ബേബി അമ്മേടെ വയറ്റിനുള്ളിലായിരുന്നപ്പൊ പാപ്പു വീര്‍ത്ത വയറുമ്മെക്കേറി കസറത്ത് കാണിച്ചതോര്‍മേണ്ടാ? അപ്പൊ ഞാന്‍ അമ്മേന്റടുത്ത് ചോദിച്ചു ഇങ്ങനെ വയറ്റുമ്മെക്കേറി കസറത്ത് കാണിച്ചാ ബേബിക്ക് വല്ലതും പറ്റോന്ന്. അപ്പൊ അമ്മ എന്തൂട്ടാ പറഞ്ഞേന്നറിയാ? ആ പറ്റും, ബേബി പൊറത്ത് വരുമ്പൊ പാപ്പൂന് ഇപ്പ കിട്ടിയ തൊഴിയൊക്കെ തിരിച്ച് കൊടുക്കുംന്ന്. എന്നട്ട് കിട്ടിണിണ്ടാ തൊഴി മുഴുവന്‍? :)
Tuesday, 15 July 2014
പാപ്പുവിനും ബേബിക്കുമുള്ള കത്തുകള്‍ #4
ബേബി അമ്മേടെ വയറ്റിനുള്ളിലായിരുന്നപ്പൊ പാപ്പു വീര്‍ത്ത വയറുമ്മെക്കേറി കസറത്ത് കാണിച്ചതോര്‍മേണ്ടാ? അപ്പൊ ഞാന്‍ അമ്മേന്റടുത്ത് ചോദിച്ചു ഇങ്ങനെ വയറ്റുമ്മെക്കേറി കസറത്ത് കാണിച്ചാ ബേബിക്ക് വല്ലതും പറ്റോന്ന്. അപ്പൊ അമ്മ എന്തൂട്ടാ പറഞ്ഞേന്നറിയാ? ആ പറ്റും, ബേബി പൊറത്ത് വരുമ്പൊ പാപ്പൂന് ഇപ്പ കിട്ടിയ തൊഴിയൊക്കെ തിരിച്ച് കൊടുക്കുംന്ന്. എന്നട്ട് കിട്ടിണിണ്ടാ തൊഴി മുഴുവന്‍? :)
Thursday, 10 July 2014
സേതുവമ്മ #3
ചോറും ചീരുപ്പേരിയുമാണ് മിക്കവാറും ദിവസങ്ങളില്‍ സേതുവമ്മ ആപ്പീസില്‍ കൊണ്ടുപോകുന്നത്. പാതിയുറക്കത്തില്‍ തേങ്ങ ചിരവുന്ന ശബ്ദം ഞാന്‍ കേള്‍ക്കും.
പിന്നെ പ്രാര്‍ഥനയാണ്. മുട്ടുമ്മേല്‍ നിന്ന് പത്ത് പതിനഞ്ച് മിനുറ്റ് സേതുവമ്മ കര്‍ത്താവീശോമിശിഹായോട് പ്രാര്‍ഥിക്കും. 'എല്ലാവര്‍ക്കും വേണ്ടി' എന്നാണ് പറയുന്നതെങ്കിലും എനിക്ക് നേര്‍വഴി കാണിച്ചുതരണമെന്നാണ് പ്രാര്‍ഥനയുടെ ഉള്ളടക്കമെന്നെനിക്കറിയാം.
പ്രാര്‍ഥിക്കുമ്പോള്‍ സേതുവമ്മയുടെ മുടിയില്‍ നിന്ന് വെള്ളം ഇറ്റിറ്റ് വീണ് കുപ്പായം നനയുന്നത് കാണാം. മുടിക്കുടുക്കില്ലായ്മ ഒരു പ്രശ്നം തന്നെയാണ്. രാവിലെ അത് തിരയാനും സമയം കണ്ടെത്തണം.
ഒരു പെട്ടി മുടിക്കുകുടുക്കുകള്‍ സേതുവമ്മയ്ക്ക് സമ്മാനിക്കണമെന്നുണ്ട്. അത് തിരഞ്ഞ് കളയാനുള്ളതല്ല സേതുവമ്മയുടെ സമയം.
Monday, 7 July 2014
Sunday, 6 July 2014
Wednesday, 2 July 2014
Tuesday, 1 July 2014
Subscribe to:
Posts (Atom)