കോഴിക്കോട് പബ്ലിക് ലൈബ്രറിക്ക് താഴെയുള്ള പഴയ പുസ്തകക്കടയാണിത്. പുതിയ പുസ്തകങ്ങളും ചിലത് കിട്ടും. ആ വഴിക്ക് നടക്കുമ്പഴൊക്കെയും പുസ്തകം വാങ്ങാനാണെങ്കിലും അല്ലെങ്കിലും ഇവിടെ കേറും ഞാന്‍. പതിനൊന്നിലൊറ്റം പഠിക്കുമ്പഴാണ് ഈ സ്ഥലം കണ്ടുപിടിക്കുന്നത്. അന്നുതൊട്ട് കുറെയധികം പുസ്തകങ്ങള്‍ വാങ്ങി ഇവിടുന്ന്. ആദ്യ കാല്‍വിന്‍ ആന്റ് ഹോബ്സ് വരെ ഇവിടുന്നാണ്. വായനയിലെ വഴിത്തിരിവുകള്‍ പലതുമുണ്ടായ ആ കാലഘട്ടത്തില്‍ കുട്ടികളുടെ പുസ്തകങ്ങള്‍ വായിച്ച് ഭാഷ നന്നാക്കാന്‍ ഈ പുസ്തകശാല ഒരുപാട് സഹായിച്ചിരുന്നു. സ്നേഹം മൂത്ത് അവസാനം അവിടെ ജോലി ചെയ്യാനൊരവസരം വരെ ചോദിച്ചു നടത്തിപ്പുകാരനോട്. അങ്ങേര് സ്നേഹപൂര്‍വം അറിയിക്കാമെന്ന് പറഞ്ഞ് വിട്ടു. പല സൌഹൃദങ്ങളും പ്രണയങ്ങളും ഇവിടെ വച്ചുണ്ടായിട്ടുണ്ട്. പല സമ്മാനങ്ങളും ഇവിടെനിന്ന് വാങ്ങിയവയാണ്.
ഇന്ന് കയറിയപ്പോള്‍ എന്‍ എസ് മാധവന്റെ തിരുത്തും Winnie the Pooh വിന്റെ ഒരു illustrated പുസ്തകവും വാങ്ങി. ഇങ്ങനെയൊക്കെയാണ് കോഴിക്കോട്ട് പൈസ പോകുന്ന വിധം.
ബംഗ്ലൂർ ഒരു ബ്ലോസ്സംസ് ഉണ്ട്. ചർച്ച് സ്ട്രീറ്റിൽ. ചുമരു കാണാൻ പറ്റാത്ത വിധത്തിൽ മൂന്നു നിലയില പുതിയതും രണ്ടാം കൈയ്യുമായ പുസ്തകങ്ങൾ. ആഴ്ചേൽ ആഴ്ചേൽ ആ മല പൊട്ടിച്ച് കല്ലും പെറുക്കി വീട്ടില് പോകൽ ആണ് എനിക്കിപ്പോ പ്രധാന ഹോബി.
ReplyDelete