18Again നെപ്പറ്റി ഇനി ഞാനായിട്ട് വിശദീകരിക്കേണ്ടതില്ലല്ലോ. സ്ത്രീകളുടെ വെജൈന(യോനി)കളുടെ വിസ്താരം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ക്രീം. വെജൈനയുടെ properties അളക്കുന്നതിനുപയോഗിക്കുന്ന വാക്ക് വിസ്താരം എന്നതാണെങ്കില്‍. വിസ്താരം കുറയുന്നതിനനുസരിച്ചാണ് പുരുഷന്മാര്‍ക്ക് ലൈംഗികസുഖം കൂടുക. അതുകൊണ്ട് തങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷനെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് ഇതുപയോഗിക്കാം. അതിനെന്താണ് കുഴപ്പം?വെളുത്തിരിക്കുന്ന വെജൈനകളിഷ്ടമുള്ളവര്‍ക്ക് അതിനു വേണ്ടുന്ന ക്രീം വിപണിയിലുള്ളതുപോലെത്തന്നെ. ലൈംഗികതയിലേയ്ക്ക് വരുമ്പോള്‍ അന്യോന്യം സുഖം കൂടുതല്‍ നല്‍കുക എന്നത് ആര്‍ക്കായാലും സന്തോഷമുള്ള കാര്യമാണല്ലോ. അതുമല്ലെങ്കില്‍ ഓരോരുത്തര്‍ക്കും സുഖം കൂടുതല്‍ കിട്ടുക എന്നത് എന്തായാലും സന്തോഷമുള്ള കാര്യമാണല്ലോ. മംഗളം. ശുഭം.
പരസ്യം കണ്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത് ആലിസ് വോക്കറുടെ Possessing the Secret of Joy ല്‍ നിന്നുള്ള ചില അറിവുകളാണ്. ആഫ്രിക്കയില്‍ ക്ലിറ്റോറിസ് മുറിച്ചുമാറ്റുന്ന ആചാരമുണ്ടായിരുന്നു. (ഇപ്പോഴുമുണ്ട്. ആഫ്രിക്കയില്‍ മാത്രമല്ല താനും.) അത് ചെയ്തുകൊടുക്കുന്നതും സ്ത്രീകളാണ്. അവരുടെ അടുത്തേയ്ക്ക് കല്യാണം കഴിച്ച സ്ത്രീകള്‍ വേറൊരാവശ്യവുമായി ചെല്ലാറുണ്ട്. തങ്ങളുടെ യോനിക്ക് കൂടുതല്‍ മുറുക്കം കിട്ടുന്ന രീതിയില്‍ അത് തുന്നിച്ചേര്‍ക്കാന്‍. രണ്ടും ഒന്നു തന്നെ. അല്ലേ? അതായത് പണ്ടുപണ്ടുനിന്ന് ഇപ്പഴിങ്ങോട്ട് വരുമ്പഴും ശങ്കരന്‍ തെങ്ങില്‍ത്തന്നെയാണ്. ശങ്കരന് തെങ്ങ് ഇഷ്ടമാണെങ്കിലോ എന്നാണ് പലരും, സ്ത്രീകളുള്‍പ്പെടെ, ചോദിക്കുന്നത്. അതിനെന്താണ് കുഴപ്പമെന്നു പറയാം. ശങ്കരന് ആദ്യം തന്നെ താനിരിക്കുന്നത് തെങ്ങിലാണെന്ന് മനസ്സിലാവണം. രണ്ടാമതായി താനിരിക്കുന്നത് തെങ്ങിലാണെന്നറിഞ്ഞു കഴിഞ്ഞാല്‍ അവിടെത്തന്നെയാണോ തന്റെ സ്ഥാനം എന്നും മനസ്സിക്കണം.
പറഞ്ഞു വരുന്നത്, വെജൈനയുടെ മുറുക്കത്തില്‍ കാര്യമുണ്ട് എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്നത് സ്ത്രീകള്‍ക്ക് മനസ്സിലായാല്‍ തീര്‍ച്ചയായും ഇങ്ങനെ ഒരു ഉല്‍പന്നത്തിന്റെ പ്രശ്നം നമുക്കു കാണാന്‍ കഴിയും. എല്ലാവരും പരസ്യത്തെ കുറെ കളിയാക്കുന്നതു കണ്ടിരുന്നു. ശരിക്കും പരസ്യത്തിനാണോ കുഴപ്പം? പരസ്യം പരസ്യം ചെയ്യുന്ന സാധനത്തിനല്ലേ. ഈ ഉല്‍പന്നം പറയുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കാം.
1. കന്യകകള്‍ക്കാണ് മുറുക്കമുള്ള വെജൈനകളുള്ളത്.
2. പുരുഷന്മാര്‍ക്ക് മുറുക്കമുള്ളവെജൈനകളാണിഷ്ടം.
3. ആയതിനാല്‍ പുരുഷന്മാര്‍ക്ക് കന്യകമാരെയാണിഷ്ടം.
4. കന്യകയുമായി ഒരു പ്രാവശ്യം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കന്യക കന്യകയല്ലാതാവുന്നതുകൊണ്ട് പുരുഷന്മാര്‍ക്ക് ഓരോ ബന്ധപ്പെടലിലും ഓരോ സ്ത്രീയെ, അ അ. കന്യകയായ സ്ത്രീയെ ആവശ്യമാണ്.
5. ഈ ഉല്‍പന്നം ഉപയോഗിച്ചില്ലെങ്കില്‍ ആദ്യ ബന്ധപ്പെടലിനുശേഷം ഭര്‍ത്താവ് പിന്നെ കന്യക വേട്ട തുടങ്ങുന്നതിനാലും ലോകത്തെ എല്ലാ പുരുഷന്മാരും അങ്ങനെ ചെയ്യാന്‍ തുടങ്ങുമ്പോള്‍പ്പിന്നെ കന്യകമാരുടെ എണ്ണം തീര്‍ന്നു തീര്‍ന്നു പോകും എന്നതിനാലും അവസാനം വീട്ടിലെ തന്നെ കന്യകകളെ പ്രാപിക്കേണ്ടതായി വരികയും ചെയ്യും.
6. വീട്ടിലെ കന്യകകളെ പ്രാപിക്കുമ്പോള്‍ മകളുടെ കൂടെക്കിടന്ന തന്ത എന്ന പേരു വരുമെന്ന പേടി കൊണ്ട് അന്യ ദേശത്തുനിന്നുമുള്ള വേറെ ആളുകളുടെ കന്യകരായ മക്കളിലേയ്ക്ക് ആണുങ്ങള്‍ തിരിയുകയും അങ്ങനെ എല്ലാ രാജ്യങ്ങളും എല്ലാ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം/ലൈംഗികബന്ധം പുലര്‍ത്തുകയും അങ്ങനെ FINALLY ലോകസമാധാനം ഉണ്ടാവുകയും ചെയ്യും.
അപ്പൊ പറഞ്ഞ് വരുമ്പൊ വെജൈനയുടെ മുറുക്കം കൂട്ടാന്‍ മാത്രല്ലാട്ടൊ. ലോകസമാധാനത്തിനും ഈ ക്രീം ഉപയോഗിക്കാം. ഏതായാലും സ്ത്രീകള്‍ ഈ കാര്യങ്ങള്‍ നോക്കുമ്പഴും പ്രത്യേകിച്ചൊരു പ്രശ്നവും കാണുന്നില്ല എന്നതുകൊണ്ട് ഇതിലെ പ്രശ്നത്തിനെപ്പറ്റി ഇത്രയും പറഞ്ഞാല്‍ പോര എന്നു വരുന്നു. അതുകൊണ്ട്.
ആദ്യമായി നമ്മുടെ വെജൈനകളുടെ മുറുക്കം നമ്മളെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. കാരണം നമ്മുടെ ഒന്നും അതിനുള്ളിലേയ്ക്ക് പോകാന്‍ പോകുന്നില്ല. ഇനി പോകുന്നുണ്ടെങ്കില്‍ത്തന്നെ ലൈംഗിക സുഖം തരുന്ന നമ്മുടേതായ ഒന്നും അതിലേയ്ക്ക് പോകുന്നില്ല. വെജൈനയുടെ മുറുക്കം നമ്മളെ ബാധിക്കാന്‍ പോകുന്ന ഒരേയൊരു സമയം പ്രസവത്തിലാണ്. ആ സമയത്താണെങ്കില്‍ അത് ഏറ്റവും അയഞ്ഞിരിക്കുകയാണ് നമുക്ക് സുഖം. പിന്നെ നമ്മള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ നമ്മുടെ വെജൈനയുടെ മുറുക്കമെത്രയാണെന്ന് സ്വാഭാവികമായും അറിയാന്‍ കഴിയും.അയാളുടെ ലിംഗത്തിന്റെ ചുറ്റളവനുസരിച്ച് നമ്മുടെ വെജൈനയുടെ മുറുക്കം മാറി വരുമെന്നും അയാള്‍ക്കറിയാം. അറിയില്ലെങ്കില്‍ പതിയെ അറിഞ്ഞോളും.അതിലും മുറുക്കമുള്ള വെജൈനയാണ് അയാള്‍ക്ക് താല്‍പര്യം എന്നുണ്ടെങ്കില്‍ അയാള്‍ അത് നമ്മളോട് പറയേണ്ടതാണ്. (നമുക്ക് അയാളുടേതിനേക്കാള്‍ നീളം കൂടിയ ലിംഗമാണ് താല്‍പര്യമെങ്കില്‍ നമ്മള്‍ അത് അയാളോട് പറയേണ്ടുന്നപോലെത്തന്നെ.) ഇത് ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെ മുന്നില്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന് അയാളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളി ഇപ്പറഞ്ഞ ക്രീം വാരിത്തേയ്ക്കുക. ക്രീമില്ലാത്ത കാലത്തായിരുന്നെങ്കില്‍ നമ്മള്‍ വോക്കറുടെ നോവലിലെ ആ തയ്യല്‍ക്കാരിയുടെ അടുത്തു പോകേണ്ടുന്നതാണ്. അതല്ലെങ്കില്‍ ലൈംഗികപങ്കാളിയോട് ഇപ്രകാരം അരുളി ചെയ്യുക.
'നിങ്ങളുടെ ഒരവയവം കാരണമാണ് എന്റെ മുറുക്കം പോരെന്ന് നിങ്ങള്‍ പറയുന്ന വെജൈന ഉണ്ടായത്. നിങ്ങള്‍ പറയുന്നു ഇപ്പോളത് നിങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന്. എപ്പോഴും ആദ്യം ബന്ധപ്പെടുമ്പോഴുള്ള മുറുക്കമുള്ള വെജൈനയാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ നിങ്ങളുടെ ലോജിക് കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗത്തിന് എന്തോ കുഴപ്പമുണ്ട്. ആ ഭാഗത്തിനു മാത്രമല്ല, വേറെ പല ഭാഗങ്ങള്‍ക്കും കുഴപ്പമുണ്ട്. അങ്ങനെ കുഴപ്പമുള്ള ആളുടെ കൂടെ കഴിയാനോ കിടക്കാനോ എനിക്ക് താല്‍പര്യമില്ല. പിന്നെ, നിങ്ങള്‍ കാരണമാണ് ഇപ്പറയുന്ന മുറുക്കം കുറഞ്ഞതെന്നറിയാമല്ലോ. അത് കാരണം, പോകുമ്പോള്‍ എടുത്തതെല്ലാം തിരിച്ചുവെച്ചട്ട് പോയാല്‍ മതി.'
പിന്നെ മുറുക്കമാണ് ലൈംഗികസുഖത്തിന് ആധാരം എന്ന വിശ്വാസം എവിടെ നിന്ന് വരുന്നു എന്ന ചോദ്യം. അത് വരുന്നത് വേറെവിടെ നിന്ന്, കന്യകയില്‍ നിന്നു തന്നെ. തന്റെ ഭാര്യ കന്യകയായിരിക്കുക, അല്ലെങ്കില്‍ കന്യകയുമായി ബന്ധപ്പെടുക എന്നത് പണ്ടുപണ്ടേ തൊട്ടുള്ള ഒരു പുരുഷ ഫാന്റസിയാണ്. വെജൈനയുടെ മുറുക്കമാണ് കന്യകയുടെ പ്രസിദ്ധമായ ഗുണം. ആയതിനാല്‍ ഈ വിശ്വാസം. ഇനി കന്യക ഫാന്റസി എവിടെ നിന്ന് വരുന്നു എന്ന് ചോദിക്കരുത്. ഒരു കൊട്ട പറയാന്ണ്ടാവും. അതില്‍ ചിലത് : ലൈംഗിതയുടെ പാഠങ്ങള്‍ ആദ്യമായി ഒരു സ്ത്രീയ്ക്ക് പകര്‍ന്നു കൊടുക്കുക. അതായത് പഠിപ്പിക്കുക. പഠിപ്പികുക എന്നാല്‍ പുരുഷന്മാരുടെ ഒരു ദൌര്‍ബല്യമാണ്, കന്യകയുമായി ബന്ധപ്പെടുമ്പോള്‍ അവള്‍ക്ക് വേദനയുണ്ടാകുക സ്വാഭാവികം. അതുകൊണ്ട് കിട്ടുന്ന sadistic സുഖം, കന്യകയ്ക്ക് ലൈംഗികബന്ധത്തിലൂടെ സംഭവിക്കുന്നത് കന്യകത്വം നഷ്ടപ്പെടുക എന്നതാണ്. സ്ത്രീയുടെ എന്തോ ഒന്ന് അപഹരിക്കുന്നതിലെ സുഖം, അങ്ങനെയങ്ങനെ പോകും.
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു റ്റെലിവിഷന്‍ സീരീസായ FRIENDS ലെ ഒരു രസകരമായ അധ്യായം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. സ്ത്രീകളുടെ സംഭാഷണങ്ങളില്‍ സ്വന്തം വെജൈനയുടെ മുറുക്കം ചര്‍ച്ചയായി വരുന്നത് വളരെ അപൂര്‍വമായാണ്. എന്നാല്‍ സ്വന്തം ലൈംഗികാവയവത്തെക്കുറിച്ച് ഏറ്റവും അരക്ഷിതത്വം അനുഭവിക്കുന്നവരാണ് പുരുഷന്മാര്‍. ലിംഗത്തിന്റെ നീളം സ്ത്രീയുടെ രതിസുഖത്തിന് ഒരു അളവുകോലാണോ എന്നതൊക്കെ അവരുടെ പ്രശ്നമാണ്. അതുകൊണ്ട് പ്രസിദ്ധമായ ആ ചോദ്യം. Does size matter? കാമുകന്മാരില്‍ തന്റെ ലിംഗത്തിനാണ് വലുപ്പം കൂടുതല്‍ എന്ന് എസ്റ്റാബ്ലിഷ് ചെയ്തെടുക്കാന്‍ തത്രപ്പെടുന്ന എത്ര പുരുഷന്മാര്‍. എന്നലോ, അവര്‍ക്കിങ്ങനെയുള്ള യാതൊരു ക്രീമും ഇല്ലതാനും. (പോണ്‍ സൈറ്റുകളിലെ പരസ്യങ്ങളിലല്ലാതെ.) അത് ഇത്രയ്ക്ക് പ്രശ്നമാകുന്നത് അവര്‍ക്കാണെങ്കില്‍ പിന്നെ ആ ഉല്‍പന്നമല്ലേ ആദ്യമുണ്ടാക്കി വിപണിയിലെത്തിക്കേണ്ടത്! അങ്ങനെയുണ്ടാകുമ്പോള്‍ എനിക്ക് പുരുഷന്മാരുടെ പ്രതികരണങ്ങളറിയണം. അല്ല ഒന്ന് കാണാനാ. അതിന്റെ പരസ്യവും കാണണം. ഹി ഹി. FRIENDS ല്‍ നിന്നുള്ള ക്ലിപ് താഴെ. അതില്‍ girth എന്നു വെച്ചാല്‍ ചുറ്റളവ്. സ്ത്രീകള്‍ പരസ്പരം എല്ലാം പറയും എന്ന് റോസ് ചാന്റ്ലറിനോട് പറയുന്നതും, ഈ എല്ലാം പറയും എന്നാല്‍ എന്തൊക്കെ പറയും എന്ന് പുരുഷന്മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതുമായ ഭാഗം. കാണുവിന്‍, ചിരിക്കുവിന്‍, ആസ്വദിക്കുവിന്‍. ജയ് വെജൈന, ജയ് ആരോഗ്യം, ഇന്റ്യ ഇസ് മൈ ഫക്കിങ്ങ് കന്റ്രി. മംഗളം ശുഭം.
എനിക്കു് ആ പരസ്യത്തിന്റെ അംഗിളിലേ കുഴപ്പം തോന്നുന്നുള്ളൂ..
ReplyDeleteസംഭവം മുറുകിയിരുന്നാൽ, ആണുങ്ങൾക്കിഷ്ടം കൂടും.. അതു കൊണ്ട് ഈ ക്രീം ഉപയോഗിക്കൂ.. നിങ്ങളുടെ പങ്കാളിക്കു കൂടുതൽ സുഖം പകരൂ എന്നൊക്കെ പറയുന്നതെനിക്കു പിടിക്കുന്നില്ല.
സ്ത്രീകൾ "girth" കൂടുതൽ ഇഷ്ടപ്പെടുന്നതു് ബന്ധപ്പെടുമ്പോൾ അവർക്കും കൂടുതൽ സുഖം ലഭിക്കുന്നതിനാലല്ലേ? അപ്പോൾ, ഇതുപയോഗിക്കൂ... സെക്സ് കൂടുതൽ ആസ്വദിക്കൂ എന്നു പറഞ്ഞാൽ നന്നായിരുന്നു. (നിങ്ങളുടെ പങ്കാളിക്കുള്ളതൊരു മെലിഞ്ഞ പെൻസിലാണെങ്കിൽ പോലും, ഇതുപയോഗിച്ചാൽ അതൊരു ഭീമൻ പടവലങ്ങയായിത്തോന്നും എന്നൊക്കെക്കൂടി വേണെങ്കിൽ കാച്ചാം.. അതു പക്ഷേ കുടുംബകലഹത്തിന്നിടവരുത്താം :P )
ഇതിപ്പൊ ആണുങ്ങൾക്കു വേണ്ടി, അവരുടെ സുഖത്തിനും അതിനാൽ വരുന്ന indirect പ്രിയത്തിനും വേണ്ടി ജീവിക്കൂ എന്നു പറയുന്ന ഡാഷ് പരിപാടി.
സ്ത്രീകൾക്കു് സ്വന്തമായി ഒരിഷ്ടം, താത്പര്യം ഉണ്ടായിക്കൂടേ?
സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങള്‍ ആര് പഠിച്ചിരിക്കുന്നു. നമ്മുടെ സര്‍വേകള്‍ ഏത് ഗൃഹത്തിലെ ജീവികളുടെ ഇടയില്‍ നടത്തിയവയാണ്. ലൈംഗികതയിലെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും അവയുടേതായ കാരണങ്ങളുണ്ട്. അത് മനസ്സിലാക്കേണ്ടത് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു.
Deleteനമ്മുടെ നാട്ടില് ഉള്ള അത്ര മോശമല്ല സ്ത്രീകളുടെ അവസ്ഥ മറുരാജ്യങ്ങളില് പലയിടത്തും. സ്ത്രീകളുടെ ഇഷ്ടാനിഷ്ടങ്ങളൊക്കെ കുറച്ചൊക്കെയെങ്കിലും പഠിച്ചിട്ടുണ്ടീക്കൂട്ടര്‍.
Deleteഉദാ: https://en.wikipedia.org/wiki/A_Girl%27s_Guide_to_21st_Century_Sex
പിന്നെ, ഫ്രണ്ട്സില് തന്നെയുണ്ടല്ലോ ആവശ്യത്തിനു innuendos (മോണിക്കയും റേയ്ച്ചലുമൊക്കെ ആവശ്യത്തിനു കാച്ചുന്നില്ലേ)
നമ്മുടെ നാട്ടിലെ അവസ്ഥ പരിതാപകരം തന്നെ.. സമ്മതിക്കുന്നു... സ്ത്രീകള്‍ക്കു ചോയ്സ് ലഭിക്കുന്നില്ല.അവരെ അബലകളാക്കി, തബലകളാക്കി കൊട്ടുന്നു. :(
ഹ്മ് എനിക്കതിനോട് അത്രയ്ക്കങ്ങ്ട് യോജിപ്പില്ല. മറ്റ് പല കാര്യത്തിലും നമ്മടേതിനേക്കാള്‍ ഭേദപ്പെട്ട അവസ്ഥയിലാണ് പൊറത്തെന്നത് ശെര്യായിരിക്കും. പക്ഷെ ലൈംഗികതയിലേയ്ക്ക് വരുമ്പൊ ഒക്കെ കണക്കന്നെ. ആ വികിപീഡിയ സംഭവം എന്താണ്? എനിക്ക് മനസ്സിലായില്ല. it was a television series, yes? അതുകൊണ്ടെന്താ? ഐ മീന്‍ അതിലെന്താ പറഞ്ഞിരുന്നേന്നാര്‍ക്കറിയാം. FRIENDS ഭയങ്കര politically correct ഒന്നുമായിരുന്നില്ല. പക്ഷെ അതില്‍ പല രസകരമായ സംഭവങ്ങളും ഉണ്ടായിരുന്നു. അതില്‍ സെക്ഷ്വാലിറ്റിയെക്കുറിച്ചുള്ളതും പെടും. ആണുങ്ങളും പെണ്ണുങ്ങളും സെക്സിനെ എങ്ങനെയാണ് കാണുന്നതെന്നതിന്റെ രസകരമായ പല portrayals ഉം. പക്ഷെ ഞാന്‍ പറയട്ടെ, സ്ത്രീ ലൈംഗികതയെക്കുറിച്ചുള്ള ഏറ്റവും വികലമായ സങ്കല്‍പങ്ങള്‍ നമുക്കു സമ്മാനിച്ചിട്ടുള്ളത് പുറത്തുനിന്നാണ്. അത് അവരുടെ ദോഷമൊന്നുമല്ല. ഇംഗ്ലിഷ് എന്ന ഭാഷ അത്രയ്ക്ക് പ്രചാരമുള്ളതായതുകൊണ്ടും അവര്‍ക്ക് കോളനികളുണ്ടാകുക നമ്മുടെ വിവരങ്ങളുടെ ശേഖരത്തില്‍ അവരാല്‍ എഴുതപ്പെട്ടത് ഒരു മെജോരിറ്റിയാകുക എന്നൊക്കെയുള്ള കാരണങ്ങളാല്‍. ഞാന്‍ മലയാളം പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ ഇംഗ്ലിഷാണ് വായിച്ചട്ടുള്ളത്. ഇംഗ്ലിഷ് ലിറ്ററേച്ചറില്‍ സെക്സ് വിവരിക്കുന്ന രീതിയൊക്കെ പുരുഷ written ഉം ഹൈലി പുരുഷ ഫാന്റസികളുമാണ്. സത്യത്തില്‍ പല പുസ്തകങ്ങളും വായിച്ച് പത്ത് ആണ്‍ എഴുത്തുകാരുടെ രതിയുടെ വിവരണവും പത്ത് പെണ്ണെഴുത്തുകാരുടേതും കംപേര്‍ ചെയ്യുകയെന്ന് പണിയിലാണ് ഞാനിപ്പോള്‍. വിശ്വസിക്കാന്‍ പറ്റില്ല വ്യത്യാസങ്ങള്‍. ഞാന്‍ പെണ്ണായതുകൊണ്ടുതന്നെ എന്തുകൊണ്ട് ഈ വ്യത്യാസങ്ങള്‍ എന്ന് മനസ്സിലാക്കുക കൂടുതല്‍ എളുപ്പമാണ് താനും. പിന്നെ ഏറ്റവും വലിയ മാനിപുലേഷന്‍ നടക്കുന്നത് പോണില്‍ തന്നെ. porn. ഇന്ത്യന്‍ ആണിന്റെ, മലയാളി ആണിന്റെ രതിയെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ എത്രമാത്രം പോണിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്! ലൈംഗികജീവിതം ആരംഭിക്കുന്നതിനുമുമ്പുള്ള ഈ കാഴ്ചപ്പാടുകള്‍ കിടപ്പറയില്‍ എത്തുന്നതോടെ തകര്‍ന്നു തരിപ്പണമാവുകയാണ് ചെയ്യുന്നത്. അതിനുശേഷം പിന്നെ ആ ഒരു mark ലെത്താന്‍ വേണ്ടിയുള്ള പരിശ്രമങ്ങളും. എന്തൊരു disillusionment ആണ് നമ്മുടെ ആണുങ്ങള്‍ രതിയില്‍ അനുഭവിക്കുന്നത്! പെണ്ണുങ്ങളില്‍ ഇത് കുറവാകുന്നതിനുള്ള കാരണം, ലൈംഗികജീവിതം തുടങ്ങുന്നതിനുമുമ്പ് porn കാണുന്ന സ്ത്രീകളുടെ എണ്ണം എത്രയോ കുറവാണ് എന്നതുകൊണ്ടാണ്. ഹ്മ്.
Deleteസ്ത്രീകള്‍ക്ക് ചോയ്സ് ലഭിക്കുന്നില്ലെന്നതിനേക്കാളും വലിയ വലിയ പ്രശ്നങ്ങളാണ് ഈ construction of reality കാരണം സംഭവിക്കുന്നത്. അതിനെക്കുറിച്ച് ഇവിടെ എഴുതാന്‍ മാത്രം ഞാന്‍ prepared അല്ല. വേറെ വിശദമായിത്തന്നെ എഴുതേണ്ട ഒരു വിഷയം. ഹമ്മേ!
You shall not study sex/the-way-sex-happens in fiction, to know whether the society has learned about it. Sure, many (or even most) myths/wrong-information regarding sex did originate in the western world and they still do prevail. Entertainment paints a picture which would get sold -- which is in good sync with all the popularly believed myths/mistakes.
DeleteBut you could (should) look into non-fiction. And the link I gave earlier was one such source (Just because it came in TV it doesn't become bad. It was a very valid BBC documentary series). I have watched the whole series and it was good. I remember that it was from the female POV. (I've been telling my girlfriend to watch them).
And in western countries, women actually get much more choice. They _can_ sleep with men and see whether they are satisfied. And if not satisfied, they can leave him (well, considering other things too) instead of tightening. So, men would at least be a bit more interested in caring about the woman.
And basing sex-life on porn! Well, if people cannot draw the line between entertainment and reality, the problem lies much deeper. There are fictional (entertainment) sources and non-fictional ones. People tend to believe stupid memes circulating in FB status messages.. പിന്നെയാണു്.
fiction i have to study to see how reality is constructed. how cleverly it is done and by what means etc. its very true that i have to do a lot of reading in non fiction. its just that its very hard for me. anyway, can you suggest me some titles that you think are relevant? no, i didnt mean the series was bad. i just didnt get what it was about from that wikipedia article. അതെ. സത്യമാണ്. ഇവടെ people are much more vulnerable. thats what i feel.
Deleteഎന്റെ മുറുക്കം അല്ല നിങ്ങളുടെ വലുപ്പം ആണ് കുറഞ്ഞത് എന്നൊരു മറുചോദ്യം ചോദിച്ചാലോ?
ReplyDeleteഎന്റെ മുറുക്കം അല്ല നിങ്ങളുടെ വലുപ്പം ആണ് കുറഞ്ഞത് എന്നൊരു മറുചോദ്യം ചോദിച്ചാലോ?
ReplyDeleteവലുപ്പത്തിലും മുറുക്കത്തിലുമൊന്നുമല്ല മക്കളേ കാര്യം.. മനസ്സിലാണ്.. മനസ്സില്ലെങ്കില്‍ നെയ്ക്കുമ്പളങ്ങ പോലത്തെ പെണ്ണു വന്നു അടുത്ത് കിടന്നാലും ഒരു പണ്ടാരവും നടക്കില്ല.. അതു പോലെ തന്നെ ഇരുമ്പുലക്ക കാണിച്ച് "ഭൂമിയിലൊരു 'സാധനം' ഉണ്ടെങ്കില്‍ അതിതാണ്.. ഇതാണ്.. ഇതാണ്" ഇന്നു നൂറ്റൊന്നാവര്‍ത്തി പറഞ്ഞാലും ഒരു കോപ്പും നടക്കില്ല.. ചുരുക്കം പറഞ്ഞാല്‍ മാനസികാരോഗ്യം നിലനിര്‍ത്തുകയാണ് വേണ്ടത്.. അതീ ലോകത്ത് അത്ര എളുപ്പമുള്ള കാര്യമാണോ..??
ReplyDeleteവലുപ്പത്തിലും മുറുക്കത്തിലുമൊന്നുമല്ല മക്കളേ കാര്യം.. മനസ്സിലാണ്.. മനസ്സില്ലെങ്കില്‍ നെയ്ക്കുമ്പളങ്ങ പോലത്തെ പെണ്ണു വന്നു അടുത്ത് കിടന്നാലും ഒരു പണ്ടാരവും നടക്കില്ല.. അതു പോലെ തന്നെ ഇരുമ്പുലക്ക കാണിച്ച് "ഭൂമിയിലൊരു 'സാധനം' ഉണ്ടെങ്കില്‍ അതിതാണ്.. ഇതാണ്.. ഇതാണ്" ഇന്നു നൂറ്റൊന്നാവര്‍ത്തി പറഞ്ഞാലും ഒരു കോപ്പും നടക്കില്ല.. ചുരുക്കം പറഞ്ഞാല്‍ മാനസികാരോഗ്യം നിലനിര്‍ത്തുകയാണ് വേണ്ടത്.. അതീ ലോകത്ത് അത്ര എളുപ്പമുള്ള കാര്യമാണോ..??
ReplyDeleteMaanasikamaaya aduppavum parspara dhaaranayum thanne pradhaanam!
ReplyDeleteMaanasikamaaya aduppavum parspara dhaaranayum thanne pradhaanam!
ReplyDeleteപുരുഷനെ സുഖിപ്പിക്കലാണ് സ്ത്രീയുടെ ജോലി എന്ന് പറയുന്ന സമൂഹത്തോടും പരസ്യങ്ങളോടും ഒക്കെയുള്ള കലഹങ്ങളില്‍ കൂടെ നില്‍ക്കുമ്പോഴും ചില വാദങ്ങളോട് / നിരീക്ഷണങ്ങളോട് ചെറിയ വിയോജിപ്പ്.
ReplyDeleteവെജൈനയുടെ മുറുക്കം / ലിംഗത്തിന്റെ നീളം, വണ്ണം ഒക്കെ സ്ത്രീയുടെയും പുരുഷന്റെയും രതിസുഖത്തിന് ഒരു അളവുകോലാണോ എന്ന വിഷയം അവിടെ നില്‍ക്കട്ടെ. അതില്‍ അഭിപ്രായം പറയാന്‍ മാത്രം വിജ്ഞാനം എനിക്കില്ല. ഈ ക്രീം അത് അവകാശപ്പെടുന്നതുപോലെ 'മുറുക്കം' കൂട്ടുമോ അതോ വെറും തട്ടിപ്പാണോ എന്നതും ഒരു ചോദ്യമായി നില്‍ക്കട്ടെ. അവകാശപ്പെടുന്നതൊക്കെ ശരിയാണ് എന്ന് കരുതാമെങ്കില്‍..
(i) "അപ്പൊ പറഞ്ഞ് വരുമ്പൊ വെജൈനയുടെ മുറുക്കം കൂട്ടാന്‍ മാത്രല്ലാട്ടൊ. ലോകസമാധാനത്തിനും ഈ ക്രീം ഉപയോഗിക്കാം.."
ഈ ക്രീം അവര്‍ അവകാശപ്പെടുന്ന പോലെ work ചെയ്‌താല്‍ അത് ആപ്പറഞ്ഞ 'ലോകസമാധാന' സാധ്യതകള്‍ തകര്‍ക്കുകയല്ലേ ചെയ്യുന്നത്?
(ii) "ആദ്യമായി നമ്മുടെ വെജൈനകളുടെ മുറുക്കം നമ്മളെ ഒരു രീതിയിലും
ബാധിക്കുന്ന കാര്യമല്ല. കാരണം നമ്മുടെ ഒന്നും അതിനുള്ളിലേയ്ക്ക് പോകാന്‍ പോകുന്നില്ല. ഇനി പോകുന്നുണ്ടെങ്കില്‍ത്തന്നെ ലൈംഗികസുഖം തരുന്ന നമ്മുടേതായ ഒന്നും അതിലേയ്ക്ക് പോകുന്നില്ല".
പുരുഷനെ സന്തോഷിപ്പിക്കുന്ന കാര്യമാണ് പരസ്യം പറയുന്നത് എങ്കിലും ഈ 'മുറുക്ക' തിയറിയുടെ ലോജിക് ഇരിക്കുന്നത് മുറുക്കം (അല്ലെങ്കില്‍ വണ്ണം) കൂടുമ്പോള്‍ അത് friction കൂട്ടും, രണ്ടുപേര്‍ക്കും 'സുഖം' കൂടും എന്ന assumption-ലല്ലേ? ആ assumption ശരിയാണെങ്കില്‍ അത് രണ്ടുപേരുടെയും സുഖത്തെ ബാധിക്കുന്ന വിഷയമല്ലേ?
(iii) "പിന്നെ നമ്മള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ നമ്മുടെ വെജൈനയുടെ മുറുക്കമെത്രയാണെന്ന് സ്വാഭാവികമായും അറിയാന്‍ കഴിയും.അയാളുടെ ലിംഗത്തിന്റെ ചുറ്റളവനുസരിച്ച് നമ്മുടെ വെജൈനയുടെ മുറുക്കം മാറി വരുമെന്നും അയാള്‍ക്കറിയാം. അറിയില്ലെങ്കില്‍ പതിയെ അറിഞ്ഞോളും."
ഒരു പുരുഷനുമായി മാത്രമാണ് 'നമ്മള്‍' ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്ന ഒരു മുന്‍വിധി (presumption) ഈ വരികളില്‍ ഇല്ലേ? അതോ അങ്ങനെയുള്ള പെണ്ണുങ്ങളോട് മാത്രമാണ് അഖില ഇവിടെ സംവദിക്കുന്നത് എന്നാണോ?
(iv) 'നിങ്ങളുടെ ഒരവയവം കാരണമാണ് എന്റെ മുറുക്കം പോരെന്ന് നിങ്ങള്‍ പറയുന്ന വെജൈന ഉണ്ടായത്. നിങ്ങള്‍ പറയുന്നു ഇപ്പോളത് നിങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന്..'
ഇതും നേരത്തെ പറഞ്ഞ മുന്‍വിധിയില്‍ ഊന്നിയ ഒരു വാചകമല്ലേ?
സുദീപ്, ആ ലോകസമാധാനം എന്നത്, പല രാജ്യത്തുനിന്നുമുള്ള ആളുകള്‍ പല രാജ്യത്തുമുള്ള ആളുകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഒരുപക്ഷെ സംഭവിക്കാവുന്ന ഒരു കാര്യമായി തമാശയായി പറഞ്ഞതാണ്.
Deleteഉല്‍പന്നം മുറുക്കം എന്ന ആശയത്തിലും rejuvenation ലും ബേസ് ച
െയ്താണിരിക്കുന്നത്. അതുകൊണ്ട് പുരുഷലിംഗത്തിന്റെ വണ്ണം എന്ന കാര്യം നമ്മളിതില്‍ കണക്കിലെടുക്കേണ്ടതില്ലെന്ന് തോന്നുണു. പിന്നെ മുറുക്കം, ഫ്രിക്ഷന്‍, സുഖം എന്നത്, കന്യകയുടെ വെജൈന വളരെ മുറുകിയാണിരിക്കുക എന്നത് ശരി. അവള്‍ക്ക് കന്യകത്വം നഷ്ടപ്പെടുകയും ലൈംഗികജീവിതം ആരംഭിക്കുകയും ചെയ്യുന്നതോടെ അത് ആ ലിംഗത്തിന്റെ വലുപ്പമനുസരിച്ച് സുഖം കിട്ടുന്ന രീതിയില്‍, ഒന്നയയും. കന്യകകള്‍ക്കാകട്ടെ ആദ്യ ബന്ധപ്പെടല്‍ ഈ മുറുക്കം കാരണം തന്നെ വളരെ ബുദ്ധിമുട്ടാകുകയാണ് പതിവ്. പലര്‍ക്കും വളരെ painful ആണ്. ഇതിനോട് പ്രതികരിച്ച പല വനിതകളും പറയുന്ന ആദ്യ ആര്‍ഗ്യുമെന്റ് ഇതാണ്. ഓരോ പ്രാവശ്യത്തെ ബന്ധപ്പെടലും കന്യകത്വം നഷ്ടപ്പെട്ട ബന്ധപ്പെടല്‍ പോലെയാണിരിക്കുക എങ്കില്‍ സ്വബോധമുള്ള ഏത് സ്ത്രീയാണ് ഇത് വാങ്ങി ഉപയോഗിക്കുക എന്ന്. അതാണ് കാര്യം.
പരസ്യത്തിന്റെയും ആ ഉല്‍പന്നത്തിന്റെയും കോന്‍റ്റെക്സ്റ്റിലാണ് സംസാരിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ സംസാരിക്കുമ്പോള്‍ പോലും സ്ത്രീ-പുരുഷന്‍ ലൈംഗികത എന്ന രീതിയില്‍ സംസാരിക്കുന്നത്. കാരണം പുരുഷനല്ലാത്തെ ഒരാളുടെ കൂടെയുള്ള ലൈംഗികബന്ധത്തിലല്ല വെജൈനയുടെ മുറുക്കം ഒരു വിഷയമേ ആകുന്നത്. ഇനി സെക്സ് റ്റോയ്സിന്റെ ഉപയോഗത്തിനെപ്പറ്റി ചിന്തിച്ചാല്‍ക്കൂടെ ആ ഉപകരണങ്ങള്‍ക്കും വികാരമില്ല, പിന്നെ ഏത് ഉപകരണത്തിനുവേണ്ടിയായലും കന്യകയുടേതുപോലത്തെ മുറുക്കം ആവശ്യമായി വരുന്നില്ല.
പുരുഷനെ സുഖിപ്പിക്കലാണ് സ്ത്രീയുടെ ജോലി എന്ന് പറയുന്ന സമൂഹത്തോടും പരസ്യങ്ങളോടും ഒക്കെയുള്ള കലഹങ്ങളില്‍ കൂടെ നില്‍ക്കുമ്പോഴും ചില വാദങ്ങളോട് / നിരീക്ഷണങ്ങളോട് ചെറിയ വിയോജിപ്പ്.
ReplyDeleteവെജൈനയുടെ മുറുക്കം / ലിംഗത്തിന്റെ നീളം, വണ്ണം ഒക്കെ സ്ത്രീയുടെയും പുരുഷന്റെയും രതിസുഖത്തിന് ഒരു അളവുകോലാണോ എന്ന വിഷയം അവിടെ നില്‍ക്കട്ടെ. അതില്‍ അഭിപ്രായം പറയാന്‍ മാത്രം വിജ്ഞാനം എനിക്കില്ല. ഈ ക്രീം അത് അവകാശപ്പെടുന്നതുപോലെ 'മുറുക്കം' കൂട്ടുമോ അതോ വെറും തട്ടിപ്പാണോ എന്നതും ഒരു ചോദ്യമായി നില്‍ക്കട്ടെ. അവകാശപ്പെടുന്നതൊക്കെ ശരിയാണ് എന്ന് കരുതാമെങ്കില്‍..
(i) "അപ്പൊ പറഞ്ഞ് വരുമ്പൊ വെജൈനയുടെ മുറുക്കം കൂട്ടാന്‍ മാത്രല്ലാട്ടൊ. ലോകസമാധാനത്തിനും ഈ ക്രീം ഉപയോഗിക്കാം.."
ഈ ക്രീം അവര്‍ അവകാശപ്പെടുന്ന പോലെ work ചെയ്‌താല്‍ അത് ആപ്പറഞ്ഞ 'ലോകസമാധാന' സാധ്യതകള്‍ തകര്‍ക്കുകയല്ലേ ചെയ്യുന്നത്?
(ii) "ആദ്യമായി നമ്മുടെ വെജൈനകളുടെ മുറുക്കം നമ്മളെ ഒരു രീതിയിലും
ബാധിക്കുന്ന കാര്യമല്ല. കാരണം നമ്മുടെ ഒന്നും അതിനുള്ളിലേയ്ക്ക് പോകാന്‍ പോകുന്നില്ല. ഇനി പോകുന്നുണ്ടെങ്കില്‍ത്തന്നെ ലൈംഗികസുഖം തരുന്ന നമ്മുടേതായ ഒന്നും അതിലേയ്ക്ക് പോകുന്നില്ല".
പുരുഷനെ സന്തോഷിപ്പിക്കുന്ന കാര്യമാണ് പരസ്യം പറയുന്നത് എങ്കിലും ഈ 'മുറുക്ക' തിയറിയുടെ ലോജിക് ഇരിക്കുന്നത് മുറുക്കം (അല്ലെങ്കില്‍ വണ്ണം) കൂടുമ്പോള്‍ അത് friction കൂട്ടും, രണ്ടുപേര്‍ക്കും 'സുഖം' കൂടും എന്ന assumption-ലല്ലേ? ആ assumption ശരിയാണെങ്കില്‍ അത് രണ്ടുപേരുടെയും സുഖത്തെ ബാധിക്കുന്ന വിഷയമല്ലേ?
(iii) "പിന്നെ നമ്മള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ നമ്മുടെ വെജൈനയുടെ മുറുക്കമെത്രയാണെന്ന് സ്വാഭാവികമായും അറിയാന്‍ കഴിയും.അയാളുടെ ലിംഗത്തിന്റെ ചുറ്റളവനുസരിച്ച് നമ്മുടെ വെജൈനയുടെ മുറുക്കം മാറി വരുമെന്നും അയാള്‍ക്കറിയാം. അറിയില്ലെങ്കില്‍ പതിയെ അറിഞ്ഞോളും."
ഒരു പുരുഷനുമായി മാത്രമാണ് 'നമ്മള്‍' ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്ന ഒരു മുന്‍വിധി (presumption) ഈ വരികളില്‍ ഇല്ലേ? അതോ അങ്ങനെയുള്ള പെണ്ണുങ്ങളോട് മാത്രമാണ് അഖില ഇവിടെ സംവദിക്കുന്നത് എന്നാണോ?
(iv) 'നിങ്ങളുടെ ഒരവയവം കാരണമാണ് എന്റെ മുറുക്കം പോരെന്ന് നിങ്ങള്‍ പറയുന്ന വെജൈന ഉണ്ടായത്. നിങ്ങള്‍ പറയുന്നു ഇപ്പോളത് നിങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന്..'
ഇതും നേരത്തെ പറഞ്ഞ മുന്‍വിധിയില്‍ ഊന്നിയ ഒരു വാചകമല്ലേ?
Sudeep,
ReplyDeletewomen usually do not derive pleasure from friction. clitoris and first part of vagina are the source of pleasure. it does does not have much with vaginal girth, friction and size of penis
jayasree.a k
എന്തെങ്കിലും പറഞ്ഞു കുറച്ചു ക്രീം വില്‍ക്കുന്നതില്‍ ആര്‍ക്കാണ് ശ്ചേദം?? മുസ്ലി പവര്‍ കഴിച്ചാല്‍ 'പവര്‍' കൂടും എന്ന് പറയുന്നപോലെ? വെളുക്കാന്‍ തേച്ചിട്ട് പാണ്ടായി എന്ന് പറഞ്ഞപോലെ, വല്ല ചൊറിയോ പുന്ണോ വരാതിരുന്നാല്‍ മതിയായിരുന്നു.
ReplyDeleteപ്രപഞ്ചം ഉണ്ടായത് തന്നെ ഒരു വല്യ ഇക്കിളിയില്‍നിന്നായിരുന്നുവല്ലോ. ഇക്കിളിപ്പെടല്‍ അതീന്ദ്രിയവിക്രിയവും ഇക്കിളി ദൈവീകമായ ഒരു ഫെറ്റിഷും ആയതിനാല്‍ ഈ ഇക്കിളിപ്പോസ്റ്റ് സര്‍വ്വ അംഗങ്ങള്‍കൊണ്ടും സര്‍വോപരി ആത്മാവുകൊണ്ടും സ്വീകരിച്ച് ഈയ്യുള്ളവന്‍ സംസാരചക്രത്തില്‍നിന്നും മോക്ഷം പൂകിയിരിക്കുന്നു, നന്ദി.
ReplyDeleteപ്രപഞ്ചം ഉണ്ടായത് തന്നെ ഒരു വല്യ ഇക്കിളിയില്‍നിന്നായിരുന്നുവല്ലോ. ഇക്കിളിപ്പെടല്‍ അതീന്ദ്രിയവിക്രിയവും ഇക്കിളി ദൈവീകമായ ഒരു ഫെറ്റിഷും ആയതിനാല്‍ ഈ ഇക്കിളിപ്പോസ്റ്റ് സര്‍വ്വ അംഗങ്ങള്‍കൊണ്ടും സര്‍വോപരി ആത്മാവുകൊണ്ടും സ്വീകരിച്ച് ഈയ്യുള്ളവന്‍ സംസാരചക്രത്തില്‍നിന്നും മോക്ഷം പൂകിയിരിക്കുന്നു, നന്ദി.
ReplyDelete