Showing posts with label പെണ്ണ്. Show all posts
Showing posts with label പെണ്ണ്. Show all posts

Thursday, 28 April 2022

വ്യാജ ബലാല്‍സംഗ കേസുകള്‍ എന്ന കള്ളം

പ്രശസ്തരായ വ്യക്തികള്‍ക്കെതിരെ ബലാല്‍സംഗ ആരോപണം ഉയരുമ്പോള്‍ പേട്രിയാര്‍ക്കിയുടെ ഭാഗത്ത് നില്‍ക്കുന്ന പലരും ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു വാദമാണ്, ഇത് ഒരു വ്യാജ പരാതി ആണെങ്കില്‍ അയാളുടെ ജീവിതം തകരില്ലേ എന്നത്. സാധാരണക്കാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ ഈ വാദം ഉയരാറില്ല എന്നത് ശ്രദ്ധേയമാണ്. ഗോവിന്ദച്ചാമിയെ തൂക്കിലേറ്റണം എന്ന് അലമുറയിടാനാണ് പൊതുജനത്തിന് താല്‍പര്യം. വിജയ് ബാബുവിനെ ഇരയായി കാണാനും. അധികാരം കൂടുന്നതോടെ, പുരുഷന് കൂടുതല്‍ 'അവകാശങ്ങള്‍' ഉണ്ട് എന്ന പൊതുബോധം തന്നെയാണ് ഇതിന് കാരണം. ഇത്രയും പ്രശസ്തനായ, പണവും അധികാരവുമുള്ള ഒരാള്‍ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ എല്ലാവരേയും പോലെ വിചാരണ ചെയ്യപ്പെടും എന്നുള്ളത് ആ പണവും പ്രശസ്തിയും ഒരു പരിചയായേക്കും എന്ന് പ്രതീക്ഷിക്കുന്ന എല്ലാവര്‍ക്കും ഒരു ഭീഷണിയാണ് എന്നുള്ളതാണ് സത്യം. ദിലീപ്, വിജയ് ബാബു, ഹാര്‍വീ വൈന്‍സ്റ്റൈന്‍ - ഇവരെയെല്ലാം അനുകൂലിച്ച് സംസാരിക്കുന്നവരെ ഒരുമിപ്പിക്കുന്ന ഘടകം ഇതാണ്. 

ഇത്തരത്തില്‍ ആരോപണ വിധേയരായവരെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ തങ്ങളുടേത് കണക്കുകകളുടെ അടിസ്ഥാനത്തിലുള്ള, ബുദ്ധിപരമായ ഒരു നിലപാടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ഉപയോഗിക്കുന്ന വാദമാണ് വ്യാജ ബലാല്‍സംഗ പരാതികളുടെ വര്‍ധനവ്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. കരുതിക്കൂട്ടിയുള്ളതാണ്. അസത്യമാണ്. 

2014 ഇല്‍ ഡെല്‍ഹി വിമെന്‍സ് കമ്മിഷന്റേതായി പുറത്ത് വന്ന ഒരു റിപ്പോര്‍ട്ടാണ് ഇതിന് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഏപ്രില്‍ 2014 മുതല്‍ ജൂലൈ 2014 വരെയുള്ള കാലയളവില്‍ ഫയല്‍ ചെയ്ത ബലാല്‍സംഗ കേസുകളില്‍ 53.2% വും വ്യാജമാണ് എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഡാറ്റയെ എങ്ങനെയാണ് വായിക്കുന്നത് എന്നും അതിന്റെ അടിസ്ഥാനത്തില്‍ എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്നുമുള്ളത് ഈ കണക്ക് പറയുന്നവര്‍ അവഗണിക്കുന്നു. ഈ കണക്കില്‍ പറയുന്ന 'വ്യാജം' എന്നുള്ളത് വിചാരണ ഘട്ടത്തില്‍ എത്താത്ത കേസുകളാണ് എന്നുള്ളത് ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. ഒരു കേസ് കോടതി വരെ എത്താത്തതിന്, പ്രത്യേകിച്ച് ബലാല്‍സംഗ കേസുകള്‍ വിചാരണ ചെയ്യപ്പെടാത്തതിന് കാരണം അത് വ്യാജമാണ് എന്നതല്ല. നമ്മുടെ നിയമവ്യവസ്ഥയുടെ പരിമിതി, ആരോപണ വിധേയരായവരുടെ ഭാഗത്ത് നിന്നുമുള്ള ഭീഷണി, സമ്മര്‍ദ്ദം ചെലുത്തല്‍ എന്നിവയെല്ലാം അതിന് കാരണമാണ്. കേസിന് പുറകെ നടന്ന് മടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നമ്മുടെ ജഡ്ജിമാര്‍ വരെ ബലാല്‍സംഗം ചെയ്ത ആളെ കല്യാണം കഴിക്കുക എന്നുള്ളത് ഒരു പരിഹാരമായി നിര്‍ദ്ദേശിക്കാറുണ്ട്. ഇന്ത്യന്‍ കോണ്‍ടെക്സ്റ്റിലാകട്ടെ, മാതാപിതാക്കള്‍ക്ക് ബന്ധം ബോധിച്ചില്ല എന്ന കാരണത്താല്‍ മക്കളെക്കൊണ്ട് നിര്‍ബന്ധിച്ച് കേസ് കൊടുപ്പിക്കുന്നവരുമുണ്ട്. സെറ്റില്‍മെന്റ് നടന്ന കേസുകളെല്ലാം വ്യാജമാണ് എന്ന് പറയുന്നത് ബുദ്ധിക്ക് നിരക്കാത്തതാണ് എന്ന് ഇത് പറയുന്നവര്‍ക്ക് അറിയാത്തതല്ല. വാഹനാപകട കേസുകളില്‍ സ്ഥിരമായ സംഭവിക്കുന്ന കാര്യമാണിത്. എന്ന് വെച്ച് അപകടം സംഭവിച്ചില്ല എന്നോ കൈയ്യോ കാലോ ഒടിഞ്ഞിട്ടില്ല എന്നോ ആരും പറയാറില്ല. 

ഇനി നമുക്ക് വേറെ കുറച്ച് കണക്കുകള്‍ നോക്കാം. ഭര്‍ത്താവില്‍ നിന്ന് നേരിടുന്ന റേപ് കൂടി കൂട്ടിയാല്‍ സംഭവിക്കുന്നവയില്‍ 99.1% റേപ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയാണ് എന്നാണ് ഡാറ്റ പറയുന്നത്. ഇനി ഇത് കൂട്ടിയില്ല എന്ന് വിചാരിക്കൂ. എത്ര ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നറിയാമോ? 15. അതായത് നൂറ് റേപ് നടന്നാല്‍ അതില്‍ പതിനഞ്ചെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ക്രൈം റിപ്പോര്‍ട്ട് ചെയ്യുക എന്നത് ഫീമേല്‍ ലിറ്ററസിയുമായും ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് പെണ്‍ സാക്ഷരത കുറവായ സംസ്ഥാനങ്ങളായ, ബിഹാര്‍, യു.പി എന്നിവയില്‍ .5% ലൈംഗിക അതിക്രമം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2015-2016 വര്‍ഷത്തിലെ കണക്കാണിത്. ഇതിന് വേറെയും കാരണങ്ങളുണ്ട്. പോലീസിലും നീതിന്യായ വ്യവസ്ഥയിലും ഉള്ള വിശ്വാസമില്ലായ്മ അതില്‍ പ്രധാനപ്പെട്ടതാണ്. 

റേപ് കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റ് എത്രയാണെന്നറിയാമോ? 27.2% എന്ന ദയനീയമായ ഫിഗറാണ് അത്. റേപ് കേസുകളില്‍ പോലീസ് അന്വേഷണത്തിലെ പോരായ്മകള്‍, വേഗത്തിലുള്ള കോടതി പ്രൊസീഡിങ്ങ്സ് എന്നിവയുടെ അഭാവം ഇതിന് വലിയ കാരണമാണ്. ഇവിടെയാണ് മി ടൂ പോലുള്ള മൂവ്മെന്റുകളുടെ പ്രസക്തിയും. 2018 ഇല്‍ 1.56 ലക്ഷം റേപ് കേസുകള്‍ വിചാരണ ചെയ്യപ്പെട്ടു. ഇവയില്‍ 2875 കേസുകളാണ് വ്യാജമാണ് എന്ന് പോലീസ് പറയുന്നത്. അതായത് 2018 ലെ പോലീസിന്റെ കണക്ക് പ്രകാരം തന്നെ വ്യാജ റേപ് കേസുകള്‍ 1.84% മാത്രമാണ്.

2,875

Read more at: https://www.deccanherald.com/national/conviction-rate-for-rape-cases-is-only-272-792820.html
2,875

Read more at: https://www.deccanherald.com/national/conviction-rate-for-rape-cases-is-only-272-792820.html

വ്യാജമായ റേപ് പരാതികള്‍ ഉണ്ട്. അത് എല്ലാ തരം കേസുകളിലും ഉണ്ട് പക്ഷേ അത് വളരെ കുറവാണ് എന്നതാണ് സത്യം. ചര്‍ച്ചകളില്‍ വ്യാജ പരാതികള്‍ കൂടുന്നത് കാരണമാണ് റേപ് അക്യൂസ്ഡ് ആയ ആളെ അനുകൂലിച്ച് സംസാരിക്കുന്നത് എന്ന വാദം അതുകൊണ്ടുതന്നെ തെറ്റാണ്. 

ദിവ്യ ആല്‍മിത്രയുടെ ആശയം, അര്‍ച്ചന രവിയുടെ വര. ഊളബാബു സീരീസില്‍ നിന്നും.

 








Tuesday, 31 July 2018

സമരമുഖത്തിലെ സ്ത്രീവേഷങ്ങൾ | കുഞ്ഞില



പലപ്പോഴും ഞാൻ ആലോചിച്ചിട്ടുള്ള കാര്യമാണ് താലപ്പൊലിക്ക് സ്ത്രീകളെ അണിനിരത്തുന്ന വിചിത്രമായ ആചാരം എന്തിനുള്ളതാണെന്ന്.ഒരുങ്ങുകഎന്ന വാക്കുക തന്നെ പരിഹസിക്കാനോ ദേഷ്യം പിടിക്കാനോ ആണ് ആണത്തം ഉപയോഗിക്കുന്നത്. മീറ്റിങ്ങുകൾക്ക് പോകാൻ നിൽക്കുന്ന ഭർത്താവും അതിനു വേണ്ടി ഒരിക്കലും ഒരുങ്ങിത്തീരാത്ത സ്ത്രീയും സിനിമകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു വാർപ്പുമാതൃകയാണല്ലോ. അങ്ങനെയായിരിക്കുമ്പോൾത്തന്നെ ആൺകാഴ്ചയ്ക്കുവേണ്ടി, അതിന്റെ സുഖം, സംതൃപ്തി എന്നിവയ്ക്കുവേണ്ടി സ്ത്രീകൾഒരുങ്ങുകഎന്നത് സ്വീകാര്യമാണ് താനും. ഭർത്താവിന്റെ മേലുദ്യോഗസ്ഥനുവേണ്ടി അല്ലെങ്കിൽ ഓഫീസ് പാർട്ടിക്ക് വേണ്ടിയൊക്കെ ഒരുങ്ങുന്ന സ്ത്രീകൾ ഭർത്താക്കന്മാരുടെ അഭിമാനമാണ് സിനിമകളിൽ. ഓർമ്മയില്ലേ ഒരുക്കം കഴിഞ്ഞ സ്ത്രീകളെ ഭർത്താവിനോ കാമുകനോ മുന്നിൽ അവതരിപ്പിക്കാനായി മാത്രമുള്ള, മിക്കവാറും പടിയിറങ്ങിവരുന്നതായുള്ള, ഷോട്ടുകൾ?

ഈ സാഹചര്യത്തിലാണ് വസ്ത്രധാരണത്തിലെ രാഷ്ട്രീയം അല്ലെങ്കിൽ ആരുടെ കാഴ്ചയ്ക്ക് വേണ്ടിയുള്ളതാണ് സ്ത്രീയുടെ വസ്ത്രധാരണം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത് എന്ന് കരുതുന്നു.

നമുക്ക് ചർച്ച ആണുങ്ങളിലേയ്ക്ക് തിരിച്ചാലോ?

സ്ത്രീകളുടെ വസ്ത്രധാരണം, അതിലെ അവരുടെ സ്വാതന്ത്ര്യം, അതിന്റെ ഇല്ലായ്മ എന്നിവയെക്കുറിച്ച് പറയുമ്പോൾ ആദ്യം ആൺനോട്ടങ്ങളിലേയ്ക്ക് പോകാം. കാരണം പൊതു ഇടം എന്നാൽ പ്രധാനമായും ആണിടവും ആൺകാഴ്ചയുമാണ്. സ്ത്രീയുടെ എല്ലാ തീരുമാനങ്ങളിലും തനിക്ക് അവകാശമുണ്ട് എന്ന് വിചാരിക്കുന്ന ആണത്തം അത് വസ്ത്രധാരണത്തിന്റെ കാര്യത്തിലും പിന്തുടരുന്നുണ്ട്. പൊതു ഇടങ്ങളിൽ മൂന്ന് തരം ആൺകാഴ്ചകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഒന്ന്, സ്വന്തം അഭിരുചിക്ക് രസിക്കാത്ത, എന്നുവെച്ചാൽ സ്ത്രീയുടെ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങൾ കാണിക്കാം, പാടില്ല എന്ന സ്വന്തം ധാരണയ്ക്ക് ചേരാത്ത വിധത്തിൽ വസ്ത്രം ധരിച്ച ഒരു സ്ത്രീയെ അധിക്ഷേപിക്കുന്ന പുരുഷൻ. ഉദാഹരണത്തിന് ക്ലീവേജ് അഥവാ മുലയിടുക്ക് കാണുന്നു എന്നത് സ്ത്രീയ്ക്ക് യോജിച്ചതല്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന പുരുഷൻ അത്തരത്തിൽ വസ്ത്രം ധരിച്ച സ്ത്രീയെ അധിക്ഷേപിക്കും വിധത്തിൽ നോക്കുന്നു, കമന്റ് പാസ്സാക്കുന്നു, ലൈംഗികമായി ഉപദ്രവിക്കുന്നു. ഇവയെല്ലാം അധിക്ഷേപിക്കാനുള്ള പലതരം മാർഗ്ഗങ്ങളാണ്. ലക്ഷ്യം ഒന്നു തന്നെ. നിയമം ലംഘിച്ച ഒരുമ്പെട്ടവൾക്ക് തക്കതായ ശിക്ഷ കൊടുക്കുന്ന ആണത്തം. ഈ ആണത്തത്തിൽ പലപ്പോഴും സ്ത്രീകളും പങ്ക് ചേരാറുണ്ട്.

രണ്ടാമതായി കാണാൻ കഴിയുക ഒന്നാമത്തെ കൂട്ടം ആണുങ്ങൾ മേൽപറഞ്ഞ രീതിയിൽ പെരുമാറുമല്ലോ എന്ന സ്വന്തം ആവലാതി പരിഹരിക്കാൻ കഴിയാത്തതിനാൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ അസന്തുഷ്ടനായ ആണത്തം. ഉദാഹരണത്തിന് കുട്ടിപ്പാവടയിട്ട സ്ത്രീയെ അധിക്ഷേപിക്കും വിധത്തിൽ നോക്കുന്ന ആണുങ്ങളെ കണ്ട്, ഇത്തരത്തിൽ ആണുങ്ങൾ പെരുമാറും എന്നറിഞ്ഞിട്ടും ഇങ്ങനെ വസ്ത്രം ധരിച്ചുകൊണ്ട് എന്തിനാണ് സ്ത്രീകൾ ഇറങ്ങിനടക്കുന്നത് എന്ന് ദേഷ്യപ്പെടുന്ന ആളുകൾ.

ഇതേ ആവലാതി മൂലം സ്വന്തം മക്കളുടെ വസ്ത്രധാരണത്തിന് നിബന്ധനകൾ വയ്ക്കുന്ന മാതാപിതാക്കളുമുണ്ട്. പുരുഷാധിപത്യസമൂഹത്തിൽ സ്നേഹിക്കുന്നവരെ സംരക്ഷിക്കാൻ നടത്തുന്ന ചെറിയ അരാഷ്ട്രീയമായ യുദ്ധങ്ങളായാണ് ഞാൻ അവയെ കാണുന്നത്.  

പിന്നെയുള്ളത് ആണത്തം സ്ത്രീകൾക്കായി കൽപിച്ചു നൽകിയിട്ടുള്ള വസ്ത്രധാരണനിയമങ്ങളെ ലംഘിക്കുന്ന സ്ത്രീകളെ ആഘോഷിക്കുന്ന ആണത്തമാണ്. ഇക്കൂട്ടർക്ക് സ്ത്രീകൾ നിയമങ്ങളെ ലംഘിക്കുമ്പോൾ അതീവ സന്തോഷമാണ്. അത്തരം സ്ത്രീകളോട് ആദരവാണ്. ഇതിൽ ചിലർക്ക് സ്വന്തം ഭാര്യയോ കാമുകിയോ ഇത്തരത്തിൽ തന്റേടത്തോടെ തീരുമാനങ്ങളെടുക്കുന്നതും അവ പ്രദർശിപ്പിക്കുന്നതും വളരെ ഇഷ്ടമാണ്. അതിൽ അഹങ്കരിക്കാറുമുണ്ട്. സോഷ്യൽ മീഡിയ കാലത്ത് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ കുറെ ആൺ പ്രൊഫൈലുകൾ കാണാൻ കഴിയും. പരിചയത്തിലുള്ള സ്ത്രീകൾ കുട്ടിക്കുപ്പായമിട്ട ഫോട്ടോകൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുന്ന ആണത്തം.

ഒന്നും രണ്ടും വിഭാഗത്തിൽപ്പെട്ടവർ എത്രത്തോളം അപകടകാരികളാണോ. അത്രത്തോളം അപകടകാരികളാണ് ലിബറൽ, പുരോഗമനവാദക്കാർ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന മൂന്നാത്തെ കൂട്ടം എന്ന് ഞാൻ കരുതുന്നു.

ഈ മനോഭാവത്തെ സൂക്ഷ്മമായി പരിശോധിക്കുകയും അതിലെ സ്ത്രീവിരുദ്ധതയും ലൈംഗിക ചൂഷണവും തുറന്നു കാണിക്കുകയും ചെയ്യേണ്ടത് ഒരു സ്ത്രീപക്ഷ ആവശ്യമാണ്. പ്രത്യേകിച്ച് പല തരം പ്രതിഷേധപരിപാടികളും നടക്കുന്ന, വളരെ ചെറിയ പ്രായത്തിൽത്തന്നെ ആക്ടിവിസത്തിലേയ്ക്ക് കടക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത്.

ചുംബനസമരം

ചരിത്രപ്രാധാന്യമർഹിക്കുന്ന ഈ സമരം വിജയിച്ചത് ഇതിലെ സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആണുങ്ങൾ പ്രതിഷേധകസൂചകമായി പരസ്പരം ഉമ്മവെച്ചാൽ വരാതിരിക്കുന്ന എന്ത് വിപ്ലവമാണ് സ്ത്രീകൾ ഉമ്മവയ്ക്കാൻ വന്നതോടെ ഉണ്ടായത് എന്ന് അതുകൊണ്ടാണ് ആലോചിക്കേണ്ടതായി വരുന്നത്.

കോഴിക്കോട്ടെ ചുംബനസമരത്തിൽ അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്നത് ഇവിടെ വെളിപ്പെടുത്തണം എന്ന് കരുതുന്നു. ഞാൻ ഒരു സ്ത്രീയെയാണ് ചുംബിച്ചത്. കോഴിക്കോട് പുതിയബസ്റ്റാന്റ് വെച്ച് നടന്ന ഈ ചുംബനം ചുറ്റും കൂടിയ ആണുങ്ങൾ ആർപ്പ് വിളിയോടെയാണ് സ്വീകരിച്ചത്. സ്ത്രീകൾ തമ്മിലുള്ള ചുംബനവും ലൈംഗികക്രീഡകളും ആണുങ്ങൾക്ക് ഇപ്പോഴും ഫാന്റസിയാണ് എന്നുള്ള പ്രധാനപ്പെട്ട വ്യത്യാസം ഇവിടെ കാണാതെപോകരുത്. ചുംബനത്തെ ലൈംഗികതയുമായി കൂട്ടിക്കെട്ടിയവർ തന്നെയാണ് അന്നും ഇന്നും കേരളത്തിലെ ചുംബനസമര കാഴ്ചക്കാർ എന്നും ഓർക്കണം.

തീർച്ചയായും സ്ത്രീകൾ സ്വകാര്യതയിൽ ചെയ്തിരുന്ന, അവരുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു കാര്യം പരസ്യമായും ചെയ്യുന്നു എന്ന വിശ്വാസമാണ് ആ സമരത്തിന്റെ വിജയത്തിനും അതുയർത്തിയ പ്രതിഷേധങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത്. ഭാര്യയും ഭർത്താവും അടച്ചമുറിക്കുള്ളിൽ ചെയ്യുന്ന കാര്യങ്ങൾ പൊതുനിരത്തിൽ ചെയ്യരുത് എന്നാണല്ലോ സമരത്തെക്കുറിച്ച് വിപ്ലവപ്പാർട്ടിയുടെ പിണറായി വിജയനും പറഞ്ഞത്. പറഞ്ഞു വന്നത് ചുംബനസമരത്തിൽ നിന്ന് ഈയിടെ ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയയിൽ ചെയ്തുകണ്ട മാറ് തുറക്കൽ സമരം വരെ സ്ത്രീകളുടെ പങ്കാളിത്തം മാത്രം ആശ്രയിച്ച് നിലകൊണ്ടവയാണ്.

സത്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തമുള്ളതുകൊണ്ട് മാത്രമാണ് ഈ സമരങ്ങളിലെല്ലാം തന്നെ ലൈംഗികത കടന്നുവരുന്നത്. കാരണം സ്ത്രീശരീരത്തെ ലൈംഗികമായല്ലാതെ സമീപിക്കാൻ സമൂഹം നാളിത്രയായിട്ടും പഠിച്ചിട്ടല്ല എന്നതുതന്നെ.

നഗ്നമുലകൾ ആരുടേത്

ഇവിടെയാണ്  നേരത്തെ പറഞ്ഞ മൂന്നാമത്തെ ഗണത്തിൽപ്പെടുന്ന ആണത്തം കടന്നുവരുന്നത്. ഈ ആണത്തത്തിന്റെ സംതൃപ്തിക്ക് (അതിന് ആഗ്രഹിച്ചില്ലെങ്കിൽപ്പോലും) കാരണമാകുന്നുവെന്നതുകൊണ്ടാണ് മാറ് തുറക്കൽ എന്ന സമരമുറയാകട്ടെ, സോഷ്യൽ മീഡിയയിൽ വളരെ ചെറിയ പ്രായത്തിൽത്തന്നെ (പ്രത്യേകിച്ച് 18-25 വയസ്സ് ) ലൈംഗികതയെക്കുറിച്ചെഴുതുന്നവരാകട്ടെ, ലൈംഗികതയുമായി ബന്ധപ്പെട്ട സ്വന്തം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നവരാകട്ടെ, ഇവരെ അഭിനന്ദിക്കാനും ആഘോഷിക്കാനും ഒരു കൂട്ടം ആണുങ്ങൾ ഏത് സമയത്തും തയ്യാറായി നിൽക്കുന്നത്.

ശ്രദ്ധിക്കണം പെണ്ണുങ്ങൾ ഇവയെല്ലാം ചെയ്യുന്നത് എന്ത് ലക്ഷ്യം വെച്ചാണെന്നുള്ളതുമായി ഇക്കൂട്ടരുടെ ഐക്യദാർഢ്യവുമായി യാതൊരു ബന്ധവുമില്ല. ഉദാഹരണത്തിന് പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടി കുട്ടിപ്പാവാടയിട്ട് ഫോട്ടോ പരസ്യപ്പെടുത്തി എന്ന് വയ്ക്കുക. സ്വന്തം ക്ലാസ്സിൽ കുട്ടിപ്പാവാടകളിടുന്ന സ്ത്രീകൾ ആരുടെകൂടെയും കിടക്കുന്നവരാണെന്ന് ഒരു അധ്യാപകൻ പറഞ്ഞതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് അത് ചെയ്തതെന്ന് വയ്ക്കുക. ഈ പ്രതിഷേധത്തെ അനുകൂലിച്ചുകൊണ്ട് പ്രസംഗം നടത്തുന്ന ആണത്തത്തിൽ ഭൂരിഭാഗം പേരും സ്ത്രീശരീരത്തിന്റെ വസ്തുവത്കരണത്തെ അനുകൂലിച്ച് കൊണ്ടാണ് അത് ചെയ്യുന്നത് എന്നുള്ളതാണ് സത്യം. അത് പ്രത്യയശാസ്ത്രമല്ല, ഇനി ആണെങ്കിൽത്തന്നെ അത് പുരുഷമേധാവിത്വം എന്ന പ്രത്യയശാസ്ത്രം മാത്രംമാണ് മുന്നോട്ട് വയ്ക്കുന്നത്. എങ്ങനെയന്നല്ലേ.

വസ്ത്രം ഉപേക്ഷിച്ച് മാറിടം തുറന്നുകാണിച്ച് സ്ത്രീകളായാലും, കാമുകനോടൊപ്പമുള്ളതോ അല്ലാത്തതോ ആയ അർദ്ധനഗ്ന ചിത്രങ്ങൾ പ്രസിദ്ധപ്പെടുന്നവരായാലും ആണത്തം എപ്പോഴും പിന്താങ്ങുന്നത് യുവതികളെയാണ്. സുന്ദരികളെയാണ്. സ്വന്തം ഭാര്യമാരെയോ കാമുകിമാരെയോ ഇത്തരത്തിൽ പിന്താങ്ങുന്ന ആണത്തവും വ്യത്യസ്തമല്ല. ഭാര്യമാരും യുവതികളാണ്. ചിലപ്പോൾ മോഡലുകളാണ്. സത്യത്തിൽ ഈ സമരമുറകൾ രൂപകൽപന ചെയ്തിരിക്കുന്നതുതന്നെ ഇതേ ആണത്തത്തിലൂന്നിയാണ്.

ചുക്കിച്ചുളിഞ്ഞ ശരീരമുള്ള സ്വന്തം അമ്മമാരുടെ അർദ്ധനഗ്നമോ നഗ്നമോ ആയ ഫോട്ടോകൾ ആണുങ്ങൾ പ്രോൽസാഹിപ്പിച്ച് ഞാനിതുവരെ കണ്ടിട്ടില്ല. അമ്മ ബിക്കിനിയിട്ടു. ഞാൻ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ ഫോട്ടോകൾ ആൺമക്കളുടെ ടൈംലൈനുകളിൽ തെളിയാറില്ല. എന്തിന് പല രാജ്യങ്ങളിലും നടന്നിട്ടുള്ളതായ, സ്ട്രെച്ച് മാർക്കുകളുള്ള നഗ്ന സ്ത്രീശരീരങ്ങൾ അല്ലെങ്കിൽ തീയേറ്റ് പൊള്ളിയതിനാൽ വിരൂപംഎന്ന് ഇതേ ആണത്തം കരുതുന്ന ശരീരങ്ങൾ, വാർദ്ധക്യത്തിലെ നഗ്നത എന്നിവയൊന്നും മലയാളി ആണത്തം സ്വന്തം വീടുകളിലോ ആക്ടിവിസത്തിലോ എഴുന്നള്ളിച്ച് കണ്ടിട്ടില്ല. നേരത്തെ പറഞ്ഞ ഉമ്മസമരത്തിൽത്തന്നെ യുവതികളുള്ള ചുംബന ഫോട്ടോകളാണ് മാധ്യമങ്ങളും സോഷ്യൽ മാധ്യമങ്ങളും ആഘോഷിച്ചത്. മധ്യവയസ്കരായുള്ളവരും പങ്കെടുത്തിരുന്നുവെങ്കിലും അവരുടേത് ആഘോഷിക്കപ്പെട്ട ചുംബനങ്ങളായിരുന്നില്ല. വൃദ്ധർ പങ്കെടുത്തതായി അറിവുമില്ല.

സോഷ്യൽ മീഡിയയിൽത്തന്നെ കുട്ടിക്കുപ്പായമിടുമ്പോൾ തെറി വിളി കേൾക്കേണ്ടതായി വരുന്ന സ്ത്രീകളുമുണ്ട്. തടിച്ച ശരീരമുള്ളവർ, കറുത്തവർ എന്നിവർ ദിവസേന അവഹേളിക്കപ്പെടുന്നു. നമ്മുടെ സിനിമകളിലെ ഇത്തരം പ്രവണതകൾ മീമുകളായി വരുന്നത് സോഷ്യൽ മീഡിയയിൽത്തന്നെയാണല്ലോ. (ചിത്രം 1. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ രൂപം മൂലം അധിക്ഷേപിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രം. ഇവർ പിന്നീട് ഓൺലൈനിൽ മീമുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.)

ചിത്രം 1. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ രൂപം മൂലം അധിക്ഷേപിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രം. ഇവർ പിന്നീട് ഓൺലൈനിൽ മീമുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.


നഗ്നത എന്നത് ആൺ നോട്ടത്തെ അലോസരപ്പെടുത്താത്തതായിരിക്കുമ്പോൾ മാത്രമേ പിന്തുണയ്ക്കപ്പെടുന്നുള്ളു എന്നർത്ഥം. അലോസരപ്പെടുത്താതിരുന്നാൽ മാത്രം പോര, സുഖിപ്പിക്കുകയും വേണം എന്നിടത്താണ് അതിലെ ഹിംസ സുവ്യക്തമാകുന്നത്.

ആഘോഷിക്കപ്പെടുന്ന വസ്ത്രങ്ങൾ

എപ്പോഴും കൂടുതൽ നഗ്നത കാണിക്കുന്ന വസ്ത്രങ്ങൾ ആണത്തം ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതുണ്ട്. ഇവിടെ സ്ത്രീകളുടെ നോട്ടവും ആൺ നോട്ടവും വേർതിരിച്ച് തന്നെ കാണേണ്ടതായി വരും. ചെറിയ നിക്കറി (ഷോർട്ട്സ്) ട്ടു എന്ന കാരണത്താൽ ഒരു സ്ത്രീ അധിക്ഷേപിക്കപ്പെട്ടു എന്ന സാഹചര്യത്തിൽ മറ്റൊരു സ്ത്രീ പ്രതിഷേധസൂചകമായി ചെറിയ നിക്കറിട്ട് നിരത്തിലിറങ്ങാം എന്ന ഒരു പരിപാടി ആസൂത്രണം ചെയ്യുന്നു എന്ന് കരുതുക. ഇതിനെ സ്ത്രീകൾ പിന്തുണയ്ക്കുന്നതും ആണത്തം പിന്തുണയ്ക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് എന്നാണ് പറഞ്ഞുവരുന്നത്.

ഒരു സ്ത്രീ ഈ പ്രതിഷേധ പരിപാടിയെ പിന്തുണയ്ക്കുന്നു. എന്നാൽ അവർ സ്വയം ഷോർട്ട്സ് ധരിച്ച് നിരത്തിലിറങ്ങാൻ ആഗ്രഹിക്കുന്നില്ല. അതിനുംകൂടിയുള്ള സ്വാതന്ത്ര്യമാണ് ഫെമിനിസം എന്ന് ആൺകൂട്ടങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അവരുടെ ഫെമിനിസം പലപ്പോഴും എത്രത്തോളം ചെറിയ നിക്കറിട്ട സ്ത്രീശരീരങ്ങളെ നിരത്തിലിറക്കാം എന്നതുമാത്രമാണ്. കാരണം വീട്ടിലിരുന്നോ ജോലിക്കിടയിലോ സ്ത്രീശരീരത്തിന്റെ മുകളിൽ ആണധികാരം കാണിക്കുന്ന ഹിംസയെക്കുറിച്ച് ലേഖനം എഴുതുന്ന സ്ത്രീയേക്കാൾ, ഹിജാബ് ധരിച്ച് സ്ത്രീകളുടെ അവകാശത്തെപ്പറ്റി സംസാരിക്കുന്ന സ്ത്രീയേക്കാൾ, ഓട്ടോറിക്ഷയോടിക്കാനുള്ള തന്റെ അവകാശത്തിനുവേണ്ടി പൊരുതുന്ന സ്ത്രീയേക്കാൾ എന്തുകൊണ്ടും അവർക്ക്  പ്രിയം, കാണാവുന്ന, തൊട്ടടുത്ത വീട്ടിലെയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കുന്നതാണ്. ആ ബിക്കിനികളും നിക്കറുകളും തുറന്ന മുലകളുമാണ് വിറ്റ് പോകുന്നത്’.

ശരീരം പ്രദർശിപ്പിക്കാതെയുള്ള ഫെമിനിസം ഫെമിനിസമല്ല എന്ന അപകടകരവും അത്യന്തം സ്ത്രീവിരുദ്ധവുമായ ആശയം പോലും ഈ ആൺപിന്തുണ മുന്നോട്ട് വയ്ക്കുകയാണ് ചെയ്യുന്നത്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയ്ക്ക് പങ്കെടുക്കാൻ കഴിയാത്ത, ശരീരം മുഴുവൻ പാടുകളുള്ള, പൊള്ളിയ ഒരു സ്ത്രീയ്ക്ക് പിന്തുണ ലഭിക്കാത്ത, എന്തിന് നിക്കറോ ബിക്കിനിയോ ഇടാൻ താത്പര്യപ്പെടാത്ത സ്ത്രീകൾക്ക് പിന്തുണ ലഭിക്കാത്ത സമരങ്ങൾ സ്ത്രീപക്ഷമാകുന്നതെങ്ങനെ?

അപ്പോൾ സമരമുഖത്തിലെ സ്ത്രീകൾ പിരിഞ്ഞ് പോകണമെന്നാണോ? ഇഷ്ടമുള്ള രീതിയിൽ പ്രതിഷേധിക്കാൻ പാടില്ലെന്നാണോ? ഇപ്പറഞ്ഞതനുസരിച്ച് ഒരു സ്ത്രീ ഇഷ്ടമുള്ള വസ്ത്രമിട്ട് നടക്കാനിറങ്ങിയാലും അത് ശരീരം പ്രദർശിപ്പിക്കുന്നതാണെങ്കിൽ അത് ആൺ നോട്ടങ്ങൾക്കുവേണ്ടി മാത്രമുള്ളതായിത്തീരുകയാണ് എന്നാണോ?

അല്ല. മാറുന്ന ചുറ്റുപാടുകൾക്കനുസരിച്ച് വസ്ത്രധാരണത്തിന്റെ രാഷ്ട്രീയവും മാറുന്നു. ഒരു സ്ത്രീയുടെ വസ്ത്രധാരണരീതി അവർ തീരുമാനിക്കുന്നതെന്തായാലും, അതിന് അതിന്റേതായ നിലനിൽപാണുള്ളത്. അവിടെ അതിനുള്ള രാഷ്ട്രീയവും സ്വന്തമായാണ് നിലനിൽക്കുന്നത്. എന്നാൽ ഈ വസ്ത്രധാരണരീതികൾ ആൺനോട്ടങ്ങളിലൂടെ സ്ത്രീവാദവുമായി ബന്ധിപ്പിക്കുമ്പോഴാണ് പ്രശ്നം.

സെറ്റ് സാരിയുടുത്താൽ തിരുവാതിരക്കളിയും താലപ്പൊലിയുമാണ് ചേരുക എന്നത് ആൺവായനയാണ്. അതുടുത്തുകൊണ്ട് തെങ്ങ് കയറുകയാണ് പെണ്ണുങ്ങൾക്കിഷ്ടമെങ്കിൽ അങ്ങനെയായിരിക്കണം. സെറ്റ് സാരിയുടുക്കേണ്ട ദിവസം പർദ്ദയിട്ടുകൊണ്ട് വരരുത് എന്ന് ഉത്തരവിറങ്ങിയാൽ ബിക്കിനിയിട്ടുകൊണ്ടല്ല, പർദ്ദയിട്ടുകൊണ്ടാണ് നിരത്തിലിറങ്ങേണ്ടത്. അതേസമയം പർദ്ദയിടാൻ മനസ്സില്ല എന്ന് പറയുന്ന പെണ്ണിനോട് എന്നാൽ ബിക്കിനിയിട്ട് സമരം ചെയ്യൂ എന്ന് പറയുന്ന ആണത്തത്തെ ചെറുക്കേണ്ടതുണ്ട്.

ബിക്കിനിയിട്ട സ്ത്രീയെ ആക്രമിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിരത്തിലിറങ്ങുമ്പോൾ ബിക്കിനി ഇട്ടുകൊണ്ടാകണം എന്നത് സ്ത്രീവാദമല്ല, അത് പുരുഷാധിപത്യമാണ്. വിനായകൻ എന്ന ദളിത് യുവാവിനെ മുടി നീട്ടി വളർത്തി എന്ന് പറഞ്ഞ പോലീസിനെതിരെ ശബ്ദമുയർത്താൻ ആണുങ്ങളെല്ലാം മുടിനീട്ടണം എന്നല്ല സമരങ്ങൾ പറഞ്ഞത്. ദളിത് വിരുദ്ധതയാണ് വിനായകനെ കൊന്നത് എന്നും അതിനെതിരെയാണ് സമരം എന്നും നമുക്കറിയാം. സ്ത്രീയുടെ ശരീരത്തിനുനേരെയുണ്ടാകുന്ന ആക്രമണം സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും മൂലമാണ്. ഒരു സ്ത്രീയുടെ വസ്ത്രം പോലും അതിനോടാണ് മല്ലിടുന്നത് എന്നതാണ് സത്യം.

ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് സംഘടിത മാസികയിലാണ്.

Thursday, 13 July 2017

സ്റ്റീരിയോടിപ്പിക്കൽ പെണ്ണ്

നിങ്ങളിപ്പറയുന്ന വാർപ്പുമാതൃകകൾ മുഴുവനും ആൺധികാരബോധം ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകൾ ഒളിച്ചും പാത്തും സാഹസികത കാണിക്കുന്നതിൽ മിടുക്കരാണ്. ഈ പുരുഷന്മാരിങ്ങനെ അധികാരത്തോടെ, വേണ്ട, പറ്റില്ല, ഗംഗയിപ്പ പോകണ്ട എന്നൊക്കെ പറയുമ്പോൾ ഉടൻ ബുദ്ധിമതികളും നാഗവല്ലികളുമായ സ്ത്രീകൾ മുഴുവൻ ഓരോരോ അടവുകൾ പ്രയോഗിക്കും. ചെലപ്പൊ ഒച്ചയെടുക്കും, ഭീഷണിപ്പെടുത്തും, കെഞ്ചും, കൊഞ്ചും. ആടോ, കാര്യം നടത്തണ്ടെ പിന്നെ. ഇമോഷനൽ ബ്ലാക്ക്മെയിലിങ്ങ് ഒക്കെ നിങ്ങള് തന്ന സമ്മാനമാണ്. ലൈൻ മാറ്റിപ്പിടിച്ച് 'എന്നോടിപ്പോൾ പഴ.പോലെ സ്നേഹമില്ല' എന്ന് പറഞ്ഞാൽ കാര്യം സാധിക്കുമെങ്കിൽ അത്. അല്ലെങ്കിൽ മറ്റൊന്ന്. അപ്പൊ ദേ വരുന്നു സ്റ്റീരിയോടൈപ്. തലയണമന്ത്രം, കൈവിഷം. .. ഈ സ്റ്റീരിയോടൈപ് ഉണ്ടാക്കണേന് മുമ്പ് ഒരു സർവേ എടുക്കണം. സ്ത്രീകളുടെ ആവശ്യങ്ങളോട് പുരുഷാധിപത്യം മറുപടി പറയുന്നതെങ്ങനെ. എന്നട്ട് അതിനെപ്പിടിച്ച് സിനിമേലും കഥേലുമൊക്കെയിട്. അപ്പക്കാണാം.

Sunday, 11 December 2016

മെമ്മറീസ് ഓഫ്: കലാസ്വാദകരുടെ കപടവാദങ്ങൾ

മെമറീസ് ഓഫ് എ മെഷീൻ എന്ന ഹൃസ്വചിത്രത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. കനി കുസൃതി എന്ന നടിയുമായി ഒരു ചിത്രം സംവിധാനം ചെയ്തതതിൽപ്പിന്നെ അവരുടെ വലിയൊരു ആരാധികയായിക്കഴിഞ്ഞിരുന്നു. ഷൈലജയുടെ ചിത്രത്തിന്റെ സ്വഭാവവും ഭാഷയുമെല്ലാം കാണാനും അതീവ ജിജ്ഞാസയായിരുന്നു. ഒടുവിൽ ചിത്രം യൂട്യൂബിൽ റിലീസ് ചെയപ്പെട്ടു. സിനിമ കണ്ടപ്പോൾ രണ്ടേ രണ്ട് വികാരങ്ങളാണ് തോന്നിയത്. കനിയുടെ അഭിനയം എന്ത് ഭംഗിയാണ് എന്നതിന്റെ സന്തോഷവും ലൈംഗിക പീഡനം, ബാല ലൈംഗിക പീഡനം എന്നിവയോട് സിനിമ പുലർത്തുന്ന സമീപനത്തോടുള്ള അമർഷവും വിയോജിപ്പും. സിനിമ:



പതിവുപോലെ, ഒരു സോഷ്യൽ മീഡിയ ചർച്ചയിൽ എന്റെ അഭിപ്രായം പങ്ക് വയ്ക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ മലയാളി ആണത്തത്തിന്റെ സഹായത്തോടെ എനിക്ക് ചില കാര്യങ്ങൾ മനസ്സിലായി.
  • ഈ റോൾ ചെയ്തതിന് ആളുകൾ കനി കുസൃതിയെ വേട്ടയാടുന്നു. 
  • കനി കുസൃതി എന്ന നടിയുടെ സ്വന്തം കഥയാണിത് എന്ന് വാർത്ത പ്രചരിക്കുന്നു. 
  • ഈ സിനിമ യൂട്യൂബിൽ നിന്ന് എടുത്തു കളയണം എന്ന ആവശ്യം (കൂട്ടം ചേർന്നുള്ളതാണ് ഇവയെല്ലാം. മോബ് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ) ഉയർന്ന് വരുന്നു. 
  • ഇതിനു പുറമെ മലയാളികൾക്ക് സുപരിചിതമായ തെറി വിളികൾ - രഞ്ജിനി ഹരിദാസ്, മറിയ ഷറപ്പോവ എന്നിവർക്കെല്ലാം ദാനം ചെയ്ത രീതിയിൽ - ഉയരുന്നു. ഇവ പ്രധാനമായും കനിക്ക് നേരെയാണ്. 
  • എല്ലാവരുടെയും വാദം ഈ സിനിമ ബാല ലൈംഗിക പീഡനത്തെ അനുകൂലിക്കുന്നു, പീഡകർക്ക് പ്രചോദനം നൽകുന്നു എന്നിവയെല്ലാമാണ്. 
ഇത്രയും മനസ്സിലായതോടെ എന്റെ കാര്യം കഷ്ടത്തിലായി. ബാല ലൈംഗിക പീഡനത്തെപ്പറ്റിയോ ലൈംഗിക പീഡനത്തെപ്പറ്റിയോ എനിക്ക് പോലും സംസാരിക്കാൻ വയ്യാതായി. പോലും എന്ന് പറയുന്നത് പലരെയും പോലെ ഞാനും ലൈംഗികപീഡനത്തിന്റെ ഇരയാണ് എന്നതുകൊണ്ടാണ്. അതായത് ഒരു വിക്റ്റിമിനു പോലും തന്റെ അഭിപ്രായം പങ്ക് വയ്ക്കാൻ കഴിയാത്ത രീതിയിലേയ്ക്ക് മോബിന്റെ ഇടപെടലും അക്രമവും വളർന്നു കഴിഞ്ഞിരുന്നു. ബാല ലൈംഗിക പീഡനത്തെ അനുകൂലിച്ച് കൊണ്ട് സംസാരിച്ച ഒരു യൂസറിനുനേരെ ഫേസ്ബുക്കിൽ അക്രമം പ്രചരിപ്പിക്കുകയായിരുന്ന ഒരു പോസ്റ്റിൽ മോബിലെ ഒരംഗം പറഞ്ഞത്, സൽമാൻ മുഹമ്മദ് എന്ന ആ യൂസർ തന്റെ നിലപാട് കാരണം ജയിലിലായില്ല എന്നതോർത്ത് സമാധാനിക്കണം എന്നാണ്. ഇത്തരം പോസ്റ്റുകളിൽ അതിവേഗം പ്രചരിക്കുകയായിരുന്ന ഹിംസ ആരും ചോദ്യം ചെയ്ക് കണ്ടില്ല. അധികം വൈകാതെ കനി കുസൃതിയുടെ ഫേസ്ബുക്ക് പേജ് മാസ് റിപ്പോർട്ട് ചെയ്യപ്പെടുകയും അത് ഫേസ്ബുക്ക് എടുത്തുകളയുകയും ചെയ്തു. എന്നാൽ മലയാളികളുടെ ആത്മരോഷം അടങ്ങിയിരുന്നില്ല.

കനിയുടെ പ്രൊഫൈൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കിനെഴുതുകയും മണിക്കൂറുകൾക്കുള്ളിൽ അവർ വിലക്കെടുത്തുമാറ്റുകയും ചെയ്തു. ഇതിനുശേഷവും മലയാളി ആണത്തം തെളിവെടുക്കലിൽ വാപൃതരായിരുന്നു. കനി സ്വയം പ്രൊഫൈൽ ഡീആക്റ്റിവേറ്റ് ചെയ്തതല്ല എന്നുറപ്പിക്കാൻ തെളിവായി സ്ക്രീൻഷോട്ടുകൾ വേണം എന്നുപോലും അവർ ആവശ്യപ്പെട്ടു. ബലാൽസംഗം ചെയ്യപ്പെട്ടു എന്നതിന് തെളിവ് ചോദിച്ച് മടുത്തതുകൊണ്ടാണോ എന്നറിയില്ല ഇത്തവണ സൈബർ ഹരാസ്മെന്റിലേയ്ക്ക് ആളുകൾ തിരിഞ്ഞത്. ഇത്രയും ആയതോടെ ഒരു സിനിമാസംവിധായിക എന്ന നിലയിൽ എനിക്ക് വിമ്മിട്ടം തുടങ്ങി. ഒരു സിനിമ പിടിച്ചതിന്റെ പേരിൽ കലാകാർ ഇത്രയും വേട്ടയാടപ്പെടുന്നു എന്നുണ്ടെങ്കിൽ അതിന് മറുപടിയും സിനിമയിൽക്കൂടെയാവണം എന്നെനിക്ക് തോന്നി. അങ്ങനെയാണ് മെമറീസ് ഓഫ് എ മെഷീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ചിത്രം നിർമിക്കാൻ തുനിഞ്ഞത്. 2012 ലെ കോൽക്കത്ത വിന്ററിലാണ് ഞാൻ സിനിമ 'പഠിക്കണം' എന്ന ആഗ്രഹവുമായി സിനിമ സ്കൂളിൽ ചേരുന്നത്. എന്നാൽ എത്രയോ ക്ലാസ്സുകൾക്കും സിനിമകൾക്കുമെല്ലാം ശേഷം ഇപ്പോഴാണ് സിനിമ എന്ന അതി ശക്തമായ ഭാഷയെ ഉപയോഗിച്ച് ഞാൻ ഒരു പരീക്ഷണത്തിന് തുനിഞ്ഞത്. മെമറീസ് ഓഫ് എ മെർമെയ്ഡ് എന്ന സീക്വൽ അങ്ങനെയാണ് ജനിക്കുന്നത്.
സിനിമ:




സംവിധായിക എന്ന നിലയിൽ ഷൈലജയുടെ ഭാഷയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാലും സീക്വൽ എന്ന് പറയുമ്പോൾ അതേ ഭാഷ തന്നെ ഉപയോഗിക്കണം എന്ന് ഉറപ്പിക്കുകയാണ് ആദ്യം ചെയ്തത്. എന്നാൽ ചില കാര്യങ്ങളിൽ എനിക്ക് എന്റെ നിലപാടുകളെ തിരുത്താനൊട്ടു തോന്നിയുമില്ല. അതിന്റെ ഫലമാണ് മെമറീസ് ഓഫ് എ മെർമെയ്ഡ് എന്ന സിനിമയും അതിലൂടെ പുറത്ത് വന്ന പല സത്യങ്ങളും. എങ്ങനെയാണ് എന്റെ ചിത്രം ഷൈലജയുടേതിന് സീക്വലാകുന്നത് എന്നാദ്യം പറയാം.

  • ആദ്യം തന്നെ ഷൈലജയുടെ മെമറീസ് എന്ന ചിത്രം കാരണം ഉത്ഭവിച്ച മോബ് മെന്റാലിറ്റിക്ക് ഒരു മറുപടിയായും അതിനെ പരീക്ഷിക്കാനുമാണ് ഞാൻ ഈ പടം പിടിക്കുന്നത്. ആദ്യത്തേതില്ലാതെ രണ്ടാമത്തേതിന് നിലനിൽപില്ല. 
  • മനഃപ്പൂർവം വരുത്തിയ സമാനതകൾ: സെറ്റിങ്ങ്. ഒരു കിടക്കമേൽ നടക്കുന്ന സംഭാഷണം. കനി ധരിച്ചിരുന്ന വസ്ത്രം. ലാർസ് വോണ ട്രയറുടെ വാചകം പോലെ തുടക്കത്തിൽ ടോണി മോറിസന്റെ വാക്യങ്ങൾ. നിംഫോമാനിയാക്കിന്റെ ഡി വി ഡി കാണിക്കുംപോലെ 'ദി ട്രൂത്ത് എബൌട്ട് മി' എന്ന പുസ്തകം. ലോങ്ങ് ടേക്. 
  • മനഃപ്പൂർവം വരുത്തിയ വ്യത്യാസങ്ങൾ: ആദ്യത്തെ ഷോട്ട്. ഈ ഷോട്ട് ഒഴിച്ചു നിർത്തിയാൽ രണ്ട് സിനിമകളും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. എന്റെ പരീക്ഷണം ആദ്യത്തെ ഷോട്ടിന്റെ കൂട്ടിച്ചേർക്കൽ തന്നെയാണ്.
    പീഡകൻ ഒരു അപരിചിതൻ/പുറത്തുള്ള ആൾ അല്ല. അത് കുടുംത്തിനുള്ളിലുള്ള വ്യക്തിയാണ്.
    കാമറ ഒരു പുരുഷന്റെ പോയിന്റ് ഓഫ് വ്യൂ അല്ല. അത് ഡയറക്ടറുടെ പോയിന്റ് ഓഫ് വ്യൂ ആണ്. അതുകൊണ്ടുതന്നെ കഥ കേൾക്കുന്ന കാമുകൻ/ഭർത്താവ് എന്നയാളുടെ ശരീരം സ്ക്രീനിൽ കാണാം.
    ബ്ലാക്ക് ആന്റ് വൈറ്റ്. ചില കഥകൾ പറയുമ്പോൾ സ്വാഭാവികമായും വന്നുചേരുന്ന തീരുമാനങ്ങളിലൊന്ന്.പരീക്ഷണവുമായി യാതൊരു ബന്ധവുമില്ല.
  • അറിയാതെ പറ്റിപ്പോയ അബദ്ധങ്ങൾ. കനിയുടെ അഭിനയത്തോട് പരമാവധി അടുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ആ കലയിൽ പ്രാവീണ്യമില്ലാത്തതുകൊണ്ട് സാധിച്ചില്ല. 
ഇനി ഈ പരീക്ഷണത്തിന്റെ ഫലം എന്താണെന്ന് നോക്കാം.

വിരലിലെണ്ണാവുന്ന തന്തയ്ക്ക് വിളികൾ ഒഴിച്ചാൽ ഞാൻ പ്രതീക്ഷിച്ചതുപോലെത്തന്നെ സംവിധാനം ചെയ്ത ആളെന്ന നിലയിലോ അഭിനയിച്ച ആളെന്ന് നിലയിലോ എനിക്കെതിരെ യാതൊരു എതിർപ്പും ഉണ്ടായില്ല. ഇത് അഭിനേത്രിയുടെ സ്വന്തം അനുഭവമാണെന്ന് ആരും അനുമാനിച്ചില്ല. ഇത് കണ്ട് പല അച്ഛന്മാരും സ്വന്തം പെൺകുട്ടികളെ ബലാൽസംഗം ചെയ്യും എന്ന് ആശങ്കപ്പെട്ടില്ല. എന്നെ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആരും ആഹ്വാനം ചെയ്തില്ല. ഒരേയൊരു ഷോട്ട് കൊണ്ട് ആളുകളുടെ അഭിപ്രായം എത്ര പെട്ടന്ന് മാറി!

ഒരു പരീക്ഷണമാവുമ്പോൾ അതിന്റെ ഫലം കൃത്യമായി രേഖപ്പെടുത്തണം എന്നുള്ളതുകൊണ്ട്, എന്താണ്, എവിടെയാണ് മെർമെയ്ഡിനെ ആളുകൾ സ്വീകരിക്കുകയും, മെഷീനെതിരെ അതേ ആളുകൾ അക്രമാസക്തരാകുകയും ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഞാൻ (മെർമെയ്ഡിൽ അഭിനയിച്ച ഞാൻ) ഒരു അറിയപ്പെടുന്ന നടി അല്ല. അറിയപ്പെടുന്ന നടികളെല്ലാം അഭിമുഖീകരിക്കുന്ന ഒരു പ്രതിഭാസമാണ്, 'നമ്മുടെ കുട്ടി' സിന്റ്രോം. ബോളിവുഡിൽ ഇതുള്ളതായി എനിക്കറിവില്ല. എന്നാൽ മലയാളികൾക്ക് സ്വന്തമായി വരുമാനമുള്ള, ജോലിയുള്ള, അഭിപ്രായം പറയാൻ ഇടമുള്ള എല്ലാ സ്ത്രീകളെയും 'നമ്മുടെ' എന്ന ആഭാസത്തിൽ തളച്ചിടാൻ വലിയ ശുഷ്കാന്തിയാണ്. പല അഭിമുഖളങ്ങളിലും മലയാളികളായ നടികൾ നേരിടുന്ന ഒരു ചോദ്യമാണ്, നമ്മുടെ മലയാളത്തെ മറന്ന് തമിഴിലോ തെലുങ്കിലോ അഭിനയിക്കുന്നതെന്തിനാണ് എന്ന്. മിക്കവരും അവിടെ പ്രതിഫലം കൂടുതലാണ് എന്ന് പറയുന്നതിനോടൊപ്പം 'എന്നാലും വീട് പോലെ തോന്നുന്നത്' അല്ലെങ്കിൽ 'കുടുംബം പോലെ തോന്നുന്നത്' മലയാളത്തിലാണ് എന്ന് പല്ലവി പാടാറുമുണ്ട്.

അതേ സമയം നടന്മാർ മറ്റ് ഭാഷകളിൽ അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണ്. നമ്മുടെ കുടുംബമഹിമയും പാരമ്പര്യവും പുറംലോകത്തെത്തിക്കുക അവരുടെ കടമയത്രേ. മഞ്ജു വാര്യർ അഭിനയത്തിലേയ്ക്ക് തിരിച്ചുവരുന്നത് ആഘോഷിച്ച മലയാളികളിൽ പലരും കുടുംബത്തെ കുട്ടിയുടെ മടക്കമായാണ് അതിനെ കണ്ടത്. അല്ലാതെ സ്വതന്ത്രമായി എടുത്ത ഒരു പെൺ തീരുമാനം എന്ന നിലയിലല്ല. അതുകൊണ്ടുതന്നെയാണ് അവർ വിവാഹമോചനത്തിനുശേഷം നഷ്ടപരിഹാരം വേണ്ടെന്ന് തീരുമാനിച്ചപ്പോൾ മലയാളികൾ അതൊരു ഉദാത്ത ഉത്തമഭാര്യ ഉദാഹരണമായി കൊണ്ടാടിയതും. നേരെ മറിച്ച് പെണ്ണുങ്ങൾ വഴക്കടിച്ച് വായിട്ടലച്ച് നേടിയെടുത്ത ആ അവകാശം അവർ ചോദിച്ചു വാങ്ങിയിരുന്നെങ്കിൽ പണമില്ലാതെ എങ്ങനെ മുന്നോട്ട് പോകും എന്നാലോചിച്ച് മാത്രം വിവാഹമോചനം നേടാതിരിക്കുന്ന എത്രയോ സ്ത്രീകൾക്ക് പ്രചോദനമാകുമായിരുന്നു. ആ ഒരു തീരുമാനം ഏതെങ്കിലും നടി പരസ്യമായി പ്രഖ്യാപിച്ചെടുത്താൽ നമ്മുടെ ഈ സിനിമാ കുടുംബവും അതിലെ കാർന്നോമ്മാരും എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നറിയാൻ വളരെ താൽപര്യമുണ്ട്. ഈ കുടുംബം എന്ന ഇടത്തിലാണ് കനി കുസൃതി എന്ന നടി തന്റെ ആദ്യ ലൈംഗികാനുഭവം പങ്ക് വയ്ക്കുന്നത് എന്ന് പറയുമ്പോൾ കാര്യം തെളിഞ്ഞ് വരുന്നില്ലേ. ഇല്ലത്തെ കുട്ടി രതിസുഖത്തെക്കുറിച്ച് സംസാരിക്കുകയോ? ശിവ ശിവ!

ഇനി ഈ അക്രമം അഴിച്ചുവിട്ടവരിൽ പലരും പറഞ്ഞിരുന്ന ന്യായം മെഷീൻ ബാലലൈംഗികപീഡനത്തെ അനുകൂലിക്കുന്നു എന്നതാണ്. ചുരുക്കം ചില അഭിപ്രായപ്രകടനങ്ങളൊഴിച്ചാൽ ഈ വാദം പൊള്ളയാണ്. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നു എന്ന വ്യാജേന സ്ത്രീവിദ്വേഷവും വല്യേട്ടൻ കളിയും വ്യാപിപ്പിക്കുകയാണ് മിക്കവരും ചെയ്തത്. ഇത് എങ്ങനെ പറയാൻ കഴിയും? ഒരാളുടെ അഭിപ്രായപ്രകടനം ആത്മാർത്ഥമാണെന്ന് തീരുമാനിക്കുകയും മറ്റൊരാളുടേത് പൊള്ളയാണ് എന്ന് പറയാൻ എനിക്കെന്തവകാശം, എന്നല്ലേ. പറയാം.
സത്യത്തിൽ ഇത് മനസ്സിലാക്കുക വളരെ എളുപ്പമാണ്. എന്റെ പരീക്ഷണം കാരണം ആദ്യം തന്നെ ഞാൻ സ്ഥാപിച്ചത് ഇത്തരം 'പിഞ്ചുകുഞ്ഞുങ്ങളുടെ വേദന' വാദങ്ങളുടെ പൊള്ളത്തരമാണ് എന്ന വസ്തുതയാണ്.
മെഷീനിൽ ബാലലൈംഗിക പീഡനത്തെ സ്തുതിക്കുന്നതുപോലെത്തന്നെയാണ് മെർമെയ്ഡിനെയും ആദ്യത്തെ കട്ടിനുശേഷം ഞാൻ ബലാൽസംഗത്തെ ന്യായീകരിക്കുന്നത്. കനി എന്ന നടി പറഞ്ഞ അതേ കാര്യങ്ങളാണ് ഞാൻ എന്ന നടിയും രണ്ടാം പകുതിയിൽ പറയുന്നത്. എന്നാൽ ആകെയുള്ള വ്യത്യാസം അതിനു മുന്നോടിയായി 'ഇത് സിനിമയാണ്' എന്ന് ഞാൻ സിനിമയ്ക്കുള്ളിൽത്തന്നെ പറഞ്ഞു എന്നുള്ളതാണ്. നടി കാമറയിൽ നോക്കി ഡയറക്ടറോട് അഭിപ്രായം ചോദിക്കുന്നതോടെ സിനിമ എന്ന മാധ്യമമാണ് തങ്ങൾ കാണുന്നത് എന്ന് ആളുകൾക്ക് മനസ്സിലാകുന്നു. പിന്നെ എന്ത് പറഞ്ഞാലും ആർക്കും ഒരു കുഴപ്പവുമില്ല. അച്ഛൻ തന്നെ ബലാൽസംഗം ചെയ്തപ്പോൾ സുഖം ലഭിച്ചു എന്ന് പറയുന്ന നായികയെ ആരും തെറി വിളിക്കുന്നില്ല. എവിടെപ്പോയി 'പിഞ്ചുകുഞ്ഞുങ്ങളുടെ വേദന?' പൊള്ളത്തരത്തിൽ പൂണ്ട് പോയി. അത്രതന്നെ.

അതേ സമയം കൌതുകകരമായ വേറൊരു കാര്യവും ഉണ്ട്. ഇതേ കാര്യം ആദ്യത്തെ ഷോട്ടിലും ഞാൻ പറയുന്നുണ്ട്. അച്ഛന്റെ സ്പർശം കൊണ്ട് അവൾക്ക് കാലുകൾക്കിടയിൽ സെൻസേഷൻ ഉണ്ടായി എന്ന് പറയുന്ന ഞാനും ആ ചേട്ടന് എങ്ങനെയാണ് എന്നെ തൊടണ്ടത് എന്നറിയാമായിരുന്നു എന്ന് പറയുന്ന കനിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. പക്ഷെ എന്റെ കഥാപാത്രം കരയുന്നുണ്ട്. ആ കരച്ചിൽ ഒരു അംഗീകൃത വിക്റ്റിം കരച്ചിലാണ്. എന്നാൽ കനിയുടെ കഥാപാത്രം വിക്റ്റിമാണെങ്കിലും കരയുന്നില്ല എന്നു മാത്രമല്ല, ചിരിക്കുകയും ചെയ്യുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാൽ ഇരകൾ കരയുക മാത്രമേ പാടുള്ളു (അല്ലെങ്കിൽ ചാവണം) എന്ന നിലപാടിൽ അറിഞ്ഞോ അറിയാതെയോ നിലയുറപ്പിച്ചിരിക്കുന്നതുകൊണ്ടാണ് എന്റെ സുഖം ആളുകൾക്ക് ബോധിക്കുകയും കനിയുടേതിനെ അതേ ആളുകൾ തെറി വിളിക്കുകയും ചെയ്യുന്നത്. ഇതേ കാരണം കൊണ്ടാണ് രണ്ടാമത്തെ ഷോട്ടിൽ ഞാൻ കാമറയിൽ നോക്കാതിരിക്കുകയും കരയുന്ന ഷോട്ടിൽത്തന്നെ നോക്കുകയും ചെയ്യുന്നത്. ആളുകൾക്ക് ബോധിക്കുന്ന കരച്ചിലും ഒരു നടിയുടെ ജോലി മാത്രമാണ്. കരയുന്നതിന് കുഴപ്പമില്ലെങ്കിൽ ചിരിക്കുന്നതിനെന്ത് കുഴപ്പം? കരഞ്ഞ് പറഞ്ഞാൽ പിഞ്ചുകുഞ്ഞുങ്ങളുടെ വേദനയ്ക്ക് ശമനം വരും. ചിരിച്ച് പറഞ്ഞാൽ ഇല്ല. ഇതെവിടുത്തെ ആത്മാർത്ഥതയാണ് സാർ?

പൊള്ളത്തരങ്ങളുടെ ഒരു വശം മാത്രമാണിത്. ഭീകരമായ മറ്റൊരു വശമുണ്ട്. നമ്മുടെ വിഷ്വൽ കൾച്ചർ മുഴുവൻ ബാലലൈംഗികപീഡനത്തെ അനുകൂലിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന വിധത്തിലാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മോഡലുകൾ, അഭിനേത്രികൾ എന്നിവരെല്ലാം തന്നെ പിന്നെയും പിന്നെയും ചെറിയ കുട്ടികളുടെ ആകാരത്തിലേയ്ക്ക് വരുന്നതാണ് അംഗീകൃത നിയമം. സൂപ്പർസ്റ്റാറുകളും അവരുടെ നായികമാരും തമ്മിൽ നടക്കുന്നതായി നമ്മുടെ സിനിമകൾ കാണിക്കുന്നത് ബാലലൈംഗിക പീഡനം തന്നെയാണ്. പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോൾത്തന്നെ നായികമാരാകുന്ന കുട്ടികളെ അഭിമുഖങ്ങളിൽ വിളിച്ചിരുത്തി ചോദ്യങ്ങൾ ചോദിക്കുമ്പോൾ പോലും ആരും നിലവിളി ശബ്ദമിടുന്നത് കണ്ടിട്ടില്ല. കുട്ടി ആർട്ടിസ്റ്റുകൾ വലുതാവുമ്പോൾ അവരുടെ കുട്ടിക്കാല ഫോട്ടോയോടൊപ്പം ഇപ്പോഴത്തെ പടം കൊടുക്കുന്നതും ബാലപീഡനം തന്നെയാണ്. അത് യൂട്യൂബിൽ കിടക്കുന്നതിനോട് ആർക്കും വിയോജിപ്പില്ല. ഉദാഹരണത്തിന് ഈ വീഡിയോയിൽ അനു ഇമ്മാനുവേലിനെപ്പറ്റി പറയുന്നത് നോക്കുക. അവരുടെ വളർച്ചയിൽ ഇത്ര ഞെട്ടാനെന്തിരിക്കുന്നു. വളർച്ചയിലുള്ള ഞെട്ടൽ അവിടെ നിക്കട്ടെ. ചെറിയ പെൺകുട്ടികളെ കാസ്റ്റ് ചെയ്യുമ്പോൾ എപ്പോഴും കേൾക്കാറുണ്ട്, പതിനഞ്ച് വയസ്സാണെങ്കിലും ഇരുപത്തഞ്ചൊക്കെ അഭിനയിക്കാൻ വേണ്ട എല്ലാം കുട്ടിയുടെ ശരീരത്തിലുണ്ട് എന്നത്. ഇത് ലൈംഗിക പീഡനമല്ലേ. മെമറീസ് ഓഫ് എ മെഷീനിൽ ഇതിനപ്പുറം എന്താണുള്ളത്.

അപ്പോൾ ഇത്രയും കാലം തുടർന്ന് പോന്നിരുന്ന ബാലലൈംഗികപീഡനം സാഹിത്യത്തിലോ സിനിമയിലോ ആയാലും പ്രോൽസാഹനം മാത്രം ഏറ്റുവാങ്ങുകയായിരുന്നു. കലയിലെ സ്ത്രീവിരുദ്ധത പോലെ, ദളിത് വിരുദ്ധത പോലെ, മുസ്ലിം വിരുദ്ധത പോലെ എല്ലാം ആഴങ്ങളിൽ പതിഞ്ഞ് കിടക്കുന്ന ചിത്രപ്പണികളാണ്. മായ്ക്കുക എളുപ്പമല്ല. ഫിലിപ് ആന്റ് ദി മങ്കിപെൻ സിനിമയിൽ മോഹൻലാലിന്റെ തൊഴിക്കാൻ വേണ്ട പെണ്ണ് എന്ന ഡയലോഗിന്റെ ഒരു പാരഡി ഉണ്ടല്ലോ. പറയുന്നത് കുട്ടികളും. മോഹൻലാലിന്റെ ഡയലോഗിലെ സ്ത്രീവിരുദ്ധത അറിഞ്ഞുകൊണ്ടാണോ ആ കുട്ടി നടന്മാർ ആ വരികൾ പറഞ്ഞത്. പല പരസ്യങ്ങളിലും സ്ത്രീകളെ നോക്കി അവരുടെ ശരീരത്തെപ്പറ്റി അഭിപ്രായം പറയുകയോ അതിനെ വിലയിരുത്തുന്ന രീതിയിൽ നോക്കുകയോ ചെയ്യുന്ന കുട്ടികളെ കാണിക്കുന്നു. ഇതൊന്നും ആർക്കും ഒരു അവകാശലംഘനമായി തോന്നിക്കണ്ടില്ല. സാഹചര്യങ്ങൾക്കനുസരിച്ച് മാത്രം ഉയർന്നു വരുന്ന എതിർപ്പുകൾ കാമ്പില്ലാത്തതും മറ്റ് കാരണങ്ങൾ കൊണ്ടുള്ളതുമാണ്.

ലൈംഗികത എന്താണ് എന്ന് അറിയാൻ പാടില്ലാത്ത പ്രായത്തിൽ അറിഞ്ഞു എന്ന് പറയുന്നു എന്നതാണ് മെഷീനിൽ ചിലർ കണ്ടെത്തിയ കുഴപ്പം. സത്യത്തിൽ ഇവരെല്ലാം ഏത് ലോകത്തിലാണ് ജീവിക്കുന്നത്? ലൈംഗികത എന്താണെന്ന് അറിയാത്ത പ്രായം എന്നൊന്നുണ്ടോ. സുഖം എന്താണെന്ന് അറിയാത്ത പ്രായം ഉണ്ടോ. സ്വന്തം ലൈംഗിക അവയവങ്ങളെക്കുറിച്ച് ജിജ്ഞാസയുള്ളവരും അതിനെ അറിയാൻ ശ്രമിക്കുന്നതുമായ എത്രയോ കുട്ടികളുണ്ട്. കുട്ടികൾ തമ്മിൽ ലിംഗഭേദമെന്യേ എന്തൊക്കെത്തരം കളികൾ കളിക്കുന്നു. ലൈംഗിക അവയവങ്ങൾ ഉൾപ്പെട്ട കളികൾ കളിക്കുന്ന എത്രയോ കുട്ടികളുണ്ട്. കൌമാരക്കാരുടെയിടയിൽ ലൈംഗികതയെക്കിറിച്ച് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും ലൈംഗിക അവയവങ്ങൾ ഉൾപ്പെട്ടുള്ള പലതരം ബന്ധങ്ങൾ നടക്കാറുണ്ട്. ഇനി ഇതൊന്നും ആർക്കും അറിയാത്ത കാര്യമാണ് എന്ന് കള്ളം പറയാനാണെങ്കിൽ കനിയുടെ കഥാപാത്രം അനുഭവിച്ചതും ഇത്തരത്തിലുള്ളൊരു 'അറിയാത്ത കാര്യമാ'യി കണക്കാക്കിയാൽ പോരേ. ഫേസ്ബുക്ക് അക്കൌണ്ട് പൂട്ടിക്കണോ. സച്ചിൻ തെന്റുൽക്കറെ അറിയില്ല എന്ന കുറ്റത്തിനായിരുന്നല്ലോ നമ്മുടെ മല്ലു റഷ്യൻ യുദ്ധം.

ഈ പരീക്ഷണം കൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം സംഭവിച്ചു. ഒരു കാണി സിഗരറ്റ് തപ്പുന്ന ഷോട്ട് ഗ്ലിസറിൻ തേയ്ക്കാനാണോ ഉപയോഗിച്ചത് എന്ന് ചോദിച്ചു. അതേ സമയം കരച്ചിൽ നാച്വറലായി എന്ന് മറ്റൊരാൾ പറഞ്ഞു. ഇത്രയൊക്കെയേ അഭിനയം എന്നു വെച്ചാലുള്ളു. സിനിമ എന്ന് പറയുന്നത് തന്നെ പറ്റിക്കലാണ്. അതിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയമാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതുകൊണ്ട് ഒരു സ്ത്രീ സംവിധാനം ചെയ്ത സിനിമയിൽ ഒരു മലയാളി നടി കുട്ടിക്കാലത്ത് രതിസുഖം അനുഭവിച്ചിരുന്നു എന്ന് പറയുന്നാണ് പ്രശ്നമെങ്കിൽ അത് അങ്ങനെത്തന്നെ പറയേണ്ടി വരും. ബാലലൈംഗിക പീഡനത്തെക്കുറിച്ച് സംസാരിക്കാനായിരുന്നെങ്കൽ മെമറീസ് ഓഫ് എ മെഷീൻ വരെ കാത്തിരിക്കേണ്ട കാര്യമൊന്നും ആർക്കുമുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കാൻ ഗവേഷണം വേണ്ട. അഭിപ്രായപ്രകടനങ്ങളുടെ ഭാഷയിൽത്തന്നെ എല്ലാം അടങ്ങിയിരിക്കും. നോക്കിയാൽ കാണാം. ഇക്കാരണങ്ങൾ കൊണ്ട് മെർമെയ്ഡ് പോലുള്ള സീക്വലുകൾ സ്ത്രീ സംവിധായകരുടെ ഭാഗത്തുനിന്നും ഇനിയും വരേണ്ടതുണ്ട്. പുരുഷന്മാരുടെ അനുഭവങ്ങൾ, മറ്റ് ലൈംഗിക സ്വത്വങ്ങളുടെ അനുഭവങ്ങൾ എന്നിവയെല്ലാം പല രീതിയിലും ഭാഷയിലും ഇനിയും ഒരുപാട് നാൾ പറഞ്ഞുകൊണ്ടേയിരിക്കണം. കാരണം ലൈംഗിക പീഡനത്തെക്കാളുപരി ലൈംഗികതയിലെ വൈവിധ്യത്തെപ്പറ്റിയും വിഷമതകളെപ്പറ്റിയുമുള്ള ചർച്ചയും അത് സ്ത്രീകളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് പറയുമ്പോഴുള്ള എതിർപ്പും എന്ന് വിഷയത്തിലേയ്ക്കാണ് മെമറീസ് ഓഫ് എ മെഷീൻ വിരൽ ചൂണ്ടുന്നത്. ഒരുപാട് ഓർമ്മകളുണ്ടാകട്ടെ.


Saturday, 17 January 2015

സ്ത്രീലൈംഗികതയും സിനിമയും: ഒരു ഭ്രൂണഹത്യയുടെ കഥ

സംഘടിത വോള്യം 9 ലക്കം 1 ല്‍ പ്രസിദ്ധീകരിച്ചത്.



കുട്ടിക്കാലത്ത് ആകാംക്ഷയോടെ വായിക്കുകയും വായിക്കുന്തോറും പേടിക്കുകയും ചെയ്ത ഒരു പുസ്തകമായിരുന്നു ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. വീട്ടില്‍ ആരുമില്ലാതിരിക്കുമ്പോഴാണ് വായിക്കുന്നത്. ഒന്നിലോ രണ്ടിലോ ആയിരിക്കണം. അന്ന് വായിച്ച് ഓര്‍മ്മ മാത്രമേ ഉള്ളു. കാര്‍പാത്യന്‍ മലനിരകളും ജോനഥന്റെ ഡയറിയുമെല്ലാം മനസ്സില്‍ തങ്ങി നിന്നു. പിന്നീട് കപ്പോളയുടെ ഡ്രാക്കുളയും കണ്ടു. അപ്പോളാണെങ്കില്‍ പേടിയല്ല, സങ്കടമായിരുന്നു. യുവാവായി അവതരിക്കുന്ന ഡ്രാക്കുള ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നത് മാത്രം ഓര്‍മ്മയില്‍ നിന്നു. ആ രംഗം കണ്ടപ്പോള്‍ എന്തോ ഒന്ന് തൊണ്ടയില്‍ കുടുങ്ങി തങ്ങിനിന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് വീണ്ടും അതേ സിനിമ കണ്ടപ്പോള്‍ പണ്ട് കാണാന്‍ സാധിക്കാതിരുന്ന പലതും വെളിവായി. സിനിമയെ കുറച്ചെല്ലാം ഗൗരവത്തോടെ കാണാന്‍ തുടങ്ങിയതിന് ശേഷമാണ് സിനിമയിലെ സ്ത്രീയെ, അല്ല, അവളുടെ ഇല്ലായ്മയെ കാണാന്‍ തുടങ്ങുന്നത്. ആ നിലയ്ക്ക് ചിന്തിച്ചപ്പോള്‍ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള സ്ത്രീ ലൈംഗികതയെ അങ്ങേയറ്റം അപഹാസ്യമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസ്സിലായി. (ഒപ്പം അതിമനോഹരമായ ക്രാഫ്റ്റാണ് ചലച്ചിത്രത്തില്‍ വിനിയോഗിച്ചിരിക്കുന്നതെന്നും പറയാതെ വയ്യ). 

ഇത്തരത്തിലുള്ള കാഴ്ചപ്പാട് എന്നാലിന്ന് എനിക്ക് പുതുമയല്ല. സ്ത്രീയോടുള്ള ഹിംസാത്മകമായ സമീപനം അവളുടെ ലൈംഗികതയിലേയ്ക്കും വ്യാപിക്കുന്നത് സ്വാഭാവികമാണ്. ആണ്‍ ആഖ്യാനങ്ങളിലൂടെ മാത്രം വെളിച്ചം കാണുന്ന പെണ്‍ കഥകള്‍ക്കു പുറമെ അവളുടെ ലൈംഗികതയും കല്ലുവെച്ച നുണകളും ആണ്‍മനോരാജ്യങ്ങളുമായി (fantasy) ചുരുങ്ങന്നത് കാണാം.


പെണ്‍ ലൈംഗികത എന്നാലെന്ത് എന്ന് ആണധികാരം നിര്‍വചിച്ച് വെച്ചിരിക്കുകയാണെന്ന് പറഞ്ഞല്ലോ. ഇതിനു പുറത്തുള്ള എന്തും അവിശ്വാസ്യം എന്ന് പറഞ്ഞ് തള്ളിക്കളയുക കൂടി ചെയ്യുന്നുണ്ടത്. രതിക്കിടയില്‍ ഒരു സ്ത്രീ പെരുമാറുന്നതെങ്ങനെ എന്നതിന് കൃത്യമായ രൂപരേഖയുണ്ട് സിനിമയില്‍. ചുണ്ട് കടിച്ചും കണ്ണുകള്‍ മുകളിലേയ്ക്ക് പായിച്ചും കാല് കോച്ചിയുമെല്ലാമാണ് ഇന്നുവരെ സ്ത്രീകള്‍ കിടപ്പറയിലായിരുന്നിട്ടുള്ളത്. യഥാര്‍ത്ഥ അശ്ലീലം ഇവിടെയാണ്. എല്ലാ സ്ത്രീകളും ഇങ്ങനെ പെരുമാറുന്ന ദൃശ്യാനുഭവത്തില്‍ നിന്ന് ഒരു പൊതുബോധം രൂപപ്പെടുകയാണ്. അങ്ങനെ ലൈംഗികതയിലെ വൈവിധ്യം എന്ന സത്യം തന്നെ ഇല്ലാതാകുന്നു. കിടപ്പറയിലെ ആണ് പല മുഖങ്ങളുള്ളവനാണ്. 'സാത് ഖൂന് മാഫ്' എന്ന സിനിമയില് സൂസന്നയുടെ ഏഴ് ഭര്‍ത്താക്കന്മാരും ഏഴ് രീതിയിലാണ് രതിയിലേര്‍പ്പെടുന്നത്. മലയാളത്തിലായാലും ഹോളിവുഡിലായാലും കേവലവിനോദോപാധിയായും (entertainment) കലാമൂല്യമുള്ളവയായും വേര്‍തിരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങളിലെല്ലാം തന്നെ ആണ്‍ രതിക്ക് പല മുഖങ്ങളും പെണ്ണിന് ഒരു വാര്‍പ്പ് മാതൃകയും മാത്രമാകുന്നത് കാണാം. ഇതില് നിന്ന് വ്യത്യസ്തമായി പെരുമാറുന്ന ഒരു പെണ്ണിനെ സംശയദൃഷ്ടിയോടും അസംതൃപ്തിയോടും കൂടി മാത്രമേ ആണ്‍ബോധത്തിന് കാണാന്‍ സാധിക്കുന്നുള്ളു. സംശയം എന്നത് കൌതുകത്തോട് ചേര്ത്തുവെച്ച് അവഗണിക്കാവുന്നതാണ്. എന്നാല് ഇതിലെ അവിശ്വാസം അപടകാരിയായ വില്ലനാണ്. ഫെമിനിസമായാലും സ്ത്രീലൈംഗികതയായാലും ആധികാരികമായി തോന്നണമെങ്കില്‍ അത് ആണ്‍ വീക്ഷണകോണില്‍നിന്നുതന്നെ പറയേണ്ടിവരും എന്ന നിര്‍ബന്ധബുദ്ധി മാത്രമാണത്. 


സിനിമകളില്‍ അദൃശ്യമാക്കപ്പെടുന്ന സ്ത്രീലൈംഗികത നമ്മളെ പഠിപ്പിക്കുന്ന പലതുണ്ട്. ഹെറ്ററോസെക്ഷ്വാലിറ്റിയാണ് ശരിയെന്ന് പണ്ടേ പഠിപ്പിച്ച പാഠം പലയാവര്‍ത്തി ഉരുവിട്ട് അത് തെറ്റിക്കില്ലെന്ന് ഉറപ്പുവരുത്തുന്നു. ഒപ്പം സ്വയംഭോഗം, പെനിട്രേഷനില്‍ കൂടിയല്ലാത്ത രതിമൂര്‍ച്ഛ എന്നിവ നിലനില്ക്കുന്നില്ല എന്നും പറയുന്നു. ഇതാണ് പെണ്‍ ലൈംഗികതയോടുള്ള ആണ്‍ പേടിക്കുളള മൂലകാരണം എന്നു പറയുന്നതില്‍ തെറ്റില്ല. പുരുഷന്റെ ലൈംഗികത അവന്റെ ലിംഗത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് പുരുഷാധിപത്യം (patriarchy) പഠിപ്പിക്കുന്നു. ഇത് ആന്തരീകരിച്ചവരും(internalize) ഇതിന്റെ വക്താക്കളുമായവര്‍ ലിംഗം (penis) ഉള്‍പ്പെട്ടിട്ടില്ലാത്ത രതിസുഖത്തെ ഭയക്കുന്നു. അത് ആണ്‍ സ്വത്വത്തെ ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമാണ് എന്ന വിശ്വാസത്തിലൂന്നിയുള്ളതാണ് ഈ ഭയം. സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വയംഭോഗത്തെയും വദനസുരതത്തെയും ഭയന്നൊളിക്കുന്ന പുരുഷന്‍ പിന്നീട് തിരിച്ച് വരുന്നത് പെനിട്രേഷന്റെ അതിപ്രസരമുള്ള ദൃശ്യങ്ങളുമായാണ്. എല്‍വിസ് പ്രെസ്ലി മുതല്‍ നമ്മള്‍ ആഘോഷിക്കുന്ന ഈ ഊരയഭ്യാസം (pelvic thrust) ഇല്ലാത്ത ഒരു പാട്ട് സീന് പോലും ഇന്ന് കാണാന് പ്രയാസമാണ്. അധികമാരും ശ്രദ്ധിക്കാത്തവിധം സ്ത്രീലൈംഗികതയെ നിരാകരിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റത്തിന് വട്ടം കൂട്ടുകയാണ് നമ്മുടെ ദൃശ്യസംസ്കാരം. എത്ര ഭീകരമാണത്!

ഈ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ പെണ്‍ ആഖ്യാനങ്ങളിലൂടെയുള്ള ലൈംഗികത പ്രസിദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അവിടെയും അത്യധികം ജാഗരൂകരാകേണ്ടതുണ്ട് നമ്മള്‍. ഇതുവരെയുണ്ടായിരുന്നതുപോലെ പെണ്‍ കര്ത്തൃത്വത്തെ (agency) അവഗണിക്കാതിരിക്കാനും നാളുകളായി നമ്മുടെ ബോധത്തെയും അതിന്റെ അടിത്തട്ടുകളെ വരെയും ആവരണം ചെയ്യുകയായിരുന്ന ആണധികാരബോധത്തെ മറികടക്കാനും കഠിനപ്രയത്നം ചെയ്യേണ്ടതാവശ്യമാണ്. ‘സഞ്ചാര’ത്തിനു മുമ്പും പിമ്പും ഒരു പെണ്‍ സ്വവര്‍ഗ്ഗാനുരാഗ ചിത്രം മലയാളത്തിലുണ്ടായിട്ടുണ്ടോ എന്നുറപ്പില്ല. ‘ദേശാടനക്കിളി കരയാറില്ല’ യ്ക്ക് സ്വവര്‍ഗ്ഗാനുരാഗ വായന കൊടുക്കുമ്പോള്‍ പോലും കമിതാക്കളുടെ മരണത്തിലാണത് കലാശിക്കുന്നത്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. അപര/ഇതര ലൈംഗികതള്‍ക്കെല്ലാംതന്നെ മുഖ്യധാര സിനിമ കണ്ടുവച്ചിരിക്കുന്നത് മരണമോ ജയിലോ ആണ്. അതായത് സാധാരണമല്ലാത്ത ഇത്തരം ജീവിതരീതികളെ ദൈവം എന്ന അധികാരത്തിനോ (മരണം എന്നാല് അവിടുന്ന് കല്പിച്ച് കൊടുക്കുന്ന ശിക്ഷയായാണ് കണക്കാക്കപ്പെടുന്നത്) അതല്ലെങ്കില്‍ ഭരണകൂട ഭീകരതയ്ക്കോ വിധേയമാക്കുക. മലയാളത്തിലെ ആദ്യ സ്വവര്‍ഗ്ഗാനുരാഗിയായ നായകനെ ചിത്രീകരിച്ച 'മുംബൈ പോലീസി'ല് പോലും സ്വവര്‍ഗ്ഗ രതിയോട് നമ്മുടെ പൊതുബോധം ‘next time, close the  door’എന്ന് പറയുന്നു. ഇതാണ് തകര്‍ക്കപ്പെടേണ്ടത്. ലൈംഗികത എന്നാല് അടച്ച മുറികള്ക്കുള്ളില് തളച്ചിടാനുള്ള ഒന്നല്ല. വിവിധ ഭാഷകളില്‍നിന്നും അരികുവത്കരിക്കപ്പെട്ട സ്വത്വബോധങ്ങളില്‍ നിന്നുകൊണ്ടും അതിനെക്കുറിച്ച് സംസാരവും വിവരണവും ഉണ്ടാകേണ്ടതുണ്ട്.   
 
ഗാര്‍ഗ്ഗി ഹരിതകത്തിന്റെ ഒരു കവിതയില്‍ ശംഖുപുഷ്പങ്ങളെ രതിമൂര്‍ച്ഛ അനുഭവിക്കാതെ മരണപ്പെട്ട നമ്മുടെ അമ്മമാരോട് ഉപമിക്കുന്നുണ്ട്. രതിമൂര്‍ച്ഛ അനുഭവിക്കാതെ മരണപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീലൈംഗികതയ്ക്ക് സ്വരം കൊടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തുറന്നെഴുത്തുകളിലേയ്ക്കും പെണ്‍ വീക്ഷണകോണില്‍നിന്നുള്ള രതിക്കാഴ്ച്ചകളിലേയ്ക്കും സിനിമ ചലിക്കാത്തപക്ഷം അതിന്  കാലഹരണപ്പെട്ട ഒരു വിനോദോപാധിയായി മാത്രമേ നിലനില്‍പ്പുള്ളു.

Sunday, 19 August 2012

വെജൈന: എങ്ങനെ നീ മുറുക്കും കുയിലേ?

18Again നെപ്പറ്റി ഇനി ഞാനായിട്ട് വിശദീകരിക്കേണ്ടതില്ലല്ലോ. സ്ത്രീകളുടെ വെജൈന(യോനി)കളുടെ വിസ്താരം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ക്രീം. വെജൈനയുടെ properties അളക്കുന്നതിനുപയോഗിക്കുന്ന വാക്ക് വിസ്താരം എന്നതാണെങ്കില്‍. വിസ്താരം കുറയുന്നതിനനുസരിച്ചാണ് പുരുഷന്മാര്‍ക്ക് ലൈംഗികസുഖം കൂടുക. അതുകൊണ്ട് തങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷനെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് ഇതുപയോഗിക്കാം. അതിനെന്താണ് കുഴപ്പം?വെളുത്തിരിക്കുന്ന വെജൈനകളിഷ്ടമുള്ളവര്‍ക്ക് അതിനു വേണ്ടുന്ന ക്രീം വിപണിയിലുള്ളതുപോലെത്തന്നെ. ലൈംഗികതയിലേയ്ക്ക് വരുമ്പോള്‍ അന്യോന്യം സുഖം കൂടുതല്‍ നല്‍കുക എന്നത് ആര്‍ക്കായാലും സന്തോഷമുള്ള കാര്യമാണല്ലോ. അതുമല്ലെങ്കില്‍ ഓരോരുത്തര്‍ക്കും സുഖം കൂടുതല്‍ കിട്ടുക എന്നത് എന്തായാലും സന്തോഷമുള്ള കാര്യമാണല്ലോ. മംഗളം. ശുഭം. 

പരസ്യം കണ്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത്  ആലിസ് വോക്കറുടെ Possessing the Secret of Joy ല്‍ നിന്നുള്ള ചില അറിവുകളാണ്. ആഫ്രിക്കയില്‍ ക്ലിറ്റോറിസ് മുറിച്ചുമാറ്റുന്ന ആചാരമുണ്ടായിരുന്നു. (ഇപ്പോഴുമുണ്ട്. ആഫ്രിക്കയില്‍ മാത്രമല്ല താനും.) അത് ചെയ്തുകൊടുക്കുന്നതും സ്ത്രീകളാണ്. അവരുടെ അടുത്തേയ്ക്ക് കല്യാണം കഴിച്ച സ്ത്രീകള്‍ വേറൊരാവശ്യവുമായി ചെല്ലാറുണ്ട്. തങ്ങളുടെ യോനിക്ക് കൂടുതല്‍ മുറുക്കം കിട്ടുന്ന രീതിയില്‍ അത് തുന്നിച്ചേര്‍ക്കാന്‍. രണ്ടും ഒന്നു തന്നെ. അല്ലേ? അതായത് പണ്ടുപണ്ടുനിന്ന് ഇപ്പഴിങ്ങോട്ട് വരുമ്പഴും ശങ്കരന്‍ തെങ്ങില്‍ത്തന്നെയാണ്. ശങ്കരന് തെങ്ങ് ഇഷ്ടമാണെങ്കിലോ എന്നാണ് പലരും, സ്ത്രീകളുള്‍പ്പെടെ, ചോദിക്കുന്നത്. അതിനെന്താണ് കുഴപ്പമെന്നു പറയാം. ശങ്കരന് ആദ്യം തന്നെ താനിരിക്കുന്നത് തെങ്ങിലാണെന്ന് മനസ്സിലാവണം. രണ്ടാമതായി താനിരിക്കുന്നത് തെങ്ങിലാണെന്നറിഞ്ഞു കഴിഞ്ഞാല്‍ അവിടെത്തന്നെയാണോ തന്റെ സ്ഥാനം എന്നും മനസ്സിക്കണം. 

പറഞ്ഞു വരുന്നത്, വെജൈനയുടെ മുറുക്കത്തില്‍ കാര്യമുണ്ട് എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്നത് സ്ത്രീകള്‍ക്ക് മനസ്സിലായാല്‍ തീര്‍ച്ചയായും ഇങ്ങനെ ഒരു ഉല്‍പന്നത്തിന്റെ പ്രശ്നം നമുക്കു കാണാന്‍ കഴിയും. എല്ലാവരും പരസ്യത്തെ കുറെ കളിയാക്കുന്നതു കണ്ടിരുന്നു. ശരിക്കും പരസ്യത്തിനാണോ കുഴപ്പം? പരസ്യം പരസ്യം ചെയ്യുന്ന സാധനത്തിനല്ലേ. ഈ ഉല്‍പന്നം പറയുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കാം.

1. കന്യകകള്‍ക്കാണ് മുറുക്കമുള്ള വെജൈനകളുള്ളത്.

2. പുരുഷന്മാര്‍ക്ക് മുറുക്കമുള്ളവെജൈനകളാണിഷ്ടം.

3. ആയതിനാല്‍ പുരുഷന്മാര്‍ക്ക് കന്യകമാരെയാണിഷ്ടം.

4. കന്യകയുമായി ഒരു പ്രാവശ്യം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കന്യക കന്യകയല്ലാതാവുന്നതുകൊണ്ട് പുരുഷന്മാര്‍ക്ക് ഓരോ ബന്ധപ്പെടലിലും ഓരോ സ്ത്രീയെ, അ അ. കന്യകയായ സ്ത്രീയെ ആവശ്യമാണ്. 

5. ഈ ഉല്‍പന്നം ഉപയോഗിച്ചില്ലെങ്കില്‍ ആദ്യ ബന്ധപ്പെടലിനുശേഷം ഭര്‍ത്താവ് പിന്നെ കന്യക വേട്ട തുടങ്ങുന്നതിനാലും ലോകത്തെ എല്ലാ പുരുഷന്മാരും അങ്ങനെ ചെയ്യാന്‍ തുടങ്ങുമ്പോള്‍പ്പിന്നെ കന്യകമാരുടെ എണ്ണം തീര്‍ന്നു തീര്‍ന്നു പോകും എന്നതിനാലും അവസാനം വീട്ടിലെ തന്നെ കന്യകകളെ പ്രാപിക്കേണ്ടതായി വരികയും ചെയ്യും. 

6. വീട്ടിലെ കന്യകകളെ പ്രാപിക്കുമ്പോള്‍ മകളുടെ കൂടെക്കിടന്ന തന്ത എന്ന പേരു വരുമെന്ന പേടി കൊണ്ട് അന്യ ദേശത്തുനിന്നുമുള്ള വേറെ ആളുകളുടെ കന്യകരായ മക്കളിലേയ്ക്ക് ആണുങ്ങള്‍ തിരിയുകയും അങ്ങനെ എല്ലാ രാജ്യങ്ങളും എല്ലാ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം/ലൈംഗികബന്ധം പുലര്‍ത്തുകയും അങ്ങനെ FINALLY ലോകസമാധാനം ഉണ്ടാവുകയും ചെയ്യും. 

അപ്പൊ പറഞ്ഞ് വരുമ്പൊ വെജൈനയുടെ മുറുക്കം കൂട്ടാന്‍ മാത്രല്ലാട്ടൊ. ലോകസമാധാനത്തിനും ഈ ക്രീം ഉപയോഗിക്കാം. ഏതായാലും സ്ത്രീകള്‍ ഈ കാര്യങ്ങള്‍ നോക്കുമ്പഴും പ്രത്യേകിച്ചൊരു പ്രശ്നവും കാണുന്നില്ല എന്നതുകൊണ്ട് ഇതിലെ പ്രശ്നത്തിനെപ്പറ്റി ഇത്രയും പറഞ്ഞാല്‍ പോര എന്നു വരുന്നു. അതുകൊണ്ട്.

ആദ്യമായി നമ്മുടെ വെജൈനകളുടെ മുറുക്കം നമ്മളെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. കാരണം നമ്മുടെ ഒന്നും അതിനുള്ളിലേയ്ക്ക് പോകാന്‍ പോകുന്നില്ല. ഇനി പോകുന്നുണ്ടെങ്കില്‍ത്തന്നെ ലൈംഗിക സുഖം തരുന്ന നമ്മുടേതായ ഒന്നും അതിലേയ്ക്ക് പോകുന്നില്ല. വെജൈനയുടെ മുറുക്കം നമ്മളെ ബാധിക്കാന്‍ പോകുന്ന ഒരേയൊരു സമയം പ്രസവത്തിലാണ്. ആ സമയത്താണെങ്കില്‍ അത് ഏറ്റവും അയഞ്ഞിരിക്കുകയാണ് നമുക്ക് സുഖം. പിന്നെ നമ്മള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ നമ്മുടെ വെജൈനയുടെ മുറുക്കമെത്രയാണെന്ന് സ്വാഭാവികമായും അറിയാന്‍ കഴിയും.അയാളുടെ ലിംഗത്തിന്റെ ചുറ്റളവനുസരിച്ച് നമ്മുടെ വെജൈനയുടെ മുറുക്കം മാറി വരുമെന്നും അയാള്‍ക്കറിയാം. അറിയില്ലെങ്കില്‍ പതിയെ അറിഞ്ഞോളും.അതിലും മുറുക്കമുള്ള വെജൈനയാണ് അയാള്‍ക്ക് താല്‍പര്യം എന്നുണ്ടെങ്കില്‍ അയാള്‍ അത് നമ്മളോട് പറയേണ്ടതാണ്. (നമുക്ക് അയാളുടേതിനേക്കാള്‍ നീളം കൂടിയ ലിംഗമാണ് താല്‍പര്യമെങ്കില്‍ നമ്മള്‍ അത് അയാളോട് പറയേണ്ടുന്നപോലെത്തന്നെ.) ഇത് ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെ മുന്നില്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് അയാളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളി ഇപ്പറഞ്ഞ ക്രീം വാരിത്തേയ്ക്കുക. ക്രീമില്ലാത്ത കാലത്തായിരുന്നെങ്കില്‍ നമ്മള്‍ വോക്കറുടെ നോവലിലെ ആ തയ്യല്‍ക്കാരിയുടെ അടുത്തു പോകേണ്ടുന്നതാണ്. അതല്ലെങ്കില്‍ ലൈംഗികപങ്കാളിയോട്  ഇപ്രകാരം  അരുളി ചെയ്യുക. 
'നിങ്ങളുടെ ഒരവയവം കാരണമാണ് എന്റെ മുറുക്കം പോരെന്ന് നിങ്ങള്‍ പറയുന്ന വെജൈന ഉണ്ടായത്. നിങ്ങള്‍ പറയുന്നു ഇപ്പോളത് നിങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന്. എപ്പോഴും ആദ്യം ബന്ധപ്പെടുമ്പോഴുള്ള മുറുക്കമുള്ള വെജൈനയാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ നിങ്ങളുടെ ലോജിക് കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗത്തിന് എന്തോ കുഴപ്പമുണ്ട്. ആ ഭാഗത്തിനു മാത്രമല്ല, വേറെ പല ഭാഗങ്ങള്‍ക്കും കുഴപ്പമുണ്ട്. അങ്ങനെ കുഴപ്പമുള്ള ആളുടെ കൂടെ കഴിയാനോ കിടക്കാനോ എനിക്ക് താല്‍പര്യമില്ല. പിന്നെ, നിങ്ങള്‍ കാരണമാണ് ഇപ്പറയുന്ന മുറുക്കം കുറഞ്ഞതെന്നറിയാമല്ലോ. അത് കാരണം, പോകുമ്പോള്‍ എടുത്തതെല്ലാം തിരിച്ചുവെച്ചട്ട് പോയാല്‍ മതി.'

പിന്നെ മുറുക്കമാണ് ലൈംഗികസുഖത്തിന് ആധാരം എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്ന ചോദ്യം. അത് വരുന്നത് വേറെവിടെ നിന്ന്, കന്യകയില്‍ നിന്നു തന്നെ. തന്റെ ഭാര്യ കന്യകയായിരിക്കുക, അല്ലെങ്കില്‍ കന്യകയുമായി ബന്ധപ്പെടുക എന്നത് പണ്ടുപണ്ടേ തൊട്ടുള്ള ഒരു പുരുഷ ഫാന്റസിയാണ്. വെജൈനയുടെ മുറുക്കമാണ് കന്യകയുടെ പ്രസിദ്ധമായ ഗുണം. ആയതിനാല്‍ ഈ വിശ്വാസം. ഇനി കന്യക ഫാന്റസി എവിടെ നിന്ന് വരുന്നു എന്ന് ചോദിക്കരുത്. ഒരു കൊട്ട പറയാന്ണ്ടാവും. അതില്‍ ചിലത് : ലൈംഗിതയുടെ പാഠങ്ങള്‍ ആദ്യമായി ഒരു സ്ത്രീയ്ക്ക് പകര്‍ന്നു കൊടുക്കുക. അതായത് പഠിപ്പിക്കുക. പഠിപ്പികുക എന്നാല്‍ പുരുഷന്മാരുടെ ഒരു ദൌര്‍ബല്യമാണ്, കന്യകയുമായി ബന്ധപ്പെടുമ്പോള്‍ അവള്‍‍ക്ക് വേദനയുണ്ടാകുക സ്വാഭാവികം. അതുകൊണ്ട് കിട്ടുന്ന sadistic സുഖം, കന്യകയ്ക്ക് ലൈംഗികബന്ധത്തിലൂടെ സംഭവിക്കുന്നത് കന്യകത്വം നഷ്ടപ്പെടുക എന്നതാണ്. സ്ത്രീയുടെ എന്തോ ഒന്ന് അപഹരിക്കുന്നതിലെ സുഖം, അങ്ങനെയങ്ങനെ പോകും.

എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു റ്റെലിവിഷന്‍ സീരീസായ  FRIENDS ലെ ഒരു രസകരമായ അധ്യായം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. സ്ത്രീകളുടെ സംഭാഷണങ്ങളില്‍ സ്വന്തം വെജൈനയുടെ മുറുക്കം ചര്‍ച്ചയായി വരുന്നത് വളരെ അപൂര്‍വമായാണ്. എന്നാല്‍ സ്വന്തം ലൈംഗികാവയവത്തെക്കുറിച്ച് ഏറ്റവും അരക്ഷിതത്വം അനുഭവിക്കുന്നവരാണ് പുരുഷന്മാര്‍. ലിംഗത്തിന്റെ നീളം സ്ത്രീയുടെ രതിസുഖത്തിന് ഒരു അളവുകോലാണോ എന്നതൊക്കെ അവരുടെ പ്രശ്നമാണ്. അതുകൊണ്ട് പ്രസിദ്ധമായ ആ ചോദ്യം. Does size matter? കാമുകന്മാരില്‍ തന്റെ ലിംഗത്തിനാണ് വലുപ്പം കൂടുതല്‍ എന്ന് എസ്റ്റാബ്ലിഷ് ചെയ്തെടുക്കാന്‍ തത്രപ്പെടുന്ന എത്ര പുരുഷന്മാര്‍. എന്നലോ, അവര്‍ക്കിങ്ങനെയുള്ള യാതൊരു ക്രീമും ഇല്ലതാനും. (പോണ്‍ സൈറ്റുകളിലെ പരസ്യങ്ങളിലല്ലാതെ.) അത് ഇത്രയ്ക്ക് പ്രശ്നമാകുന്നത് അവര്‍ക്കാണെങ്കില്‍ പിന്നെ ആ ഉല്‍പന്നമല്ലേ ആദ്യമുണ്ടാക്കി വിപണിയിലെത്തിക്കേണ്ടത്! അങ്ങനെയുണ്ടാകുമ്പോള്‍ എനിക്ക് പുരുഷന്മാരുടെ പ്രതികരണങ്ങളറിയണം. അല്ല ഒന്ന് കാണാനാ. അതിന്റെ പരസ്യവും കാണണം. ഹി ഹി. FRIENDS ല്‍ നിന്നുള്ള ക്ലിപ് താഴെ. അതില്‍ girth എന്നു വെച്ചാല്‍ ചുറ്റളവ്. സ്ത്രീകള്‍ പരസ്പരം എല്ലാം പറയും എന്ന് റോസ് ചാന്റ്ലറിനോട് പറയുന്നതും, ഈ എല്ലാം പറയും എന്നാല്‍ എന്തൊക്കെ പറയും എന്ന് പുരുഷന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതുമായ ഭാഗം. കാണുവിന്‍, ചിരിക്കുവിന്‍, ആസ്വദിക്കുവിന്‍. ജയ് വെജൈന, ജയ് ആരോഗ്യം, ഇന്റ്യ ഇസ് മൈ ഫക്കിങ്ങ് കന്റ്രി. മംഗളം ശുഭം. 


വെജൈന: എങ്ങനെ നീ മുറുക്കും കുയിലേ

18Again നെപ്പറ്റി ഇനി ഞാനായിട്ട് വിശദീകരിക്കേണ്ടതില്ലല്ലോ. സ്ത്രീകളുടെ വെജൈന(യോനി)കളുടെ വിസ്താരം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ക്രീം. വെജൈനയുടെ properties അളക്കുന്നതിനുപയോഗിക്കുന്ന വാക്ക് വിസ്താരം എന്നതാണെങ്കില്‍. വിസ്താരം കുറയുന്നതിനനുസരിച്ചാണ് പുരുഷന്മാര്‍ക്ക് ലൈംഗികസുഖം കൂടുക. അതുകൊണ്ട് തങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷനെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് ഇതുപയോഗിക്കാം. അതിനെന്താണ് കുഴപ്പം?വെളുത്തിരിക്കുന്ന വെജൈനകളിഷ്ടമുള്ളവര്‍ക്ക് അതിനു വേണ്ടുന്ന ക്രീം വിപണിയിലുള്ളതുപോലെത്തന്നെ. ലൈംഗികതയിലേയ്ക്ക് വരുമ്പോള്‍ അന്യോന്യം സുഖം കൂടുതല്‍ നല്‍കുക എന്നത് ആര്‍ക്കായാലും സന്തോഷമുള്ള കാര്യമാണല്ലോ. അതുമല്ലെങ്കില്‍ ഓരോരുത്തര്‍ക്കും സുഖം കൂടുതല്‍ കിട്ടുക എന്നത് എന്തായാലും സന്തോഷമുള്ള കാര്യമാണല്ലോ. മംഗളം. ശുഭം. 

പരസ്യം കണ്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത്  ആലിസ് വോക്കറുടെ Possessing the Secret of Joy ല്‍ നിന്നുള്ള ചില അറിവുകളാണ്. ആഫ്രിക്കയില്‍ ക്ലിറ്റോറിസ് മുറിച്ചുമാറ്റുന്ന ആചാരമുണ്ടായിരുന്നു. (ഇപ്പോഴുമുണ്ട്. ആഫ്രിക്കയില്‍ മാത്രമല്ല താനും.) അത് ചെയ്തുകൊടുക്കുന്നതും സ്ത്രീകളാണ്. അവരുടെ അടുത്തേയ്ക്ക് കല്യാണം കഴിച്ച സ്ത്രീകള്‍ വേറൊരാവശ്യവുമായി ചെല്ലാറുണ്ട്. തങ്ങളുടെ യോനിക്ക് കൂടുതല്‍ മുറുക്കം കിട്ടുന്ന. (ആഹ. വാക്ക് കിട്ടി. മുറുക്കം.) രീതിയില്‍ അത് തുന്നിച്ചേര്‍ക്കാന്‍. രണ്ടും ഒന്നു തന്നെ. അല്ലേ? അതായത് പണ്ടുപണ്ടുനിന്ന് ഇപ്പഴിങ്ങോട്ട് വരുമ്പഴും ശങ്കരന്‍ തെങ്ങില്‍ത്തന്നെയാണ്. ശങ്കരന് തെങ്ങ് ഇഷ്ടമാണെങ്കിലോ എന്നാണ് പലരും, സ്ത്രീകളുള്‍പ്പെടെ, ചോദിക്കുന്നത്. അതിനെന്താണ് കുഴപ്പമെന്നു പറയാം. ശങ്കരന് ആദ്യം തന്നെ താനിരിക്കുന്നത് തെങ്ങിലാണെന്ന് മനസ്സിലാവണം. രണ്ടാമതായി താനിരിക്കുന്നത് തെങ്ങിലാണെന്നറിഞ്ഞു കഴിഞ്ഞാല്‍ അവിടെത്തന്നെയാണോ തന്റെ സ്ഥാനം എന്നും മനസ്സിക്കണം. 

പറഞ്ഞു വരുന്നത്, വെജൈനയുടെ മുറുക്കത്തില്‍ കാര്യമുണ്ട് എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്നത് സ്ത്രീകള്‍ക്ക് മനസ്സിലായാല്‍ തീര്‍ച്ചയായും ഇങ്ങനെ ഒരു ഉല്‍പന്നത്തിന്റെ പ്രശ്നം നമുക്കു കാണാന്‍ കഴിയും. എല്ലാവരും പരസ്യത്തെ കുറെ കളിയാക്കുന്നതു കണ്ടിരുന്നു. ശരിക്കും പരസ്യത്തിനാണോ കുഴപ്പം? പരസ്യം പരസ്യം ചെയ്യുന്ന സാധനത്തിനല്ലേ. ഈ ഉല്‍പന്നം പറയുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കാം.

1. കന്യകകള്‍ക്കാണ് മുറുക്കമുള്ള വെജൈനകളുള്ളത്.

2. പുരുഷന്മാര്‍ക്ക് മുറുക്കമുള്ളവെജൈനകളാണിഷ്ടം.

3. ആയതിനാല്‍ പുരുഷന്മാര്‍ക്ക് കന്യകമാരെയാണിഷ്ടം.

4. കന്യകയുമായി ഒരു പ്രാവശ്യം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കന്യക കന്യകയല്ലാതാവുന്നതുകൊണ്ട് പുരുഷന്മാര്‍ക്ക് ഓരോ ബന്ധപ്പെടലിലും ഓരോ സ്ത്രീയെ, അ അ. കന്യകയായ സ്ത്രീയെ ആവശ്യമാണ്. 

5. ഈ ഉല്‍പന്നം ഉപയോഗിച്ചില്ലെങ്കില്‍ ആദ്യ ബന്ധപ്പെടലിനുശേഷം ഭര്‍ത്താവ് പിന്നെ കന്യക വേട്ട തുടങ്ങുന്നതിനാലും ലോകത്തെ എല്ലാ പുരുഷന്മാരും അങ്ങനെ ചെയ്യാന്‍ തുടങ്ങുമ്പോള്‍പ്പിന്നെ കന്യകമാരുടെ എണ്ണം തീര്‍ന്നു തീര്‍ന്നു പോകും എന്നതിനാലും അവസാനം വീട്ടിലെ തന്നെ കന്യകകളെ പ്രാപിക്കേണ്ടതായി വരികയും ചെയ്യും. 

6. വീട്ടിലെ കന്യകകളെ പ്രാപിക്കുമ്പോള്‍ മകളെ പ്രാപിച്ച തന്ത എന്ന പേരു വരുമെന്ന പേടി കൊണ്ട് അന്യ ദേശത്തുനിന്നുമുള്ള വേറെ ആളുകളുടെ കന്യകരായ മക്കളിലേയ്ക്ക് ആണുങ്ങള്‍ തിരിയുകയും അങ്ങനെ എല്ലാ രാജ്യങ്ങളും എല്ലാ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം/ലൈംഗികബന്ധം പുലര്‍ത്തുകയും അങ്ങനെ FINALLY ലോകസമാധാനം ഉണ്ടാവുകയും ചെയ്യും. 

അപ്പൊ പറഞ്ഞ് വരുമ്പൊ വെജൈനയുടെ മുറുക്കം കൂട്ടാന്‍ മാത്രല്ലാട്ടൊ. ലോകസമാധാനത്തിനും ഈ ക്രീം ഉപയോഗിക്കാം. ഏതായാലും സ്ത്രീകള്‍ ഈ കാര്യങ്ങള്‍ നോക്കുമ്പഴും പ്രത്യേകിച്ചൊരു പ്രശ്നവും കാണുന്നില്ല എന്നതുകൊണ്ട് ഇതിലെ പ്രശ്നത്തിനെപ്പറ്റി ഇത്രയും പറഞ്ഞാല്‍ പോര എന്നു വരുന്നു. അതുകൊണ്ട്.

ആദ്യമായി നമ്മുടെ വെജൈനകളുടെ മുറുക്കം നമ്മളെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. കാരണം നമ്മുടെ ഒന്നും അതിനുള്ളിലേയ്ക്ക് പോകാന്‍ പോകുന്നില്ല. ഇനി പോകുന്നുണ്ടെങ്കില്‍ത്തന്നെ ലൈംഗിക സുഖം തരുന്ന നമ്മുടേതായ ഒന്നും അതിലേയ്ക്ക് പോകുന്നില്ല. വെജൈനയുടെ മുറുക്കം നമ്മളെ ബാധിക്കാന്‍ പോകുന്ന ഒരേയൊരു സമയം പ്രസവത്തിലാണ്. ആ സമയത്താണെങ്കില്‍ അത് ഏറ്റവും അയഞ്ഞിരിക്കുകയാണ് നമുക്ക് സുഖം. പിന്നെ നമ്മള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ നമ്മുടെ വെജൈനയുടെ മുറുക്കമെത്രയാണെന്ന് സ്വാഭാവികമായും അറിയാന്‍ കഴിയും.അയാളുടെ ലിംഗത്തിന്റെ ചുറ്റളവനുസരിച്ച് നമ്മുടെ വെജൈനയുടെ മുറുക്കം മാറി വരുമെന്നും അയാള്‍ക്കറിയാം. അറിയില്ലെങ്കില്‍ പതിയെ അറിഞ്ഞോളും.അതിലും മുറുക്കമുള്ള വെജൈനയാണ് അയാള്‍ക്ക് താല്‍പര്യം എന്നുണ്ടെങ്കില്‍ അയാള്‍ അത് നമ്മളോട് പറയേണ്ടതാണ്. (നമുക്ക് അയാളുടേതിനേക്കാള്‍ നീളം കൂടിയ ലിംഗമാണ് താല്‍പര്യമെങ്കില്‍ നമ്മള്‍ അത് അയാളോട് പറയേണ്ടുന്നപോലെത്തന്നെ.) ഇത് ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെ മുന്നില്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് അയാളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളി ഇപ്പറഞ്ഞ ക്രീം വാരിത്തേയ്ക്കുക. ക്രീമില്ലാത്ത കാലത്തായിരുന്നെങ്കില്‍ നമ്മള്‍ വോക്കറുടെ നോവലിലെ ആ തയ്യല്‍ക്കാരിയുടെ അടുത്തു പോകേണ്ടുന്നതാണ്. അതല്ലെങ്കില്‍ ലൈംഗികപങ്കാളിയോട്  ഇപ്രകാരം  അരുളി ചെയ്യുക. 
'നിങ്ങളുടെ ഒരവയവം കാരണമാണ് എന്റെ മുറുക്കം പോരെന്ന് നിങ്ങള്‍ പറയുന്ന വെജൈന ഉണ്ടായത്. നിങ്ങള്‍ പറയുന്നു ഇപ്പോളത് നിങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന്. എപ്പോഴും ആദ്യം ബന്ധപ്പെടുമ്പോഴുള്ള മുറുക്കമുള്ള വെജൈനയാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ നിങ്ങളുടെ ലോജിക് കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗത്തിന് എന്തോ കുഴപ്പമുണ്ട്. ആ ഭാഗത്തിനു മാത്രമല്ല, വേറെ പല ഭാഗങ്ങള്‍ക്കും കുഴപ്പമുണ്ട്. അങ്ങനെ കുഴപ്പമുള്ള ആളുടെ കൂടെ കഴിയാനോ കിടക്കാനോ എനിക്ക് താല്‍പര്യമില്ല. പിന്നെ, നിങ്ങള്‍ കാരണമാണ് ഇപ്പറയുന്ന മുറുക്കം കുറഞ്ഞതെന്നറിയാമല്ലോ. അത് കാരണം, പോകുമ്പോള്‍ എടുത്തതെല്ലാം തിരിച്ചുവെച്ചട്ട് പോയാല്‍ മതി.'

പിന്നെ മുറുക്കമാണ് ലൈംഗികസുഖത്തിന് ആധാരം എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്ന ചോദ്യം. അത് വരുന്നത് വേറെവിടെ നിന്ന്, കന്യകയില്‍ നിന്നു തന്നെ. തന്റെ ഭാര്യ കന്യകയായിരിക്കുക, അല്ലെങ്കില്‍ കന്യകയുമായി ബന്ധപ്പെടുക എന്നത് പണ്ടുപണ്ടേ തൊട്ടുള്ള ഒരു പുരുഷ ഫാന്റസിയാണ്. വെജൈനയുടെ മുറുക്കമാണ് കന്യകയുടെ പ്രസിദ്ധമായ ഗുണം. ആയതിനാല്‍ ഈ വിശ്വാസം. ഇനി കന്യക ഫാന്റസി എവിടെ നിന്ന് വരുന്നു എന്ന് ചോദിക്കരുത്. ഒരു കൊട്ട പറയാന്ണ്ടാവും. അതില്‍ ചിലത് : ലൈംഗിതയുടെ പാഠങ്ങള്‍ ആദ്യമായി ഒരു സ്ത്രീയ്ക്ക് പകര്‍ന്നു കൊടുക്കുക. അതായത് പഠിപ്പിക്കുക. പഠിപ്പികുക എന്നാല്‍ പുരുഷന്മാരുടെ ഒരു ദൌര്‍ബല്യമാണ്, കന്യകയുമായി ബന്ധപ്പെടുമ്പോള്‍ അവള്‍‍ക്ക് വേദനയുണ്ടാകുക സ്വാഭാവികം. അതുകൊണ്ട് കിട്ടുന്ന sadistic സുഖം, കന്യകയ്ക്ക് ലൈംഗികബന്ധത്തിലൂടെ സംഭവിക്കുന്നത് കന്യകത്വം നഷ്ടപ്പെടുക എന്നതാണ്. സ്ത്രീയുടെ എന്തോ ഒന്ന് അപഹരിക്കുന്നതിലെ സുഖം, അങ്ങനെയങ്ങനെ പോകും.

എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു റ്റെലിവിഷന്‍ സീരീസായ  FRIENDS ലെ ഒരു രസകരമായ അധ്യായം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. സ്ത്രീകളുടെ സംഭാഷണങ്ങളില്‍ സ്വന്തം വെജൈനയുടെ മുറുക്കം ചര്‍ച്ചയായി വരുന്നത് വളരെ അപൂര്‍വമായാണ്. എന്നാല്‍ സ്വന്തം ലൈംഗികാവയവത്തെക്കുറിച്ച് ഏറ്റവും അരക്ഷിതത്വം അനുഭവിക്കുന്നവരാണ് പുരുഷന്മാര്‍. ലിംഗത്തിന്റെ നീളം സ്ത്രീയുടെ രതിസുഖത്തിന് ഒരു അളവുകോലാണോ എന്നതൊക്കെ അവരുടെ പ്രശ്നമാണ്. അതുകൊണ്ട് പ്രസിദ്ധമായ ആ ചോദ്യം. Does size matter? കാമുകന്മാരില്‍ തന്റെ ലിംഗത്തിനാണ് വലുപ്പം കൂടുതല്‍ എന്ന് എസ്റ്റാബ്ലിഷ് ചെയ്തെടുക്കാന്‍ തത്രപ്പെടുന്ന എത്ര പുരുഷന്മാര്‍. എന്നലോ, അവര്‍ക്കിങ്ങനെയുള്ള യാതൊരു ക്രീമും ഇല്ലതാനും. (പോണ്‍ സൈറ്റുകളിലെ പരസ്യങ്ങളിലല്ലാതെ.) അത് ഇത്രയ്ക്ക് പ്രശ്നമാകുന്നത് അവര്‍ക്കാണെങ്കില്‍ പിന്നെ ആ ഉല്‍പന്നമല്ലേ ആദ്യമുണ്ടാക്കി വിപണിയിലെത്തിക്കേണ്ടത്! അങ്ങനെയുണ്ടാകുമ്പോള്‍ എനിക്ക് പുരുഷന്മാരുടെ പ്രതികരണങ്ങളറിയണം. അല്ല ഒന്ന് കാണാനാ. അതിന്റെ പരസ്യവും കാണണം. ഹി ഹി. FRIENDS ല്‍ നിന്നുള്ള ക്ലിപ് താഴെ. അതില്‍ girth എന്നു വെച്ചാല്‍ ചുറ്റളവ്. സ്ത്രീകള്‍ പരസ്പരം എല്ലാം പറയും എന്ന് റോസ് ചാന്റ്ലറിനോട് പറയുന്നതും, ഈ എല്ലാം പറയും എന്നാല്‍ എന്തൊക്കെ പറയും എന്ന് പുരുഷന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതുമായ ഭാഗം. കാണുവിന്‍, ചിരിക്കുവിന്‍, ആസ്വദിക്കുവിന്‍. ജയ് വെജൈന, ജയ് ആരോഗ്യം, ഇന്റ്യ ഇസ് മൈ ഫക്കിങ്ങ് കന്റ്രി. മംഗളം ശുഭം. 



Monday, 4 June 2012

ബസ് സ്റ്റോപ്പിലെ സുന്ദരിയും അവളുടെ ഇരിപ്പും ഇടങ്ങളും


note: ഇതിലെ ഫോട്ടോ ഞാനെടുത്തതാണ്. കുത്തിവരച്ചിരിക്കണതും ഞാന്‍ തന്നെ :D

അസമത്വം എന്നതിനേക്കാള്‍ വ്യത്യാസം എന്നതിലൂന്നി പലതിനെയും കുറിച്ച ചിന്തിക്കുക രസകരമാണ്. ആണ്‍ പെണ്‍ അസമത്വം എന്ന് ചിന്തിക്കുമ്പോളുള്ളത്ര കാര്യങ്ങള്‍ തന്നെ ആണ്‍ പെണ്‍ വ്യത്യാസം എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലേയ്ക്ക് വരാറുണ്ട്. സത്യം പറഞ്ഞാല്‍ വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കുകയാണ് എളുപ്പം. സുഖകരം. അസമത്വമാകുമ്പോള്‍ പ്രതീക്ഷയില്ലായ്മയുടെ നിരാശയുണ്ടെനിക്ക്. എന്നാല്‍ വ്യത്യാസങ്ങളെക്കുറിച്ചാലോചിക്കുന്നത് എന്തെങ്കിലും വായിക്കുന്നതുപോലെയാണ്. ചിന്തയെ അതിന്റെ വഴിക്ക് വിട്ട് കിടന്നോ ഇരുന്നോ ഒക്കെ വായിക്കാം. വായിച്ചതെല്ലാം ഓര്‍മയുണ്ടാവണമെന്നില്ല. എന്നാലും ഒരിക്കലും മറക്കാത്ത ചിലതെങ്കിലും ഉണ്ടാവുകയും ചെയ്യും. വ്യത്യാസങ്ങളുടെ ഉല്‍ഭവത്തെക്കുറിച്ച് ചിന്തിച്ചാല്‍ വീണ്ടും പ്രശ്നമാകും എന്നത് വേറെ കാര്യം. ഇപ്പോള്‍ത്തന്നെ രണ്ട് തരം വ്യത്യാസങ്ങളെടുക്കാം. പ്രകൃതി ഉണ്ടാക്കുന്ന വ്യത്യാസങ്ങളുണ്ട്. സ്ത്രീക്ക് പുരുഷനേക്കാള്‍ കായികബലം കുറവാണ് എന്നത് പ്രകൃതി സൃഷ്ടിച്ച വ്യത്യാസമാണ്. ആ വ്യത്യാസം കൊണ്ടുതന്നെ അവര്‍ ചെയ്യുന്ന ജോലികളിലും വ്യത്യാസമുണ്ടാകുന്നു. എന്നാല്‍ വേറെ പല വ്യത്യാസങ്ങളുടെയും ഉല്‍ഭവം മനുഷ്യരിലേയ്ക്ക് തന്നെ വിരല്‍ ചൂണ്ടും. പഠനം കഴിഞ്ഞ്, പോട്ടെ കല്യാണം കഴിഞ്ഞ് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ആണുങ്ങളാണ് എന്നത് ഇതുപോലൊരെണ്ണമാണ്.

പെണ്‍ ഇരിപ്പുകള്‍ ആണ്‍ ഇരിപ്പുകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ആദ്യം കാണുന്ന വ്യത്യാസം കാലുകള്‍ അടുപ്പിക്കുന്നതും അകറ്റുന്നതിലുമാണ്. എപ്പോഴെങ്കിലും (പരിചയമില്ലാത്ത) ഒരാണിന്റെ അടുത്ത് ഒരു ബസ്സില്‍ അല്ലെങ്കില്‍ ട്രെയിനില്‍ ഇരുന്നിട്ടുണ്ടോ. ഇത് എളുപ്പം കാണാം. കാലുകള്‍ അടുപ്പിച്ച് പുരുഷന്‍ ഇരിക്കുന്നത് വളരെ ദുര്‍ലഭമായ ഒരു കാഴ്ചയാണ്. ഇല്ലെന്നുതന്നെ പറയാം. ഇത് പറഞ്ഞ് കൊണ്ടെത്തിക്കുന്നത് സ്ത്രീ പുരുഷനെപ്പോലെ ഇരിക്കണമെന്നിടത്തല്ല. ഇരുവരും തമ്മിലുള്ള വ്യത്യാസം നോക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ തോന്നുന്നുണ്ടോ എന്ന് ചിന്തിക്കുന്നിടത്താണ്. എനിക്കേതായാലും തോന്നുന്നുണ്ട്.

ഈ അകറ്റല്‍ അടുപ്പിച്ചുവെയ്ക്കല്‍ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഗതിയാണ്. ആണുങ്ങള്‍ക്ക് അവരുടെ ശരീരഘടനകൊണ്ടുതന്നെ കാലടുപ്പിച്ച് വയ്ക്കുന്നത് പ്രയാസമായിരിക്കും. ശരീരഘടന എന്നു പറയുമ്പോള്‍ വൃഷണങ്ങളുടെ സാന്നിധ്യം എന്ന് വായിക്കണം. എന്നാല്‍ സ്ത്രീയ്ക്ക് കാലകത്തുന്നതിന് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല. കാലകത്തല്‍ എന്നാല്‍ ഒന്നാമതായി സ്പേസിന്റെ പ്രശ്നമാണ്. അകറ്റല്‍ കൂടുതല്‍ ഇടം കയ്യടക്കുന്ന ഒന്നാണ്. കുറച്ചുംകൂടെ സ്റ്റേബിളാണ് എന്നും വേണമെങ്കില്‍ പറയാം. സെന്റര്‍ ഓഫ് ഗ്രാവിറ്റിയൊക്കെ വച്ച് നോക്കുമ്പോള്‍ കാലകത്തിവച്ച് നില്‍ക്കുന്ന ആളാണ് അടുപ്പിച്ച് വച്ച് നില്‍ക്കുന്നയാളെക്കാള്‍ സ്റ്റേബിള്‍. രണ്ടാമതായി ലൈംഗികതയുമായി ബന്ധപ്പെട്ട്. സ്ത്രീയുടെ കാലകത്തല്‍ വ്യക്തമായും ലൈംഗികച്ചുവയുള്ളതാണ്. she spread her legs എന്നാല്‍ അവള്‍ രതിയില്‍ ഏര്‍പ്പെട്ടു എന്നുതന്നെയാണ്. മലയാളത്തിലും തെറിയായും അല്ലാതെയും സ്ത്രീയുടെ കാലകത്തല്‍ രതിയില്‍ പുരുഷനുകീഴെക്കിടക്കുമ്പോള്‍ അവള്‍ ചെയ്യുന്ന പ്രവൃത്തി മാത്രമാണ്. അപ്പോള്‍ ഇരുത്തം ഇടത്തിന്റെയും ലൈംഗികതയുടെയും ചോദ്യമാണ്

പണ്ടെപ്പഴോ വായിച്ച ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പ് ലേഖനത്തില്‍ പെണ്ണ് ചുരിദാറിടുന്നതിനെപ്പറ്റി പറയുന്നുണ്ടായിരുന്നു. ഓര്‍മ ശരിയാണോ എന്നറിയില്ല. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ ചുരിദാറിടാന്‍ പാടില്ല എന്ന ഉത്തരവിനെ സംബന്ധിച്ചായിരുന്നു അത്? ആ ലേഖനം എന്നെ സംബന്ധിച്ച് ഒരു വഴിത്തിരിവായിരുന്നു. അതില്‍ പറഞ്ഞ മിക്കവാറും കാര്യങ്ങള്‍ എനിക്കോര്‍മയില്ല. എഴുതിയതാരാണെന്നുപോലും. പക്ഷെ ചുരിദാറിടുക എന്നാല്‍ സ്ത്രീയുടെ കാലുകളെ അകറ്റുക എന്നതാണെന്ന വെളിപാട് എനിക്ക് അതില്‍ നിന്നാണ് കിട്ടുന്നത്. അവ അകറ്റാത്ത വേഷങ്ങള്‍ മാനദണ്ഡമായി കല്‍പിക്കപ്പെടുന്നത് പുരുഷന്റെ കീഴിലല്ലാതെ അവള്‍ കാലകറ്റാന്‍ പാടില്ല എന്ന വാശി കൊണ്ടാണെന്നും. ആരാധനാലയങ്ങളില്‍ അവളുടെ ലൈംഗികത സ്പഷ്ടമാകാന്‍ പാടില്ല എന്നതുകൊണ്ടാണ് ഈ നിയമം. അതും കഴിഞ്ഞ് പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിധി കണ്ടെത്തിയതിനുശേഷം മനോരമയിലോ മറ്റോ വന്ന ഒരു ചിത്രമുണ്ടായിരുന്നു. നിധി കണ്ടെത്തിയത് കാരണം ക്ഷേത്രം സന്ദര്‍ശിക്കുന്നവരുടെ എണ്ണം നല്ലോണം കൂടിയിട്ടുണ്ട് എന്നൊക്കെ പറയുന്ന ഒരു അടിക്കുറിപ്പോടെ. ചിത്രമേതായാലും ക്ഷേത്രത്തിനു പുറത്തുനിന്ന് ഒരു മുണ്ട് വാങ്ങി അത് തന്റെ വസ്ത്രത്തിനുമുകളില്‍ ചുറ്റുന്ന ഒരു വിദേശവനിതയായിരുന്നു. സന്ദര്‍ശകരുടെ തിരക്ക് കാണിക്കാനാണെങ്കില്‍ കുറെ ആളുകളെ കാണിക്കുന്ന പടമിടാമായിരുന്നു. എന്നാലും കാലുകളെ വരിഞ്ഞുകെട്ടുന്ന മുണ്ടുടുപ്പിക്കുന്ന ചിത്രമാണ് പത്രത്തിന് ബോധിച്ചത്. കാണുന്നവര്‍ക്കും അത് നന്നായി ബോധിക്കും. നമ്മള് മാത്രമല്ല, പുറത്തുനിന്നുള്ളവരും നമ്മുടെ 'ഉദാത്തമായ' സംസ്കാരത്തിനുമുന്നില്‍ തൊഴുകൈയ്യോടെ നില്‍ക്കുന്നത് മലയാളിയില്‍ ഒരു പ്രത്യേക രോമാഞ്ചമുണ്ടാക്കും. കാഴ്ചയില്‍ വളരെ ലളിതമെന്നുതോന്നുന്ന ഒന്നും അങ്ങനെയല്ല എന്ന് ഞാന്‍ അതുമുതലാണ് വിശ്വസിക്കുന്നത്. ഈയിടെയായി അതൊരു സംശയരോഗമായി വളരുകയും ചെയ്തിട്ടുണ്ട്. ഒന്നിലും വിശ്വാസമില്ല :)

അപ്പോള്‍ പറഞ്ഞു വരുന്നത് സ്ത്രീയുടെ പരമ്പരാഗത ഇരിപ്പുകളെല്ലാം തന്നെ കാലകത്താതെയുള്ളതാണെന്നാണ്. പല ഹോളിവുഡ് സിനിമകളിലും ടോം ബോയിഷ് ആയ സ്ത്രീകളെ 'സംസ്കാരമുള്ള' സ്ത്രീകളാക്കി മാറ്റുന്ന ഒരു കാഴ്ച കാണാം. അതില്‍ എപ്പോഴും ഈ ഇരുപ്പിന്റെ മാറ്റവുമുണ്ടാവും. Miss Congeniality, Princess Diaries എന്നിവയിലൊക്കെ അത് കാണാം. പെണ്ണ് സിവിലൈസ്‌ഡ് ആയിക്കഴിഞ്ഞു എന്നതിന്റെ ആദ്യ ലക്ഷണം ഇത്തരം സിനിമകളിലെല്ലാം അതുവരെ ശ്രദ്ധിക്കാതിരുന്ന പുരുഷന്മാര്‍ ഇവരില്‍ ആകൃഷ്ടരാകുന്നു എന്നതാണ്

 ഇതാഇവിടെ കാണുന്നതുപോലെയാണ് സ്ത്രീകള്‍ക്കിരിക്കാന്‍ ഉത്തമരീതിയെന്നാണ് ബ്രിട്ടിഷ് സംസ്കാരം പറയുന്നത്. ഇവിടെയാകുമ്പോള്‍ കാലിത്ര നഗ്നമാക്കാതെ എന്നാലിത്രതന്നെ അടുപ്പിച്ച് നേരെ വയ്ക്കുന്നതാണ് രീതി. കേരളത്തിലെ കാര്യമെടുക്കുമ്പോള്‍ നമ്മള്‍ വസ്ത്രധാരണം പ്രത്യേകം കണക്കിലെടുക്കണം. കാലകത്താന്‍ പറ്റുന്ന വേഷങ്ങളിടുന്ന സ്ത്രീകള്‍ താരതമ്യേന കുറവാണ്. ഇനി അങ്ങനെ ഇടുന്നവരായാലും കാലകത്തുന്നതും കുറവ്. ബൈക്കിനോ സ്കൂട്ടറിനോ പുറകിലിരിക്കുന്ന സ്ത്രീകള്‍ എപ്പോഴും വശം ചേര്‍ന്ന് തന്നെയല്ലേ ഇരിക്കാറ്. ഭൂരിഭാഗത്തിന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. സാരി ഉടുത്താല്‍പ്പിന്നെ കാല് കവച്ചുവച്ചിരിക്കാന്‍ പറ്റില്ല. ഇനി ചുരിദാറിട്ടവരും ജീന്‍സിട്ടവരുമെല്ലാം മിക്കവാറും ഇരിക്കുന്നതിങ്ങനെ തന്നെ. കാലുമ്മല്‍ കാല്‍ കയറ്റിവച്ചിരിക്കുന്നത് സ്ത്രീകള്‍ക്ക് പൊതുവെ പറഞ്ഞിട്ടുള്ളതല്ല. എന്നാലും ഇത് ചെയ്യുന്നവര്‍ മിക്കവാറും കാല് അടുപ്പിച്ചുവച്ചുള്ള രീതിയിലാണ് ചെയ്യാറ്. ഇതുപോലെഇത് ചെ­യ്യു­ന്ന സ്ത്രീ­ക­ളെ ആണ്‍ കാ­മ­റ­ക്ക­ണ്ണ് എങ്ങ­നെ ഒപ്പി­യെ­ടു­ക്കു­ന്നു എന്ന് ഇവിടെ നോ­ക്കി­യാല്‍ കാ­ണാം­.


എന്നാല്‍ ആണുങ്ങളിലെ കാലുമ്മല്‍ കാല് കയറ്റല്‍ കാലുകള്‍ അകത്തിയുള്ളതും കൂടുതല്‍ ഇടം ആവശ്യപ്പെടുന്നതുമാണ്. ഇതുപോലെ.



ഇനി ഇടം എന്ന രണ്ടാമത്തെ ഘടകം. ഇരിക്കുന്ന ഇടങ്ങള്‍ നോക്കിയാലും പല വ്യത്യാസങ്ങള്‍ കാണാം. ആണുങ്ങള്‍ എവിടെ വേണമെങ്കിലും സങ്കോചമില്ലാതെ ഇരിക്കും. ശ്രദ്ധിച്ചിട്ടുണ്ടോ? ബസ് സ്റ്റോപ്പിന്റെ തിണ്ണയിലായാലും കടകളുടെ തിണ്ണയിലായാലും നിലത്തായാലും എവിടെയും. അതേ സമയം ഒരു ബസ് സ്റ്റോപ്പിന്റെ തിണ്ണയില്‍ സ്ത്രീ ഇരിക്കണമെങ്കില്‍ നല്ലോണം മടിക്കും. ചിലപ്പോള്‍ ഇരിക്കുക തന്നെയില്ല. വേറാരെങ്കിലും മുന്‍കൈയ്യെടുത്താല്‍ ചിലപ്പോള്‍ ഇരുന്നേക്കും. ആണുങ്ങള്‍ സാധാരണയായി ഇരിക്കുന്ന സ്ഥലങ്ങളിലിരുന്നാല്‍ പെണ്ണുങ്ങളെ ആളുകള്‍ നല്ലോണമൊന്ന് നോക്കിപ്പേടിപ്പിക്കും. ഉദാഹരണത്തിന് ഇവിടെ പബ്ലിക് ലൈബ്രറി ബില്‍ഡിങ്ങിനു താഴെയുള്ള തിണ്ണയില്‍ വൈകുന്നേരമായാല്‍ നല്ലവണ്ണം ആളുകളുണ്ടാവും. ഒരു സ്ത്രീയെപ്പോലും അവിടെ കാണുക സാധ്യമല്ല. ലൈബ്രറിയിലേയ്ക്ക് കയറുന്ന പടികളിലും ഇതുതന്നെ അവസ്ഥ. ഒരു പെണ്ണവിടെ ഇരുന്നാല്‍ നാനാഭാഗത്തുനിന്നും നോട്ടങ്ങള്‍ വരുന്നത് അറിയാം. അതുപോലെത്തന്നെയാണ് മിക്കവാറും പൊതു ഇടങ്ങള്‍. പാനി പൂരി വില്‍ക്കുന്ന ഉന്തുവണ്ടികള്‍, തട്ടുകടകള്‍, ചെറിയ ചായക്കടകള്‍, ഇവിടെയൊക്കെ ഒറ്റയ്ക്കൊരു പെണ്ണിനെ കാണുക അല്‍ഭുതമാണ്. വളരെ തിരക്കേറിയ റഹ്മത്ത് ഹോട്ടലില്‍ ഇന്നേവരെ ഞാനല്ലാതെ ഒരു പെണ്ണും ഒറ്റയ്ക്കിരുന്ന് ബിരിയാണി കഴിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. റഹ്മത്ത് പോട്ടെ വിലകൂടിയ ഹോട്ടലുകളില്‍ പോലും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്ന പെണ്ണിനെ കാണാന്‍ വലിയ പ്രയാസമാണ്. ഇടങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിവച്ചിരിക്കുന്നു. ഇനി അടയാളപ്പെടുത്താത്ത സ്ഥലങ്ങളിലും ഇരിപ്പുകൊണ്ട് അങ്ങനെ ചെയ്യുക വളരെ എളുപ്പമാണ്.

പൊതുവായ ഒരു കാര്യം പറയാം. എവിടെയും നമുക്ക് comfortable ഒരു സാമ്രാജ്യമുണ്ട്. രണ്ടോ അതില്‍ക്കൂടുതലോ ആളുകളുള്ള ഒരിടത്ത് എനിക്കിത്ര ഇടം നിനക്കിത്ര ഇടം എന്ന ഒരു അളക്കല്‍ വിദ്യ പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ട് സ്കൂളില്‍ ഡെസ്കിന്റെ മുകളില്‍ പെന്‍സില്‍ കൊണ്ട് ആഞ്ഞാഞ്ഞ് വരച്ച് അതിര്‍ത്തി നിശ്ചയിക്കുന്നത് പോലെ. രണ്ടുപേര്‍ മുഖത്തോട് മുഖം നോക്കി നിന്ന് സംസാരിക്കുമ്പോള്‍ അവര്‍ തമ്മില്‍ ഒരു comfortable ആയ അകലം പാലിക്കും. ഒരാള്‍ കുറച്ച് കൂടുതല്‍ അടുത്താല്‍ സ്വമേധയാ മറ്റെയാള്‍ പുറകോട്ട് പോകും. ഡെസ്കിന്റെ മുകളിലെ പെന്‍സിലിന്റെ അറ്റം ഒന്നിപ്പുറത്തേയ്ക്കായാല്‍ വഴക്കുണ്ടാക്കുന്നതുപോലെയുള്ള ഒരു നിശ്ശബ്ദകലഹം. നിപ്പിലൂടെയും ഇരിപ്പിലൂടെയും ഈ ഇടത്തിന്റെ വരമ്പുകളാണ് നിശ്ചയിക്കപ്പെടുന്നത്. ആണിന്റെ നിപ്പും ഇരിപ്പുമെല്ലാം default ആയി കൂടുതല്‍ ഇടം കയ്യടക്കുന്നതാണെങ്കില്‍ പെണ്ണിന്റെത് കൂടുതല്‍ കൂടുതല്‍ തന്നിലേയ്ക്ക് തന്നെ ഒതുങ്ങിക്കൂടുന്നതാണ്.

ഉദാഹരണത്തിന് കൈ അരയ്ക്ക് കൊടുത്ത് നില്‍ക്കുന്ന നിപ്പ് സ്ത്രീകളില്‍ കുറവാണ്. ഒരു കൈ പിന്നെയും കാണാം. രണ്ട് കൈയും കുത്തി നില്‍ക്കുന്നത് കാണാന്‍ കുറച്ച് ബുദ്ധിമുട്ടാണ്




ഇതുപോലെ. മോഡലുകളായ സ്ത്രീകള് മുഴുവന്‍ റാം പില്‍ നടക്കുന്നതും പോസ് ചെയ്യുന്നതും ഇങ്ങനെയാണെന്നത് വേറൊരു രസകരമായ വസ്തുതയാണ്. മോഡലിങ്ങ് എന്നൊക്കെപ്പറഞ്ഞാല്‍ സ്ത്രീയെ സംബന്ധിച്ച് ഒരു ലൂസ് ജീവിതമാണെന്നാണ് വെപ്പ്. അവര്‍ക്കാണ് ഈ നിപ്പ് ചേരുകയത്രെ! ഇനി കുറച്ചുംകൂടെ സ്പഷ്ടമായ വേറൊരുദാഹരണം. ഒരു തിയറ്ററില്‍ സിനിമ കാണാന്‍ പോയാല്‍ ബാല്‍ക്കണിയുടെ ഏറ്റവും താഴത്തെ നിരയിലുള്ള ആണുങ്ങളില്‍ പലരും കാലെടുത്ത് മുമ്പിലത്തെ തിണ്ണയില്‍ വയ്ക്കുന്നത് കാണാം. ചെലോര് അതിങ്ങനെ വെറപ്പിക്കുകയും ചെയ്യും. ആള് കുറവാണെങ്കില്‍ ഏതു സീറ്റിലായാലും മുമ്പിലത്തെ സീറ്റിന്റെ മുകളില്‍ കാലെടുത്തു വയ്ക്കും. ഇരിക്കുന്ന സീറ്റിന്റെ ഇരുവശത്തേയ്ക്കും കൈകളും വിടര്‍ത്തും. അടയിരിക്കുന്ന കോഴിയെപ്പോലെ. അവിടെയൊക്കെ അടയാളപ്പെടുത്തുന്നത് ഇടങ്ങളാണ്. ഇങ്ങനെ ചെയ്യുന്ന സ്ത്രീകളെ കാണാന്‍ നന്നെ പ്രയാസമാണ്. ഞാനിന്നേവരെ കണ്ടിട്ടുമില്ല. ഒരു സ്ഥലത്തെത്തിയാലുടന്‍ അവരുടെ സാമ്രാജ്യം വികസിപ്പിക്കുക എന്നതാണ് ആണുങ്ങള്‍ ചെയ്യുന്നതെന്നര്‍ഥം. സ്ത്രീയാകട്ടെ പുരുഷന്‍ സൃഷ്ടിച്ച ഈ ഇടത്തിന്റെ ഉള്ളില്‍ എങ്ങിനെ ഏറ്റവും ഭംഗിയായി ഒതുങ്ങാം എന്ന് കണ്ടുപിടിക്കുന്നു. കാലങ്ങളിലൂടെ അതില്‍ വളരെ വൈഗദ്ധ്യവും നേടിയിരിക്കുന്നു. ഒഴിക്കുന്ന പാത്രത്തിന്റെ രൂപത്തിലേയ്ക്ക് വെള്ളം എളുപ്പം മാറുന്നതുപോലെ. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം നടക്കുന്നത് നടപ്പിലാണ്. തിരക്കിനിടയില്‍ സ്ത്രീകളെല്ലാം ചെയ്യുന്നത് ഒഴിഞ്ഞുമാറലാണ്. വഴികൊടുക്കല്‍. സ്ത്രീയ്ക്കെതിരെ ഒരു പുരുഷന്‍ നടന്നടുക്കുമ്പോള്‍ അവള്‍ സ്വമേധയാ വഴിയൊഴിഞ്ഞ് കൊടുക്കും. ഇങ്ങനെ അനേകം വഴിമാറലുകളാണ് പെണ്ണിന്റെ നടത്തിത്തിനിടയില്‍ സംഭവിക്കുന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിക്കുന്ന ഒരു ഇടംതിരിക്കല്‍. ഇത് മനസ്സിലാക്കാന്‍ ഒരു ചെറിയ പരീക്ഷണം നടത്തിയാല്‍ മതി. തിരക്കുള്ള റോട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് നില്‍ക്കുക. ഉറപ്പായും എതിരെ വരുന്ന ആളുകള്‍ നിങ്ങളുമായി കൂട്ടിയിടിക്കും. കൂട്ടിയിടിച്ചില്ലെങ്കിലും ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ ഒരു ആശയക്കുഴപ്പം അവിടെ ഉണ്ടാകും. നിങ്ങള്‍ വഴിമാറിത്തരും എന്ന് അവര്‍ പ്രതീക്ഷിച്ച്കൊണ്ട് നടക്കുമ്പോള്‍ സംഭവിക്കുന്നതാണിത്.

ഇനിയും പല പല നിപ്പുകള്‍ ആണുങ്ങളില്‍ കൂടുതലും പെണ്ണുങ്ങളില്‍ കുറവുമാണ്. നേരത്തെ പറഞ്ഞ രണ്ട് ഫാക്റ്ററുകള്‍ ഇവയിലെല്ലാം പ്രവര്‍ത്തിക്കുന്നത് കാണാം. കാലകത്തലും ഇടം കൈക്കലാക്കലും. മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പുരുഷന്മാര്‍ ഒരു കാല് മതിലിലൂന്നുന്നത് പതിവാണ്. ആ നിപ്പ് ഇടം കൈയ്യേറുക മാത്രമല്ല അവിടെ കാണാന്‍ പറ്റുന്ന ഒരു രേഖയും വരയ്ക്കുന്നുണ്ട്. മതിലില്‍ വീഴുന്ന ചെരുപ്പിന്റെ പാടിലൂടെ. അതിര്‍ത്തി രേഖപ്പെടുത്താന്‍ മൃഗങ്ങള്‍ മൂത്രമൊഴിക്കുന്നതു പോലെയാണിത്. ഹോട്ടലുകളില്‍ ചെന്നാല്‍ കാണുന്ന ഫാമിലി റൂം എന്ന് വിളിക്കുന്ന സ്ഥലം ഇതിന്റെ വേറൊരു ദൃഷ്ടാന്തമാണ്. ഫാമിലി എന്നതുകൊണ്ട് സ്ത്രീയുടെ സാന്നിധ്യം മാത്രമാണ് ഉദ്ദേശിക്കുന്നത്. ഒരു ആണും കുട്ടികളും മാത്രമാണ് വരുന്നതെങ്കില്‍പോലും ഫാമിലി റൂമിലേയ്ക്ക് ആനയിക്കപ്പെടാന്‍ സാധ്യത കുറവാണ്. എന്നാല്‍ പുരുഷനും സ്ത്രീയും കുട്ടികളും അല്ലെങ്കില്‍ പുരുഷനും സ്ത്രീയും വരുമ്പോള്‍ എളുപ്പം ആ മുറിയിലേയ്ക്കുള്ള വഴി തെളിയും. സ്ത്രീ ഒറ്റയ്ക്കായാലും മിക്കവാറും ഇത് നടക്കും. ഹോട്ടല്‍ മുഴുവന്‍ ആണിന്റെ ഇടവും സ്ത്രീ വരുമ്പോള്‍ അതില്‍ നിന്ന് ഒരു ചെറിയ ഇടം വീതിച്ച് നല്‍കുകയുമാണ് ഇവിടെ നടക്കുന്നത്. കമന്റടി എന്ന പ്രതിഭാസം തന്നെയുണ്ടാകുന്നത് ഇരിപ്പിന്റെ ഇടം തിരിവ് കാരണമാണ്. ആണുങ്ങള്‍ വഴിയരികുകളില്‍ പോസ്റ്റിനും മതിലിനും കലുങ്കിനുമെല്ലാം മുകളിലായി ഇരിക്കും. ആ ഇടം സ്വന്തമായുള്ളതുകൊണ്ടാണ് അതുവച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെന്ന് ആലോചിക്കുകയും ആണ്‍ബുദ്ധിയില്‍ കമന്റടിക്കുക എന്ന ആശയം ഉടലെടുക്കുകയും ചെയ്യുന്നത്. അങ്ങിനെ എത്രയെത്ര കാര്യങ്ങള്‍.

ഞാന്‍ പറഞ്ഞല്ലോ ഇതിനര്‍ഥം ആണുങ്ങളുടെ നിപ്പും ഇരിപ്പും നടത്തവുമെല്ലാം പെണ്ണുങ്ങളും പിന്തുടരണം എന്നല്ല. യഥാര്‍ഥത്തില്‍ അവയില്‍ പലതും വളരെ അരോചകമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു കാല് മതിലിലൂന്നുന്നത് കാണുന്നതേ എനിക്കറപ്പാണ്. അതുപോലെത്തന്നെ തിയറ്ററിലെ കാല് കയറ്റിവയ്ക്കല്‍. അത് കണ്ടാലപ്പോളെനിക്ക് കലിയിളകും. നമ്മുടെ മുമ്പിലാണവര്‍ ഇരിക്കുന്നതെങ്കില്‍ സ്ക്രീനിന്റെ ഒരു ഭാഗം അവരുടെ കാലും വിറയലും കവര്‍ന്നെടുക്കുകയും ചെയ്യും. ഒന്നാലോചിച്ചുനോക്കൂ, നമ്മുടെ കാഴ്ച തന്നെയാണ് അവിടെ അപഹരിക്കപ്പെടുന്നത്. ആണുങ്ങളുടെ ഈ നിപ്പിലും ഇരിപ്പിലും ഭയങ്കരമായ ഒരു കൊളോനിയല്‍ സ്വഭാവമുണ്ട്. അത് നല്ലതാണെന്ന് ഞാന്‍ കരുതുന്നുമില്ല. പക്ഷെ ഈ വ്യത്യാസങ്ങള്‍ അറിഞ്ഞിരിക്കുക അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഇടങ്ങള്‍ അടയാളപ്പെടുത്തുന്ന സ്ത്രീയെ പുരുഷനും സ്ത്രീയും ഒരുപോലെ വെറുക്കുന്നുണ്ട്. വെറുപ്പല്ലെന്ന് തോന്നുന്നു. ഭയമാണവര്‍ക്ക്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരിങ്ങനെയാണ്. കുപ്പി പെറുക്കുന്നവര്‍, പലതരം വില്‍പനക്കാര്‍, വേശ്യകള്‍ ഇവര്‍ക്കൊന്നും എവിടെയും ഇരിക്കുന്നതിന് പ്രശ്നമില്ല. തൊഴിലാളികളില്‍ ഇത് നന്നായി കാണാം. രാവിലെ ബസ്സില്‍ കയറുമ്പോള്‍ തൂമ്പയും മറ്റുമായി പണിക്ക് പോകാന്‍ കയറുന്ന തമിഴരില്‍ സ്ത്രീകളും കാണും. ബസ്സിലുള്ള ബാക്കിയുള്ളവര്‍ക്കെല്ലാം ഇവര്‍ കേറിയാലുടനെ മുഖം ചുളിയും. എന്താണ് കാരണം. അവര്‍ അവരുടെ ശബ്ദം കൊണ്ടുതന്നെ ആദ്യം ഇടം തിരിക്കുന്നു. അവരിലെ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ ഉച്ചത്തിലാണ് സംസാരിക്കുന്നത്. അവരുടെ പണിയായുധങ്ങളും അവരും ഇടങ്ങളിലെ അതിര്‍ത്തികള്‍ തീരുമാനിക്കുന്നു. അവരിലെ സ്ത്രീകളുടെ അടുത്തിരിക്കുന്ന മറ്റു സ്ത്രീകള്‍ക്കെല്ലാം അവരിറങ്ങുന്നതുവരെ മുഖത്ത് പ്രയാസം നിഴലിക്കും. ഇതില്‍ ശ്രദ്ധേയമായ കാര്യം ഇരുവരും തമ്മില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല എന്നതാണ്. രാവിലെ ബസ്സില്‍ കയറുന്ന സ്ത്രീകളില്‍ മിക്കവരും ജോലിക്കുപോകുന്നവരാണ്. ഇവരുടെ ഹാന്റ്ബാഗും മറ്റവരുടെ തൂമ്പയും തമ്മില്‍ എന്താണ് വ്യത്യാസം. റെയില്‍‌വേസ്റ്റേഷനിലും ബസ് സ്റ്റാന്റിലുമൊക്കെ ഇതുതന്നെ കാണാം. ഇടങ്ങളില്‍ ഒരു ജനാധിപത്യബോധം പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥലം പുത്തന്‍ തലമുറയിലെ ഹാങ്ങ് ഔട്ടുകളാണ്. കഫേ കോഫി ഡേ, കെ എഫ് സി തുടങ്ങി മോളുകളിലെല്ലാം ഇടങ്ങളിലെ വിതരണം ഏറെക്കുറെ തുല്യമാണ്. ഫിലിം ഫെസ്റ്റിവലുകള്‍ പോലെയുള്ള ബുദ്ധിജീവി സ്ഥലങ്ങളിലും ഇത് കാണാം. പക്ഷെ ഈ രണ്ടറ്റങ്ങളിലും മാത്രം പോരല്ലോ. കൈയ്യടിക്കി വയ്ക്കപ്പെടുന്ന ഇടങ്ങള്‍ പിടിച്ചെടുക്കേണ്ടതുണ്ട്. പിടിച്ചെടുത്തിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് തോന്നുന്നവ പോലും. ഇപ്പോള്‍ ആണുങ്ങളെപ്പോലെ റോഡിന്റെ വശം ചേര്‍ന്നിരുന്ന് കമന്റടിച്ചതുകൊണ്ട് പ്രത്യേകിച്ച് ആനന്ദമൊന്നും കിട്ടാനില്ല. (കിട്ടുന്നവരും ഉണ്ടാകും) പക്ഷെ മറ്റൊരാളുടെ വസ്ത്രധാരണത്തെയോ നടപ്പിനെയോ നിപ്പിനെയോ കുറിച്ച് പരസ്യമായി വിലയിരുത്തലുകള്‍ നടത്തുക എന്നത് നല്ലൊരു കാര്യമല്ല എന്നും അത് സാധ്യമാക്കുന്ന ഇടങ്ങള്‍ സ്വേച്ഛാധിപത്യത്തില്‍ നിന്ന് വിടുവിക്കേണ്ടതുണ്ട് എന്നും മനസ്സിലാക്കുക ആവശ്യമാണ്. ഇത്തരം തിരിച്ചറിവുകളില്‍ ഊന്നുമ്പോള്‍ സ്വാഭാവികമായും നടപ്പിലും ഇരിപ്പിലും വരുന്ന മാറ്റങ്ങള്‍ വരാന്‍ ഒരാള്‍ സ്വയം അനുവദിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം ചെറുതെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ നിന്നാണ് മാറ്റം എപ്പോഴും തുടങ്ങുന്നത്. ആ മാറ്റം തരുന്ന ആനന്ദം അത്രയൊന്നും ചെറുതല്ല താനും.

ഒരു കുഞ്ഞി വാല്‍ക്കഷ്ണം കൂടെ.

ഇവിടെ മലാപ്പറമ്പ് ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തുമ്പോള്‍ വലതുവശത്തേയ്ക്ക് നോക്കുന്നവരെല്ലാവരും പെട്ടന്ന് തന്നെ മുഖം തിരിക്കുന്നത് കാണാം. അവിടെ ഒരു ബില്‍ബോര്‍ഡുണ്ട്. ഫീലിങ്ങ്സ് എന്ന അടിവസ്ത്ര കമ്പനിയുടേത്. അടിവസ്ത്രത്തിന്റെ പരസ്യങ്ങള്‍ നഗരത്തില്‍ അമ്പാടുമുണ്ടെങ്കിലും ഈ പരസ്യം മാത്രം ആളുകളെ തെല്ല് നേരത്തേയ്ക്ക് അസ്വസ്ഥരാക്കുന്നുണ്ട്. അതിലെ സ്ത്രീ ബ്രായും ഒരു കുഞ്ഞി ട്രൌസറുമിട്ട് ചമ്രം പണിഞ്ഞിരിക്കുകയാണ്. മടിയില്‍ തിന്നുന്ന എന്തോ സാധനമാണെന്നു തോന്നുന്നു. അതിന്റെ ഒരു ചില്ലുപാത്രം. കൈകളുയര്‍ത്തി ആ വട്ടം വട്ടം സാധനം അവരെറിയുകയോ മറ്റോ ആണ്. തങ്ങള്‍ക്കുനേരെ ഒരു സ്ത്രീ (അടിവസ്ത്രം മാത്രമിട്ട്) കാലകത്തി ഇരിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന ഞെട്ടലാണ് യാത്രക്കാര്‍ക്കെല്ലാം. ആ ചിത്രം അതിമനോഹരമാണെന്ന് മനസ്സിലാക്കാനുള്ള സമയം പോലും ആരും കൊടുക്കുന്നില്ല. കണ്ണൊന്ന് വെട്ടിച്ച് പിന്നെ ഒളികണ്ണിട്ട് അവളുടെ കവച്ച് വച്ച കാലുകളെ നോക്കി ബസ്സുകളെല്ലാം അമര്‍ഷത്തിലെന്നപോലെ മുക്കിയും മൂളിയും മലാപ്പറമ്പിലൂടെ...