ചോറും ചീരുപ്പേരിയുമാണ് മിക്കവാറും ദിവസങ്ങളില്‍ സേതുവമ്മ ആപ്പീസില്‍ കൊണ്ടുപോകുന്നത്. പാതിയുറക്കത്തില്‍ തേങ്ങ ചിരവുന്ന ശബ്ദം ഞാന്‍ കേള്‍ക്കും.
പിന്നെ പ്രാര്‍ഥനയാണ്. മുട്ടുമ്മേല്‍ നിന്ന് പത്ത് പതിനഞ്ച് മിനുറ്റ് സേതുവമ്മ കര്‍ത്താവീശോമിശിഹായോട് പ്രാര്‍ഥിക്കും. 'എല്ലാവര്‍ക്കും വേണ്ടി' എന്നാണ് പറയുന്നതെങ്കിലും എനിക്ക് നേര്‍വഴി കാണിച്ചുതരണമെന്നാണ് പ്രാര്‍ഥനയുടെ ഉള്ളടക്കമെന്നെനിക്കറിയാം.
പ്രാര്‍ഥിക്കുമ്പോള്‍ സേതുവമ്മയുടെ മുടിയില്‍ നിന്ന് വെള്ളം ഇറ്റിറ്റ് വീണ് കുപ്പായം നനയുന്നത് കാണാം. മുടിക്കുടുക്കില്ലായ്മ ഒരു പ്രശ്നം തന്നെയാണ്. രാവിലെ അത് തിരയാനും സമയം കണ്ടെത്തണം.
ഒരു പെട്ടി മുടിക്കുകുടുക്കുകള്‍ സേതുവമ്മയ്ക്ക് സമ്മാനിക്കണമെന്നുണ്ട്. അത് തിരഞ്ഞ് കളയാനുള്ളതല്ല സേതുവമ്മയുടെ സമയം.
No comments:
Post a Comment