ആയിഷ റഹ്മാനെ ആയിഷ വിനോദ് ആക്കിയെടുക്കാൻ സി പി ഐ എം, നായന്മാർ, മേനോന്മാർ
പോലീസ്, എന്നിവർ മൽസരിക്കുന്ന സിനിമയാണ് തട്ടത്തിൻ മറയത്ത്. വിനോദിനെ
റഹ്മാനാക്കുന്ന സിനിമയായിരുന്നെങ്കിൽ എന്താവുമായിരുന്നു എന്നാലോചിക്കാനേ
ഇടമില്ല. അങ്ങനെയൊന്നുണ്ടാവില്ല. അതിൽ നിസ്കാരപ്പായ വിരിക്കാനുള്ള
ഇടമെങ്കിലും ഉണ്ടായിരുന്നു പെണ്ണിന്. അവിടെനിന്നും ഇപ്പോൾ ടേക് ഓഫിലാണ്
മലയാള സിലുമ എത്തിനിൽക്കുന്നത്. മുസ്ലിം വിരുദ്ധതയുടെ പല തലങ്ങളിലൂടെയാണ് ആ
സിനിമ പോകുന്നത്. അതിൽ ഐസിസിലെ മലയാളി സാന്നിധ്യം വരെയുണ്ട്. നിസ്കാരപ്പായ
വിരിക്കുമ്പോൾ പേടിച്ച് മാറിനിന്ന് പാർട്ടിക്കാരെയും പോലീസിനെയുമൊക്കെ
സഹയാത്തിനു വിളിക്കുന്ന വിനോദിനെ വെച്ച് ഒരു സീക്വൽ ചെയ്യുന്നോ വിനീത്
ശ്രീനിവാസാ?
|
തട്ടത്തിൻ മറയത്ത് vlc snap |
No comments:
Post a Comment