പൂനെയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് കഥകളോട് കഥകളാണ്. പലതും പരിഹസിച്ചുള്ള തമാശകള്‍. അവിടേയ്ക്ക് പ്രവേശനം ലഭിക്കുക എന്നാല്‍ വലിയ സംഭവമായി കണക്കാക്കപ്പെടുന്നതുകൊണ്ടും (വലിയ സംഭവമാണോ എന്ന് ചോദിച്ചാല്‍ എഡ്മിഷന്‍ കിട്ടുക പ്രയാസമാണ്. സീറ്റുകള്‍ നന്നെ കുറവാണ്. 12 സീറ്റുകള്‍ ഉള്ളതില്‍ 6 എണ്ണം മാത്രമാണ് ജെനറല്‍ സീറ്റ്) അവിടെനിന്ന് പഠിച്ചിറങ്ങുന്നവരെല്ലാം എന്തെങ്കിലും തരത്തില്‍ വട്ടുള്ളവരാണ് എന്ന് കരുതപ്പെടുന്നതുകൊണ്ടുമൊക്കെയായിരിക്കും. ഏതായാലും അവിടെ പഠിക്കണം എന്ന് ഡിഗ്രി അവസാന വര്‍ഷത്തിന്റെ അവസാനം തോന്നിയതാണ്. അപ്പോള്‍ അപേക്ഷിച്ചു. ആദ്യ പടി എന്റന്‍സ് പരീക്ഷയാണല്ലോ. അത് എങ്ങനെയിരിക്കും എന്താ ചെയ്യണ്ടത് എന്താ പഠിക്കണ്ടത് എന്നൊന്നും ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. ഒരുപാട് പേരോട് സഹായം ചോദിച്ചിരുന്നു ഞാന്‍. സഞ്ജു സുരേന്ദ്രന്‍ എന്ന സുഹൃത്താണ് എന്തൊക്കെയാണ് ഏകദേശം ചോദിക്കുക എന്നൊരു വിവരം തന്നത്. അതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചുവിടാന്‍ കാലികോ സെന്റ്രിക്കിനോട് അപേക്ഷിക്കുകയും കൊറെ സംവിധായകരുടെ പേരുകള്‍ ചോദിച്ചുവാങ്ങുകയും അവരെക്കുറിച്ചൊക്കെ വായിക്കുകയും ചെയ്തു. ഇന്നലെയാണ് പരീക്ഷയെഴുതി വീട്ടിലെത്തിയത്. ഞാന്‍ false modesty യുടെ വലിയ ആരാധികയല്ല. അതുകൊണ്ട് ഉള്ളത് ഉള്ളത് പോലെ പറയാം. പരീക്ഷ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ഊമ്പി.
ഇത് കൊണ്ടുതന്നെ പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ അത് എങ്ങനെയിരിക്കും എന്ന് എഴുതുന്നത് നന്നായിരിക്കും എന്നെനിക്ക് തോന്നുന്നു. ഞാന്‍ പറയാന്‍ പോകുന്നത് PG Diploma in Direction എന്ന കോഴ്സിന്റെ പരീക്ഷയെപ്പറ്റിയാണ്. ബാക്കി പരീക്ഷകള്‍ എങ്ങനെയാണെന്നെനിക്കറിയില്ല. ഞാന്‍ ചോദിക്കാനും പോയില്ല.
ആദ്യം തന്നെ ചോദ്യപ്പേപ്പറിന്റെ ഘടന. 100 ലാണ് പേപ്പറ്. 20 marks ഇന് general knowledge. 40 marks ഇന് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ബാക്കി 40 ന് നിങ്ങളുടെ ചോയ്സ് ഉമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍. ഉദാഹരണത്തിന് എനിക്ക് ഡയറക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. വേറൊരാള്‍ക്ക് സിനിമാറ്റോഗ്രഫി. അങ്ങിനെ.
ഇതില്‍ ആദ്യത്തെ GK section ല്‍ 20 ചോദ്യങ്ങളാണ്. അപ്പോള്‍ ഓരോ ചോദ്യത്തിനും ഒരു മാര്‍ക്ക്. അതിന് ഉത്തരമെഴുതണെങ്കില്‍ ഏതെങ്കിലും ഒരു GK പുസ്തകം മുഴുവന്‍ പഠിച്ച് പോകണം. കാര്യായിട്ട് പറയണതാണ്. മുഴുവന്‍ പഠിക്കണം. അതില്‍ത്തന്നെ സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ടാവും കേട്ടോ. ഉദാഹരണത്തിന് ഒരു ചോദ്യം Agent Vinod എന്ന സിനിമയുടെ സംവിധായകന്‍ ആരാണ് എന്നാണ്. അപ്പോള്‍ സംവിധായകരും സിനിമയും പഠിക്കണം എന്നുണ്ടെങ്കില്‍ പുതിയ ബോളിവുഡ് ചിത്രങ്ങളെപ്പറ്റി മാത്രേ പഠിക്കേണ്ടതുള്ളു. ഞാന്‍ ചെയ്ത പോലെ ലോകത്തുള്ള മുഴുവന്‍ സംവിധായകരെക്കുറിച്ചും പഠിച്ച് അമളി പിണയണ്ട. ഈ ഇരുപത് ചോദ്യങ്ങള്‍ക്കും ഓപ്ഷന്‍സ് ഉണ്ടാവും. എന്നുവെച്ച് പഠിക്കാണ്ട് പോയി കറക്കിക്കുത്തരുത്. അങ്ങനെ ചെയ്താല്‍ ഞാന്‍ ഏജന്റ് വിനോദിന്റെ സംവിധായകന്‍ മണി കൌള്‍ ആണെന്നെഴുതിയപോലെയൊക്കെയായിപ്പോകും. (ശരിക്കും Sriram Raghavan ആണത്രെ)
ഇനി അടുത്തത് 8 മാര്‍ക്കിന്റെ അഞ്ച് ചോദ്യങ്ങളാണ്. ഇതില്‍ ജെനറലായ കുറച്ച് കാര്യങ്ങളാണ് ചോദിക്കുക. ഇന്നലെ ചോദിച്ചതില്‍ രണ്ട് മൂന്നെണ്ണം ഓര്‍മയുണ്ട്. ഒന്ന് Film Society Movement ഇനെക്കുറിച്ചെഴുതാനായിരുന്നു. പിന്നെ ഇന്ത്യന്‍ സിനിമയ്ക്ക് NFAI യുടെ സംഭാവന എന്താണ് എന്നും. (http://nfaipune.nic.in/main_page.htm) എനിക്ക് NFAI എന്നുപറഞ്ഞാലെന്താന്നന്നെ അറിയില്ലായിരുന്നു. അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പഠിച്ചുവെയ്ക്കണം. പിന്നെ വേറൊരു ചോദ്യം സെന്‍സര്‍ഷിപ് ഒരു സംവിധായകന്റെ/കയുടെ സ്വാതന്ത്ര്യത്തിനുമുകളിലുള്ള കടന്നുകയറ്റമാണ് എന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു.
അടുത്ത section ഇല്‍ 10 മാര്‍ക്കിന്റെ നാല് ചോദ്യങ്ങളാണ്. ഇതില് നമ്മടെ വിഷയത്തിനെ സംബന്ധിച്ച ചോദ്യങ്ങളായിരിക്കും. ഉദാഹരണത്തിന് ഡയറക്ഷന്‍ ഓപ്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക് നിങ്ങള്‍ എന്തു തരം സംവിധായക/കന്‍ ആണ് എന്ന് വിശദീകരിക്കുക എന്നൊരു ചോദ്യം. പിന്നെ എല്ലാ സംവിധായകര്‍ക്കും അവര്‍ സിനിമയാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കഥയുണ്ടാവുമല്ലോ, നിങ്ങളുടെ കഥയെന്താണ് എന്ന് വേറൊരു ചോദ്യം. പിന്നെ sound and visual description നടത്തുക എന്നു പറഞ്ഞൊരു ചോദ്യമുണ്ട്. അതില്‍ ഒരു situation തരും. മൂന്ന് ഓപ്ഷന്‍സ് ഉണ്ടായിരുന്നു. ജനനം, ഒരു ബന്ധുവിന്റെ മരണം, കമിതാക്കളുടെ വേര്‍പാട് എന്നിവയായിരുന്നു ഇന്നലെ. ഇതിന് വിഷ്വല്‍സും ശബ്ദവും കൊടുക്കുക.
പിന്നെ ചോദ്യപ്പേപ്പറില്‍ത്തന്നെയാണ് ഉത്തരമെഴുതേണ്ടത് എന്ന് മനസ്സിലായല്ലോ. അല്ല അതോണ്ടാണല്ലോ ഇതെങ്ങനെയിരിക്കും എന്ന് അറിയാണ്ട് പോയത്. വരയിട്ട പേപ്പറുകളാണ്. ചോദ്യപ്പേപ്പറുണ്ടാക്കിയവര്‍ ഭാഷാപണ്ഡിതരല്ല. നിറയെ വ്യാകരണ തെറ്റുകളുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് വീണ്ടും ദേഷ്യം വന്നു. ഇത്രയൊക്കെ സംഭവമാണെന്ന് പറയണ ഒരു സ്ഥാപനത്തില്‍നിന്ന് നമ്മളതല്ലല്ലോ പ്രതീക്ഷിക്കണത്. ചില ചോദ്യങ്ങള് കണ്ടപ്പഴും ദേഷ്യം വന്നു. യുവജനങ്ങളില്‍ സിനിമയുടെയും ടെലിവിഷന്റെയും സ്വാധീനം എന്താണെന്നൊക്കെ. അതൊക്കെ നമ്മടടുത്ത് പണ്ട് ഇംഗ്ലിഷ് പരീക്ഷയ്ക്ക് ഉപന്യാസത്തിന് ചോദിക്കണതല്ലേ. അല്ല. അതെന്റെ personal opinion ആണുട്ടോ. ഏതായാലും ഇതില് പാസാവും എന്ന് എനിക്ക് പ്രതീക്ഷയൊന്നുമില്ല. പക്ഷേ പഠിക്കേണ്ടത് പഠിച്ചാല്‍ പാസാവാമായിരുന്നതേ ഉണ്ടായിരുന്നുള്ളു. അതോണ്ട് പഠിക്കേണ്ടത് പഠിച്ചോളൂ. :)
ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുന്ടെന്നത് വെറ്തെ പറയണതല്ലാന്നു ഇപ്പം പിടി കിട്ടി
ReplyDeletekunjila, ഈ പോസ്റ്റ് എനിക്ക് ബോധിച്ചു. . . . ഇങ്ങനെ ഒരു GUIDE ഞാന്‍ തപ്പിയിട്ട് എവിടെയും കിട്ടിയില്ല, വളരെ നന്ദി. . വളരെ വളരെ നന്ദി
ReplyDelete