കോഴിക്കോട്ടെ കുട്ടിക്കടത്ത്: പെരുമ്പാവൂരിൽ വൈദികൻ അറസ്റ്റിൽ എന്ന് ഇന്നത്തെ വാര്‍ത്തയിലുണ്ട്. ഞാനിപ്പോള്‍ കോഴിക്കോടാണ് താമസിക്കുന്നത്. സി.പി.ഐ.(എം) സൈബര്‍ ഗുണ്ടകളില്‍ നിന്നും, ബി.ജെ.പ്പിക്കാരില്‍ നിന്നും ആക്രമണം നേരിടുന്നുണ്ട്. പലപ്പോഴും ഇവര്‍ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക പോലും ബുദ്ധിമുട്ടാണ്, മട്ടും ഭാവവും (demeanour) വെച്ച്. ഇതില്‍ സി.പി.ഐ.(എം) സൈബര്‍ ഗുണ്ടകളില്‍ പ്രധാനിയാണ് രശ്മി. ആര്‍. നായര്‍. ഇവരും ഇന്ന് അറസ്റ്റിലായ ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് വൈദികൻ ജേക്കബ് വർഗീസും, രശ്മി ആര്‍ നായര്‍, രാഹുല്‍ പശുപാലന്‍ എന്നിവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന് പറയാനാണ് സമയമില്ലാത്ത സമയത്ത് സമയം ഉണ്ടാക്കുന്നത്. ഇത് കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്. ലൈംഗിക ചൂഷണം, പോക്സോ, കുട്ടിക്കടത്ത് എന്നിവ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ഇവ ചെയ്തിട്ടുള്ള ജേക്കബ് വര്‍ഗ്ഗീസ് ജയിലില്‍ പോകുന്നു എന്ന ആശ്വാസം പൗരയായ എനിക്കുണ്ട്.
എന്നാല്‍ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും (മറ്റ് ചിലരും ഉണ്ട്. അവരെപ്പറ്റി പിന്നീട്) ജയിലില്‍ പോയി ഇറങ്ങിയതിന് ശേഷം ദിലീപിനെ പോലെത്തന്നെ സാംസ്കാരിക കേരളത്തിന്റെ ഭാഗമായി നിലകൊള്ളുന്നു എന്നത് പക്ഷേ എന്നെ ഭയപ്പെടുത്തുന്നു. അത്യധികം അലോസരപ്പെടുത്തുന്നു. അവര്‍ കടത്തിയ, വൈദ്യപരിശോധനയില്‍ ബലാല്‍സംഗത്തിന് ഇരയായിരുന്നു എന്ന് തെളിഞ്ഞ കുട്ടികളോട് ചെയ്യുന്ന അനീതിയാണ് അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ഇന്ന് കുട്ടികളല്ലായിരിക്കാം. ഒരു മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തിരുന്ന സമയത്ത്, രാഹുല്‍ പശുപാലനോട് ഈ കേസിനെ കുറിച്ച് സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് അയാള്‍ ആ കുട്ടികളോടും കുടുംബത്തോടും സംസാരിക്കുന്നുണ്ട് എന്നാണ്. മൂന്ന് നാല് വര്‍ഷം മുമ്പായിരിക്കണം ഇത്. ഇത് ചെയ്യാന്‍ പാടുള്ള കാര്യമാണോ എന്ന് പോലും എനിക്ക് സംശയം വരികയും ഒരു പോലീസ് ഉദ്യോഗസ്ഥനോട് ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
കുറച്ച് നാള്‍ മുമ്പ്, ഞാന്‍ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ നടത്തിയ ഒരു പിണറായി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തോട് അനുബന്ധിച്ച് രശ്മി ആര്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നെ ആക്രമിക്കാന്‍ തുടങ്ങിയത് പറഞ്ഞല്ലോ. അന്ന് ഞാന്‍ ഇത് പറയുന്നതോടെ, ഞാന്‍ സ്ലട്ട് ഷേമിങ്ങ് നടത്തി എന്ന ആരോപണം വരും എന്ന യുക്തി പ്രയോഗിച്ച് കൊണ്ട് പറഞ്ഞ ഒരു വാചകമുണ്ട്. രശ്മി നായരുടെ മുഴുവന്‍ തുണിയുമുള്ള ഒരു പബ്ലിക് വീഡിയോയുടെ ലിങ്ക് ഞാന്‍ വീണ്ടും പങ്ക് വയ്ക്കും എന്നാണ് അത്. ആ വീഡിയോ താഴെ.
കിസ്സ് ഓഫ് ലവ് എന്ന ചരിത്ര മൂവ്മെന്റ് കോഴിക്കോട് സംഘടിപ്പിച്ചത് രശ്മി നായരും രാഹുല്‍ പശുപാലനും ആണെന്ന് അതില്‍ പോയി ഉമ്മ വെച്ചതിന് അറസ്റ്റിലായതിന് ശേഷം ഞാന്‍ വായിച്ചിരുന്നു. ഇവര്‍ പിന്നീട് കുട്ടിക്കടത്തിന് അറസ്റ്റിലായപ്പോള്‍ വന്ന വാര്‍ത്തകളിലും കിസ് ഓഫ് ലവ് സംഘാടകര്‍ കുട്ടിക്കടത്തില്‍ അറസ്റ്റില്‍ എന്നാണ് വാര്‍ത്തകള്‍ വന്നത്.
ഏതായാലും അന്ന് അറസ്റ്റിലായപ്പോള്‍ വനിത സെല്ലില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന രശ്മി ആര്‍ നായരാണ് വീഡിയോയില്‍. ഞാന്‍ ഇന്നാള് സമരം നടത്തിയപ്പോള്‍ ചെയ്ത പോലെയുള്ള അപ്ഡേറ്റുകള്‍ പുറത്തുള്ള സപ്പോര്‍ട്ട് സിസ്റ്റത്തെ അറിയിക്കുന്നതായി കാണാം. വീഡിയോയില്‍ അവരുടെ പുറകില്‍ കാണുന്ന കീബോര്‍ഡ് ഞാന്‍ അന്ന് പോലീസ് കാണാതെ മോഷ്ടിച്ചു, പ്രതിഷേധം എന്ന നിലയില്‍ തന്നെ. പോലീസ് ഉപയോഗശൂന്യവും പൊതുജനത്തിന് എതിരെ സര്‍ക്കാരിന് വേണ്ടി നിലകൊള്ളുന്ന ഒരു മെഷിനറി ആണെന്ന് കാണിക്കാന്‍ ഇത്തരത്തില്‍ പലതും ഞാന്‍ പലപ്പോഴും ചെയ്യാറുണ്ട്. ചലച്ചിത്ര മേളയിലെ പ്രതിഷേധത്തില്‍ ഒരു സി.ഐ.യുടെ തൊപ്പി ഞാന്‍ തലയില്‍ വെച്ച് സെല്‍ഫി എടുത്തു. ഇനിയും ഇങ്ങനെ തന്നെ തുടരാനാണ് ഭാവം. പോലീസ് ജനങ്ങളോടൊപ്പം നില്‍ക്കുന്ന കാലം വരെ. അന്ന് എനിക്ക് ക്ലെപ്ടോമാനിയ ആണെന്നും ഭ്രാന്താണെന്നും പറഞ്ഞവരുടെ കൂട്ടത്തില്‍ രശ്മി നായരും ഭര്‍ത്താവും ഉണ്ടായിരുന്നു. എന്റെ സൈക്കയാട്രിസ്റ്റ്, തെറപിസ്റ്റ് എന്നിവര്‍, ഞാന്‍ ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ നല്ല തമാശ കേട്ട പോലെ ചിരിക്കുകയും നീ എന്തൊരു വികൃതിയാണ് പെണ്ണേ എന്ന് പറയുകയുമാണ് ചെയ്തത്. അവര്‍ നിംഹാന്‍സ് ഉള്‍പ്പെടെ ഉള്ള സ്ഥാപനങ്ങളില്‍ നിന്ന് ബിരുദാനന്തരബിരുദം, ഡോക്ടറേറ്റ്, സൈക്കയാട്രി എം.ഡി എന്നിവ ഉള്ളവരാണ്.
പറഞ്ഞ് വന്നത്, മുഴുവന്‍ തുണിയുമുള്ള വീഡിയോ എന്ന് എടുത്ത് പറയാന്‍ കാരണം, രശ്മി നായര്‍ സെക്സ് വര്‍ക് ചെയ്യുന്ന ഒരാളാണ് എന്നുള്ള വസ്തുത മുമ്പിലുള്ളത് കൊണ്ടാണ്. സെക്സ് വര്‍ക് ഇന്ത്യയില്‍ ഇന്ന് ലീഗലാണ് എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്നാല്‍ അറസ്റ്റിലാവുന്ന സമയത്ത് അവര്‍ നടത്തിയിരുന്ന സെക്സ് വര്‍ക്, രശ്മി നായരും അവരുടെ ദല്ലാളായ അവരുടെ ഭര്‍ത്താവും കുട്ടികളെ കടത്താനും ബലാല്‍സംഗത്തിന് ഇരയാക്കാനും ഉപയോഗിച്ചിരുന്നു എന്ന കാരണം കൊണ്ട് ആ സെക്സ് വര്‍ക് നിയമവരുദ്ധമാണ്. 'Voluntary sex work is legal in India but trafficking for sex is punishable under the law.' ഇന്ന് അവര്‍ ചെയ്യുന്ന സെക്സ് വര്‍ക് അതിന് ഉപയോഗിക്കുന്നില്ല എന്ന് എന്ത് ഉറപ്പാണ് കേരള സമൂഹത്തിന് രശ്മി നായരും അവരുടെ ഭര്‍ത്താവും ദല്ലാളുമായ രാഹുല്‍ പശുപാലനും നല്‍കുന്നത്?
Please note that i haven't had the time to proof read the entries here. (The lower case i's aren't part of that, though)
No comments:
Post a Comment