'ഞങ്ങൾ സവർണരല്ല' എന്ന് പറയാൻ 'ഞങ്ങൾ സവർണരാണ്' എന്ന് പറയുന്നവർ
എന്താണുദ്ദേശിക്കുന്നത്. അതിലെവിടെയാണ് തമാശ അല്ലെങ്കിൽ പരിഹാസം? ഇതിപ്പോൾ
ചില ക്രിസ്ത്യാനികളുണ്ട്, പുറം നോക്കിയാൽ ഇപ്പോഴും പൂണൂലിന്റെ പാട് കാണും
എന്ന് അഭിമാനത്തോടെ പറയുന്നവർ. അതായത്, ബ്രാഹ്മണർ മതം മാറിയുണ്ടായ
ക്രിസ്ത്യാനികളാണെന്ന്. അവരുടെ കൊച്ചുമക്കൾ ഭയങ്കര പുരോഗമനവാദം പറഞ്ഞ്
കഴിഞ്ഞ് ഫേസ്ബുക്കിൽ അടിച്ച് കസറി, സുറിയാനിക്രിസ്ത്യാനികളിലെ സവർണമനോഭാവം
ഒരു ശാപം എന്നൊക്കെപ്പറഞ്ഞ്, സ്വന്തം പടമിട്ട്, സൂക്ഷിച്ച് നോക്കിയാൽ
പൂണൂലിന്റെ പാട് കാണാം എന്ന് പറഞ്ഞ് കഴിഞ്ഞാൽ അത് അപ്പാപ്പന്റെ പറച്ചിലിൽ
നിന്ന് വ്യത്യസ്തമാണ് എന്നെനിക്ക് തോന്നുന്നില്ല. വളരെ കാര്യമായി
പൂണൂലിന്റെ പാടിനെപ്പറ്റി പറയുന്ന അപ്പാപ്പനിൽ നിന്നും 'തമാശ'യായി
അതിനെപ്പറ്റിത്തന്നെ പറയുന്ന കൊച്ചുമക്കൾ വ്യത്യസ്തരല്ല. 'ഇൻക്ക്യ് ക്ഷ
ബോധിച്ചു' എന്ന ഭാഷയിൽ മനഃപ്പൂർവം സംസാരിച്ചുകൊണ്ട് ഏത് സവർണതയെയാണ് നിങ്ങൾ
കളിയാക്കുന്നത്?
No comments:
Post a Comment