Showing posts with label rape. Show all posts
Showing posts with label rape. Show all posts

Thursday, 4 August 2022

കേരളത്തിലെ സാംസ്കാരിക നായകർ: വി. ആർ സുധീഷ്, ശൈലൻ, കെ. പി. സുവീരൻ

ഇത് നിങ്ങള്‍ പ്ലാന്‍ ചെയ്ത് മനഃപ്പൂര്‍വ്വം ചെയ്ത കാര്യമാണോ? എന്ന് മാതൃഭൂമിയിലെ ഒരു വനിതാ റിപ്പോര്‍ട്ടര്‍ അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയിൽ ഞാൻ നടത്തിയ പട്ടി ഷോയോട് അനുബന്ധിച്ച് എന്നോട് ചോദിച്ചു. രഞ്ജിത്ത് എന്റെ പട്ടി ഷോയെ വികൃതി എന്ന് വിളിച്ചതിനോട് പ്രതികരിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു, അതെ, ഞാന്‍ എല്ലാം പ്ലാന്‍ ചെയ്തതാണ്. എഴുതുന്ന ഓരോ തെറിയും വാക്കും അതിന് വേണ്ടിയാണ്. ഈ ‘എല്ലാം’ എന്നതില്‍ എന്തൊക്കെ പെടും എന്ന് പതുക്കെ മനസ്സിലാവും. ഇന്ന് ഒരു കഥ പറയാം. അതാണല്ലോ എന്റെ തൊഴില്. 


ഒരുത്തനെ എറണാകുളത്തേയ്ക്ക് എടുത്തെറിഞ്ഞ് തിരിച്ച് വരുമ്പോള്‍ ഇല വീഴാ പൂഞ്ചിറ കാണാന്‍ കയറി. അപ്സരയുടെ ടിക്കറ്റ് കൗണ്ടറിന്റെ അങ്ങോട്ട് പോകുമ്പോള്‍ വി.ആര്‍.സുധീഷ് ആണെന്ന് തോന്നിക്കുന്ന ഒരാള്‍ കാലന്‍ കുടയും പിടിച്ച് തിയറ്ററിന്റെ ഉള്ളില്‍ വടി പോലെ നിക്കുന്നത് കണ്ടു. ടിക്കറ്റ് കൗണ്ടറില്‍ ചെന്നപ്പോ അഞ്ച് മിനുറ്റ് കൂടി കഴിഞ്ഞ് ഇരുപത് രൂപ കുറച്ച് കിട്ടും എന്ന് പറഞ്ഞത് കേട്ട് ഞാന്‍ ഒരു സിഗരറ്റ് വലിച്ച് തിരിച്ച് വന്നു. അപ്പൊ നേരത്തെ വടി പോലെ നിന്നിരുന്ന ആളുടെ അടുത്തേയ്ക്ക് ചിരിയുമായി നടന്നടുക്കുന്ന, എന്നിക്ക് പരിചയമുള്ള, എന്നെ പരിചയമുള്ള, ഒരാളെ കണ്ടു. ചിരിച്ച് കൊണ്ട് സംസാരിക്കുന്ന വേറൊരാളെയും. ഞാന്‍ ആ പരിചയമുള്ള ആളെ കണ്ടപ്പോള്‍ ചിരിച്ച് അങ്ങോട്ട് നടന്നു, പരിചയം പുതുക്കാന്‍. 

 


പുതുക്കി. എന്നിട്ട് ഞാന്‍ ഫുള്‍ കോഴിക്കോടിന്റെ സാംസ്കാരിക കൂട്ടായ്മകളില്‍ പടു വാഴകള്‍ ചെയ്യാറുള്ള പോലെ സൗഹൃദ സംഭാഷണം നടത്തി. സംഭാഷണം നടക്കുന്നത് ഓവര്‍ലാപ്പിങ്ങ് ഡയലോഗുകള്‍ വെച്ചാണേ. അതുകൊണ്ട് ഓര്‍ഡര്‍ കണിശമായി നോക്കണ്ട. 

***


കുഞ്ഞില മാസ്സിലാമണി: വി. ആര്‍. സുധീഷ് അല്ലേ? 

വി. ആര്‍. സുധീഷ്: അതെ. ഐ. ആം സുധീഷ് എന്നും പറയാം. 


കുഞ്ഞില, ശൈലന്‍, ഉമേഷ് എന്നിവര്‍ ചിരിക്കുന്നു. എനിക്ക് ആ ചളി ഇഷ്ടപ്പെട്ടു. എനിക്ക് ചളി ഭയങ്കര ഇഷ്ടാ. ഈ സമയം തൊട്ട് ശൈലന്റെ നോട്ടം കുഞ്ഞിലയുടെ കഴുത്തിലാണ്. 


കുഞ്ഞില: നിങ്ങളാരാ?

ശൈലന്‍: ശൈലന്‍

കുഞ്ഞില: (സണ്ണിയെ മനസ്സിലായ തിലകന്റെ മട്ടില്‍) ആആആആ. കവി. അല്ലേ. 

ഐ.ആം സുധീഷ്. നമ്മളാരാണാവോ? 

കുഞ്ഞില: കുഞ്ഞില. 

ഐ. ആം. ആ. അസംഘടിതര്‍ എടുത്ത? (കാലിഫോര്‍ണിയയിലെ...)

കുഞ്ഞില: അതെ.

ഐ.ആം: അഖിലയുടെ മോളല്ലേ? (അമ്പട കള്ളാ! സണ്ണിക്കുട്ടാ!)

കുഞ്ഞില: (മുഖത്തെ ചിരി വലുതായി വരുന്നു) അല്ല, സേതുലക്ഷ്മിയുടെ മോളാ. 


ഫ്ലാഷ് ബാക്ക്. 

പത്ത്+/- കൊല്ലം മുമ്പ് മഹാറാണി അല്ലെങ്കില്‍ അളകാപുരി ഇതില്‍ ഏതിന്റെയോ ബാറില്‍ അഖില ഹെന്‍റിയും (<20 Female, Kozhikode) സുവീരനും (43) കൊല്ലം മുമ്പ് ഇരുന്ന് സുവീരന്‍ കള്ള് കുടിക്കുന്നു. ഹെന്‍റിയും. കുറച്ച് മുമ്പ് ഹോട്ടല്‍ മുറിയില്‍ വെച്ച് നടന്ന സുവീരന്റെ തല്ല് കൊണ്ട് ഫീമേലിന്റെ എന്തൊക്കെയോ എവിടെയൊക്കെയോ വേദനിക്കുന്നുണ്ട്. ഫീമേലിന്റെ മനസ്സില്‍ കുറെ സംശയങ്ങളുണ്ട്. ഇയാള്‍ എന്നെ എന്തിനാണ് ഇങ്ങനെ തല്ലുന്നത്? ഇയാളെ ഞാന്‍ സ്നേഹിക്കുകയല്ലേ ചെയ്യുന്നത്. ഇയാള് എന്നെ സ്നേഹിക്കുന്നു എന്നാണല്ലോ എന്നോട് പറഞ്ഞത്? സ്നേഹിക്കുന്ന ആള്‍ക്കാരെ തല്ലുമോ? തെറി പറയുമോ? കരയിപ്പിക്കുമോ? ഇയാടെ തലച്ചോറ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ ഒരുപക്ഷേ ഇതിനൊക്കെ ഉത്തരം കിട്ടുമായിരിക്കും. പെട്ടന്ന് 


സുവീരന്‍: (കുടിച്ചോണ്ടിരുന്ന സംഗതി ഒക്കെ ഇട്ടെറിഞ്ഞ്) ഡോ. സണ്ണിയെ തിരിച്ചറിഞ്ഞ തിലകനെ പോലെ ഓടിച്ചാടി ഒരു ടേബിളിലേയ്ക്ക് പോകുന്നു. മാസ്കില്ലാത്ത ഐ.ആം സുധീഷാണ് അത്. ഇവര് വന്‍ സംസാരം കളി ചിരി. സുവീരന്‍ തിരിച്ച് ടേബിളില്‍ ഇരുന്ന് കഴിഞ്ഞ് ഫീമേല്‍ ഇയാളോട്, 


ഫീമേല്‍: അതാരാ? 

സുവീരന്‍: അയ്യേ വി.ആര്‍. സുധീഷിനെ അറിയില്ല? സാംസ്കാരിക കേരളത്തെക്കുറിച്ച് വല്യ പിടിയില്ലാന്ന് തോന്നണു (തിലകന്‍ നെടുമുടി വേണുവിനോട് മോഡ്). മോശം മോശം മോശം മോശം മോശം (ഫഹദ് ഫാസില്‍)

ഫ്ലാഷ്ബാക്ക് എന്റ്സ്. 


CUT TO


കുഞ്ഞില: (ഐയാം സുധീഷിനോട്, ചിരിച്ച് കൊണ്ട്) നിങ്ങൾക്കെതിരെ ഈയടുത്ത് ഒരു മി ടൂ വന്നിരുന്നു അല്ലേ? 

സുധീഷ്: (ചിരിച്ച്) അതെ അതെ. ശൈലനും ചിരിക്കുന്നു. 

കുഞ്ഞില: (ശൈലനോട്) നിങ്ങളെന്താ ഇങ്ങനെ ചിരിക്കുന്നത്? 

ശൈലൻ എന്റെ സ്വഭാവം അങ്ങനെയാണ്. എല്ലാ കാര്യങ്ങളും ചിരിച്ച് സംസാരിക്കുന്ന ആളാണ്. 

കുഞ്ഞില. ഓ.ആണല്ലേ. അത് ശരി. (സുധീഷിനോട്) ഞാനിവിടെ നിക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ? നിന്ന് നിങ്ങളോട് സംസാരിക്കുന്നത് കൊണ്ട്?

ശൈലൻ. എന്ത് പ്രശ്നം? നിങ്ങളല്ലേ വെറുതെ ഇറിറ്റേഷൻ ആക്കുന്ന കാര്യങ്ങൾ ചോദിച്ചത്? 

കുഞ്ഞില. അതെന്ത് കാര്യം? 

ശൈലൻ. എന്തിനാ ചിരിക്കുന്നത് തുടങ്ങിയ

കുഞ്ഞില. അത് ഇറിറ്റേറ്റ് ചെയ്യാൻ ചോദിച്ചതല്ല. ന്യായമായും സംശയം തോന്നിയതാണ്. 


അവർ അവരുടെ സംസാരങ്ങളിലേയ്ക്ക് തിരിയുന്നു. 


കുഞ്ഞില. (ശൈലനോട്) നിങ്ങളെന്തിനാണ് എൻ്റെ കഴുത്തിലേയ്ക്ക് നോക്കുന്നത്? 

ശൈലൻ. അവിടെ ഉഗ്രനൊരു കടി കിടക്കുന്നു. 

കുഞ്ഞില. അത് കടിയല്ല. ലവ് ബൈറ്റാണ്. 

സുധീഷ്. സൂക്ഷിക്കണേ, ഇതൊക്കെ ഇനി മിടൂ പോസ്റ്റായി വരും. 

കുഞ്ഞില (ചിരിച്ച്) ഞാൻ മി ടൂ പോസ്റ്റ് ഇടാനൊന്നും പോണില്ല. പക്ഷേ ഇത് അങ്ങനെ പോസ്റ്റ് ഇടാവുന്ന കാര്യം തന്നെയാണ്. 

സുധീഷ്. ഏ? 

കുഞ്ഞില. അതായത് ശൈലന്റെ ഇക്കാര്യം പറഞ്ഞ് മി ടൂ പോസ്റ്റിട്ടാ അതില് വലിയ തെറ്റൊന്നുമില്ല. 

സുധീഷ്. ആ. 

കുഞ്ഞില. (ഉമേഷിനോട്) ഞാൻ ഇങ്ങോട്ട് വന്ന് സംസാരിച്ചത് നിങ്ങളെ ഇക്കൂട്ടത്തിൽ പ്രതീക്ഷിച്ചില്ലായിരുന്നു ഞാൻ. അതുകൊണ്ടാണ്. അത് പറയാനാണ്. 


കുഞ്ഞില അവിടെ നിന്നും പോകുന്നു. തിയറ്ററിന്റെ പടിയിൽ ഇരിക്കുന്നു. 


***


(ഈ എഴുതിയതിൽ ഞാൻ ഒഴിവാക്കിയ കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ കൂട്ടിച്ചേർക്കാൻ ഐ.ആം. സുധീഷിനെയും ശൈലനെയും ക്ഷണിക്കുന്നു. ഇറിറ്റേഷൻ എന്നതിന് പകരം വേറെ എന്തോ വാക്കാണ് ഉപയോഗിച്ചതെന്നൊരു തോന്നൽ.) 


ഞാൻ അവിടെ ഇരിക്കുന്ന സമയത്ത് സുധീഷിനോടും ശൈലനോടുമുള്ള സംസാരം കഴിഞ്ഞ് ഉമേഷ് അവിടെ എത്തി. ഞങ്ങൾ തമ്മിൽ പലതും സംസാരിച്ചു. അപ്പോഴാണ്, ഞാൻ എടുത്ത സിനിമാ ടിക്കറ്റ് ഞാനറിയാതെ ബസ് ടിക്കറ്റ് ഞെരിക്കുന്നത് പോലെ ഞെരിച്ച് ആകെ ചുളിഞ്ഞ കാര്യം ഞാൻ ശ്രദ്ധിക്കുന്നത്. 


ഉമേഷിനെ അവിടെ പ്രതീക്ഷിച്ചില്ല എന്നത് കൊണ്ട് ഞാൻ അർത്ഥമാക്കിയത് അദ്ദേഹം സുധീഷിനോടും ശൈലനോടും സംസാരിക്കുന്നത് പൊളിറ്റിക്കലി ഇൻകറക്ടാണ് എന്ന് ഞാൻ കരുതുന്നു എന്നല്ല. പക്ഷേ നേരത്തെ എഴുതിയ സംഭാഷണത്തിന്റെ ഇടയിൽ ഒരിക്കൽ പോലും അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല എന്നതാണ്. 


ഞാൻ സിനിമ കാണാൻ കയറി. ആ തിയറ്ററിലാണ് പണ്ട് സുവീരനുമായി ഏതോ സിനിമ - കാണാൻ പോയതും അയാക്ക് ഉണ്ടിരിക്കുന്ന തെണ്ടിയെപ്പോലെ രതിസുഖം വേണം എന്ന് തോന്നിയതിനാൽ എന്റെ കൈ എടുത്ത് അയാൾക്ക് ഞാൻ രതിസുഖം കൊടുത്തതും അടുത്തിരിക്കുന്ന ആൾക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്ന് അയാൾ എന്നെ പഠിപ്പിക്കുകയും ചെയ്തത് എന്ന് ഓർമ്മ വന്നു. ഇന്റർവെല്ലിന്റെ സമയത്ത് അയാൾ കാപ്പി വിൽക്കുന്ന സ്ഥലത്തിന്റെ ഓപ്പസിറ്റ് നിന്ന് സിഗരറ്റ് വലിക്കുകയും ആളുകളെല്ലാം ഞങ്ങളെ ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെന്നും.


സിനിമ കണ്ട് കഴിഞ്ഞ് അതിന്റെ മാസ്മരികതയിൽ മയങ്ങി, ഞാൻ വാച്ചിന്റെ സ്ട്രാപ് മാറ്റാൻ മിഠായിത്തെരുവിലെ ഒരു കടയിൽ കയറി. എന്നാൽ വാച്ച് എടുക്കാൻ മറന്നതിനാൽ മാറ്റാൻ പറ്റിയില്ല. തിരിച്ച് വീട്ടിലെത്തി നോക്കുമ്പോ ജീൻസിന്റെ പോക്കറ്റിൽ വാച്ച്. പക്ഷേ നേരത്തെ തപ്പിയപ്പോ…അത് താക്കോലാണെന്ന് കരുതിയിരുന്നു. ഹ്മ്. ഇനിമുതൽ താക്കോൽ ഇടുന്ന പോക്കറ്റിൽ നന്നാക്കനുള്ള വാച്ച് ഇടാൻ പാടില്ല. ഈ ദൃഢപ്രതിജ്ഞയെടുത്ത് ഞാൻ പോയി ഇല വീഴാ പൂഞ്ചിറയ്ക്ക് ഫേസ്ബുക്കിൽ ഒരു റിവ്യൂ എഴുതി ഇട്ടു.  


കഥ തുടരുന്നു…



Thursday, 28 July 2022

കേരളത്തിലെ സാംസ്കാരിക നായകര്‍: രശ്മി ആര്‍ നായര്‍, രാഹുല്‍ പശുപാലന്‍

കോഴിക്കോട്ടെ കുട്ടിക്കടത്ത്: പെരുമ്പാവൂരിൽ വൈദികൻ അറസ്റ്റിൽ എന്ന് ഇന്നത്തെ വാര്‍ത്തയിലുണ്ട്. ഞാനിപ്പോള്‍ കോഴിക്കോടാണ് താമസിക്കുന്നത്. സി.പി.ഐ.(എം) സൈബര്‍ ഗുണ്ടകളില്‍ നിന്നും, ബി.ജെ.പ്പിക്കാരില്‍ നിന്നും ആക്രമണം നേരിടുന്നുണ്ട്. പലപ്പോഴും ഇവര്‍ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക പോലും ബുദ്ധിമുട്ടാണ്, മട്ടും ഭാവവും (demeanour) വെച്ച്. ഇതില്‍ സി.പി.ഐ.(എം) സൈബര്‍ ഗുണ്ടകളില്‍ പ്രധാനിയാണ് രശ്മി. ആര്‍. നായര്‍. ഇവരും ഇന്ന് അറസ്റ്റിലായ ഇൻഡിപെൻഡന്റ് പെന്തക്കോസ്ത് ചർച്ച് വൈദികൻ ജേക്കബ് വർഗീസും, രശ്മി ആര്‍ നായര്‍, രാഹുല്‍ പശുപാലന്‍ എന്നിവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന് പറയാനാണ് സമയമില്ലാത്ത സമയത്ത് സമയം ഉണ്ടാക്കുന്നത്. ഇത് കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്. ലൈംഗിക ചൂഷണം, പോക്സോ, കുട്ടിക്കടത്ത് എന്നിവ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ഇവ ചെയ്തിട്ടുള്ള ജേക്കബ് വര്‍ഗ്ഗീസ് ജയിലില്‍ പോകുന്നു എന്ന ആശ്വാസം പൗരയായ എനിക്കുണ്ട്. 

എന്നാല്‍ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും (മറ്റ് ചിലരും ഉണ്ട്. അവരെപ്പറ്റി പിന്നീട്) ജയിലില്‍ പോയി ഇറങ്ങിയതിന് ശേഷം ദിലീപിനെ പോലെത്തന്നെ സാംസ്കാരിക കേരളത്തിന്റെ ഭാഗമായി നിലകൊള്ളുന്നു എന്നത് പക്ഷേ എന്നെ ഭയപ്പെടുത്തുന്നു. അത്യധികം അലോസരപ്പെടുത്തുന്നു. അവര്‍ കടത്തിയ, വൈദ്യപരിശോധനയില്‍ ബലാല്‍സംഗത്തിന് ഇരയായിരുന്നു എന്ന് തെളിഞ്ഞ കുട്ടികളോട് ചെയ്യുന്ന അനീതിയാണ് അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ഇന്ന് കുട്ടികളല്ലായിരിക്കാം. ഒരു മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തിരുന്ന സമയത്ത്, രാഹുല്‍ പശുപാലനോട് ഈ കേസിനെ കുറിച്ച് സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് അയാള്‍ ആ കുട്ടികളോടും കുടുംബത്തോടും സംസാരിക്കുന്നുണ്ട് എന്നാണ്. മൂന്ന് നാല് വര്‍ഷം മുമ്പായിരിക്കണം ഇത്. ഇത് ചെയ്യാന്‍ പാടുള്ള കാര്യമാണോ എന്ന് പോലും എനിക്ക് സംശയം വരികയും ഒരു പോലീസ് ഉദ്യോഗസ്ഥനോട് ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. 

കുറച്ച് നാള്‍ മുമ്പ്, ഞാന്‍ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ നടത്തിയ ഒരു പിണറായി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തോട് അനുബന്ധിച്ച് രശ്മി ആര്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നെ ആക്രമിക്കാന്‍ തുടങ്ങിയത് പറഞ്ഞല്ലോ. അന്ന് ഞാന്‍ ഇത് പറയുന്നതോടെ, ഞാന്‍ സ്ലട്ട് ഷേമിങ്ങ് നടത്തി എന്ന ആരോപണം വരും എന്ന യുക്തി പ്രയോഗിച്ച് കൊണ്ട് പറഞ്ഞ ഒരു വാചകമുണ്ട്. രശ്മി നായരുടെ മുഴുവന്‍ തുണിയുമുള്ള ഒരു പബ്ലിക് വീഡിയോയുടെ ലിങ്ക് ഞാന്‍ വീണ്ടും പങ്ക് വയ്ക്കും എന്നാണ് അത്. ആ വീഡിയോ താഴെ. 

 

 

കിസ്സ് ഓഫ് ലവ് എന്ന ചരിത്ര മൂവ്മെന്റ് കോഴിക്കോട് സംഘടിപ്പിച്ചത് രശ്മി നായരും രാഹുല്‍ പശുപാലനും ആണെന്ന് അതില്‍ പോയി ഉമ്മ വെച്ചതിന് അറസ്റ്റിലായതിന് ശേഷം ഞാന്‍ വായിച്ചിരുന്നു. ഇവര്‍ പിന്നീട് കുട്ടിക്കടത്തിന് അറസ്റ്റിലായപ്പോള്‍ വന്ന വാര്‍ത്തകളിലും കിസ് ഓഫ് ലവ് സംഘാടകര്‍ കുട്ടിക്കടത്തില്‍ അറസ്റ്റില്‍ എന്നാണ് വാര്‍ത്തകള്‍ വന്നത്. 

ഏതായാലും അന്ന് അറസ്റ്റിലായപ്പോള്‍ വനിത സെല്ലില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന രശ്മി ആര്‍ നായരാണ് വീഡിയോയില്‍. ഞാന്‍ ഇന്നാള് സമരം നടത്തിയപ്പോള്‍ ചെയ്ത പോലെയുള്ള അപ്ഡേറ്റുകള്‍ പുറത്തുള്ള സപ്പോര്‍ട്ട് സിസ്റ്റത്തെ അറിയിക്കുന്നതായി കാണാം. വീഡിയോയില്‍ അവരുടെ പുറകില്‍ കാണുന്ന കീബോര്‍ഡ് ഞാന്‍ അന്ന് പോലീസ് കാണാതെ മോഷ്ടിച്ചു, പ്രതിഷേധം എന്ന നിലയില്‍ തന്നെ. പോലീസ് ഉപയോഗശൂന്യവും പൊതുജനത്തിന് എതിരെ സര്‍ക്കാരിന് വേണ്ടി നിലകൊള്ളുന്ന ഒരു മെഷിനറി ആണെന്ന് കാണിക്കാന്‍ ഇത്തരത്തില്‍ പലതും ഞാന്‍ പലപ്പോഴും ചെയ്യാറുണ്ട്. ചലച്ചിത്ര മേളയിലെ പ്രതിഷേധത്തില്‍‍ ഒരു സി.ഐ.യുടെ തൊപ്പി ഞാന്‍ തലയില്‍ വെച്ച് സെല്‍ഫി എടുത്തു. ഇനിയും ഇങ്ങനെ തന്നെ തുടരാനാണ് ഭാവം. പോലീസ് ജനങ്ങളോടൊപ്പം നില്‍ക്കുന്ന കാലം വരെ. അന്ന് എനിക്ക് ക്ലെപ്ടോമാനിയ ആണെന്നും ഭ്രാന്താണെന്നും പറഞ്ഞവരുടെ കൂട്ടത്തില്‍ രശ്മി നായരും ഭര്‍ത്താവും ഉണ്ടായിരുന്നു. എന്റെ സൈക്കയാട്രിസ്റ്റ്, തെറപിസ്റ്റ് എന്നിവര്‍, ഞാന്‍ ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ നല്ല തമാശ കേട്ട പോലെ ചിരിക്കുകയും നീ എന്തൊരു വികൃതിയാണ് പെണ്ണേ എന്ന് പറയുകയുമാണ് ചെയ്തത്. അവര്‍ നിംഹാന്‍സ് ഉള്‍പ്പെടെ ഉള്ള സ്ഥാപനങ്ങളില്‍ നിന്ന് ബിരുദാനന്തരബിരുദം, ഡോക്ടറേറ്റ്, സൈക്കയാട്രി എം.ഡി എന്നിവ ഉള്ളവരാണ്.

പറഞ്ഞ് വന്നത്, മുഴുവന്‍ തുണിയുമുള്ള വീഡിയോ എന്ന് എടുത്ത് പറയാന്‍ കാരണം, രശ്മി നായര്‍ സെക്സ് വര്‍ക് ചെയ്യുന്ന ഒരാളാണ് എന്നുള്ള വസ്തുത മുമ്പിലുള്ളത് കൊണ്ടാണ്. സെക്സ് വര്‍ക് ഇന്ത്യയില്‍ ഇന്ന് ലീഗലാണ് എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്നാല്‍ അറസ്റ്റിലാവുന്ന സമയത്ത് അവര്‍ നടത്തിയിരുന്ന സെക്സ് വര്‍ക്, രശ്മി നായരും അവരുടെ ദല്ലാളായ അവരുടെ ഭര്‍ത്താവും കുട്ടികളെ കടത്താനും ബലാല്‍സംഗത്തിന് ഇരയാക്കാനും ഉപയോഗിച്ചിരുന്നു എന്ന കാരണം കൊണ്ട് ആ സെക്സ് വര്‍ക് നിയമവരുദ്ധമാണ്. 'Voluntary sex work is legal in India but trafficking for sex is punishable under the law.' ഇന്ന് അവര്‍ ചെയ്യുന്ന സെക്സ് വര്‍ക് അതിന് ഉപയോഗിക്കുന്നില്ല എന്ന് എന്ത് ഉറപ്പാണ് കേരള സമൂഹത്തിന് രശ്മി നായരും അവരുടെ ഭര്‍ത്താവും ദല്ലാളുമായ രാഹുല്‍ പശുപാലനും നല്‍കുന്നത്? 


Please note that i haven't had the time to proof read the entries here. (The lower case i's aren't part of that, though)

Thursday, 28 April 2022

വ്യാജ ബലാല്‍സംഗ കേസുകള്‍ എന്ന കള്ളം

പ്രശസ്തരായ വ്യക്തികള്‍ക്കെതിരെ ബലാല്‍സംഗ ആരോപണം ഉയരുമ്പോള്‍ പേട്രിയാര്‍ക്കിയുടെ ഭാഗത്ത് നില്‍ക്കുന്ന പലരും ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു വാദമാണ്, ഇത് ഒരു വ്യാജ പരാതി ആണെങ്കില്‍ അയാളുടെ ജീവിതം തകരില്ലേ എന്നത്. സാധാരണക്കാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ ഈ വാദം ഉയരാറില്ല എന്നത് ശ്രദ്ധേയമാണ്. ഗോവിന്ദച്ചാമിയെ തൂക്കിലേറ്റണം എന്ന് അലമുറയിടാനാണ് പൊതുജനത്തിന് താല്‍പര്യം. വിജയ് ബാബുവിനെ ഇരയായി കാണാനും. അധികാരം കൂടുന്നതോടെ, പുരുഷന് കൂടുതല്‍ 'അവകാശങ്ങള്‍' ഉണ്ട് എന്ന പൊതുബോധം തന്നെയാണ് ഇതിന് കാരണം. ഇത്രയും പ്രശസ്തനായ, പണവും അധികാരവുമുള്ള ഒരാള്‍ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ എല്ലാവരേയും പോലെ വിചാരണ ചെയ്യപ്പെടും എന്നുള്ളത് ആ പണവും പ്രശസ്തിയും ഒരു പരിചയായേക്കും എന്ന് പ്രതീക്ഷിക്കുന്ന എല്ലാവര്‍ക്കും ഒരു ഭീഷണിയാണ് എന്നുള്ളതാണ് സത്യം. ദിലീപ്, വിജയ് ബാബു, ഹാര്‍വീ വൈന്‍സ്റ്റൈന്‍ - ഇവരെയെല്ലാം അനുകൂലിച്ച് സംസാരിക്കുന്നവരെ ഒരുമിപ്പിക്കുന്ന ഘടകം ഇതാണ്. 

ഇത്തരത്തില്‍ ആരോപണ വിധേയരായവരെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ തങ്ങളുടേത് കണക്കുകകളുടെ അടിസ്ഥാനത്തിലുള്ള, ബുദ്ധിപരമായ ഒരു നിലപാടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ഉപയോഗിക്കുന്ന വാദമാണ് വ്യാജ ബലാല്‍സംഗ പരാതികളുടെ വര്‍ധനവ്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. കരുതിക്കൂട്ടിയുള്ളതാണ്. അസത്യമാണ്. 

2014 ഇല്‍ ഡെല്‍ഹി വിമെന്‍സ് കമ്മിഷന്റേതായി പുറത്ത് വന്ന ഒരു റിപ്പോര്‍ട്ടാണ് ഇതിന് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഏപ്രില്‍ 2014 മുതല്‍ ജൂലൈ 2014 വരെയുള്ള കാലയളവില്‍ ഫയല്‍ ചെയ്ത ബലാല്‍സംഗ കേസുകളില്‍ 53.2% വും വ്യാജമാണ് എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഡാറ്റയെ എങ്ങനെയാണ് വായിക്കുന്നത് എന്നും അതിന്റെ അടിസ്ഥാനത്തില്‍ എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്നുമുള്ളത് ഈ കണക്ക് പറയുന്നവര്‍ അവഗണിക്കുന്നു. ഈ കണക്കില്‍ പറയുന്ന 'വ്യാജം' എന്നുള്ളത് വിചാരണ ഘട്ടത്തില്‍ എത്താത്ത കേസുകളാണ് എന്നുള്ളത് ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. ഒരു കേസ് കോടതി വരെ എത്താത്തതിന്, പ്രത്യേകിച്ച് ബലാല്‍സംഗ കേസുകള്‍ വിചാരണ ചെയ്യപ്പെടാത്തതിന് കാരണം അത് വ്യാജമാണ് എന്നതല്ല. നമ്മുടെ നിയമവ്യവസ്ഥയുടെ പരിമിതി, ആരോപണ വിധേയരായവരുടെ ഭാഗത്ത് നിന്നുമുള്ള ഭീഷണി, സമ്മര്‍ദ്ദം ചെലുത്തല്‍ എന്നിവയെല്ലാം അതിന് കാരണമാണ്. കേസിന് പുറകെ നടന്ന് മടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നമ്മുടെ ജഡ്ജിമാര്‍ വരെ ബലാല്‍സംഗം ചെയ്ത ആളെ കല്യാണം കഴിക്കുക എന്നുള്ളത് ഒരു പരിഹാരമായി നിര്‍ദ്ദേശിക്കാറുണ്ട്. ഇന്ത്യന്‍ കോണ്‍ടെക്സ്റ്റിലാകട്ടെ, മാതാപിതാക്കള്‍ക്ക് ബന്ധം ബോധിച്ചില്ല എന്ന കാരണത്താല്‍ മക്കളെക്കൊണ്ട് നിര്‍ബന്ധിച്ച് കേസ് കൊടുപ്പിക്കുന്നവരുമുണ്ട്. സെറ്റില്‍മെന്റ് നടന്ന കേസുകളെല്ലാം വ്യാജമാണ് എന്ന് പറയുന്നത് ബുദ്ധിക്ക് നിരക്കാത്തതാണ് എന്ന് ഇത് പറയുന്നവര്‍ക്ക് അറിയാത്തതല്ല. വാഹനാപകട കേസുകളില്‍ സ്ഥിരമായ സംഭവിക്കുന്ന കാര്യമാണിത്. എന്ന് വെച്ച് അപകടം സംഭവിച്ചില്ല എന്നോ കൈയ്യോ കാലോ ഒടിഞ്ഞിട്ടില്ല എന്നോ ആരും പറയാറില്ല. 

ഇനി നമുക്ക് വേറെ കുറച്ച് കണക്കുകള്‍ നോക്കാം. ഭര്‍ത്താവില്‍ നിന്ന് നേരിടുന്ന റേപ് കൂടി കൂട്ടിയാല്‍ സംഭവിക്കുന്നവയില്‍ 99.1% റേപ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയാണ് എന്നാണ് ഡാറ്റ പറയുന്നത്. ഇനി ഇത് കൂട്ടിയില്ല എന്ന് വിചാരിക്കൂ. എത്ര ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നറിയാമോ? 15. അതായത് നൂറ് റേപ് നടന്നാല്‍ അതില്‍ പതിനഞ്ചെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ക്രൈം റിപ്പോര്‍ട്ട് ചെയ്യുക എന്നത് ഫീമേല്‍ ലിറ്ററസിയുമായും ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് പെണ്‍ സാക്ഷരത കുറവായ സംസ്ഥാനങ്ങളായ, ബിഹാര്‍, യു.പി എന്നിവയില്‍ .5% ലൈംഗിക അതിക്രമം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2015-2016 വര്‍ഷത്തിലെ കണക്കാണിത്. ഇതിന് വേറെയും കാരണങ്ങളുണ്ട്. പോലീസിലും നീതിന്യായ വ്യവസ്ഥയിലും ഉള്ള വിശ്വാസമില്ലായ്മ അതില്‍ പ്രധാനപ്പെട്ടതാണ്. 

റേപ് കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റ് എത്രയാണെന്നറിയാമോ? 27.2% എന്ന ദയനീയമായ ഫിഗറാണ് അത്. റേപ് കേസുകളില്‍ പോലീസ് അന്വേഷണത്തിലെ പോരായ്മകള്‍, വേഗത്തിലുള്ള കോടതി പ്രൊസീഡിങ്ങ്സ് എന്നിവയുടെ അഭാവം ഇതിന് വലിയ കാരണമാണ്. ഇവിടെയാണ് മി ടൂ പോലുള്ള മൂവ്മെന്റുകളുടെ പ്രസക്തിയും. 2018 ഇല്‍ 1.56 ലക്ഷം റേപ് കേസുകള്‍ വിചാരണ ചെയ്യപ്പെട്ടു. ഇവയില്‍ 2875 കേസുകളാണ് വ്യാജമാണ് എന്ന് പോലീസ് പറയുന്നത്. അതായത് 2018 ലെ പോലീസിന്റെ കണക്ക് പ്രകാരം തന്നെ വ്യാജ റേപ് കേസുകള്‍ 1.84% മാത്രമാണ്.

2,875

Read more at: https://www.deccanherald.com/national/conviction-rate-for-rape-cases-is-only-272-792820.html
2,875

Read more at: https://www.deccanherald.com/national/conviction-rate-for-rape-cases-is-only-272-792820.html

വ്യാജമായ റേപ് പരാതികള്‍ ഉണ്ട്. അത് എല്ലാ തരം കേസുകളിലും ഉണ്ട് പക്ഷേ അത് വളരെ കുറവാണ് എന്നതാണ് സത്യം. ചര്‍ച്ചകളില്‍ വ്യാജ പരാതികള്‍ കൂടുന്നത് കാരണമാണ് റേപ് അക്യൂസ്ഡ് ആയ ആളെ അനുകൂലിച്ച് സംസാരിക്കുന്നത് എന്ന വാദം അതുകൊണ്ടുതന്നെ തെറ്റാണ്. 

ദിവ്യ ആല്‍മിത്രയുടെ ആശയം, അര്‍ച്ചന രവിയുടെ വര. ഊളബാബു സീരീസില്‍ നിന്നും.