍ കാമഭ്രാന്ത് എന്ന് വിളിക്കാം എന്നല്ലാതെ. 



ഇനി ദേവിയുടെ കത്തിന്റെ പരിഭാഷയിലേയ്ക്ക്. വാക്കുകള്‍ പലതും വിഴുങ്ങിയിരിക്കുന്നതായി കാണുന്നുണ്ട്.
One Mr. Mani, a leader of CPI(M) from Kerala, I was told, justified the political killings, including T P Chandrasekharan's brutal killing 
എന്നാണ് ദേവി എഴുതിയിരിക്കുന്നത്. അത് മലയാളത്തിലായപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നത് വിഴുങ്ങിയിട്ടുണ്ട്.
'കേരളത്തിലെ സി.പി.ഐ.എം നേതാവായ മണി ടി.പി ചന്ദ്രശേഖരന്റേതടക്കമുള്ള അതിനിഷ്ഠൂരമായ കൊലപാതകങ്ങളെ ന്യായീകരിച്ചതായി അദ്ദേഹം പറഞ്ഞു.' 
ഇങ്ങനെ. അതിനടുത്ത വരിയില്‍ ദേവി ഒരു is വിട്ടുപോയിട്ടുണ്ട്. (Majeendran a grass root level fishermen leader) അതിനടുത്ത വാചകത്തിന്റെ പരിഭാഷയും ഇംഗ്ലിഷിലെ തന്നെ ആ വാചകവും തന്നെ കുഴപ്പിക്കുന്നതാണ്. ഇംഗ്ലിഷില്‍
Majeendran, I deciphered was more agitated by the obscene remarks by this CPI(M) leader, of all the people in the the world, on me. 
ഇതില്‍ of all the people in the world ആരെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നതെന്ന വ്യക്തമല്ല. ലോകത്തിലെ എല്ലാ ആള്‍ക്കാരെയും വച്ച് മണി എന്ന സി പി ഐ എം ലീഡറുടെ റിമാര്‍ക്കുകള്‍ എന്നാണോ ലോകത്തിലെ എല്ലാ ആള്‍ക്കാരെയും വച്ച് എന്നെപ്പറ്റിയുള്ള മണിയുടെ റിമാര്‍ക്കുകള്‍ എന്നാണോ എന്ന് വ്യക്തമല്ല എന്ന്. Deciphered എന്ന വാക്കുകപയോഗിച്ചതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് അവര്‍ക്ക് മജീന്ദ്രന്‍ പറഞ്ഞത് മനസ്സിലാക്കാന്‍ പണിപ്പെടേണ്ടി വന്നു എന്നാണ്. ഭാഷയുടെയോ ആക്സന്റിന്റെയോ പ്രശ്നമാവാം ഇത്. ഏതായാലും തര്‍ജമയില്‍ ഈ കാര്യങ്ങളൊന്നും നോക്കാതെ
'മജീന്ദ്രന്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു മത്സ്യത്തൊഴിലാളി നേതാവാണ്. മാത്രവുമല്ല മണി എനിക്കെതിരെ നടത്തിയ അശ്ലീലമായ പരാമര്‍ശങ്ങളോട് വളരെയധികം ദേഷ്യത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.' 
എന്ന് വച്ച് കാച്ചിയിട്ടുണ്ട്. ഇതില്‍ 'മാത്രവുമല്ല' എന്ന വാക്ക് എവിടെനിന്ന് വന്നതാണെന്ന് മനസ്സിലാകുന്നില്ല. മത്സ്യത്തൊഴിലാളി നേതാവാണ്, മാത്രവുമല്ല, എന്നെ ചീത്തപറഞ്ഞതില്‍ വിഷമവുമുണ്ട് എന്നോ. എന്താണതിന്റെ അര്‍ഥം? Agitated ദേഷ്യപ്പെട്ടു എന്നാകുന്നു. അപ്പോള്‍ got angry എന്നതിനെന്തുപറയും?
Techno-savvy എന്നാണ് ദേവി ഉപയോഗിച്ച് കാണുന്നത്. tech-savvy ആണ് ശരി എന്നാണ് എന്റെ അറിവ്. Uncouth മലയാളത്തില്‍ അധാര്‍മികമാകുന്നുണ്ട്. അത് ശരിയല്ലല്ലോ. അണ്‍കൂഥ് സംസ്കാരശൂന്യം അല്ലേ. പിന്നെ watching him was great fun എന്നത് 'അയാളോടെനിക്ക് തമാശയാണ് തോന്നുന്നത്' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് കണ്ട് വടക്കുള്ള ആരോ ആണ് അത് ചെയ്തിരിക്കുന്നതെന്ന് തോന്നി. ഈ 'ഓട്' പ്രയോഗം ഇവിടെയാണ് കണ്ടട്ടുള്ളത്. അതില്‍ തെറ്റുണ്ടെന്നല്ല, 'അദ്ദേഹത്തെ കണ്ടിരിക്കുക രസമായിരുന്നു' എന്നാണ് കുറച്ചുംകൂടെ ശരി എന്നാണ് എന്റെ അഭിപ്രായം. അടുത്ത വരിയില്‍ 'strange' 'വ്യത്യസ്ത'മാകുന്നു. Lust of life എന്ന് ദേവി ഉപയോഗിച്ചിട്ടുണ്ട് അത് famously, lust for life ആണ്.
ഉപയോഗിച്ചിരിക്കുന്ന tense ും പരിഭാഷയില്‍ നഷ്ടമായിട്ടുണ്ട് ഭാഷായ് തുഡു എന്ന ദേവിയുടെ രചന പരിഭാഷപ്പെടുത്തണമെന്ന് അവര്‍ കൂടെയുണ്ടായിരുന്ന സഖാക്കളോട് പറയുന്നത് ടി പി യുടെ ഭാര്യ രമയെ കാണാന്‍ പോകവെയാണ്. അല്ലാതെ
ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയെ സന്ദര്‍ശിക്കാനായി അവരുടെ വീട്ടില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കളായ സഖാക്കളോട് 
ഇങ്ങനെയല്ല.അതിനുശേഷം പലതരം ആളുകള്‍ എന്നെ വന്ന് കണ്ടു, സംസാരിച്ചു എന്നാണവര്‍ പറയുന്നത്. അല്ലാതെ
എല്ലാതരത്തിലുള്ള ആളുകള്‍ എന്നെകാണാറുണ്ട്, സംസാരിക്കാറുണ്ട്.
എന്നല്ല. horror എന്നത് ഭയമാകുന്നു. shoots up എന്നത് തളം കെട്ടുന്നു എന്നും. തളം കെട്ടലും shoots up ും എവിടെവിടെക്കിടക്കുന്നു. ഒന്ന് അനങ്ങാതെ കിടക്കുന്നു ഒന്ന് കുതിച്ചുയര്‍ന്നുകൊണ്ട് കിടക്കുന്നു. 
പിണറായി വിജയന്‍ എഴുതിയ മറുപടിയില്‍ മണിയുടെ രൂപത്തെ പ്രാകൃതമെന്ന് പറയാന്‍ പാടുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. രൂപത്തെയല്ല സ്വഭാവത്തെയാണ് അങ്ങനെ വിളിച്ചതെന്ന് അതിന് തൊട്ടു മുമ്പത്തെ വരിയില്‍ വിജയന്‍ തന്നെ പറയുന്നുണ്ട്. ഏത് തര്‍ജമയിലാണ് രൂപം കടന്നുകൂടിയതെന്ന് ആലോചിക്കേണ്ടി വരും.
വിജയന്റെ കത്തിനു ദേവിയുടെ മറുപടിയിലും ഏകദേശം ഇതുതന്നെയായിരിക്കണം അവസ്ഥ. അത് വിശകലനം ചെയ്യുന്നില്ല.


ഏതായാലും ഈ എഴുത്തുകുത്തുകളും പ്രസംഗങ്ങളും പരിഭാഷപ്പെടുത്തിയവര്‍ തന്നെ ദേവിയുടെ 'ഭാഷായ് തുഡു' പരിഭാഷപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആര്‍ക്കെങ്കിലും അവരെ വിളിച്ച് പറയാവുന്നതാണ്. :)

Thursday, 7 June 2012

ബുക്കറിലൂടെ 1: The God of Small Things

ബുക്കര്‍ പ്രൈസ് കിട്ടിയ കൃതികളിലൂടെ ഒരു യാത്രയാണ് ഉദ്ദേശിക്കുന്നത്. ആ കൃതികളെ ഒന്ന് പരിചയപ്പെടുത്താന്‍. ആര്‍ക്കെങ്കിലും എനിക്ക് തോന്നിയ പോലെ എല്ലാ ബുക്കര്‍ പ്രൈസ് നോവലുകളും വായിക്കണം എന്ന് തോന്നിയാല്‍ ഇത് നോക്കാല്ലോ. ഞാന്‍ ഇതിലെല്ലാ നോവലുകളും വായിച്ചട്ടില്ല. വായിക്കുന്നത് വായിക്കുന്നതനുസരിച്ച് ഇവിടെ അപ്‌ഡേറ്റ് ചെയ്യാം.



മലയാളികളില്‍ പലരെയും പോലെ ബുക്കര്‍ കിട്ടിയ നോവലുകളില്‍ ആദ്യം വായിക്കുന്നത് അരുന്ധതി റോയുടെ The God of Small Things ആണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണിത്. പതിനൊന്നിലോ പന്ത്രണ്ടിലോ പഠിക്കുമ്പഴാണ് ആദ്യമായി അത് വായിക്കുന്നത്. കുറെ പ്രാവശ്യം വായിച്ചതുകൊണ്ടാണ് ആദ്യമായി എന്ന് പറയേണ്ടി വരുന്നത്. പുസ്തകത്തിലെ മിക്കവാറും കാര്യങ്ങള്‍ എനിക്ക് കാണാണ്ടറിയാം. അതില്‍ നിന്ന് quote ചെയ്യാത്ത അല്ലെങ്കില്‍ അതിനെപ്പറ്റി ആലോചിക്കാത്ത ദിവസങ്ങള്‍ തന്നെ കുറവാണെനിക്ക്.

എസ്ത, റാഹേല്‍ എന്ന ഇരട്ടകളുടെ കഥയാണ് ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ്. അത് പക്ഷെ അവരുടെ അമ്മ അമ്മുവിന്റെയും ദളിതനായ വെളുത്തയുടെയും പ്രേമകഥകൂടെയാണ്. കുറച്ച് വര്‍ഷം മുമ്പുള്ള ഒരു അഭിമുഖത്തില്‍ അരുന്ധതി റോയ് പറയുന്നുണ്ട്, മലയാളികള്‍ ഈ പുസ്തകത്തിനെ treat ചെയ്ത വിധം. പുസ്തകം അശ്ലീലമാണ് എന്ന് പറഞ്ഞ് ആ സമയത്തും കേസ് ഹൈ കോടതിയുണ്ടത്രെ. അതെന്ത് കേസാണ് എന്നെനിക്കറിയില്ല. പക്ഷെ കുട്ടികളുടെ പുസ്തകമാണ് എന്ന രീതിയില്‍ ഇതിനെ ചിത്രീകരിക്കാന്‍ ശ്രമം നടന്നതായി അവര്‍ പറയുന്നുണ്ട്. കുട്ടികളിലൂടെ വലിയ കാര്യങ്ങള്‍ പറയുന്നതുകൊണ്ടായിരിക്കണം ഇത്.
ഈ പുസ്തകത്തിന്റെ ഭംഗി പകുതിയും അതിലെ ഭാഷ കാരണമാണ്. റോയ് ഭാഷ വച്ച് കളിക്കുകയാണ് ശരിക്കും. അതും വളരെ വൈദഗ്ദ്ധ്യത്തോടെ. ഇതിന്റെ മലയാളം പരിഭാഷ കഴിഞ്ഞ വര്‍ഷം ഇറക്കിയതായി കേട്ടു. അത് നല്ല പരിഭാഷയാണെന്നും തോന്നുണു. മുഴുവന്‍ വായിച്ചില്ല. അവടന്നും ഇവടന്നുമൊക്കെ ചിലത് വായിച്ചു. എത്ര നല്ലതായാലും മലയാളത്തില്‍ ഈ പുസ്തകം വായിക്കരുത് എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഈ പുസ്തകമല്ല, ഏത് പുസ്തകവും ഇംഗ്ലിഷിലാണ് എഴുതപ്പെട്ടത് എങ്കില്‍ ഇംഗ്ലിഷില്‍ത്തന്നെ വായിക്കണം എന്ന പക്ഷക്കാരിയാണ് ഞാന്‍. ഇംഗ്ലിഷ് പരിഭാഷയുണ്ടെങ്കില്‍ അത് വായിക്കുക. ഇല്ലെങ്കില്‍ മാത്രം മലയാളം വായിക്കുക. ബഷീറിനെയൊക്കെ ഇംഗ്ലിഷിലാക്കിയിട്ടുണ്ടല്ലോ ആഷര്‍ സായ്പ്. എന്നാലും നമ്മള്‍ മലയാളം തന്നെയല്ലേ വായിക്കുള്ളൂ.

മലയാളികളുടെ, കൃസ്ത്യാനികളുടെ, കമ്യൂണിസ്റ്റുകാരുടെ, മലയാളി ആണുങ്ങളുടെ, പോലീസുകാരുടെ, ഇങ്ങനെ കുറെയധികം പേരുടെ പൊയ്‌മുഖം നമുക്കുമുന്നില്‍ വാക്കുകള്‍ കൊണ്ട് വരച്ചിടുന്നുണ്ട് റോയ്. ഓരോ വരിയും നൂറ് കാര്യങ്ങള്‍ പറയുന്നു. ഓരോ വരിയും ഓര്‍മിച്ചുവയ്ക്കാന്‍ തോന്നിപ്പിക്കുന്നു. ഇതില്‍ നിന്ന് ഒരി ഭാഗം കാണിച്ചുകൊണ്ട് നിര്‍ത്താം. ഇതിനേക്കാളിഷ്ടപ്പെട്ട ഒരുപാട് സ്ഥലങ്ങള്‍ പുസ്തകത്തിലുണ്ടെങ്കിലും ഇത് തന്നെ quote ചെയ്യാന്‍ ഒരു കാരണമുണ്ട്. ഈയടുത്താണ്. ഇ എം എസ് അരുന്ധതി റോയെപ്പറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വായിക്കുന്നത്. അതിനെപ്പറ്റി ഒരു ബ്ലോഗറുടെ അഭിപ്രായം ഇവിടെ വായിക്കാം. ഇ എം എസ്സിനെയും കേരളത്തിലെ കമ്യൂണിസത്തെയും പറ്റി റോയ് പറഞ്ഞ എന്ത് കാര്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് അറിഞ്ഞിരിക്കുക നല്ലതാണല്ലോ. അതിലൊരു ഭാഗം ഇതാ.

During his second term in office, Comrade E. M. S. went about implementing the Peaceful Transition more soberly. This earned him the wrath of the Chinese Communist Party. They denounced him for his “Parliamentary Cretinism” and accused him of “providing relief to the people and thereby blunting the People’s Consciousness and diverting them from the Revolution.”
Peking switched its patronage to the newest, most militant faction of the CPI(M)-the Naxalites-who had staged an armed insurrection in Naxalbari, a village in Bengal. They organized peasants into fighting cadres, seized land, expelled the owners and established People’s Courts to try Class Enemies. The Naxalite movement spread across the country and struck terror in every bourgeois heart.
In Kerala, they breathed a plume of excitement and fear into the already frightened air. Killings had begun in the north. That May there was a blurred photograph in the papers of a landlord in Palghat who had been tied to a lamp post and beheaded. His head lay on its side, some distance away from his body, in a dark puddle that could have been water, could have been blood. It was hard to tell in black and white. In the gray, predawn light.
His surprised eyes were open.
Comrade E. M. S. Namboodiripad (Running Dog, Soviet Stooge) expelled the Naxalites from his party and went on with the business of harnessing anger for parliamentary purposes.
The March that surged around the skyblue Plymouth on that skyblue December day was a part of that process. It had been organized by the Travancore-Cochin Marxist Labour Union. Their comrades in Trivandrum would march to the Secretariat and present the Charter of People’s Demands to Comrade E. M. S. himself. The orchestra petitioning its conductor. Their demands were that paddy workers, who were made to work in the fields for eleven and a half hours a day-from seven in the morning to six-thirty in the evening-be permitted to take a one-hour lunch break. That women’s wages be increased from one rupee twenty-five paisa a day to three rupees, and men’s from two rupees fifty paisa to four rupees fifty paisa a day. They were also demanding that Untouchables no longer be addressed by their caste names. They demanded not to be addressed as Achoo Parayan, or Kelan Paravan, or Kuttan Pulayan, but just as Achoo, or Kelan or Kuttan.
Cardamon Kings, Coffee Counts and Rubber Barons-old boarding-school buddies-came down from their lonely, far-flung estates and sipped chilled beer at the Sailing Club. They raised their glasses: A rose by any other name, they said, and sniggered to hide their rising panic.

ബുക്കര്‍ നോവലുകളില്‍ ഇന്ത്യക്കാരെ വായിക്കുകയാണെങ്കില്‍ ആദ്യം ഈ പുസ്തകം തന്നെ വായിക്കണമെന്നാണ് എന്റെ അഭിപ്രായം. Midnight's Children ന്റെ ഭാഷ കടുകട്ടിയാണ്. Desai യെയും Naipaul നെയുമൊക്കെ പിന്നെ വായിക്കാമെന്നേ :D

അടുത്തത്, Vernon God Little - DBC Pierre