മാധ്യമം ആഴ്ചപ്പതിപ്പില്‍
പ്രസിദ്ധീകരിച്ച 'അപ്പോള്‍ നിങ്ങള്‍ പഠിപ്പിക്കുന്നത് മംഗ്ലിഷ് ആണ്! അല്ലേ
സാര്‍?' എന്ന കെ പി പ്രേം കുമാര്‍ ലേഖനത്തില്‍ ഗുരുതരമായ
തെറ്റുകളുണ്ടായിരുന്നു. അതിനെപ്പറ്റി ഞാന്‍ ബ്ലോഗില്‍ എഴുതുകയും
ഇത് ചൂണ്ടിക്കാട്ടി മാധ്യമം എഡിറ്റര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം വന്ന രണ്ട് ലക്കങ്ങളിലും ഈ ലേഖനത്തോട് പ്രതികരിച്ചുള്ള കുറച്ച്
കത്തുകള്‍ കണ്ടിരുന്നു. അതില്‍ എന്റേതുണ്ടായിരുന്നില്ല. എന്റേതുണ്ടോ ഇല്ലയോ
എന്നുള്ളതല്ല പ്രശ്നം. ലേഖനത്തിലെ പിഴവുകള്‍ക്ക് തിരുത്തുണ്ടായിട്ടുണ്ടോ
എന്നുള്ളതാണ്. കത്തുകള്‍ കണ്ടപ്പോള്‍ അതിലേതെങ്കിലുമൊന്നില്‍ പിഴവുകള്‍
ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതി. എന്നാല്‍
ഇതുണ്ടായിരുന്നില്ല. ഒരു പ്രസിദ്ധീകരണത്തില്‍ തെറ്റുകള്‍
കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അതിന് എഡിറ്റര്‍ വായനക്കാരോട്
മാപ്പപേക്ഷിക്കേണ്ടതാണ്. ശ്രീ പ്രേം കുമാറിന്റെ ലേഖനത്തില്‍
തെറ്റുകളുണ്ടായിരുന്നു. ഇംഗ്ലിഷ് ഉപയോഗത്തിലെ പിഴവുകള്‍
ചൂണ്ടിക്കാണിക്കാനെന്ന മട്ടില്‍ എഴുതിയ ലേഖനത്തിലെ ഇംഗ്ലിഷിലാണ്
തെറ്റുകളെന്നത് അതിന്റെ ഗൌരവവും കൂട്ടുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന്
അംഗീകരിക്കാന്‍ മാധ്യമം എഡിറ്റര്‍ വിസമ്മതിക്കുന്നു. ഇത് വായനക്കാരെ
കബളിപ്പിക്കലാണ്. സ്വന്തം വിവരക്കേടുകൊണ്ട് വിഡ്ഢിത്തം പ്രസിദ്ധീകരിക്കാന്‍
തീരുമാനിക്കുകയും അതാരെങ്കിലും പറയുമ്പോള്‍ എഡിറ്റര്‍ഷിപ്പുപയോഗിച്ച്
തന്നെ അത് മറച്ചുവയ്ക്കുകയും ചെയ്യുന്ന മാധ്യമത്തിന് സാമാന്യ മര്യാദ
എന്താണെന്ന് ആരെങ്കിലും വേറെ കത്തെഴുതി പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്.
കത്തിന്റെ ചിത്രം ഇവിടെ ചേര്‍ക്കുന്നു.
No comments:
Post a Comment