Saturday, 20 February 2021

തിങ്കളാഴ്ച നല്ല ദിവസം : കേരളത്തിലെ ജാതീയത പത്മരാജന്റെ കണ്ണിലൂടെ

 

 

 

ഒരു ദളിതന് തന്റെ വീടും പറമ്പും വില്‍ക്കുക എന്ന അപമാനത്തില്‍ നിന്നും രക്ഷപ്പെടാന്‍ രക്തസാക്ഷിത്വം വരിച്ച കവിയൂര്‍ പൊന്നമ്മയെ എനിക്കിഷ്ടപ്പെട്ടു. എത്ര രൂക്ഷമാണ് കേരളത്തിലെ ജാതീയത എന്ന് വ്യക്തമാക്കുന്ന സിനിമയിലെ സീനുകള്‍ ഒന്ന് അടുപ്പിച്ച് വെച്ചതാണ്. കാര്‍ന്നോത്തി വടിയായെങ്കിലും പ്രേതമായി വന്ന് തന്നെ പേടിപ്പിക്കും എന്ന് മുന്‍കൂട്ടി കണ്ട് രക്ഷപ്പെട്ട കുഞ്ഞന്റെ ഥഗ് ലൈഫ് ആണ് ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത്. സംവിധായകന്റെ ജാതീയത എന്ന നിലയിലല്ല ഞാന്‍ ഇതിനെ കാണുന്നത്. കേരള സമൂഹത്തില്‍ ഉള്ള ജാതീയത അതുപോലെ പറഞ്ഞിരിക്കുന്നത് കൊണ്ട് ആര്‍കൈവ് ചെയ്ത് വയ്ക്കണം എന്ന് തോന്നി. ഈ മമ്മൂട്ടിയും കരമനയുമൊക്കെ എന്ത് രസായിട്ടാണ് അഭിനയിച്ചേക്കണത്. ഹൊ!

No comments:

Post a Comment